RosHan MuHammed

വേൾഡ് വൈഡ് ഓഡിയൻസിനെ ഫോക്കസ് ചെയ്ത് സിനിമ എടുക്കുക എന്നത് ഏറ്റവും പ്രയാസപ്പെട്ട ഒരു കാര്യമാണ്..! അത് പലരും വിജയിച്ചതുമാണ്..! പക്ഷേ ഭാഷയെ വലിച്ചെറിഞ്ഞ് ദൃശ്യങ്ങളിലൂടെ ലോക പ്രേക്ഷകരിലേക്ക് ഒരു ചിത്രത്തെ എത്തിക്കുക എന്ന് പറയുന്നത് ചിന്തകൾക്കും അപ്പുറമാണ്..!!! അതിനെ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു, അത്ഭുതമെന്നെ പറയാനാകൂ.. മെൽ ഗിബ്സൺ എന്ന മാന്ത്രികന്റെ അത്ഭുതം.2006ൽ ഇറങ്ങിയ ചിത്രം ഇന്നും പുതുമ നിലനിർത്തുക എന്നത് മറ്റൊരു അത്ഭുതം.പണ്ട് ആരോ പറഞ്ഞിട്ടുണ്ട് സിനിമ ഒരു മിറാക്കിൾ ആണെന്ന്..! എന്നാൽ ഈ സിനിമയിലൂടെ ആ സംഭവം അടിവരയിടുന്നു.സിനിമ ഉടനീളം ഒരു ഫിലിം മേക്കറെ അപേക്ഷിച്ചു നോക്കുമ്പോൾ പാഠപുസ്തകമാണ്..! പക്ഷേ ഈ സീൻ തന്ന ഫീൽ.ഒരു ഇന്ത്യൻ സിനിമയുടെ സംഭാഷണം കടമെടുക്കുന്നു. “പ്രപഞ്ചത്തിൽ അമ്മയെക്കാൾ വലിയ പോരാളി മറ്റാരുമില്ല” അമ്മ എന്ന പേരിനെ ഇതിലും “മികച്ചതായി” മറ്റൊരു സിനിമയിലും ഇത്ര “വൈകാരികമായി” “കാണിച്ചതായി” ഓർക്കുന്നില്ല..!

Nb: നിങ്ങൾക്ക് ഈ ചിത്രം സംസാരിക്കുന്ന ഭാഷ ഒരു തുള്ളി പോലും അറിയില്ലെങ്കിലും ഈ ചിത്രം 95% നിങ്ങൾക്ക് മനസ്സിലാകും..!!

കഥ സംഗ്രഹം : മെൽ ഗിബ്‌സൺ സംവിധാനം നിർവഹിച്ച ഒരു അമേരിക്കൻ ചലച്ചിത്രമാണ് അപ്പൊക്കാലിപ്റ്റൊ. 2006 – ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഗിബ്സണും ഫർഹദ് സഫീനിയയും ചേർന്നാണ് ഈ ചിത്രത്തിന്റെ കഥ രചിച്ചത്. മെക്സിക്കോയിലെ യുക്കാറ്റാൻ ഉപദ്വീപിൽ മായൻ കാലഘട്ടത്തിന്റെ അന്ത്യത്തിൽ സംഭവിക്കുന്ന ഒരു കഥയായാണ് ഈ ചിത്രം. ഒരു മീസോഅമേരിക്കൻ ഗോത്രവർഗ്ഗക്കാരൻ തന്റെ ഗ്രാമം തകർക്കപ്പെട്ടതിനുശേഷം മനുഷ്യക്കുരുതിയെ അതിജീവിച്ച് തന്റെ ഭാര്യയെയും കുട്ടിയെയും രക്ഷിക്കേണ്ടതാണ് ഈ കഥയുടെ ഇതിവൃത്തം.

മൂവി ഇവിടെ കാണാം

https://youtu.be/j9k0xAkL-OY

 

Leave a Reply
You May Also Like

പശുക്കള്‍ സംഗീതം ആസ്വദിക്കുമോ ?

പശുക്കള്‍ സംഗീതം ആസ്വദിക്കുമോ? നാല്‍ക്കാലികള്‍ക്ക് എന്ത് സംഗീതം പറഞ്ഞു തള്ളിക്കളയാന്‍ വരട്ടെ, ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും മനുഷ്യരെ പോലെ തന്നെ ചില തരത്തിലുള്ള സംഗീതം പശുക്കള്‍ ആസ്വദിക്കുന്നതായും എന്നാല്‍ ചില തരത്തില്‍ ഉള്ളവ പശുക്കള്‍ വെറുക്കുന്നതായും.

യേശുവിനെ എങ്ങിനെ ബ്രെഡില്‍ നാം കാണുന്നു?

ഇല്ലാത്ത ഒരു വസ്തുവിനെ കാണുന്നതാണ് ഈ പ്രതിഭാസം. യേശുവിനെ ബ്രഡില്‍ കാണുന്നതും ആളുകളുടെ മുഖം ചന്ദ്രനില്‍ കാണുന്നതും എല്ലാം ഇക്കൂട്ടത്തില്‍ പെടും. കുറെ ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു.

തിയേറ്ററുകൾ തുറന്നാലും സിനിമാക്കാർക്ക് പ്രിയം ഒടിടി

തിയേറ്ററുകൾ തുറന്നാലും സിനിമാക്കാർക്ക് പ്രിയം ഒടിടി കോവിഡ് പ്രതിസന്ധിയിലാക്കിയ തിയേറ്റർ വ്യവസായം ഉടനെയൊന്നും പഴയ നിലയിലേക്ക്…

വാക്വം ക്ലീനര്‍ പരസ്യത്തിനായി മാനേജര്‍ വൃത്തിഹീനമായ സ്ഥലത്ത് ഭക്ഷണം വിതറി കഴിച്ചു !

ഒരു വാക്വം ക്ലീനര്‍ പരസ്യത്തിനു വേണ്ടി ഇതും ചെയ്യുമോ ? അതും ഒരു ബ്രാന്‍ഡ്‌ മാനേജര്‍ ?