0 M
Readers Last 30 Days

ഗംഭീര സിനിമാനുഭവം എന്ന് പ്രേക്ഷകർ ഒന്നടങ്കം, റോഷാക്ക് പ്രേക്ഷാഭിപ്രായങ്ങൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
28 SHARES
339 VIEWS

നിസാം ബഷീർ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. ചിത്രത്തിന്റെ പേര് മുതൽ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയ്‌ലറും എല്ലാം വൻതോതിൽ ചർച്ചയായിരുന്നു. ഇന്നലെ റിലീസ് ആയ ചിത്രം ഇതിനോടകം വളരെ നല്ല പ്രേക്ഷാഭിപ്രായങ്ങൾ ആണ് സ്വരൂപിക്കുന്നത്. സിനിമ കണ്ടു വളരെ സത്യസന്ധമായി വിലയിരുന്ന ചില പ്രേക്ഷകരുടെ അഭിപ്രായം വായിക്കാം

wgwggg 1

– നാരായണൻ

Rorschach : കിടു പടം with stellar മമ്മൂട്ടി..!!
സിനിമയുടെ ആദ്യ ലുക്ക്‌ മുതൽ വൻ പ്രതീക്ഷയിലായിരുന്നു റോഷാക്ക് എന്ന ചിത്രത്തേക്കുറിച്ച്. മമ്മൂക്കയുടെ വ്യത്യസ്തമായ വേഷമായിരിക്കും എന്ന് ഉറപ്പായിരുന്നു.മലയാളത്തിൽ ഇന്നേവരെ ഇറങ്ങിയിട്ടുള്ള ത്രില്ലർ ചിത്രങ്ങളിൽ നിന്നും വളരെ വെത്യസ്തമായ മേക്കിങ് അവകാശപെടാനുള്ള മികച്ച ചിത്രമാണ് റോഷാക്. ഫ്രഷ് സബ്ജെക്ട് ആയിരിക്കും എന്ന് സംവിധായകൻ ഇന്നലെ പറഞ്ഞുകേട്ടിരുന്നു. പുള്ളി പറഞ്ഞതുപോലെ ഫ്രഷ് മേക്കിങ് ശൈലി ആണ് സിനിമയുടേത്. ഒരു സാധാരണ കഥ ആണെങ്കിൽ കൂടി അതിനെ ഇങ്ങനെ മനോഹരമാക്കിയത് നിസാം ബഷീർ തന്നെയാണ്.മമ്മൂക്കയുടെ പെർഫോമൻസ് ഭയങ്കര ഇഷ്ടായി. മമ്മൂട്ടിയുടെ ലുക്ക്‌ തന്നെ നല്ലയിഷ്ടമായി. മേക്കപ്പ്, costume വിഭാഗം പ്രത്യേക കയ്യടി അർഹിക്കുന്നു. മമ്മൂക്കയുടെ പ്രകടനം കാണാൻ തന്നെ പവർ ആണ്. മമ്മൂക്കയുടെ പെർഫോമൻസ് സിനിമയുടെ ഏറ്റവും വലിയ highlight കളിൽ ഒന്നാണ്. ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, ജഗദിഷ്, ശറഫുദ്ധീൻ, സുഗതൻ, കോട്ടയം നസീർ, സഞ്ജു ശിവറാം തുടങ്ങിയവരെല്ലാം കിടുക്കൻ പ്രകടനം ആണ് കാഴ്ചവെച്ചിരിക്കുന്നത്. സിനിമയുടെ പശ്ചാത്തല സംഗീതം topnotch ആണ്. പുതിയ ഒരാളാണ് ബിജിഎം വർക്ക്‌ ചെയ്തിരിക്കുന്നത്. മിഥുൻ മുകുന്ദൻ എന്നാണ് പുള്ളിടെ പേര്. സിനിമയുടെ mood നിലനിർത്തുന്നത് പുള്ളിയുടെ പാട്ട് bits ഉം ബിജിഎം ആണ്. ആദ്യപകുതിയിലെ ചില bgms ഒക്കെ അപാരം. നിമിഷ് രവിയുടെ ഫ്രയിമുകൾ സിനിമയുടെ മറ്റൊരു പ്ലസ് പോയിന്റ്.ഈ സിനിമ എല്ലാവരുടെയും taste നൊത്ത പടം ആകുമോ എന്നറിയില്ല. എങ്കിൽ കൂടി ആകെമൊത്തത്തിൽ ഇന്നേവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത ലെവൽ മേക്കിങ് അവകാശപ്പെടാൻ സാധിക്കുന്ന കിടിലൻ ഒരു സൈക്കോളജിക്കൽ ത്രില്ലെർ ആണ് നിസാം ബഷീറിന്റെ റോഷാക്ക്.

***
4y43y3yy33 3Vineeth Rajachandran

മലയാളത്തിൽ ഇന്നേവരെ കണ്ട് പരിചയിച്ചിട്ടില്ലാത്ത മേക്കിങ് & പ്ലോട്ട് അവകാശപെടാനുള്ള ചിത്രം എന്ന് തന്നെ പറയാം റോഷക്കിനെ .പതിഞ്ഞ താളത്തിൽ തുടങ്ങിയ പടം ട്രാക്കിൽ കേറി കഴിഞ്ഞാൽ പക്കാ ത്രില്ല് സമ്മാനിക്കുന്നുണ്ട്. എടുത്തു പറയേണ്ട പോസിറ്റീവ്സ് ഇതിന്റെ മേക്കിങ് & പെർഫോമൻസുകൾ ആണ്, നിസാം ബഷീർ ഡയറക്ഷൻ ഒക്കെ പക്കാ .നിമിഷ് രവിയുടെ സിനിമട്ടോഗ്രാഫി ഒക്കെ പടത്തിന്റെ മൊത്തം മൂടിനെ തന്നെ elevate ചെയ്യാൻ നല്ലോണം സഹായിച്ചിട്ടുണ്ട്, മിഥുൻ മുകുന്ദന്റെ മലയാളത്തിലേക്കു ഒള്ള അരങ്ങേറ്റം ഇതിലും അടിപൊളി ആക്കാൻ പറ്റും എന്ന് തോന്നുന്നില്ല, ബിജിഎം& സോങ്‌സ് സ്‌പെഷ്യലി ആ ഇംഗ്ലീഷ് സോങ് ഒക്കെ .പിന്നെ പെർഫോമൻസിലിലേക്കു വന്നാൽ മമ്മൂട്ടി 👌🏼പക്കാ ഒരു ഡാർക്ക്‌ shade കഥാപാത്രം പുള്ളി ഓരോ നോട്ടം കൊണ്ട് പോലും അത് ഗംഭീരം ആകിട്ടുണ്ട് 👌🏼♥️ഏറ്റവും ഞെട്ടിച്ച കളഞ്ഞത് ബിന്ദു പണിക്കർ ആണ് 🙏🏻❤‍🔥മറ്റു കഥാപാത്രങ്ങൾ ചെയ്ത ഷറഫ്, ഗ്രേസ്, കോട്ടയം നസിർ ഒക്കെ അവരുടെ റോളുകൾ ഭംഗി ആയി ചെയ്തിട്ടുണ്ട്. നെഗറ്റീവ് ആയി തോന്നിയ ഒരു കാര്യം duration ആണ് ഇച്ചിരി കൂടെ trim ചെയ്തിരുന്നേൽ കൊറേ കൂടെ നല്ല അനുഭവം സമ്മാനിച്ചേനെ Overall, Rorschach is a unique Mystery Revenge Thriller with Top notch Making & Technical Side 👌🏼♥️
Highly Satisfied ♥️♥️

****
Antony Jaison

Rorshach – A Spine-Chilling Dark Thriller🔥!

സിനിമയിലെ പുതുമ ഇഷ്ടപ്പെടുന്ന ഓരോ ആസ്വധകനും ,തിയറ്ററിൽ ഈ ചിത്രം ഒരു ഗംഭീര Filmy Treat തന്നെ ആണ്.ടൈറ്റിൽ ആയിട്ടുള്ള connection : ഒരു ഹിൽ സ്റ്റേഷനിൽ താമസിക്കാൻ വരുന്ന,നിഗൂഢതകൾ നിറഞ്ഞ ‘ലൂക് ‘ തന്നെയാണ്, ഇവിടെ ടൈറ്റിലിൽ സൂചിപ്പിക്കുന്ന റോഷാക്ക് ടെസ്റ്റ്. ടെസ്റ്റിൽ,ഒരു പേപ്പറിൽ മഷി ഒഴിച്ച് നടുവേ മടക്കി നിവർത്തുമ്പോൾ, രണ്ട് വശവും ഏതാണ്ട് ഒരേപോലെ തെളിയുന്ന, കൃത്യതയില്ലാത്ത ചിത്രം കാണിക്കുന്നു.

-ഇവിടെ പ്രേക്ഷകർക്കുള്ള റോഷാക്ക് ടെസ്റ്റാണ് ലൂക്ക് ആന്റണി . നിഗൂഢതകളിലൂടെയും ഭ്രമകല്പനങ്ങളിലൂടെയും കടന്നുപോവുന്ന ലൂക്കിന്റെ യാത്രകൾ, അയാളുടെ മൈൻഡ് ഗെയിമുകൾ എന്നിവയെല്ലാം പ്രേക്ഷകനും ആയിട്ട് പുതുമയാർന്ന രീതിയിൽ സംവേദനം നടത്തുന്നു.
Treatment & making: Topnotch. കൊറിയൻ സിനിമകളിൽ മറ്റും കണ്ടിട്ടുള്ള, ഇവിടെ കാണാൻ ആഗ്രഹിച്ച making style, അതിന്റെ പൂർണതയിൽ ചെയ്ത സംവിധായകൻ 👌🏼. തുടക്കത്തിൽ car drift ചെയ്തു വരുമ്പോൾ ഉള്ള സീൻ മുതൽ വേട്ടയാടുന്ന Hunting Bgm💥.

