Connect with us

അവനവന്റെ ഉള്ളിലേക്ക് ചൂഴ്ന്നിറങ്ങുന്ന എം ടിയുടെ തൂലികയിലെ എക്കാലെത്തെയും മികച്ച ചലച്ചിത്രകാവ്യം

ഡോ ജേക്കബ് മെമ്മോറിയൽ എൻഡോമെൻറുമായി, കോൺവൊക്കേഷൻ സെറിമണിയിൽ നിന്നിറങ്ങി വരുന്ന ശ്രീദേവിയെ (പാർവ്വതി), നിറഞ്ഞ കണ്ണുകളും പതിയ പുഞ്ചിരിയുമായി നോക്കിയിരിക്കുന്നിടം

 28 total views

Published

on

Roshith Sreepury ·

യുദ്ധം നൻമയും തിൻമയും തമ്മിലല്ല ,തിൻമയും തിൻമയും തമ്മിലാണെന്ന് വർഷങ്ങൾക്കു മുമ്പു തന്നെ പറഞ്ഞു തന്ന ചിത്രം .അവനവന്റെ ഉള്ളിലേക്ക് ചൂഴ്ന്നിറങ്ങുന്ന എം ടിയുടെ തൂലികയിലെ എക്കാലെത്തെയും മികച്ച ചലച്ചിത്രകാവ്യം .’അമൃതംഗമയ’ എന്നാൽ ബൃഹദാരണ്യ കോപനിഷത്തിലെ മരണത്തിൽ നിന്ന് അമരത്വത്തിലേക്ക് നയിക്കേണമെ എന്ന ശാന്തി മന്ത്രമല്ല … എനിയ്ക്കത് കുട്ടിക്കാലം തൊട്ട് മനസിലുടക്കിപ്പോയ ,ഒരു ചലച്ചിത്രാനുഭവമാണ്. ഇന്നും ചാനലിന്റെ ഇടവേളകളിലെവിടെ തെളിഞ്ഞാലും റിമോട്ട് മാറ്റി വെച്ച് കസേരയിൽ ചാരിയിരിക്കും ..Dr PK ഹരിദാസ് ….നിങ്ങളെ അത്രയ്ക്കിഷ്ടമാണ് .. ,❤️❤️

ഡോ ജേക്കബ് മെമ്മോറിയൽ എൻഡോമെൻറുമായി, കോൺവൊക്കേഷൻ സെറിമണിയിൽ നിന്നിറങ്ങി വരുന്ന ശ്രീദേവിയെ (പാർവ്വതി), നിറഞ്ഞ കണ്ണുകളും പതിയ പുഞ്ചിരിയുമായി നോക്കിയിരിക്കുന്നിടം മുതൽ അവസാനത്തെ സീനിലെ കാർ യാത്ര വരെ ,നിങ്ങളറിഞ്ഞനുഭവിപ്പിച്ച വിങ്ങലുകൾ ..
താങ്ങാനാവാത്ത മാനസിക ഭാരത്തിൽ ഉരുകിത്തീർന്നവന്റെ ,ചോർന്നു പോകാത്ത മുഖഭാവങ്ങൾ ..

Lalcares Qatar on Twitter: "Similarities !! #Lalettan & #Prithviraj  Mohanlal as Dr. PK Haridas in Amrutham Gamaya at his Age 27 !! 😮  Prithviraj in Ayalum Njanum Thammil as Dr. Ravi Tharakan,1987 ലെ എം ടി ഹരിഹരൻ കൂട്ടുകെട്ട് ,പഞ്ചാഗ്നിക്കു ശേഷമിറങ്ങിയ ,ഒരു ഗാനം പോലുമില്ലാത്ത കമേഴ്സ്യൽ ചിത്രം .പരമമായ ഭാവം ഒന്നു മാത്രം … “പശ്ചാത്താപം “.പതിനഞ്ചു റീലുകളിൽ, പതിനാലും തിരിഞ്ഞത് ഫ്ലാഷ്ബാക്കുകളും, അതിലുളളിലെ ഫ്ലാഷ്ബാക്കുകളും തേടി .തിരക്കഥയിൽ ആടിത്തീർത്ത കഥാപാത്രങ്ങൾ പൊളിച്ചെഴുതിയത് ,അന്ന് വരെയുണ്ടായിരുന്ന വാർപ്പു മാതൃകകളെ.,
ഇന്നുള്ളതിന്റെ പത്തിരട്ടി ബഹുമാനത്തോടെ സമൂഹം നോക്കിക്കണ്ടിരുന്ന ഔദ്യോഗിക പദവി ഉണ്ടായിരുന്ന ഒരു മനുഷ്യന്റെ ഉള്ളിലുണ്ടായിരുന്നത് ,ഒരിക്കൽ ചെയ്തു പോയ അപരാധത്തിന്റെ ഉമിത്തീയിൽ, ജീവിതം കൈവിട്ടു പോയ പോയ ഒരു നാട്ടിൻപുറത്തുകാരൻ. ഈ രണ്ടു സ്വത്വങ്ങളുടേയും ഇടയിലമർന്ന്, സ്വയം നഷ്ടപ്പെട്ടപ്പോൾ തനിക്കു ചുറ്റും ഭ്രമണം ചെയ്തവർക്ക് തന്റെ ജീവിതം തീരുമാനിക്കാൻ അയാൾ മൗനാനുവാദം നൽകി … അവരിൽ പ്രധാനമായും നാലു സ്ത്രീകൾ ..

