നല്ല സിനിമകളുടെ സംവിധായകൻ ആണ് റോഷൻ ആൻഡ്രുസ് ഉദയനാണ് താരം മുതൽ സല്യൂട്ട് വരെയുള്ള പതിനൊന്നു സിനിമകളിലൂടെ റോഷൻ അത് തെളിയിച്ചിട്ടുണ്ട്. എന്നാൽ മുംബൈ പോലീസ് എന്ന സിനിമ ചെയുമ്പോൾ റോഷനും പൃഥ്വിരാജും നേരിട്ട വെല്ലുവിളികളെ കുറിച്ചു പറയുകയാണ് ഇരുവരും . റോഷന്റെ വാക്കുകൾ ഇങ്ങനെ
“2013-ൽ ഞാൻ മുംബൈ പോലീസ് എന്ന സിനിമ ചെയുമ്പോൾ ഇങ്ങനെയൊരു പടം ചെയ്യാൻ തനിക്കു നാണമില്ലേ എന്ന് ചോദിച്ചവരുണ്ട്. എന്നാൽ വര്ഷങ്ങള്ക്കു ശേഷവും ആളുകൾ ആ സിനിമയെ കുറിച്ച് സംസാരിക്കുന്നു. സല്യൂട്ടിൽ വില്ലനെ കാണിക്കുന്നില്ല എന്നതാണ് പലരും ഒരു പോരായ്മയായി ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇത്രനാൾ തേടിനടന്ന വില്ലനെ ഇനി കണാൻ കഴിയില്ല എന്ന അന്ധാളിപ്പാണ് അരവിന്ദ് കരുണാകരന് ഉണ്ടാകുന്നത്. ആ അന്ധാളിപ്പ് പ്രേക്ഷകരിലേക്ക് കൈമാറുകയായിരുന്നു. സല്യൂട്ട് രണ്ടാമതും മുആമതും ഒക്കെ കാണുമ്പൊൾ ആണ് ഒരു പുസ്തകം വായിക്കുന്നതുപോലെ പ്രേക്ഷകർക്കു പുതിയ കാര്യങ്ങൾ മനസിലാകുന്നത്. ”
ഇക്കാര്യത്തെ കുറിച്ച് മുംബൈ പൊലീസിലെ ആന്റണി മോസസിനെ അവതരിപ്പിച്ച പൃഥ്വിരാജിനു പറയാനുള്ളത്
ഒരു നടന്‍ എന്ന നിലയില്‍, എപ്പോഴും പുതിയ അവസരങ്ങള്‍ വരുമ്പോള്‍ സ്വീകരിക്കാന്‍ തയ്യാറാവണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. മുംബൈ പൊലീസ് എന്ന ചിത്രം ഒരിക്കലും എന്നെ സംബന്ധിച്ച് അപകടസാധ്യതയുള്ള വേഷം ആയിരുന്നില്ല. ആ കഥാപാത്രം സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് എതിരെയായിരുന്നു എന്നതായിരുന്നു അതിലെ അപകടസാധ്യത. അത് ഞാന്‍ ശരിയ്ക്കും ആസ്വദിയ്ക്കുകയാണ് ചെയ്തത്.
എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ഈ സിനിമയെ കുറിച്ച് എന്നോട് പറയാന്‍ വേണ്ടി വിളിച്ച ദിവസം. സിനിമയുടെ കഥ തുടക്കം മുതലെ വളരെ താത്പര്യത്തോടെ ഞാന്‍ കേട്ടുകൊണ്ടിരുന്നു. ക്ലൈമാക്‌സ് പറയുന്നതിന് മുന്‍പേ റോഷന്‍ ആന്‍ഡ്രൂസ് ചോദിച്ചു, ‘നീ എന്നും നല്ല സിനിമ ചെയ്യാം എന്ന് പറയാറില്ലേ, നിനക്ക് ഇത് ചെയ്യാന്‍ പറ്റും. നീ ഏത് റോളും ചെയ്യില്ലേ’ എന്നൊക്കെ. സസ്‌പെന്‍സ് ഇടാതെ കാര്യം പറയാന്‍ പറഞ്ഞപ്പോള്‍, റോഷന്‍ പറഞ്ഞു. അത് കേട്ടതും ഞാന്‍ വളരെ ആകാംക്ഷഭരിതനായിരുന്നു.
എന്ത് തന്നെയായിരുന്നാലും ഞങ്ങളുടെ മുന്‍വിധി തെറ്റിയില്ല. ആദ്യത്തെ രണ്ട് ദിവസം എനിക്കിപ്പോഴും ഓര്‍മയുണ്ട്. അത്തരമൊരു വേഷത്തില്‍ എന്നെ കണ്ട ആരാധകരെല്ലാം നിരാശ പ്രകടിപ്പിച്ചിരുന്നു. പക്ഷെ പിന്നീടുള്ള ദിവസങ്ങളില്‍ അത് മാറി മറിഞ്ഞു. മുംബൈ പൊലീസ് എന്ന ചിത്രം ചെയ്യാന്‍ കഴിഞ്ഞതില്‍ ഞാന്‍ എന്നും അനുഗ്രഹീതനാണെന്ന് കരുതുന്നു- പൃഥ്വിരാജ് പറഞ്ഞു.