ഓരോ ഫ്രയിമിലും, സിനിമയോട് ചേർത്തിരിത്തുന്ന cinematography. ഓരോ ഷോട്ടും അതിമനോഹരം.
-സിനിമയുടെ dark shade അതിന്റെ artwork ലൂടെ അവതരിപ്പിച്ചിരിക്കുന്നത്, ആദ്യാവസാനം ഒരു ഡിസ്റ്റർബ് മൂട് നിലനിർത്തുവാനായി വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്. അതുപോലെതന്നെ ശബ്ദ മിശ്രണം. കാറിന്റെ ശബ്ദം, റൂം, ഗ്രേ ഷെയ്ഡ്, വലിയ പാറ അടുക്കുകൾ, മുഖംമൂടി… ഇതെല്ലാം കഥാപരിസരത്തിനോട് പ്രേക്ഷകനെ അടുപ്പിക്കുന്നു.

Perfomance: ലൂക് ആയിട്ട്, മമ്മൂട്ടി എന്ന നടന്റെ, പൂർണമായ ഉപയോഗം ഇവിടെ കാണാം.മനുഷ്യമനസ്സിന്റെ സങ്കീർണതകളുടെ പ്രതിഫലനം, സമാനതകളില്ലാത്ത സൂക്ഷ്മഭാവങ്ങളിലൂടെ,അതിവേഗ ചലനങ്ങളിലൂടെ, വിറക്കുന്ന -വിറപ്പിക്കുന്ന ശരീര ഭാഷയിലൂടെ, കാണുന്ന പ്രേക്ഷകനിലേക്ക് വിട്ടു പോകാത്ത മരവിപ്പ് നൽകി,അദ്ദേഹം ജൈത്രയാത്ര തുടരുന്നു👏🏻.

-ഞെട്ടിപ്പിച്ച മറ്റൊരു ഗംഭീര പ്രകടനം ബിന്ദു പണിക്കറാണ് ✨️. ഗ്രേസ് ആന്റണി, ജഗദീഷ്, കോട്ടയം നസീർ, ഷറഫുദ്ധീൻ… ഓരോരുത്തരും കഥാപാത്രത്തിന് പൂർണമായ നീതി കൊടുക്കുന്ന പ്രകടനം.
-കഥയെ കുറിച് അധികം അറിയാതെ, തിയറ്ററിൽ കാണുന്ന അനുഭവം ആയിരിക്കും ഏറ്റവും മികച്ചത്.
Pick up a quality Theatre with top notch sound system, for this quality film❤️.

***
rhr4y444y 5Akshay CHa

പേരിന്റെ കൗതുകം മുതൽ നിഗൂഢതകൾ നിറച്ച് പരീക്ഷണങ്ങളുടെ പുതിയ വഴിയിൽ പതിയെ പ്രേഷകരിൽ അമ്പരപ്പിന്റെയും ഭയത്തിൻടെയും ഭാവങ്ങൾ നിറച്ച് റോഷാക്ക് 💯🔥മേക്കിങ്ങും പശ്ചാത്തസംഗീതവും നിങളുടെ നെഞ്ചിലേക്ക് തറച്ചു കയറും 🔥
Slow paced psychological thriller 🔥
സൂഷ്മമായ ഭവങ്ങളും ചലനങ്ങളുo ശരീരഭാഷയും കൊണ്ട് മമ്മൂട്ടി സമർത്ഥമായി പരകായപ്രവേഷം അർത്ഥമാക്കുമ്പോൾ. നിഗൂഢതയുടെ അന്വേഷണത്തിന്റെ വഴിയിൽ മറ്റു കഥാപാത്രങ്ങളുടെ അഭിനയമുഹൂർത്തങ്ങൾ അഴിഞ്ഞടുമ്പോൾ എടുത്തുപറയേണ്ട കഥാപാത്രം ബിന്ദു പണിക്കർ 👌🏻🔥അമ്പരപ്പിന്റെ ആവേശത്തോടെ. തിയേറ്റർ കാണേണ്ട കാഴ്ചാനുഭാവമാണ് 💯 പ്രേത്യേകിച് *white Room Torture* 👌🏻നിങ്ങൾക് പുതിയൊരു അനുഭവമായിരിക്കും. കാടിന്റെ പശ്ചാത്തലവും കാണാതായ അന്വേഷണവുമായി മുന്നോട്ടുപോവുന്തോറും പിടിതരാത്ത ലുക് ആന്റണി യെ അറിയുംതോറും ഉത്തരം കിട്ടാതെവരുമ്പോൾ പിന്നെയും ലുക് ആന്റണിയിലേക്ക് തിരികെ എത്തിക്കുമ്പോളാണ് ഡയറക്ടർ എന്ന കലാകാരന്ടെ സൃഷ്ടിയെ കൈയടിക്കേണ്ടത് *NiSSam Basheer* 🖤🫂പ്രേഷകരിലേക് റോഷാക്ക് എന്ന പേര് വന്നമുതൽ ഞാൻ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ആഴ്ന്നിറങ്ങുകയായിരുന്നു ഇതിനെ പഠിക്കാനും ചുരുളഴിക്കാനും വേണ്ടി ഞാൻ കാണാത്ത സെർച്ച്‌ എഞ്ചിനുമില്ല പുസ്തകവുമില്ല

***
Akhil Muraleedharan

Rorschach
A Classic Slow Burning Thriller
മലയാള സിനിമ പരീക്ഷിക്കാത്ത കഥാസന്ദർഭം. കൊറിയൻ സിനിമകളിൽ കണ്ടുവരുന്ന തരത്തിലോരു അന്തരീക്ഷം. അതായിരുന്നു ചിത്രത്തിൻ്റെ ഏറ്റവും വലിയ പോസിറ്റീവ്.
പെർഫെക്റ്റ് നോൺ ലീനിയർ നരേഷൻ എന്നൊക്കെ പറഞ്ഞാലിതാണ്.
മമ്മൂക്കയെ പറ്റി എന്ത് പറയാനാണ്. അങ്ങേർ ഇങ്ങനെ അഴിഞ്ഞാടുവാണ് തുടക്കം മുതൽ അവസാനം വരെ. കൂടെ ഉള്ളവർ എല്ലാം ഒന്നിനൊന്ന് മെച്ചം.
ക്യാമറ, സൗണ്ട് ഡിസൈൻ ഒക്കെ ദി ബെസ്റ്റ് എന്നേ പറയാനുള്ളു. ആ opening സീൻ ഒക്കെ ഒരു immersive എക്സ്പീരിയൻസ് ആയിരുന്നു. മിഥുൻ മുകുന്ദൻ്റെ music ഉം bgm ഒക്കെ അന്യായ ലെവൽ ഐറ്റം.
അതുപോലെ എടുത്തു പറയേണ്ട ഒന്നാണ് ഓരോ ഫ്രെയിമുകളിലെയും detailing. അതിനെ പറ്റി കൂടുതൽ പറഞ്ഞാൽ spoiler ആയേക്കാം.
ഇത്രയും വർക്ക് ചെയ്ത ഒരു തിരക്കഥ, വന്നുപോകുന്ന ഓരോ കഥാപാത്രങ്ങൾക്കും അവരുടേതായ സ്പേസ് നൽകുന്നുണ്ട്.
ഒന്നും പറയാനില്ല. തീയേറ്ററിൽ ഒരിക്കലും മിസ്സ് ആക്കരുതാത്ത ചിത്രം.
A Must Watch Movie!!!!!

***
Firaz Abdul Samad

കെട്ടിയോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത്, മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി തീയേറ്ററുകളിൽ റിലീസ് ചെയ്ത മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ വരുന്ന ചിത്രമാണ് റോഷാക്ക്. ഒരു ഉൾനാടൻ ഗ്രാമത്തിലേക്ക് തന്റെ ഭാര്യയുമായി എത്തുന്ന ലൂക്ക് ആന്റണി എന്നയാളുടെ കാർ അപകടത്തിലാവുകയും, അതിന് ശേഷം നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ കഥയുടെ ഇതിവൃത്തം.

ഒരൊറ്റ വാക്കിൽ മുന്നോട്ട് വെക്കാവുന്ന ഒരു ആശയം, ആ ആശയത്തെ, മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു തലത്തിലേക്ക് ഉയർത്തി വെക്കുന്ന ചിത്രമായാണ് റോഷാക്ക് എനിക്കനുഭവപ്പെട്ടത്. ചിത്രത്തിന്റെ ഏറ്റവും പ്രധാന പോസിറ്റീവ് തന്നെ അതിന്റെ പ്ലോട്ടും, അതിനെ പറയാൻ ഉപയോഗിച്ച ട്രീറ്റ്മെന്റും തന്നെയാണ്. ഒരു ലീനിയർ നറേറ്റീവ് നൽകാതെ, അൽപ്പം കോംപ്ലക്‌സ് ആക്കി, കാണുന്ന പ്രേക്ഷകന് ചിന്തിക്കാനുള്ള സ്‌പേസ് ചിത്രം നൽകുന്നുണ്ട്. സമീർ അബ്ദുലിന്റെ തിരക്കഥ കഥയോട് നീതി പുലർത്തിയിട്ടുണ്ടെങ്കിലും, രണ്ടാം പകുതിയിൽ വരുന്ന ചെറിയ ലാഗ് ചിത്രത്തെ അൽപ്പം പിറകോട്ട് വലിക്കുന്നുണ്ട്. എന്നാൽ നിസാമിന്റെ മേക്കിങ് തന്നെയാണ് ചിത്രത്തെ ഒരു സാധാരണ ത്രില്ലർ എന്ന ലേബലിൽ തളയ്ക്കാതെ വത്യസ്ഥമാക്കുന്നത്.

