മരത്തിലിടിച്ച കാറിലിരുന്ന് ചായകുടിക്കുന്ന മമ്മൂട്ടി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
11 SHARES
129 VIEWS

വരാനിരിക്കുന്ന സിനിമകളിൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക്. ഇതൊരു ഡാർക്ക് ത്രില്ലർ വിഭാഗത്തിൽ പെടുന്ന സിനിമയാണ്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. ലൂക്ക് ആന്‍റണി എന്നാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ടൈറ്റിലും ടീസറും ട്രെയ്‌ലറും എല്ലാം വൻതോതിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒക്ടോബര്‍ 7 ന് ആണ് ചിത്രം റിലീസ് ചെയുന്നത്. കഴിഞ്ഞ ദിവസം സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ ആണ് ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത്. മരത്തില്‍ ഇടിച്ച കാറിലിരുന്ന് കാപ്പി കുടിക്കുന്ന മമ്മൂട്ടി ആണ് പോസ്റ്ററില്‍ ഉള്ളത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തിൽ മറ്റു വേഷങ്ങളിൽ എത്തുന്നു. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തിന്റെ വിതരണം ദുൽഖർ സൽമാന്റെ വേഫെറര്‍ ഫിലിംസാണ് നിർവഹിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.