Shameer KN
സിനിമാപരിചയം
Rough Night (2017)
ആദ്യമേ പറയട്ടെ ഈ സിനിമ ഒരു ഇറോട്ടിക് മൂവി അല്ല. പതിനേഴു തികയാത്ത പാൽക്കാരൻ പയ്യനെ അഞ്ച് പെൺകുട്ടികൾ ചേർന്ന് ബലാത്‌സംഗം ചെയ്ത കഥ നമ്മുടെ സലീമേട്ടൻ പറഞ്ഞു കേട്ടിട്ടുണ്ടല്ലോ അല്ലേ.അങ്ങനെ ഒരു കഥ ഉണ്ട്… ഹോളിവുഡിൽ.. ഇതാണ് ആ സിനിമ..
……
അഞ്ച് ആത്മാർത്ഥ സുഹൃത്തുക്കൾ.ആണുങ്ങൾ അല്ല കേട്ടോ, എല്ലാം നല്ല അടിച്ചുപൊളി,കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങൾ.സ്വഭാവം വെച്ച് നോക്കിയാൽ എല്ലാം നല്ല ഒന്നാന്തരം കൂതറകൾ .പത്തു വർഷങ്ങൾക്കു ശേഷം അവരെല്ലാം കൂടി ഒത്തു ചേരാൻ തീരുമാനിക്കുന്നു.കുറച്ചു ദിവസങ്ങൾ എല്ലാം മറന്നു അടിച്ചു പൊളിച്ചു ചിലവഴിക്കാൻ.അങ്ങനെ അവരെല്ലാം കൂടി ബീച്ചിനോട് ചേർന്നുള്ള ഒരു കോട്ടേജിൽ ഒത്തു ചേരുന്നു.ആ രാത്രി പാട്ടും ഡാൻസും ക്ലബ്ബും മദ്യവും മയക്കുമരുന്നും ഒക്കെയായി മുന്നോട്ടു പോകുന്നതിനിടയിൽ കൂട്ടത്തിൽ ഒരാൾക്ക് പെട്ടന്നൊരു ഒരാശയം.
എന്തായാലും അടിച്ചു പൊളിക്കാനിറങ്ങി എന്തെങ്കിലും വ്യത്യസ്തത ആയാലോ.അപ്പൊ അടുത്ത ചോദ്യം..എന്ത് വ്യത്യസ്തത..നമുക്കെല്ലാം കൂടി ഒരു ബോയ് സ്ട്രിപ്പർ (ആൺ വേശ്യയെ) വിളിച്ചു വരുത്തി അങ്ങട് അര്മാദിച്ചാലോ… എങ്ങനെ ഉണ്ട് ഐഡിയ..അടിപൊളി അല്ലേ പോരാത്തതിന് അവരുടെ കൂട്ടത്തിൽ ഒരാളുടെ കല്യാണം ഉണ്ടാനുണ്ടാകും.. അപ്പൊ കല്യാണത്തിന് മുൻപ് ഒരു എക്സ്പീരിയൻസ് ആവുമല്ലോ .എല്ലാവർക്കും സമ്മതം .അങ്ങനെ അണ്ണിമാരെ സുഖപ്പിക്കാനുള്ള ചെക്കനും എത്തി.അണ്ണൻ കർമം ചെയ്യാനുള്ള ആയുധങ്ങളുമായി റെഡി.. പക്ഷെ കൂട്ടത്തിൽ ചില അണ്ണിമാർക്ക് ആക്രാന്തം ഇച്ചിരി കൂടുതൽ ആയിരുന്നു.അവളുമാരെല്ലാം കൂടി ചെക്കനെ ഒരു പരുവമാക്കിയോ? തുടർ സംഭവങ്ങൾ ആണ് സിനിമ. അതും ഹാസ്യരൂപേണ അവതരിപ്പിച്ചിരിക്കുന്നു..( അത്രക്കും ഹാസ്യം ഉണ്ടോ എന്ന് ഒരു സംശയം )
അവസാനത്തോട് അടുക്കുമ്പോൾ ചെറിയ ട്വിസ്റ്റ് ടേൺസ് ഒക്കെയുള്ള അവതരണം..(അതും ഒരു സുഖമുള്ളതായി തോന്നിയില്ല ).തിരക്കഥ വളരെ ദുർബലം… പെർഫോമൻസ് ശരാശരി എന്ന് വേണമെങ്കിൽ പറയാം.. ചിലയിടങ്ങളിൽ ഒട്ടും കോൺവീൻസിങ് ആയി തോന്നിയെ ഇല്ല.പ്ലോട്ട് വായിച്ചിട്ട് കൂടുതൽ സീൻ ഒന്നും പ്രതീക്ഷിക്കരുത്.. തരക്കേടില്ലാത്ത ഒരു പ്ലോട്ടിനെ കുറച്ചു കൂടി എൻഗേജ് ആക്കി അവതരിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടില്ല.നേരമ്പോക്കിന് കണ്ടു കളയാവുന്ന സിനിമ.. Scarlett Johanson ജെസ്സി എന്ന കേന്ദ്ര കഥാപാത്രം ആകുമ്പോൾ മറ്റുള്ള സുഹൃത്തുക്കൾ ആയി Kate McKinnon Jillian Bell, Ilana Glazer, Zoë_Kravitz എന്നിവർ അഭിനയിച്ചിരിക്കുന്നു.കുറച്ചു അശ്ലീല ചുവയുള്ള സംഭാഷണങ്ങളും പിന്നെ അത്രയ്ക്ക് എക്സ്പോസ്ഡ് അല്ലാത്ത കുറച്ചു ഷോട്ടുകളും സിനിമയിൽ ഉണ്ട്.ലിങ്കുകൾ ലഭ്യമാണ്… താല്പര്യം ഉള്ളവർ കാണൂ.