നിമിഷ് രവിയുടെ ടോപ്പ് ക്ലാസ്സ് ഫ്രേയ്മുകളും, മിഥുൻ മുകുന്ദന്റെ പശ്ചാത്തല സംഗീതവും ചിത്രത്തെ അത്രമേൽ സപ്പോർട്ട് ചെയ്ത് മുന്നോട്ട് നീക്കുന്നുണ്ട്. കിരൺ ദാസിന്റെ എഡിറ്റിംഗും കട്ടുകളും ചിത്രത്തിന്റെ മൂഡിന് അനുയോജ്യമായിരുന്നു.മമ്മൂട്ടി എന്ന നടൻ തന്നെയാണ് റോഷാക്കിന്റെ നട്ടെല്ല്. ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു മമ്മൂട്ടിയെ, തീർത്തും സൈക്കിക്ക് ആയ ഒരു മിസ്റ്റീരിയസ് കഥാപാത്രത്തിന്റെ അകമ്പടിയോടെയാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. വോയിസ് മോഡുലേഷനും, ശരീര ഭാഷയുമൊക്കെ അത്രമേൽ ഗംഭീരം. അതിന് ശേഷം പ്രകടനങ്ങളിൽ അക്ഷരാർത്ഥം ഞെട്ടിച്ചത് ബിന്ദു പണിക്കർ, ജഗദീഷ്, ഗ്രെയ്‌സ് ആന്റണി, ശറഫുദ്ധീൻ എന്നിവരാണ്. മറ്റുള്ള സപ്പോർട്ടിങ് ആക്ടർസിന്റെയും പ്രകടനങ്ങൾ മികച്ചതായി തന്നെ തോന്നി.

ത്രില്ലർ സിനിമകളുടെ കുത്തൊഴുക്കിൽ മുക്കി കളയാതെ, വളരെ വത്യസ്തമായ, അൽപ്പം സ്ലോ പേസ്ഡ് ആയ, കൃത്യമായ തിരക്കഥയും മേക്കിങ്ങും, പ്രകടനങ്ങളുമുള്ള ഒരു മികച്ച സിനിമാനുഭവം തന്നെയായിരുന്നു റോഷാക്ക് എനിക്ക്. തീർച്ചയായും തീയേറ്ററിൽ നിന്ന് തന്നെ കാണാൻ ശ്രമിക്കുക.
മൂവി മാക് റോഷാക്കിന് നൽകുന്ന റേറ്റിംഗ്- 8.5/10..
*അഭിപ്രായം തീർത്തും വ്യക്തിപരം!

****
Abhijith Santhosh Mukadiyil

ഉപരിപ്ലവമായി പറഞ്ഞാൽ ഒരൊറ്റ വരിയിൽ തീർന്നു പോകുന്ന കഥാതന്തു വികസിക്കുന്നത് പ്രധാന കഥാപാത്രത്തിന്റെയും ഉപ കഥാപാത്രങ്ങളുടെയും മനോവ്യാപാരങ്ങളിലൂടെയാണ്…
സൈക്കോളജിക്കൽ ത്രില്ലറിന്റെ വഴിയിലൂടെ യാത്ര ചെയ്യുന്ന ഒരു റിവഞ്ച് ഡ്രാമയാണ് ‘റോഷാക്’…
പ്രതികാരത്തെപ്പറ്റി കൂടുതൽ പറഞ്ഞാൽ spoiler ആകും എന്നുള്ളത് കൊണ്ട് പറയുന്നില്ല…
ആദ്യന്തം വിട്ടുവീഴ്ചകൾ ഇല്ലാത്ത ഒരു പരീക്ഷണ ചിത്രമാണ് ‘റോഷാക്ക്’…
അവിടെവിടെയായി ചില whistle-worthy രംഗങ്ങൾ ഒഴിച്ച് നിർത്തിയാൽ, ഒരു പോപ്പുലർ സിനിമയാക്കാൻ ഉള്ള ബോധപൂർവമായ ശ്രമങ്ങളില്ല…നായകന്റെ വേഷവിധാനവും, ഫാഷനും സ്വാഗിന് വേണ്ടിയുള്ളതാകുന്നില്ല…
സാങ്കേതിക തികവിനൊപ്പം, നടീനടന്മാരുടെ ഗംഭീര പ്രകടനവും കൂടിച്ചേരുമ്പോൾ ‘റോഷാക്ക്’ അസാധാരണമാം വിധം നല്ല സിനിമയായി മാറുന്നു.ലൂക്ക് ആന്റണിയെ മമ്മൂട്ടി ആസ്വദിച്ചാണ് ചെയ്തിട്ടുള്ളത് എന്ന് വ്യക്തം… എന്നിരുന്നാൽ തന്നെ സിനിമ, ബിന്ദു പണിക്കരുടെ career best പ്രകടനത്തിന്റെ പേരിൽ ഓർമ്മിക്കപ്പെടും..

**

g3333 7Antony Jaison

Rorshach – A Spine-Chilling Dark Thriller🔥!
സിനിമയിലെ പുതുമ ഇഷ്ടപ്പെടുന്ന ഓരോ ആസ്വാദകനും ,തിയറ്ററിൽ ഈ ചിത്രം ഒരു ഗംഭീര Filmy Treat തന്നെ ആണ്.
ടൈറ്റിൽ ആയിട്ടുള്ള connection : ഒരു ഹിൽ സ്റ്റേഷനിൽ താമസിക്കാൻ വരുന്ന,നിഗൂഢതകൾ നിറഞ്ഞ ‘ലൂക് ‘ തന്നെയാണ്, ഇവിടെ ടൈറ്റിലിൽ സൂചിപ്പിക്കുന്ന റോഷാക്ക് ടെസ്റ്റ്. ടെസ്റ്റിൽ,ഒരു പേപ്പറിൽ മഷി ഒഴിച്ച് നടുവേ മടക്കി നിവർത്തുമ്പോൾ, രണ്ട് വശവും ഏതാണ്ട് ഒരേപോലെ തെളിയുന്ന, കൃത്യതയില്ലാത്ത ചിത്രം കാണിക്കുന്നു.
-ഇവിടെ പ്രേക്ഷകർക്കുള്ള റോഷാക്ക് ടെസ്റ്റാണ് ലൂക്ക് ആന്റണി . നിഗൂഢതകളിലൂടെയും ഭ്രമകല്പനങ്ങളിലൂടെയും കടന്നുപോവുന്ന ലൂക്കിന്റെ യാത്രകൾ, അയാളുടെ മൈൻഡ് ഗെയിമുകൾ എന്നിവയെല്ലാം പ്രേക്ഷകനും ആയിട്ട് പുതുമയാർന്ന രീതിയിൽ സംവേദനം നടത്തുന്നു.
Treatment & making: Topnotch. കൊറിയൻ സിനിമകളിൽ മറ്റും കണ്ടിട്ടുള്ള, ഇവിടെ കാണാൻ ആഗ്രഹിച്ച making style, അതിന്റെ പൂർണതയിൽ ചെയ്ത സംവിധായകൻ 👌🏼. തുടക്കത്തിൽ car drift ചെയ്തു വരുമ്പോൾ ഉള്ള സീൻ മുതൽ വേട്ടയാടുന്ന Hunting Bgm💥.
ഓരോ ഫ്രയിമിലും, സിനിമയോട് ചേർത്തിരിത്തുന്ന cinematography. ഓരോ ഷോട്ടും അതിമനോഹരം.
-സിനിമയുടെ dark shade അതിന്റെ artwork ലൂടെ അവതരിപ്പിച്ചിരിക്കുന്നത്, ആദ്യാവസാനം ഒരു ഡിസ്റ്റർബ് മൂട് നിലനിർത്തുവാനായി വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്. അതുപോലെതന്നെ ശബ്ദ മിശ്രണം. കാറിന്റെ ശബ്ദം, റൂം, ഗ്രേ ഷെയ്ഡ്, വലിയ പാറ അടുക്കുകൾ, മുഖംമൂടി… ഇതെല്ലാം കഥാപരിസരത്തിനോട് പ്രേക്ഷകനെ അടുപ്പിക്കുന്നു.
Perfomance: ലൂക് ആയിട്ട്, മമ്മൂട്ടി എന്ന നടന്റെ, പൂർണമായ ഉപയോഗം ഇവിടെ കാണാം.മനുഷ്യമനസ്സിന്റെ സങ്കീർണതകളുടെ പ്രതിഫലനം, സമാനതകളില്ലാത്ത സൂക്ഷ്മഭാവങ്ങളിലൂടെ,അതിവേഗ ചലനങ്ങളിലൂടെ, വിറക്കുന്ന -വിറപ്പിക്കുന്ന ശരീര ഭാഷയിലൂടെ, കാണുന്ന പ്രേക്ഷകനിലേക്ക് വിട്ടു പോകാത്ത മരവിപ്പ് നൽകി,അദ്ദേഹം ജൈത്രയാത്ര തുടരുന്നു👏🏻.
-ഞെട്ടിപ്പിച്ച മറ്റൊരു ഗംഭീര പ്രകടനം ബിന്ദു പണിക്കറാണ് ✨️. ഗ്രേസ് ആന്റണി, ജഗദീഷ്, കോട്ടയം നസീർ, ഷറഫുദ്ധീൻ… ഓരോരുത്തരും കഥാപാത്രത്തിന് പൂർണമായ നീതി കൊടുക്കുന്ന പ്രകടനം.
-കഥയെ കുറിച് അധികം അറിയാതെ, തിയറ്ററിൽ കാണുന്ന അനുഭവം ആയിരിക്കും ഏറ്റവും മികച്ചത്.
Pick up a quality Theatre with top notch sound system, for this quality film❤️.

