പ്രണവ് ഏത് രാഷ്‌ടീയക്കാരനോ, ഷഹാന ഏതു മതമോ ആയിക്കോട്ടെ, അവരുടെ സ്വാതന്ത്ര്യത്തെ അംഗീകരിയ്ക്കുക

130

Roy K Gopal

ഒരു നാട്‌ മുഴുവൻ സന്തോഷത്തിൽ ആണ്.

പ്രണവ് (കൂട്ടുകാർ ടുട്ടുമോൻ എന്നു വിളിക്കും) ആറു കൊല്ലം മുമ്പ് ഒരു ബൈക്ക് ആക്‌സിഡന്റിൽ പരുക്ക് പറ്റി, നെഞ്ചിന് താഴെ മുഴുവൻ തളർന്ന്, കൊല്ലങ്ങൾ ആയി കിടക്കയിലാണ്.പക്ഷെ സ്‌നേഹമുള്ള കൂട്ടുകാരാൽ സമ്പന്നമാണ് പ്രണവിന്റെ ജീവിതം. നാട്ടിലെ ഒരു ആഘോഷങ്ങളും അവർ മുടക്കാറില്ല. പ്രണവുമായി ആ നല്ല കൂട്ടുകാർ ഉണ്ടാവും എല്ലായിടത്തും.എടുത്തു പറയേണ്ട ഒരാൾ വിനു ചേട്ടൻ ആണ്. എന്നും രാവിലെ ജോലിക്കു പോവുന്നതിന് മുമ്പ്, വീട്ടിൽ ചെന്ന് കൊല്ലങ്ങൾ ആയി പ്രണവിനെ കുളിപ്പിക്കുന്നത് വിനു ചേട്ടനാണ്. ആരും പറയാതെ തന്നെ.

തിരുവനന്തപുരത്ത് നിന്ന് പത്തൊന്‍പതുകാരിയുടെ ഫ്രണ്ട് റിക്വസ്റ്റ് കിട്ടി പ്രണവിന്. പക്ഷേ, ആ റിക്വസ്റ്റ് സ്വീകരിച്ചില്ല. പിന്നെ, പ്രണവിന്റെ സുഹൃത്തുക്കളെ കണ്ടെത്തി ആ പെണ്‍കുട്ടി ഫെയ്സ്ബുക് വഴി സംസാരിച്ചു. പ്രണവിന്റെ ജീവിത സഖിയാകാന്‍ താല്‍പര്യം അറിയിച്ചു. തിരുവനന്തപുരം സ്വദേശി മുജീബിന്റേയും സജ്നയുടേയും മകള്‍ ഷഹ്നയായിരുന്നു ആ പെണ്‍കുട്ടി. പൂര്‍ണമായും കിടപ്പിലായ യുവാവിന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിനെ എല്ലാവരും എതിര്‍ത്തു. ജീവിതം കൈവിട്ടു കളയേണ്ടെന്ന് പലരും ഉപദേശിച്ചു. ഈ ഉപദേശങ്ങള്‍ക്കെല്ലാം മീതെയായിരുന്നു ഷഹ്നയുടെ മനസ്. പ്രണവിന്റെ കൂടെ നിന്ന് പരിപാലിക്കാനും ഒന്നിച്ചു ജീവിക്കാനും തീരുമാനിച്ചു. വീട്ടുകാരുടെ വിയോജിപ്പ് മറികടന്ന് ഇരിങ്ങാലക്കുടയില്‍ എത്തി. കൊടുങ്ങല്ലൂര്‍ ആല ക്ഷേത്രത്തില്‍ ഇരുവരുടേയും വിവാഹം നടന്നു. പ്രണവ് ഷഹ്നയുടെ കഴുത്തില്‍ താലി ചാര്‍ത്തി.

ആറു വർഷമായി കിടന്ന കിടപ്പിൽ ആയിട്ടും, ഇനി ഒരു പക്ഷെ അങ്ങനെ തന്നെ ആയിരിക്കും തുടർന്നുള്ള ജീവിതം എന്നറിഞ്ഞിട്ടും പ്രണവിന്റെ മുഖത്ത് ഉള്ള ചിരിയും, ആ പ്രസന്നതയും പരിജയപെട്ടവർക്ക് മറക്കാൻ പറ്റില്ല. മകനെ പൊന്നു പോലെ നോക്കുന്ന അമ്മ. അനിയത്തിയും അച്ഛനും ഉണ്ട് വീട്ടിൽ. പകുതി പണി തീർന്ന ആ വീട്ടിൽ ഇന്ന് മുതൽ പ്രണവിന് കൂട്ടും തണലുമായി ഷഹനയും ഉണ്ടാവും. അത് തന്നെയാണ് നാട് മുഴുവൻ ഇന്ന് സന്തോഷിക്കുന്നതിന് കാരണവും.

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് പ്രണവ് – ഷഹാന വിവാഹം. റു വര്‍ഷമായി കിടന്ന കിടപ്പില്‍ ആയിട്ടും, ഇനി ഒരു പക്ഷെ അങ്ങനെ തന്നെ ആയിരിക്കും തുടര്‍ന്നുള്ള ജീവിതം എന്നറിഞ്ഞിട്ടും പ്രണവിന്റെ മുഖത്ത് ഉള്ള ചിരിയും, ആ പ്രസന്നതയും പരിചയപെട്ടവര്‍ക്ക് മറക്കാന്‍ പറ്റില്ല. മകനെ പൊന്നു പോലെ നോക്കുന്ന അമ്മ. അനിയത്തിയും അച്ഛനും ഉണ്ട് വീട്ടില്‍. പകുതി പണി തീര്‍ന്ന ആ വീട്ടില്‍ ഇന്ന് മുതല്‍ പ്രണവിന് കൂട്ടും തണലുമായി ഷഹനയും ഉണ്ടാവും. അത് തന്നെയാണ് നാട് മുഴുവന്‍ ഇന്ന് സന്തോഷിക്കുന്നതിന് കാരണവും. ഇരിങ്ങാലക്കുടയുടെ വിവാഹ മംഗളാശംസകള്‍.-ഈ കുറിപ്പ് ഫെയ്സ് ബുക്കില്‍ വൈറലാകുകയാണ്. ഒപ്പം കല്യാണ ഫോട്ടോയും വീഡിയോയും. പണവിനും സഹാനക്കും വിവാഹ മംഗളാശംസകള്‍ .ഇതാണ് ഇരിങ്ങാലക്കുടക്കാര്‍ക്ക് പറയാനുള്ളതും. ഞങ്ങളുടെ അനിയന്‍ കുട്ടിക്ക് താങ്ങും തണലുമാകാന്‍ സന്മനസ്സ് കാണിച്ച അനിയത്തിക്ക് ഒരായിരം നന്ദി …. പ്രണവിനും ഷഹാനയ്ക്കും വിവാഹ മംഗളാശംസകള്‍… അങ്ങനെ ഇരിങ്ങാലക്കുടക്കാര്‍ക്ക് സന്തോഷിക്കാന്‍ പുതിയൊരു വകയാവുകയാണ് ഈ വിവാഹം.