പറഞ്ഞു വെച്ച മുറച്ചെറുക്കനോട് കുട്ടിക്കാലത്തെ വെറുമൊരിഷ്ടമല്ലെന്ന് ,അയാളെ നഷ്ടപ്പെടുന്ന സമയത്ത് പൊട്ടിത്തെറിച്ചു കൊണ്ട് പറയുന്ന കാമുകി ഭാനു (ഗീത), മകനോടുള്ള വാത്സല്യത്തിൽ നിനക്കിതേ വിധിച്ചിട്ടുള്ളൂ എന്ന പതിവു സാന്ത്വന ഡയലോഗുകളില്ലാതെ ,പഠിപ്പിച്ചവരോടുള്ള കടപ്പാടിൽ അവർ പറയുന്നതനുസരിക്കണമെന്ന് പറയുന്ന അമ്മ ( സുകുമാരി), ഹരിദാസിന്റെ മനസ് കൃത്യമായി വായിച്ചളന്ന് ,അയാൾക്കു വേണ്ടി ,വീട്ടിലെ ആണൂറ്റഗർവ്വു കാണിക്കുന്ന അമ്മായിയച്ഛനോട് മുഖമടച്ച് മറുപടി പറയുന്ന ശാരദേട്ടത്തി… ഏറ്റവുമൊടുവിലായി ശ്രീദേവി ..

Amrutham Gamaya ~ Complete Wiki | Ratings | Photos | Videos | Castകാച്ചിക്കുറുക്കിയ തിരക്കഥയിൽ ,ഓരോ കഥാപാത്രത്തിനും അളന്നു മുറിച്ചെഴുതി വെച്ച സ്ക്രീൻ സ്പെയ്സ് .. നായകനോളം മനം കവർന്നത് ,ഇളയതായി പകർന്നാടിയ ,അതുവരെ നിറക്കൂട്ടിലെ വില്ലനായി മാത്രം പ്രേക്ഷകർ കണ്ട ബാബുനമ്പൂതിരി. മൂന്നുസീനുകളിൽ മാത്രമായി വന്നു പോകുന്ന ഗുരുനാഥനും രക്ഷകനുമായ കരമനയുടെ ഡോക്റ്റർ ജേക്കബ് മുതൽ ഇഴയിട കീറി പരിശോധിച്ചാൽ നമ്മെ വിസ്മയിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ഒരു നിര തന്നെയുണ്ട് ചിത്രത്തിൽ .. അവർക്കൊപ്പം
ഔദ്യോഗിക ജീവിതത്തിലെയും കുടുംബ ജീവിതത്തിലെയും, മുറുമുറുപ്പുകൾ തീർക്കുന്ന ഒച്ചപ്പാടുകളുടെ ഇടനാഴിയിലൂടെയാണ് ഹരിദാസിന്റ യാത്ര .അയാൾക്ക് ആരോടും പരാതികളില്ല .അയാളൊരു നൻമ മരവുമല്ല ..പിടിവിട്ടു പോകുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിൽ പെത്തിഡിൻ സിറിഞ്ചുകൾ തരുന്ന ഉൻമാദത്തിന്റെയുംആലസ്യത്തിന്റെയും ഇരുണ്ട ഭൂതകാലത്തിലേക്ക്, ഇഷ്ടമില്ലാഞ്ഞിട്ടു കൂടി ഓടിയൊളിക്കേണ്ടി വരുന്നവൻ. അത്രയ്ക്ക് ദുർബലനായ ഒരുവന്റെ ആത്മസംഘർഷങ്ങളിലേക്ക് ഒരു നായകനുമതുവരെ കാഴ്ച്ചക്കാരെ കൈ പിടിച്ചു നടത്തിയിട്ടുണ്ടായിരുന്നില്ല ..