***

Faisal K Abu

Rorschach….
ഒരു സിനിമയുടെ കഥ പറച്ചിലിനെ മറ്റൊരു തലത്തിൽ എത്തിക്കുന്നതിൽ ചിത്രത്തിൻ്റെ അവതരണത്തിന് ഉള്ള പങ്ക് എത്രത്തോളം വലുതാണ് എന്ന് അടിവരയിടുന്ന ഒരു ചിത്രം തന്നെ ആണ് റോഷാക്ക്…🔥👌❤️
കഥാപരമായി നോക്കിയാൽ അത്ര പുതുമ നിറഞ്ഞ ഒന്നല്ല സിനിമ സംസാരിക്കുന്ന വിഷയം… പക്ഷേ അത് സ്ക്രീനിൽ അവതരിപ്പിച്ച രീതി… തീ പാറുന്ന ആ ദൃശ്യഭാഷ…🔥 അത് മാത്രം മതി റോഷാക്കിനെ തീയേറ്ററിൽ തന്നെ കാണേണ്ട ഒന്നാണ് എന്ന് പറയാൻ…

ഒരു കാർ ആക്സിഡൻ്റിന് ശേഷം ബോധം വന്നപ്പോൾ തൻ്റെ ഒപ്പം ഉണ്ടായിരുന്നു ഭാര്യയെ കാൺമാനില്ല എന്ന പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തുന്ന ലൂക്കിൽ നിന്നും ആണ് സിനിമ ആരംഭിക്കുന്നത്…ആദ്യത്തെ അന്വേഷണങ്ങൾക്ക് ശേഷം പോലീസിൽ നിന്നും കാര്യമായ സഹായം ലഭിക്കാതെ വരുമ്പോൾ ആ നാട്ടിൽ താമസിച്ചു തൻ്റെ ഭാര്യയെ കണ്ടെത്താൻ ലൂക്ക് തീരുമാനിക്കുന്നതോടെ…. അയാളുടെ ചുറ്റും നിഗൂഢമായ പലതും സംഭവിക്കുന്നു..

റോഷാക്കിനെ ഒറ്റ വാക്കിൽ ഒരു പറ്റം ഭ്രാന്തന്മാരുടെ അഴിഞ്ഞാട്ടം എന്ന് വിശേഷിപ്പിക്കാൻ ആണു എനിക്ക് താല്പര്യം…. ആ ഭ്രാന്തിൻ്റെ കാരണങ്ങൾ ആണ് സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഉള്ള ദുരൂഹതകൾ നിലനിർത്തുന്നത്…. ഒരോ കഥാപാത്രങ്ങളും കടന്നുപോകുന്നത് അതിസങ്കീർണവും, തീവ്രവും ആയ മാനസിക അവസ്ഥകളെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ സിനിമക്ക് സാധിക്കുന്നുണ്ട്…😱
മമ്മൂട്ടിയെ കുറിച്ച് ഒന്നും പറയേണ്ട ആവശ്യം ഇല്ല എന്നറിയാം പക്ഷേ ഒന്ന് പറയാതെ വയ്യ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ലുക്കും പ്രകടനവും കൊണ്ട് വീണ്ടും നമ്മളെ ഞെട്ടിക്കുന്നുണ്ട് അദ്ദേഹം… പഴകും തോറും വീര്യം കൂടുകയാണ്…👌🔥

ഗ്രേസ് ആൻ്റണിയും, ഷറഫുദ്ദീനും, കോട്ടയം നസീറും , ജഗദീഷും എടുത്ത് പറയേണ്ട പ്രകടനം കാഴ്ച്ച വയ്ക്കുന്നുണ്ട്… എന്നാൽ ഇവർക്ക് എല്ലാം മുകളിൽ സ്കോർ ചെയ്യുന്നത് ബിന്ദു പണിക്കർ ആണ്… ഒരു ഒന്നൊന്നര പ്രകടനം തന്നെ ആണ് അത്…👌😮
സമീർ അബിൻ്റെ തിരക്കഥ, മിഥുൻ മുകുന്ദിൻ്റെ BGM , നിമിഷ് രവിയുടെ ചായാഗ്രഹണം, കിരൺ ദാസിൻ്റെ എഡിറ്റിംഗ് എന്നിവ വളരെ ഇൻ്റെൻസ് ആയി പതിഞ്ഞ താളത്തിൽ കഥ പറയുന്ന സിനിമയുടെ മിസ്റ്ററി മൂഡ് നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്…
ഇനി കാതലായ ചോദ്യം ഈ സിനിമ എല്ലാവർക്കും ഇഷ്ടപ്പെടുമോ ഇല്ലയോ….?
എൻ്റെ കാഴ്ചപ്പാടിൽ ഈ ചിത്രം എല്ലാവർക്കും ഒരുപോലെ ദഹിക്കണം എന്നില്ല… അതിനു കാണികളെ കുറ്റം പറയാൻ സാധിക്കുകയും ഇല്ല…

പക്ഷേ ഒരുകാര്യം ഉറപ്പാണ്… സിനിമ കാണുന്ന ആർക്കും ഈ സിനിമയുടെ ഓരോ ഫ്രെയ്മിലും സംവിധായകൻ കൊണ്ടുവരുന്ന വിഷ്വൽ ട്രീറ്റ്മെന്റ്നെ കുറിച്ചോ, പ്രകടങ്ങളെ കുറിച്ചോ എതിരഭിപ്രായം ഉണ്ടാകാൻ ഉള്ള സാധ്യത ഇല്ല…മലയാളത്തിൽ ഇതുപോലെ ഒരു ദൃശ്യാനുഭവം ഇത് ആദ്യം ആണ്… അത് തീയേറ്ററിൽ തന്നെ കാണുവാൻ സാധിച്ചാൽ നല്ലത്….

***

Raj Kr

പുതുമയുള്ള കഥയിൽ അല്ല കാര്യം. മറിച്ച് ആഖ്യാന ശൈലിയിലെ പുതുമകളാണ് ഇന്ന് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നത്.
വീണ്ടും ഒരു ഗംഭീര സിനിമ!!! ആവർത്തനവിരസത തോന്നാത്ത രംഗങ്ങളും ഡയലോഗുകളും കഥാപാത്രങ്ങളും റോഷാക്കിനെ ത്രില്ലർ ജോണറുകളുടെ മുൻപന്തിയിൽ എത്തിക്കുന്നു. അതി സങ്കീർണതയിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളും അവരുടെ മാനസിക വ്യാപാരങ്ങളും പ്രേക്ഷകരെ അസ്വസ്ഥരാക്കുമെങ്കിലും അതിലെ സസ്പെൻസ് എലമെന്റ് ബോറടി ഇല്ലാതെ സിനിമ ആസ്വദിക്കാൻ പ്രേരിപ്പിക്കും. ഒരു പരീക്ഷണ ചിത്രം എന്ന നിലയിൽ റോഷാക്കിന്റെ വിജയം മലയാള സിനിമ ലോകത്തിന് ആഘോഷിക്കാനുള്ളതാണ്.
***
Thanseem Ismail
കാറ്റിൻ്റെ ഗതിയാൽ അനുനിമിഷം രൂപം മാറുന്ന മേഘജാലങ്ങൾ ദൈവമായും,യക്ഷിയായും, ടെഡി ബിയറായും, മറ്റ്‌ പല വിചിത്ര ജീവികളായുമൊക്കെ പലർക്കും തോന്നപ്പെടാറുണ്ട്‌. അത്‌ പലപ്പോഴും കാണുന്നവൻ്റെ മനോധർമ്മത്തിനനുസരിച്ചിരിക്കും. ഏതാണ്ട് ഏറെക്കുറെ സമാനമായ രീതിയിൽ, മഷിപ്പടർപ്പുകളിൽ മറഞ്ഞിരിക്കുന്ന മായാക്കാഴ്‌ചകളെ മനനം ചെയ്ത്‌ ഒരാളുടെ മനോനില മനസ്സിലാക്കുന്ന മനശാസ്ത്ര വിദ്യയത്രേ റോഷാക്ക്‌ ടെസ്റ്റ്. മാറ്റാരും കാണാത്തത്‌ കാണുകയും, കേൾക്കാത്തത്‌ കേൾക്കുകയും ചെയ്യുന്ന ഒരു സ്കിസോഫ്രീനിയ രോഗിയുടെ അത്യന്തം സങ്കീർണ്ണമായ, സങ്കൽപ്പമോ യാഥാർത്ഥ്യമോ എന്ന്‌ തിരിച്ചറിയാനാവാത്ത ലോകത്തെ കഥയാണ്‌ റോഷാക്ക്‌ എന്ന സിനിമ. കേട്ടു പരിചയിച്ച പ്രതികാരമാണ്‌ വിഷയമെങ്കിലും, കണ്ട്‌ ശീലിക്കാത്ത അവതരണം.
മലയാള സിനിമയെ വേറിട്ട തലങ്ങളിലേക്ക്‌ ഉയർത്തുന്ന പുതിയ പിള്ളേർ പൊളിയാണ്‌. ഓരോ ഫ്രെയിമിലും നിഗൂഢതയൊളിപ്പിക്കുന്ന ആഖ്യാനശൈലിയും, ലൊക്കേഷനും, പശ്ചാത്തല സംഗീതവും, ഛായാഗ്രഹണവും എഡിറ്റിങ്ങുമെല്ലാം വേറെ ലെവൽ. കാലത്തിനൊത്ത്‌ കോലം മാറാനാവാത്ത അമ്മാവന്മാര്‌ ടെലഗ്രാമിൽ ഓസിന്‌ കണ്ടിട്ട്‌, പടത്തെ പോസ്റ്റ്‌മോർട്ടം ചെയ്യും മുൻപേ തിയ്യറ്ററിൽ പോയി ആസ്വദിക്കുക.
മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ ‘കമ്പനി കാണാതിരിക്കുന്നതേയുള്ളൂ.’ സഹ അഭിനേതാക്കളും മികച്ച പ്രകടനമാണ്. ബിന്ദു പണിക്കരുടെ കരിയർ ബെസ്റ്റ്‌. കോട്ടയം നസീർ ആദ്യമായിട്ടാണ് വൃത്തിയായി അഭിനയിച്ച്‌ കാണുന്നത്‌.
dddffff 9**

