✍️ Rose Mary
മലയാള സിനിമയും മലബാറിലെ തിയ്യരും
എക്കാലത്തെയും ഏറ്റവും ശക്തമായ ജനകീയ മാധ്യമം ആണല്ലോ സിനിമ എന്ന കല.. ഒരു നാടിന്റെ സംസ്കാരത്തെ മനസ്സിലാക്കുവാൻ ആ നാട്ടിലെ ജനങ്ങൾ സംസാരിക്കുന്ന ഭാഷയിലെ സിനിമ കണ്ടാൽ മതിയാകും എന്നൊരു പ്രമാണമുണ്ട്. മലയാള സിനിമയിൽ കഴിഞ്ഞ നാല് പതിറ്റാണ്ട് കാലം കഥ പറഞ്ഞിരുന്നത് സവർണ്ണ പശ്ചാത്തലമുള്ള സിനിമകൾ ആയിരുന്നു. ഇല്ലവും തറവാടുമില്ലാത്ത മലയാള സിനിമകൾ ചുരുക്കമായിരുന്നു. അതുകൊണ്ടാണ് കേരളത്തിന് പുറത്ത് മലയാള സിനിമ, നായർ സിനിമ എന്ന പേരിൽ അറിയപ്പെടുന്നത്.
മലയാള സിനിമയിലെ “നായർ ഗ്ലോറിഫിക്കേഷൻ” സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. എന്നാൽ ഈ പോസ്റ്റിൽ പറയാനുദ്ദേശിക്കുന്നത് മലയാള ചലച്ചിത്രങ്ങളിലൂടെ ഏറ്റവുമധികം ജാതി അവഹേളനങ്ങൾക്ക് ഇരയാകേണ്ടി വന്ന മലബാറിലെ #തിയ്യ സമുദായത്തെക്കുറിച്ചാണ്.! തീയ ജാതിയിൽപ്പെട്ട എഴുത്തുകാരും സംവിധായകരും തന്നെയാണ് ഇത്തരം ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചു എന്നുള്ളതാണ് വളരെ ദുഃഖകരമായ സത്യം.!
തിയ്യ സമുദായത്തെ അവഹേളിച്ച സിനിമകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം….
ഈഴവരും, തിയ്യരും ഏറെകുറെ തുല്യമായ സാമൂഹിക പശ്ചാത്തലം ഉള്ളവരാണ്.അതായത് ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ പോലെ.!
തിയ്യ ജാതിയിൽപ്പെട്ട T. ദാമോദരൻ മാഷ് കഥ എഴുതിയ മിക്ക സിനിമകളിലെയും നായകൻ / നായിക സവർണ്ണർ ആയിരിക്കും.!
1. 🎬 അദ്വൈതം, അതിൽ ശിവപ്രസാദ് എന്ന നായക കഥാപാത്രം നായർ ( മേനോൻ ) ആണ്- മോഹൻലാൽ.
ഈ സിനിമയിലെ തിയ്യ വിഭാഗത്തിൽപ്പെട്ടവർ കൂലിപണിക്കാരും, ചുമട്ട് തൊഴിലാളികളുമൊക്കെയാണ്. നായക കഥാപാത്രത്തിന്റെ തറവാട്ടിലെ കൂലിപണിക്കാർ മിക്കവരും തിയ്യരാണ്. അക്കൂട്ടത്തിൽ പറമ്പിൽ തേങ്ങയിടാൻ വന്ന ഒരു തിയ്യനെ തല്ലിക്കൊന്ന് കെട്ടിയിട്ട കാര്യം പറയുന്നുണ്ട്. അതായത് നായർ ജന്മിമാരുടെ തല്ല്കൊണ്ട് ചാവാനുള്ള വിധിയായിരുന്നു തിയ്യന്റേത് എന്ന് ചുരുക്കം.!
2.🎬 ആര്യൻ – നായകൻ നമ്പൂതിരി ആണെങ്കിലും കാമുകി നായർ ആണ് ( ശോഭന ) ചെയ്യുന്ന കഥാപാത്രം. വെറും നായർ മാത്രമല്ല ആ പെൺകുട്ടി വളരെ സമ്പന്നയുമാണ്.!