Rajagopal CV na Twitteri: "Because today is #OscarAwards and all posting  pics from one of the underrated performances of #Mohanlal. He plays a 20  year college student, 30 something doctor & finallyകഥ വികസിക്കുന്നിടത്തെല്ലാം അന്നത്തെ സാഹചര്യങ്ങളുടെ ശോചനീയത കൂടി നമുക്കൊപ്പം ചേരുന്നുണ്ട് ,തവനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ “ചോന്ന കുപ്പി മരുന്ന്” കുടിക്കാൻ കാത്ത് നിൽക്കുന്നവരും ,,വെർബൽ റെയ്പ് നടത്തിയ വേലായുധനോട് ,ഇപ്പൊ ഇതൊക്കെ ശീലമായെന്ന് നെടുവീർപ്പോടെ പറയുന്ന നഴ്സും, നിർബന്ധിച്ചൊഴിപ്പിച്ചപ്പോൾ , അവസാനിക്കാത്ത ജൻമിത്തത്തിന്റെ ആർത്തിക്കു നേരെ കാറിത്തുപ്പുന്ന പീടിക മുറിക്കാരനുമെല്ലാം,ചില അടയാളപ്പെടുത്തലുകൾ മാത്രം .

ഹരിദാസ് എല്ലാത്തിനും കാഴ്ച്ചക്കാരനാണ് .അക്കാദമിക് മികവുകളില്ല ,സ്പോർട്സ് കോട്ടയിലാണ് അഡ്മിഷൻ ..കോളേജിലെ എല്ലാ തരം ഗുണ്ടായിസത്തിനും ,മീശ പിരിക്കലിനും ,ലഹരിക്കും അയാൾ വശം വദനാണ് .പ്രാക്റ്റിസ് തുടങ്ങുന്ന കാലത്തും ആവശ്യത്തിനുള്ള എത്തിക്സ് അയാളിലുണ്ട് .ഒട്ടും അതി ഭാവുകത്വമില്ല ,ചേർച്ചക്കുറവുകളില്ല ,സന്ദർഭം നോക്കാതെയുള്ള ബന്ധുക്കളുടെയും കൂട്ടുകാരുടെയും ചികിത്സാ ആവശ്യങ്ങളിലേക്ക് ഏതൊരു ഡോക്റ്ററേ പോലെ അയാളും നിസ്സംഗമായി സഹകരിക്കുന്നുണ്ട് ,ചിലതിൽ നിന്നെല്ലാംഒഴിഞ്ഞു മാറുന്നുണ്ട് .. എത്ര സൂക്ഷ്മമായാണ് ഒരു വ്യക്തിയെ അയാളുടെ ഔദ്യോഗിക ഐഡന്റിറ്റിക്ക് വെളിയിലേക്ക് എം ടി പറിച്ചു നട്ടിട്ടുള്ളത്, എന്നനുഭവിക്കണമെങ്കിൽ നിങ്ങളിലെ പ്രേക്ഷകൻ ഒരു ഡോക്റ്റർ കൂടിയാകണമെന്ന് തോന്നിച്ച എണ്ണമറ്റ സീനുകളുണ്ടിതിൽ ..

Pablo Florenzi on Twitter: "Mohanlal's best performance imo is neither in  Iruvar nor in Vanaprastham. It is in Amrutham Gamaya.  https://t.co/LshEFjN8zD… https://t.co/rhFHhPT5QL"മൂന്നു വേഷപ്പകർച്ചകളിലാണ് ലാൽ ഹരിദാസ് ആവുന്നത് .റാഗിങ്ങ് സീനിലെ കോളേജ് ഹീറോ ,പ്രാക്റ്റീസ് തുടങ്ങിയ കാലം ,പിന്നെ മധ്യവയസ്കന്റ ‘സാൽട്ട് ൻ പെപ്പർ’ ലുക്ക് . ആഘോഷത്തിൽ നിന്നും ആത്മഹത്യയുടെ വക്കു വരെയെത്തുന്ന ,ഇത്രയും ഭാരമേറിയ കഥാപാത്രം ചെയ്ത നടന്റെ ,അന്നത്തെ ലോക പരിചയമെത്രയെന്നറിയാമോ ?.വെറും 27 വയസ് ..
“അടുത്തവരെ മുഴുവൻ കരയിപ്പിച്ചേ അടങ്ങൂ എന്നതാണ് എന്റെ ശാപം .അത് പങ്കിടാൻ നിന്നെ വിളിക്കുന്നത് മറ്റൊരു ക്രൂരത ..
Please, ..am not good for you, believe me..
കാമുകിയുടെ നെറുകയിൽ ചുംബിച്ച്, പ്രണയഭംഗ മനുഭവിക്കുമ്പോൾ അയാൾ ആശ്വസിപ്പിക്കുന്നുണ്ട് .. .
സാമ്പത്തിക ബാധ്യതകൾക്കപ്പുറത്താണ് തന്റെ കടങ്ങളെന്ന തിരിച്ചറിവിൽ ,ഒരിക്കലുമുണങ്ങാത്ത മനസിന്റ മുറിവുണക്കാൻ ഞരമ്പു മുറിക്കുന്നിടത്താണ് ശ്രീദേവി അയാളെ തടയുന്നത് .പക്ഷേ പതിവു ക്ലൈമാക്സ് പ്രതീക്ഷകളെ തെറ്റിച്ച് ബാധ്യതകളൊഴിഞ്ഞ നായകൻ ,നായികയെ കല്യാണം കഴിക്കുന്ന സീനിലേക്ക് സിനിമയവസാനിക്കുന്നില്ല ..
“എന്നും ഒറ്റയ്ക്കാണെന്ന് തീരുമാനിച്ചോ ?