Sreeram Subrahmaniam

റോഷാക്ക് പറയുന്നത് ഒരു പ്രതികാര കഥ ആണ്.. ഒരു അൺ യൂഷ്‌വൽ റിവഞ്ച് സ്റ്റോറി. എന്തിന് റിവെഞ്ച് ചെയ്യുന്നത് എന്നതിൽ അല്ല, എങ്ങനെ റിവേഞ്ച് ചെയ്യുന്നു, ആരോട് ചെയ്യുന്നു എന്നതാണ്, അതെങ്ങനെ അവതരിപ്പിക്കുന്നു എന്നതാണ് ഇതിലെ വ്യത്യസ്ഥത.. കഥയെ കുറിച്ച് വേറെ എന്ത് പറഞ്ഞാലും അത് ചെറുതായെങ്കിലും ഒരു സ്പോയിലെർ ആകും. ചിത്രത്തിലുടനീളം ഉള്ള ഒരു മിസ്റ്ററി എലെമന്റ് കൂടി ആകുമ്പോൾ ചിത്രം പൂർണ്ണമായും എൻകൈജ് ചെയ്യിക്കും.

ലൂക്ക് എന്ന കഥാപാത്രം ചെയ്യുന്ന ഓരോ കാര്യങ്ങൾക്കും ഒരു ഉദ്ദേശം ഉണ്ട്‌ എന്ന് പതുക്കെ പതുക്കെ ആണ് റിവീൽ ആകുന്നത്. കുറച്ചു കൂടി വ്യക്തമാക്കിയാൽ അയാളുടെ ഓരോ പ്രവൃത്തിക്കും ഒരേ ഒരു ഉദ്ദേശമേ ഉള്ളു..ലൂക്കിന്റെ മാത്രമല്ല, ഗ്രേസ്, ബിന്ദു പണിക്കർ, ഷറഫുദ്ദീൻ, ജഗദീഷ്, കോട്ടയം നസീർ തുടങ്ങി എല്ലാവരും അവതരിപ്പിച്ച കഥാപാത്രങ്ങൾ ഇതുപോലെ വെൽ ഡിഫൈനേഡ് ആണ്.

ഒരുപക്ഷേ കഥയായിട്ട് പറയുമ്പോൾ അത്ര കൺവിൻസിങ് അല്ലാത്തതും കോംപ്ലക്സുമായ ഒരു വിഷയത്തെ ഇത്ര ഭംഗിയായി അവതരിപ്പിച്ചതിൽ പ്രധാന പങ്കുവഹിച്ചിരിക്കുന്നത് ഇതിന്റെ ടെക്നിക്കൽ സൈഡ് ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം,പശ്ചാത്തല സംഗീതം,സൗണ്ട് ഡിസൈനിങ് തുടങ്ങി എല്ലാം ടോപ് ക്ലാസ്സ്‌ ആണ്. ചിത്രത്തിൽ തന്നെ പ്രധാന കഥാപാത്രമായി വരുന്ന ഒരു പണിതീരാത്ത വീടിന്റെ ആർട്ട് വർക്കും ചിത്രത്തിന്റെ ലൊക്കേഷൻസും എല്ലാംഗംഭീരം.

മമ്മൂട്ടി എന്ന് നടന് ഇനിയും പുതിയതായി എന്തെങ്കിലും ചെയ്തു തെളിയിക്കാൻ ഒന്നുമില്ല എങ്കിൽ കൂടി യും ഇപ്പോഴും ഇതുപോലുള്ള വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും തപ്പി തിരഞ്ഞെടുത്ത് വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നതിനെ അഭിനന്ദിച്ചേ പറ്റൂ.. മമ്മൂട്ടിക്കൊപ്പം തന്നെ ഞെട്ടിച്ച പെർഫോമൻസ് ബിന്ദു പണിക്കരുടേതാണ്. ഷറഫുദ്ദീൻ ജഗദീഷ്, ഗ്രേസ്, കോട്ടയം നസീർ സഞ്ജു തുടങ്ങിയവരും അവരുടെ കരിയറിലെ തന്നെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ നന്നായിഅവതരിപ്പിച്ചിട്ടുണ്ട്.

എല്ലാവർക്കും ഈ ചിത്രം ഒരുപോലെ ഇഷ്ടപ്പെടുമോ എന്നതിൽ സംശയം ഉണ്ട്. റിവഞ്ച്, മിസ്റ്ററി, ചെറിയ സസ്പെൻസ്, ചെറിയ ഹോറർ എലെമെന്റ്സ് എല്ലാമുള്ള ഒരു ബ്രില്യൻറ്റ് സ്ക്രിപ്റ്റിന്റെ ഗംഭീരമായ അവതരണം ആണ് നിസാം ബഷീറിന്റെ റോഷക് എന്ന ചിത്രം എന്നാണ് എനിക്ക് തോന്നിയത്. തീയറ്ററിൽ തന്നെ എക്സ്പീരിയൻസ് ചെയ്യേണ്ട ഒരു മാസ്റ്റർപീസ്

***

Sanuj Suseelan

മനോഹരമായ ലൊക്കേഷനുകൾ, സിനിമാട്ടോഗ്രഫി, സൗണ്ട് , മ്യൂസിക് എന്നിവ ഉപയോഗിച്ച് അത്ര പുതുമയൊന്നുമില്ലാത്ത ഒരു കഥ പുത്തൻ പുതിയതാണെന്ന തോന്നൽ സൃഷ്ടിക്കുന്ന രീതിയിൽ പറയാൻ സാധിച്ചു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ ആകർഷണം. അഭിനേതാക്കളിൽ മിക്കവരുടെയും മികച്ച പ്രകടനവും ചിത്രത്തെ നല്ലതുപോലെ സഹായിച്ചിട്ടുണ്ട്. കടലാസ്സിൽ മഷി തൂകിയ ശേഷം അതിനെ രണ്ടായി മടക്കി വീണ്ടും തുറക്കുമ്പോളുണ്ടാവുന്ന വിചിത്രമായ രൂപങ്ങൾ രോഗികളെ കാണിച്ച് അതിൽ എന്താണ് കാണുന്നതെന്ന് ചോദിക്കുക മനഃശാസ്ത്രജ്ഞമാരുടെ ഒരു പ്രൊഫൈലിങ് ടെക്നിക് ആണെന്നാണ് കേട്ടിട്ടുള്ളത്. ഈ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ഏകദേശം ഈ രൂപങ്ങൾ പോലെ ഒറ്റനോട്ടത്തിൽ ആരാണെന്നോ എന്താണെന്നോ പിടികിട്ടുന്ന മനുഷ്യരല്ല. ലൂക് ആന്റണി സഹിതം. റോഷക്ക് എന്ന പേര് ഒരു സിനിമാ പ്രേമിയിൽ സൃഷ്ടിക്കുന്ന കൗതുകമുണ്ടാക്കുന്ന വാണിജ്യ താല്പര്യങ്ങളാവണം ഈ പേരും ആ മുഖംമൂടിയുമൊക്കെ വച്ച് സിനിമ മാർക്കറ്റ് ചെയ്യാൻ അണിയറക്കാരെ പ്രേരിപ്പിച്ചത് എന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ, ഒരു വാദത്തിനു വേണ്ടി ലൂക്കിനെയോ അല്ലെങ്കിൽ ദുരൂഹമായ മറ്റു കഥാപാത്രങ്ങളെയോ ആണ് അതുകൊണ്ടുദ്ദേശിച്ചത് എന്നൊക്കെ വാദിക്കാം. അത്തരം ജാഡകളൊന്നുമില്ലാതെ മറ്റൊരു മലയാളം പേര് കൊടുത്തിരുന്നെങ്കിലും ഒന്നും സംഭവിക്കില്ലായിരുന്നു.