ടി. ദാമോദരൻ മാഷ് എന്തെ നായികയായി ഒരു തിയ്യപെൺകുട്ടിയെ കണ്ടില്ല. ? മാത്രവുമല്ല അതിലെ നെഗറ്റീവ് ഷേഡ് ഉള്ള മിക്ക കഥാപാത്രങ്ങളും തിയ്യരും, ദളിതരുമാണ് ( സോമൻ, ശ്രീനിവാസൻ, CI പോൾ ) തുടങ്ങിയവർ ചെയ്ത വേഷങ്ങൾ ശ്രദ്ധിച്ചാൽ വളരെ വ്യക്തമായി മനസ്സിലാകും.!
3. 🎬 കാലപാനി – നായകൻ ( ഗോവർദ്ധൻ മേനോൻ – മോഹൻലാൽ ) മോഹൻലാലിന്റ അമ്മാവൻ ശ്രീകണ്ഠൻ നായർ ( നെടുമുടി വേണു ) നായിക തുടങ്ങി എല്ലാവരും നായർ സമുദായത്തിലുള്ളവർ. ( സവർണ്ണ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു ചലച്ചിത്രം )
അതിൽ, തിയ്യ സമുദായത്തിൽ ജനിച്ച ശ്രീനിവാസൻ ( മൂസ്സാക്ക ) ബാർബർ, ചാരവൃത്തി ചെയ്യുന്ന കണാരൻ എന്ന കഥാപാത്രം.!
4. 🎬 1921 – ടി. ദാമോദരൻ മാസ്റ്റർ, IV ശശി കൂട്ടുകെട്ടിൽ പിറന്ന #സിനിമ. അതിൽ ചിത്രീകരിച്ചിരിക്കുന്നത്, വടക്കൻ കേരളത്തിൽ അതായത് മലബാറിൽ നമ്പ്യാർ,വർമ്മ, നായർ തുടങ്ങിയവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്, അവരായിരുന്നു നാടുവാഴികളും, രാജാക്കൻമാരുമല്ലാം. ( സീമ – രാധാ വർമ്മ, സുരേഷ് ഗോപി – ഉണ്ണികൃഷ്ണൻ നമ്പ്യാർ, ജനാർദ്ദനൻ- അപ്പുണ്ണി നായർ, ജഗന്നാഥവർമ്മ – കുഞ്ഞിക്കുട്ടൻ തമ്പുരാൻ )
ഈ സിനിമയിലെ പട്ടിണി പാവങ്ങൾ, തിയ്യരും, മുസ്ലീങ്ങളും.
5. 🎬 തിയ്യനായ ഹരിഹരനും, ഗോകുലം ഗോപാലനും ചേർന്ന് അണിയിച്ചൊരുക്കിയ ഒരു വടക്കൻ വീരഗാഥ. അതിലെ തിയ്യ പശ്ചാത്തലമുള്ള ( ചേകവർ ) ഉണ്ണിയാർച്ച എന്ന കഥാപാത്രം അപധ സഞ്ചാരിണി, ജാരസംസർഗ്ഗമുള്ളവൾ, അതോടൊപ്പം വൻ തേപ്പുകാരിയും.!
6. 🎬 പത്മരാജന് ശേഷം വൈവിധ്യമാർന്ന വിഷയങ്ങൾ മലയാള സിനിമയിൽ പരീക്ഷിച്ച് വിജയിച്ച പ്രഗൽഭ സംവിധായകനായ രഞ്ജിത്തിന്റെ സൂപ്പർ ഹിറ്റ് ചലച്ചിത്രമായിരുന്നു മമ്മൂട്ടി നായകനായ “പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ”
ആ സിനിമ കണ്ട് നോക്കുക, അക്കാലത്തെ തിയ്യരുടെ ദയനീയ അവസ്ഥ മനസ്സിലാക്കാൻ കഴിയും. അതിൽ കാണിക്കുന്ന കൂലിവേല ചെയ്യുന്ന മുഴുവൻ കഥാപാത്രങ്ങളും തിയ്യന്മാരാണ്. അതിലെ വില്ലൻ മുസ്ലിമായ മുരിക്കിൻ കുന്നത്ത് അഹമ്മദ് ഹാജി ( മമ്മൂട്ടി )യുടെ മുന്നിൽ സ്വന്തം തിയ്യത്തിപെണ്ണ് വ്യഭിചരിക്കുന്നത് കണ്ടു നോക്കി നിൽക്കാനേ തെങ്ങുകയറ്റക്കാരൻ തീയ്യന് കഴിഞ്ഞുള്ളൂ.. മുസ്ലിം, നമ്പ്യാർ ജന്മിമാരുടെ പാടങ്ങൾ ഉഴുതുമറിക്കാൻ പോത്തിന് പകരം തിയ്യൻമാരെയായിരുന്നു ഉപയോഗിച്ചിരുന്നത്. മലബാറിലെ തീയ്യന്മാരുടെ ജീവിതം വിധേയൻ സിനിമയിലെ തൊമ്മിയുടേതിന് സമാനമായിരുന്നു എന്ന് മനസ്സിലാക്കിതരുന്നതാണ് പാലേരി മാണിക്യം.!
ഈ സിനിമയിലെ ഡിറ്റക്ടീവ് കഥാപാത്രം ഹരിദാസ് #നായർ ആണ്. സ്ഥലത്തെ പ്രമാണി ബാലൻ നായർ ( സിദ്ധിക്ക് )
പാലേരി മാണിക്യം തുടങ്ങുമ്പോൾ തന്നെ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്നത് ഇങ്ങനെയാണ് ” മലബാറിലെ പൊതുവഴികൾ പണ്ടുകാലത്തു ഉപയോഗിക്കാൻ കഴിഞ്ഞിരുന്നത് നമ്പൂതിരിമാർക്കും, നായന്മാർക്കും മാത്രം”.അതായത് തിയ്യർക്കും മറ്റ് കീഴ് ജാതിക്കാരെപ്പോലെ വഴിനടക്കാൻ പോലും അവകാശമില്ല.!
ഇങ്ങനെ ഒരുപാട് സിനിമകൾ, തിയ്യരെ വളരെയധികം അധിഷേപിച്ചിട്ടുണ്ട്.! ഇത്രയധികം ജാതി അധിക്ഷേപം മലയാള സിനിമയിൽ നിന്നും ഏറ്റുവാങ്ങിയ തീയ്യരല്ലാതെ മറ്റൊരു സമുദായവുമില്ല..!
NB – തിയ്യരുടെ സാമൂഹിക പശ്ചാത്തലം സത്യസന്ധമായി അഭ്രപാളികളിൽ പകർത്തിയ അതേ സമുദായത്തിലെ തന്നെ കലാകാരന്മാരോടുള്ള വിദ്വേഷവും, മലയാള സിനിമയിലെ നായർ ഗ്ലോറിഫിക്കേഷനും, സ്വജാതി അവഹേളനവും കണ്ടുമടുത്ത “ന്യൂജൻ തിയ്യചെറുപ്പക്കാർ” സംഘടിച്ച് തിയ്യരിലെ ആദിവാസി മൂപ്പനായിരുന്ന ഏതോ ഒരു മന്തനാരുടെ ചിത്രമൊക്ക വരച്ചുണ്ടാക്കി, ഞങ്ങളും നാട് ഭരിച്ചിരുന്നവർ ആണേ, രജപുത് പാരമ്പര്യം ഉള്ളവരാണേ എന്നൊക്ക വാദിച്ച് സോഷ്യൽ മീഡിയയിൽ പട വെട്ടുന്ന OBC രായാക്കന്മാരെ കാണുമ്പോൾ ചിരിയും, കരച്ചിലും ഒരുമിച്ചു വരുന്നത് എനിക്ക് മാത്രമാണോ ഗയ്സ്.