Old Malayalam Movie Stills - Amrutham Gamaya - OLD MALAYALAM MOVIE STILLSഹേയ് ഇല്ല ..നിങ്ങളൊക്കെ ഇല്ലേ ,”….എന്നു പറഞ്ഞ് അയാളൊഴിഞ്ഞുമാറി, നടന്നകലുന്നു .. അയാളുടെ ദൃഷ്ടി Dr sreedevi MBBS , എന്ന നെയിംബോർഡിൽ മാത്രമമൊതുങ്ങുന്നു ..
ചർച്ച ചെയ്യപ്പെട്ട ലാൽ ക്ലൈമാക്സുകളിൽ കിരീടത്തിലെ സേതുമാധവനൊപ്പമോ ,ഭരതത്തിലെ ഗോപിനാഥനൊപ്പമോ ,ദശരഥത്തിലെ രാജീവ് മേനോനൊപ്പമോ ,ഇളയതിന്റ്റെ കാൽ പിടിച്ചു കിതയ്ക്കുന്ന ഹരിദാസ് പ്രശംസിക്കപ്പെട്ടിട്ടില്ല ..കൊട്ടിഘോഷിക്കപ്പെട്ട ഡോക്റ്റർ കഥാപാത്രങ്ങളിൽ നിർണയത്തിലെ റോയ് യെപ്പോലെ ഹീറോയി സമോ ,മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയുടെ കുസൃതികളോ ,ഉള്ളടക്കത്തിലെ ഡോക്റ്ററുടെ രോഗീ ബന്ധമോ ഇല്ല ഹരിദാസിന് .. അയാൾ ആ ഭിഷഗ്വരനുള്ളിലെ ദുർബലനായ പച്ച മനുഷ്യൻ മാത്രമാണ് … എന്തുകൊണ്ടോ അതാണ് അയാളെ മറക്കാനാവാത്തതും ..
സിനിമ തീർന്നാൽ കണ്ണുകളിറുക്കിയടയ്ക്കും..

Old Malayalam Movie Stills - Amrutham Gamaya - OLD MALAYALAM MOVIE STILLSഇടയിലെവിടെയോ മയക്കുമരുന്നിന്റെ ആലസ്യത്തിൽ ,പി കെ ഹരിദാസ് ചികിത്സയെ പറ്റി ,പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞ വാക്കുകൾ ഓർത്തെടുക്കും …
“നല്ല പ്രാക്റ്റീസ് ??…ആളുകളുടെ മനശാസ്ത്രം പഠിച്ചു വരികയാണ് ഞാൻ …
പണത്തിന്ന് ആർത്തി കൂടുന്തോറും ,ഡോക്റ്ററുടെ വലുപ്പംകൂടുന്നു ,ശകാരം കിട്ടിയാൽ ബഹുമാനം വർദ്ധിക്കുന്നു .മരണനിരക്ക് കൂടുന്തോറും ഡോക്റ്ററുടെ പ്രശസ്തി പെരുകുന്നു … Hippocrates എവിടെയോ ഇരുന്ന് ചിരിക്കുന്നു .”.
എം ടി ,മലയാളത്തിന്റെ സുകൃതം ..👌👌
മോഹൻലാൽ .,ലോക സിനിമയ്ക്കു മുമ്പിൽ മലയാളിയുടെ ,വാക്കുകൾക്കതീതമായ സ്വകാര്യ അഹങ്കാരം

 29 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment12 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment13 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment7 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement