സോഷ്യല്‍മീഡിയയിലൂടെ നിരവധി പേരാണ് നദിക്കെതിരേയും നാമൂസിനെതിരേയും ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. ആരോപണമുന്നയിച്ചവരില്‍ ഖത്തറിലെ സാംസ്കാരിക, മാധ്യമ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യുവതികളും ഉള്‍പ്പെടുന്നു. നിരവധി കുട്ടികളേയും, യുവതികളേയും ഇരുവരും പീഡിപ്പിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. താമസിക്കാന്‍ ഇടം നല്കിയ സുഹൃത്തുക്കളുടെ വീട്ടിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന് കുറിപ്പുകളില്‍ പറയുന്നു. അതിനെത്തുടര്‍ന്ന് മാനസിക വിഷമമനുഭവിക്കുന്നവരുടെ അവസ്ഥകളും പേര് വെളിപ്പെടുത്താതെ പോസ്റ്റുകളില്‍ പറയുന്നുണ്ട്. ഇതേത്തുടര്‍ന്ന് നിരവധി പേര് ഇരുവര്‍ക്കുമെതിരേ രംഗത്ത് വന്നു.
മോശമായി പെരുമാറാന്‍ ശ്രമിച്ചുവെന്നും, നിര്‍ബന്ധിച്ചപ്പോള്‍ തല്ല് കൊടുക്കേണ്ടി വന്നുവെന്ന യുവതിയുടെ വെളിപ്പെടുത്തലുകള്‍ കൂടി വന്നതോടെ സോഷ്യല്‍മീഡിയയില്‍ വിഷയം വലിയ ചര്‍ച്ചയായി. ഇതേത്തുടര്‍ന്നാണ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ നേത്യത്വത്തിലുള്ള കൂട്ടായ്മ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്. റൂറല്‍ എസ്പി കൂടുതല്‍ അന്വേഷണത്തിന് വേണ്ടി പരാതി ബാലുശ്ശേരി പോലീസിന് കൈമാറിയിട്ടുണ്ട്.
നാമൂസ് അവനെ വിശ്വസിച്ച് സ്വന്തം പോലെ കരുതി സ്വാതന്ത്ര്യം കൊടുത്ത ഒരു വീട്ടിലെ മൈനറായ കുട്ടിയെ കൃത്യമായ പ്ലാനിംഗോടു കൂടി സെക്ഷ്വലി പലതവണ അബ്യൂസ് ചെയ്തുവെന്ന് ബോധ്യപ്പെട്ടതായി ഖത്തറിലെ ഇടത് സാംസ്കാരിക പ്രവര്‍ത്തകനായ ഷംസുദ്ദീന് പോക്കര് ഫേസ്ബുക്കില്‍ ആരോപിച്ചു. ലിബറല്‍ ആയി നില്ക്കുന്ന സ്ത്രീകളും അവരുടെ പെണ്‍കുഞ്ഞുങ്ങളുമാണ് ഇവരുടെ ടാര്‍ഗറ്റെന്ന് ഖത്തറിലെ മറ്റൊരു ആക്ടിവിസ്റ്റായ ശ്രീകല പ്രകാശന് ഫേസ്ബുക്കില്‍ എഴുതി. ഇവരുടെയെല്ലാം കുറിപ്പികൾ ബൂലോകം പ്രസിദ്ധീകരിച്ചിരുന്നു . ഇപ്പോൾ എഴുത്തുകാരി റോസ്ലി ജോയ് എഴുതുന്നത് വായിക്കാം
Rosili Joy (writer )
രണ്ട് മൂന്ന് ദിവസമായി മൻസൂർ എന്ന നാമൂസും കൂട്ട് കുറ്റവാളി ഒരു നദീറും (അയാളെ അറിയില്ല,ഒരു മഹാ ബുജി എന്ന് കേട്ടു) ചേർന്ന് മൈനറായ കുട്ടിയെ പീഡിപ്പിച്ച വിവരങ്ങൾ പലയിടത്തു നിന്നും കേൾക്കുന്നു. ആ കുട്ടി അവരുടെ സുഹൃത്തിന്റെ മകളെന്നറിഞ്ഞു. നമുക്കറിയാവുന്ന നമൂസ്, അല്ല മൻസൂർ ഇനി അയാളെ അങ്ങനെ മാത്രമേ പറയുന്നുള്ളൂ online എഴുത്തിടത്തെ ബുദ്ധിജീവിയായിരുന്നു. കടുകട്ടി വാക്കുകൾ കൊണ്ട് ലേഖനങ്ങളും കവിതകളും എഴുതുന്ന പ്രസാധകനായിരുന്നു. 2009 മുതൽ എന്റെ ഫേസ്ബുക്ക് സുഹൃത്തുമായിരുന്നു. അയാൾ സൂചിക ബുക്സ് തുടങ്ങിയതിന് ശേഷം പുസ്തകങ്ങൾ വാങ്ങുന്നത് അതിലൂടെ മാത്രമാക്കി.
സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള ആൾ എന്നറിയാവുന്നത് കൊണ്ട് സ്റ്റാറ്റസുകൾ ഇട്ട് സൂചികയെ കൂട്ടുകാർക്ക് പരിചയപ്പെടുത്തി. എന്റെ അടുത്ത പുസ്തകം ചെയ്തു തരാം എന്ന് വാക്കും പറഞ്ഞിരുന്നു. മൻസൂറിന്റെ ഈ കെട്ട വാർത്ത അറിഞ്ഞ ശേഷം ധാരാളം ഫേസ്ബുക്ക് സ്റ്റാറ്റസുകൾ കണ്ണിൽ പെട്ടു. അതിൽ കണ്ട ഒരു സ്ക്രീൻ ഷോട്ട് കണ്ണിലുടക്കി എന്റെ മനസ്സിൽ ആഴത്തിലുള്ള മുറിവായി വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു. സോഫ്റ്റായ കുഞ്ഞുങ്ങളോട് കാമം തോന്നും എന്ന് ഒരു “പീഡോ പിശാശ്”(അയാളെ മനുഷ്യനായി തോന്നുന്നില്ല) എഴുതിയതിന്റെ സ്ക്രീൻ ഷോട്ടായിരുന്നു അത്. പിന്നെയും കണ്ടു പല പല സ്ക്രീൻ ഷോട്ടുകളുടെ വെളിപ്പെടുത്തലുകൾ. അതോടെ ഒന്ന് മനസ്സിലായി കുഞ്ഞുങ്ങളെ ടാർഗറ്റ് ചെയ്യുന്ന വലിയൊരു മാഫിയ നമുക്കിടയിൽ തന്നെയുണ്ട്.
അവർ പുരോഗമനം പറയും,കവിതകൾ എഴുതും ബുജികളാണെന്നു നമ്മളെ ബോധ്യപ്പെടുത്തും. ആ നേരം കൊണ്ട് നമ്മുടെ കുഞ്ഞുങ്ങളിൽ അവർ കണ്ണു വെച്ചു കഴിഞ്ഞിരിക്കും. സൂക്ഷിക്കുക.. ലോകത്തിൽ ഏറ്റവും അരക്ഷിതർ കുഞ്ഞുങ്ങളാണ്. നമ്മുടെ സുഹൃത്തുക്കൾ ആരുമാകട്ടെ. കുഞ്ഞുങ്ങളുടെ പഴുതടച്ച സുരക്ഷ കഴിഞ്ഞു മതി ഏത് സൗഹൃദവും. ഒരു മൻസൂറിനും ഒരു നദീറിനും കശക്കി അറിയാനുള്ള പൂമൊട്ടുകളല്ല നമ്മുടെ കുഞ്ഞുങ്ങൾ. ദാഹിക്കുമ്പോൾ കുടിക്കാൻ കിട്ടുന്ന വെള്ളം, അത് വെള്ളം തന്നെയാണോ എന്ന് സൂക്ഷിക്കുക