എന്തായാലും അതൊക്കെ ഒരു കലാകാരന്റെ സ്വാതന്ത്ര്യമാണ്. ഒരഭിപ്രായം പറഞ്ഞു എന്ന് മാത്രം. പ്രശസ്ത ഹിന്ദി ചിത്രമായ Tumbbad പോലെ ആളൊഴിഞ്ഞ, ദുരൂഹമായ ഒരു സ്ഥലത്ത് കഥ സെറ്റ് ചെയ്തിരിക്കുന്നതുകൊണ്ടുള്ള സ്വാതന്ത്ര്യം സംവിധായകൻ മനോഹരമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നല്ല ചില ഡയലോഗുകളും ചിത്രത്തിലുണ്ട്. കെട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ തന്ന പ്രതീക്ഷ വെറുതെയായിരുന്നില്ല എന്ന് നിസാം ബഷീർ തെളിയിച്ചിട്ടുണ്ട്. ഇബ്‌ലീസ് , അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ എന്നീ വ്യത്യസ്തമായ സിനിമകൾ എഴുതിയ സമീർ അബ്ദുളിന്റെ തിരക്കഥയും കൊള്ളാം. പുഴുവിന് ശേഷം മമ്മൂട്ടി സങ്കീർണ്ണമായ മറ്റൊരു കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ബിന്ദു പണിക്കർ, കോട്ടയം നസീർ, ജഗദീഷ്, ഷറഫുദ്ദീൻ എന്നിവരും അവരവരുടെ വേഷങ്ങൾ ഉജ്വലമായി അവതരിപ്പിച്ചു. ആദ്യ പകുതി വളരെ എൻഗേജിങ് ആണ്. രണ്ടാം പകുതിയിൽ ചില ഫില്ലർ ബ്ലോക്കുകൾ ഉപയോഗിച്ചതിന്റെ കല്ലുകടി ഒഴിച്ചാൽ അതും മുഷിപ്പിക്കില്ല. തീർച്ചയായും തീയറ്ററിൽ തന്നെ ആസ്വദിക്കേണ്ട ചിത്രമാണ്. ആ ലൊക്കേഷനുകളുടെ ഭംഗിയും ഭീകരതയും സൗണ്ട് ഇഫക്ടുകളും ഒക്കെ ടിവിയിലോ മൊബൈൽ സ്‌ക്രീനിലോ കിട്ടില്ല. അത്രയും മികച്ച തീയറ്റർ എക്സ്പീരിയൻസ് തരുന്ന സിനിമയാണിത്.

***
gegqgeggg 11Justin VS

സിനിമയിൽ കഥയേക്കാൾ പ്രാധാന്യം ക്രാഫ്റ്റിന് ഉണ്ട് എന്ന് കരുതുന്ന ഒരാളാണ് ഞാൻ . ആ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന ചലച്ചിത്രാനുഭവമായിരുന്നു നിസാം ബഷീർ സംവിധാനം ചെയ്ത റോഷാകിന്റേത്. തിരക്കഥയിലും മേകിംഗിലും കൊണ്ടുവന്ന പരീക്ഷണാത്മകമായ ശ്രമങ്ങളെ ഒഴിച്ചു നിർത്തി സിനിമയുടെ വൺ ലൈനർ സങ്കൽപിച്ചു നോക്കിയാൽ അനേക ഭാഷകളിലായി എത്രയോ തവണ പറഞ്ഞു പഴകിപ്പോയതാണ് ഇതെന്ന് തോന്നിപ്പോകാം . അവിടെയാണ് സിനിമയിൽ ക്രാഫ്റ്റിന്റെ മേൽക്കൈ എന്തെന്ന് വ്യക്തമാകുന്നത്. മലയാള സിനിമയ്ക്ക് അത്രയ്ക്ക് പരിചിതമല്ലാത്ത നരേറ്റീവ് ശൈലി കൊണ്ട് കഥയുടെ പരിചിതത്വത്തെ ഗംഭീരമായി മറികടക്കുന്നുണ്ട് നിസാം ബഷീർ.

കാടിന്റെ പശ്ചാത്തലത്തിലുള്ള ഒരു അപരിഷ്കൃത ഗ്രാമത്തിലേക്ക് തികച്ചും അപരിചിതനായൊരാൾ പെട്ടെന്ന് ഒരു ദിവസം കടന്നു വരുന്നു. അയാളുടെ വരവിന് ശേഷം ഗ്രാമവാസികളിൽ പ്രകടമായ ചില മാറ്റങ്ങൾ കണ്ടു തുടങ്ങുന്നു. പിന്നീട് അപ്രതീക്ഷിതമായ ചില കഥാവഴികളിലൂടെ ആ അപരിചിതന്റെയും ആ നാട്ടുകാരുടെയും സ്വത്വം വെളിപ്പെടുന്നു.

(ഈ സിനോപ്സിസ് കേൾക്കുമ്പോൾ നമുക്ക് കൊറിയൻ മിസ്റ്ററി ഡ്രാമയായ ദി വെയ്ലിംഗ് തൊട്ട് അനേകം സിനിമകൾ ഓർത്തെടുക്കാൻ കഴിഞ്ഞേക്കാം. പൌലോ കൊയ്ലോയുടെ The Devil and Miss Prym എന്ന നോവലിന്റെ ഫിലോസഫിയോടാണ് റോഷാക്കിനെ കൂടുതൽ സാദൃശ്യപ്പെടുത്താൻ തോന്നിയത്.)
നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം എന്ന സ്ഥിരം സിനിമ സ്റ്റീരിയോടൈപ്പിൽ നിന്നും മാറി എങ്ങനെയാണ് നന്മയും തിന്മയും ഒരേ സമയം മനുഷ്യരിൽ അന്തർലീനമായിരിക്കുന്നത് എന്നുള്ള ദാർശനിക യുക്തിയിലാണ് സിനിമ ശ്രദ്ധയൂന്നുന്നത്.

ഗംഭീരമായ പശ്ചാത്തലസംഗീതം. ഏരിയൽ ഷോട്ടുകളുടെ സന്ദർഭാനുസൃതമായ ഇംപാക്റ്റ്ഫുള്ളായ ഉപയോഗം. സിനിമയുടെ അറ്റ്മോസ്ഫിയർ നിർമ്മിതിയിലെ സൂക്ഷ്മത. ബിന്ദു പണിക്കർ, മമ്മൂട്ടി, ഗ്രേസ് ആന്റണി, ജഗദീഷ് , ഷറഫുദ്ദീൻ, കോട്ടയം നസീർ എന്നിവരുടെ ഗംഭീര പ്രകടനം . മികച്ച എഡിറ്റിംഗ് , ആർട് അങ്ങനെ പോസിറ്റീവുകൾ ഒട്ടനവധിയാണ്.വേറിട്ട സിനിമ ശ്രമങ്ങൾ ഇഷ്ടപ്പെടാൻ കഴിയുന്നൊരാളാണെങ്കിൽ തീർച്ചയായും കാണേണ്ടുന്ന സിനിമ .

***

Jyothi Lakshmi

മലയാള സിനിമയിൽ ഏറ്റവും അപ്ഡേറ്റഡ് ആയി കാണുന്ന വളരെ കുറച്ചു നടന്മ്മാരിൽ ഏറ്റവും മുൻപന്തിയിൽ ആണ് മമ്മൂട്ടി എന്ന നടന്റെ സ്ഥാനം.തന്റെ ഓരോ കഥാപാത്രങ്ങളെയും perceive ചെയ്യുന്ന രീതി പ്രേക്ഷകൻ എന്ന നിലയിൽ തീർത്തും അഡ്മിറ്റ് ചെയ്യേണ്ട ഒരു കാര്യമാണ്.ഈ അടുത്തായി ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങൾ ഓരോന്നും ഒന്നിനൊന്ന് മികച്ചതാണ്.എത്ര അനായാസനായിട്ടാണ് complicated ആയ കഥാപാത്രങ്ങളിലേക്ക് അയാൾ ഓടി കയറുന്നതും ആ കഥാപാത്രമായി സ്‌ക്രീനിൽ നിറഞ്ഞാടുന്നതുമെല്ലാം. ഈ വയസ്സിലും എന്തൊരു ചാർമിങ് ആണ്.സ്‌ക്രീനിലങ്ങനെ നോക്കി ഇരുന്ന് പോകും.ഇന്നലെ റോഷാക്ക് കണ്ടത് മുതൽ ലൂക്കയാണ് എന്റെ മനസ്സിൽ ഒടുങ്ങാത്ത പകയിൽ മുച്ചോടും മുടിച്ചു നിൽക്കുന്ന ലൂക്ക. റോഷാക്ക് ടീം മൊത്തത്തിൽ വലിയൊരു അഭിനന്ദനം അർഹിക്കുന്നുണ്ട്.പുതിയ ഒരു experiment മാത്രമല്ല ഈ ചിത്രം മറിച് മികച്ച ഒരു തീയേറ്റർ അനുഭവം കൂടിയാണ്. കട്ടക്ക് പിടിച്ചു നിൽക്കുന്ന ബാക്ഗ്രൗങ് മ്യൂസിക്കും മികച്ച കാസ്റ്റിംഗും കിടിലൻ സിനിമാറ്റോഗ്രഫിയുമൊക്കെ കൊണ്ട് വേറെ ലെവൽ തീയേറ്റർ എക്സ്‌പീരിയൻസാണ് സിനിമ പ്രേക്ഷകന്‌ നൽകുന്നത്.അപ്പോഴും ഈ മനുഷ്യൻ ആണ് എന്നെ അന്നും ഇന്നും അതിശയിപ്പിക്കുന്നത്.എന്തൊരു പെർഫോമൻസ് ആണ് എന്തൊരു നടനാണ്. the one and only megastar Mammooty ♥️

**

Akshay Js

സിനിമയുടെ ഫസ്റ്റ് ലുക്ക് ട്രെയിലർ ഒക്കെ കണ്ടിട്ടും യാതൊരു ഐഡിയയും ഇല്ലായിരുന്നു കഥയെപ്പറ്റി.ഇന്നലെ സിനിമ കണ്ടിറങ്ങിയപ്പോൾ മനസ്സിലായി അത് എന്താണെന്ന്!!! കാരണം ഈ സിനിമ എന്താണെന്ന് സിനിമ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷക മാത്രമേ മനസ്സിലാകൂ മറ്റൊരാളോട് ഇതിന്റെ കഥ പറയാൻ പോയാൽ എങ്ങനെ പറയണം എവിടുന്ന് പറയണം എവിടുന്ന് തുടങ്ങണം എന്നൊന്നും യാതൊരു ഐഡിയയും കിട്ടില്ല 😄ഇനി പറഞ്ഞു തുടങ്ങിയാലോ… നീ എന്ത് തേങ്ങയാടാ ഈ പറയുന്നത് എന്നു പറഞ്ഞു അപ്പുറത്തിരിക്കുന്ന കക്ഷി എഴുന്നേറ്റ് പോവുകയും ചെയ്യും.. അതെ… ഇതങ്ങനെ ഒരു കഥയാണ്.. വല്ലാത്തൊരു കഥ !!!
Story – തൽക്കാലത്തേക്ക് ഒന്നും പറയാൻ ഉദ്ദേശിക്കുന്നില്ല. അല്ല പറഞ്ഞ നിങ്ങൾക്കൊട്ടും മനസ്സിലാവാനും പോകുന്നില്ല എന്നാലും വെറുതെ എന്തിനാ ആ സർപ്രൈസ് കളയുന്നത്!!Genre- Thriller with unexpected elements which is never before tried in any indian film as a whole!!.

പൊട്ടും പൊടിയുമായി പല സിനിമകളിലും ഈ genre കണ്ടിട്ടുണ്ട് പക്ഷേ ഫുൾ ലെങ്ത് ഇത് പിടിച്ചു പോകാൻ ആരും ധൈര്യപ്പെട്ടിട്ടില്ല കാരണം ഒരുകൂട്ടം സാധാരണ പ്രേക്ഷകരെ ഈ genre ഇൽ ഇരുത്തി കൈയ്യടിപ്പിക്കുക എന്നു പറഞ്ഞാൽ അതൊരു himalayan task ആണ്. പക്ഷേ അതീവ ബുദ്ധിമാനായ ഡയറക്ടർ അങ്ങനെ ഒരു റിസ്ക് എടുക്കുകയും ഇത്രയും കോംപ്ലിക്കേറ്റഡ് ആയ ഒരു സംഗതി അത്യാവശ്യം സാധാരണക്കാർക്ക് പോലും എൻജോയ് ചെയ്യാൻ കഴിയുന്ന രീതിയിൽ ഒരുക്കുകയും ചെയ്തു. Kudos 🔥🔥👌👌Perfomance – മമ്മൂട്ടി എന്ന മനുഷ്യനെപ്പറ്റി പറയാൻ വേണ്ടി ചിലപ്പോൾ ഒരു സെപ്പറേറ്റ് പോസ്റ്റ് തന്നെ വേണ്ടിവരും. നമിക്കുന്നു മനുഷ്യാ നിങ്ങൾക്ക് മുമ്പിൽ 🙏🙏

ഈ പ്രായത്തിലും എന്ത് അപ്ഡേറ്റഡ് ആണ്!! Even younger actors പോലും രണ്ടുകൊല്ലം ഇരുന്ന് പഠിക്കേണ്ടിവരും ഇങ്ങനെ ഒരു സാധനം വർക്കൗട്ട് ആവുമോ എന്നതിനെപ്പറ്റി.ഇനി അവർ ആരെങ്കിലും ചെയ്താലോ… Single shaded ആയ ഒരു കഥാപാത്രമായി അത് ഒതുങ്ങുകയും സിനിമയുടെ ഭംഗി നഷ്ടപ്പെടുകയും ചെയ്യും.എന്റെ പ്രായമാണ് എന്റെ എക്സ്പീരിയൻസ് എന്ന് അടിവാര ഇടുന്ന പോലെ മമ്മൂട്ടി പൂന്ത് വിളയാടി യിട്ടുണ്ട്. ഇങ്ങനെ ഒരു out of the box അങ്ങനെ ചെയ്യുമ്പോൾ നമ്മൾ ട്രാൻസിൽ ഒക്കെ കണ്ടപോലെ ഒരു പരിധി കഴിഞ്ഞാൽ പ്രേക്ഷകർ അഭിനേതാവിന്റെ അഭിനയം കണ്ട് മടുത്തു പോകുന്ന ഒരു അവസ്ഥയെത്തും പക്ഷേ ഇവിടെ മമ്മൂട്ടി പ്രത്യേക ഡയലോഗ് ഡെലിവറിലൂടെയും (special mention… He has modulated the voice), പ്രത്യേക ചിരിയിലൂടെയും, പ്രത്യേക ടോണിൽ ഉള്ള കോമഡിയിലൂടെയും adequate intervals il പടത്തിന് എൻഗേജ് ചെയ്യിച്ച് നിർത്തുന്നു ( പല ഡയലോഗിനും പ്രേക്ഷകർ ചിരിക്കുന്നു, കയ്യടിക്കുന്നു ).
( മമ്മൂട്ടിയെ പറ്റി വിശദമായി പിന്നീട് ഒരിക്കൽ എഴുതാം ഇങ്ങനെ പറഞ്ഞാൽ തീരില്ല)

ഇത് കൂടാതെ മറ്റു ചില നടി നടന്മാരുടെ ഗംഭീര പെർഫോമൻസുകൾ സിനിമയിലുണ്ട് പക്ഷേ അത് ഞാൻ പറഞ്ഞാൽ കുറച്ച് അധികം പറയേണ്ടിവരും. തിയേറ്ററിൽ തന്നെ കാണുക

Technical- സൗണ്ട് മിക്സിങ് ഗംഭീരമായിരുന്നു. പക്ഷേ സിംഗ് സൗണ്ട് ആയതുകൊണ്ട് ചില ഡയലോഗുകൾ അത്ര ക്ലിയർ ആവാത്ത പ്രശ്നമുണ്ട്.തുടക്കത്തിലെ വെള്ളച്ചാട്ടത്തിന് അടുത്തിരിക്കുന്ന ക്യാമറ വർക്ക് കണ്ടിട്ട് ഞാൻ ആ സ്ഥലത്ത് പോയ പോലെ ഉണ്ടായിരുന്നു…. ഫ്രെയിം മൊത്തം റിച്ചായി നിൽക്കുന്നു❤️❤️

Spanish thriller സിനിമകളെ അനുസ്മരിപ്പിക്കുന്ന കളർ ഗ്രേഡിങ് ഒരു മികവുറ്റ അനുഭവമായി.
Pucca എഡിറ്റിംഗ്, superb ഫൈറ്റ് കൊറിയോഗ്രാഫി അങ്ങനെ ആകെ മൊത്തം പറഞ്ഞാൽ ഒരു ഇന്റർനാഷണൽ ലെവലിൽ ടെക്നിക്കൽ ഡിപ്പാർട്ട്മെന്റ് പോകുന്നു

Bgm – മിഥുൻ മുകുന്ദൻ സിനിമയുടെ ഒരു പ്രധാന ഘടകം ആണ്. അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ഇംഗ്ലീഷ് ബിജിഎം സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിരിക്കുന്നു. പെട്ടെന്ന് കേട്ടാൽ ഏതെങ്കിലും ഹോളിവുഡ് സിനിമയിലെ പാട്ടാണ് എന്ന് വിചാരിക്കും. അതിലും ഭീകരം ഈ പാട്ട് മിക്സ് ചെയ്തിരിക്കുന്ന രീതിയാണ്.. ഭയങ്കര surround effect. കഥാപാത്രങ്ങളെ ക്ലോസപ്പ് ഷോട്ടിൽ കാണിക്കുമ്പോൾ പാട്ട് അങ്ങനെ 360 ഡിഗ്രിയിൽ ഒഴുകി നടക്കുന്നു!!

Verdict – ഈ സിനിമ എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് 100% ഉറപ്പ് ഞാൻ നൽകില്ല പക്ഷേ ഒരു കാര്യം പറയാം മലയാളത്തിൽ ഇതുവരെ വന്നിട്ടില്ലാത്ത ഒരു ടൈപ്പ് സിനിമയാണ് അതുകൊണ്ട് സിനിമയെ സീരിയസായി കാണുന്നവർ തീർച്ചയായും തിയേറ്ററിൽ പോയി കാണണം.ഇനി എന്റർടൈൻമെന്റ് ലക്ഷ്യമാക്കി കാണുന്നവരും ഇത് ട്രൈ ചെയ്തു നോക്കണം… ഒരുപക്ഷേ ഇതിലെ എന്റർടൈൻമെന്റ് നിങ്ങൾക്ക് കിട്ടും

***

Sarath Kannan

പേരിന്റെ കൗതുകവും പോസ്റ്ററിലെ പുതുമയുമാണ് ഈ ചിത്രത്തിലേക്ക് ആദ്യമായി ശ്രദ്ധിക്കാൻ ഇടയാക്കിയത് അതോടൊപ്പം കെട്ട്യോളാണ് എന്റെ മാലാഖ എന്ന മികച്ച ചിത്രം അണിയിച്ചൊരുക്കിയ നിസാം ബഷീന്റെ രണ്ടാം ചിത്രവും , കൂടെ മമ്മൂട്ടിയും മേൽ സൂചിപ്പിച്ച എല്ലാ ഘടങ്ങളും ഒത്തുചേർന്നപ്പോൾ തന്നെ ആദ്യ ദിനം തന്നെ റോഷാക്ക് കാണാൻ തീരുമാനിച്ചു.

ഒരു ത്രില്ലർ സിനിമ കാണാൻ പോകുമ്പോൾ ആദ്യം മനസ്സിലേക്ക് എത്തുന്നത് തുടക്കം മുതൽ മെല്ലെ ഇരുത്തി കഥപറഞ്ഞ് അവസാനമാവുമ്പോൾ പ്രേക്ഷകരെ ആകാംക്ഷയിലേക്ക് കണ്ണിമവെട്ടാതെ കാണാൻ പ്രേരിപ്പിക്കുന്ന ചിത്രങ്ങളായിട്ടാണ് നാം പലപ്പോഴും കണ്ടിട്ടുള്ളത്. എന്നാൽ റോഷാക്കിലേക്ക് കടക്കുമ്പോൾ അവയിൽ നിന്നെല്ലാം വെതിചലിച്ച് മലയാള സിനിമക്ക് സുപരിചിതമല്ലാത്ത ഒരു മേക്കിങ്ങ് ശൈലി പലയിടത്തും ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നുണ്ട്. അത് ഏറ്റവും കൂടുതൽ പ്രകടമാവുന്നത് അവതരണത്തിലും , Background music ലും സംഭാഷണ ശൈലിയിലുമാണ്.

കുത്തിനിറച്ച ഒത്തിരി സംഭാഷണങ്ങളേതുമില്ലാതെ വിഷ്യൽസും , Music , Editing നും പ്രാധാന്യം നൽകിയാണ് 2.30 മണിക്കൂർ ദൈർഘ്യമുളള ചിത്രത്തിന്റെ സഞ്ചാരം. മികവ് പുലർത്തിയ ഘടകങ്ങളായി അവയെല്ലാം പരിഗണിക്കുമ്പോഴും അഭിനയ പ്രകടനങ്ങളെ മാത്രം മാറ്റി നിർത്താൻ കഴിയുന്നില്ല .നായകനും പ്രതിനായകനും ഏറെ മുകളിലായി ബിന്ദു പണിക്കരുടെ കഥാപാത്രം നിലനിൽക്കുന്നത്
തിരക്കഥയുടെ കെട്ടുറപ്പിനെ ശക്തമാകുന്നു.

മികവിനെ കുറിച്ച് വാചാലാമാവുമ്പോഴും സിനിമയുടെ ആദ്യ ഭാഗത്തിൽ Past നേയും present നേയും തമ്മിൽ connect ചെയ്യുന്ന കുറച്ച്നേരം ആസ്വാദകരിൽ അവതമ്മിലുള്ള ബദ്ധം മനസ്സിലാക്കാൻ പ്രയാസപ്പെടുന്നത് ചെറിയൊരു കല്ലുകടിക്ക് ഇടയാക്കിയിട്ടുണ്ട്. ഒന്ന് രണ്ട് സിനിമകളിലായി കാണുന്ന ഒരു കാഴ്ചകളിലൊന്നാണ് ഡയലോഗുകൾക്ക് മുകളിലേക്ക് Background music കയറി നിൽക്കുക എന്നത് അത്തരം ഒരു പ്രശ്നം മൂന്ന് , നാല് സീനുകളിൽ ഇവിടേയും കണ്ടിരുന്നു. ത്രില്ലർ സിനിമകൾ സ്ഥിരമായി കാണുന്ന ഏതൊരു പ്രേക്ഷകനും Interval മുൻപുതന്നെ ചിത്രത്തിന്റെ ഇനിയുളള ഒഴുക്ക് മുൻകൂട്ടി കാണാൻ സാധിക്കുമെങ്കിലും അത്തരം ഉൾകാഴ്ച്ചക്കൊന്നും ഇടം കൊടുക്കാതെ ചില കഥാപാത്രങ്ങളിലൂടെ ആഴത്തിൽ സഞ്ചരിച്ച് ഒരേ സമയം ത്രില്ലറിലേക്കും ചിലയിടങ്ങളിൽ സൈക്കോ മാനറിസത്തിലേക്കും കടന്ന് ചിത്രം അവസാനിക്കുന്നു.
നായകൻ വില്ലനെ തല്ലി തോൽപ്പിക്കുക, ഇടിച്ച് കൊല്ലുക എന്ന പരമ്പരാഗത ശൈലിയിൽ നിന്നെല്ലാം മാറിയിട്ടുണ്ട് റോഷാക്ക്. അത് എത്രകണ്ട് പ്രേക്ഷകർ സ്വീകരിക്കും എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

അതിഭംഗീരമാരമായി ഒരു ചലച്ചിത്രാനുഭവമാണ് റോഷാക്ക് എന്ന് അവകാശപ്പെടാൻ കഴിയിലെങ്കിൽ കൂടിയും മടുപ്പില്ലാത്ത നല്ലൊരു ത്രില്ലർ കാഴ്ചക്കുള്ള ചേരുവകളെല്ലാം ഈ ചിത്രത്തിലുണ്ട്. പ്രായം മനുഷ്യനെ തോൽപ്പിക്കാൻ മുന്നിട്ടിറങ്ങുമ്പോൾ തന്റെ പരിമിതകളെ മനസ്സിലാക്കി വ്യത്യസ്ത കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന മമ്മൂട്ടിക്ക് മികച്ചൊരു കൈയ്യടി അർഹിക്കുന്നുണ്ട്. ആദ്യദിനത്തിലെ ഷോകളുടെ എണ്ണമോ Box-office collection മാത്രമായി ഒതുക്കാനും, വിലയിരുത്താനും കഴിയുന്നതലല്ലോ ഓരോ സിനിമയും…

Leave a Reply

Your email address will not be published. Required fields are marked *

LATEST

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ

റീമേക്കുകൾ പടക്കംപോലെ പൊട്ടിയിട്ടും അക്ഷയ്കുമാറിന് കുലുക്കമില്ല, അടുത്തത് സൂര്യ നായകനായ ‘സുരാറായി പോട്രൂ’ വിന്റെ ഹിന്ദി റീമേക്ക്

അക്ഷയ് കുമാറിന്റെ ‘സുരാറായി പോട്രൂ ‘ ഹിന്ദി റീമേക്ക് ! ടൈറ്റിൽ റിലീസിന്

അമ്മയുടെ കൂട്ടുകാരി ആറു വര്ഷം കൊണ്ട് ക്രിസ്റ്റീന്‍ എന്ന പതിനാറുകാരനെ എന്തു മാനസിക തലത്തില്‍ എത്തിച്ചു എന്നതിന്റെ ചലച്ചിത്രാവിഷ്കാരം

എഴുതിയത് : ബി.ജി.എന്‍ വര്‍ക്കല കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)

സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ ചിന്തിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ?

സ്ത്രീകൾ സ്വയംഭോഗം ആസ്വദിക്കുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെപ്പോലെ, അവർ ചിലപ്പോൾ സ്വന്തം ശാരീരിക ആവശ്യങ്ങൾ

സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ മരണത്തിലൂടെയും ജീവിതത്തിലൂടെയും മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും

പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന “നേർവഴി “

“നേർവഴി”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ്

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന്

ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’- 4, മാർച്ച് 24ന് തീയേറ്ററുകളിലെത്തും

ജോൺവിക്ക് (ചാപ്റ്റർ 4) ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ്

സിനിമ വിടാനൊരുങ്ങിയ കീരവാണി, രാജമൗലി തിരിച്ചുകൊണ്ടുവന്ന് ഇന്ന് ഓസ്‌കാർ ഹീറോയാക്കി

ബാഹുബലി ഫെയിം കമ്പോസർ കീരവാണി തന്റെ നാട്ടുനാട്ടു പാട്ടിന് ഓസ്‌കർ നേടിയില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ

കാമപൂർത്തീകരണത്തിനായി സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ പണിത ക്ലിയോപാട്ര

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത്

“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും,

“അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു”, “ഇവൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും”, “ബ്രഹ്മപുരത്തിനു ശേഷം മറ്റൊരു ദുരന്തം” ട്രോളുകളുടെ കളി

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ

അപ്രതീക്ഷിതമായി ഭൂമിക്ക് എന്തെങ്കിലും സംഭവിച്ചാൽ സസ്യജന്തുജാലങ്ങൾ നശിക്കാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശാസ്ത്ര ലോകം തുടക്കമിട്ടു, അതു എന്താണ് ?

അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ , പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാൽ ഭൂമിയിലെ സസ്യജന്തുജാലങ്ങൾ

തങ്ങളുടെ അന്ധനായ ആരാധകൻ മരിച്ചിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഗ്യാലറിയിൽ അദ്ദേഹം സ്ഥിരമായി ഇരുന്ന സീറ്റിൽ പ്രതിമപണിയിച്ച ഫുട്ബാൾ ക്ലബ്

എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

തനിക്കു അസുഖം വന്നതിന്റെ കാരണം പറഞ്ഞു ഞെട്ടിച്ചിരിക്കുകയാണ് പൊന്നമ്പലം, സഹോദരന്മാരെ പോലും വിശ്വസിക്കാൻ വയ്യ

വില്ലൻ നടൻ പൊന്നമ്പലം, തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വൃക്കയിലെ

“ഫാൽക്കേയുടെ പേരിൽ പോലും തട്ടിക്കൂട്ട് അവാർഡ് നൽകുന്നത് വാങ്ങിച്ച ശേഷം വമ്പൻ വാർത്ത ആക്കുന്ന താരങ്ങൾ ഉണ്ട്”, സംവിധായകൻ ഡോ.ബിജുവിന്റെ കുറിപ്പ്

സംവിധായകൻ Dr.Biju സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് സിനിമയു മായി ബന്ധപ്പെട്ടു പൊതുവെ