വ്യാപാരമാന്ദ്യം നേരിടുന്ന ദൈവങ്ങൾ

സു​ര​ക്ഷ ഉ​റ​പ്പാ​കുംവ​രെ ശ്രീല​ങ്ക​യി​ലെ പ​ള്ളി​ക​ളി​ൽ പ​ര​സ്യ​ ദി​വ്യ​ബ​ലി നി​ർ​ത്തി

കൊ​​​ളം​​​ബോ: ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ ഭീ​​​ഷ​​​ണി തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ​​​ര​​​സ്യ ദി​​​വ്യ​​​ബ​​​ലി താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​ൻ ശ്രീ​​​ല​​​ങ്ക​​​യി​​​ലെ ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. സു​​​ര​​​ക്ഷാ സാ​​​ഹ​​​ച​​​ര്യം മെ​​​ച്ച​​​പ്പെ​​​ടും വ​​​രെ പള്ളികളിൽ പ​​​ര​​​സ്യ ദി​​​വ്യ​​​ബ​​​ലി ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്നു കൊ​​​ളം​​​ബോ​​​യി​​​ലെ ക​​​ർ​​​ദി​​​നാ​​​ൾ ര​​​ഞ്ജി​​​ത് മാ​​​ൽ​​​ക്കത്തെ ഉദ്ധരിച്ച് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

ഈ​​​സ്റ്റ​​​ർ​​​ദി​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യ ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ ര​​​ണ്ടെ​​​ണ്ണം ക​​​ത്തോ​​​ലി​​​ക്കാ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു. കൊ​​​ളം​​​ബോ​​​യി​​​ലെ സെ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ൻ​​​സ് പ​​​ള്ളി​​​യി​​​ലും നെ​​​ഗോം​​​ബോ​​​യി​​​ലെ സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് പ​​​ള്ളി​​​യി​​​ലും. ബ​​​ട്ടി​​​ക്ക​​​ലാ​​​വോ​​​യി​​​ലെ സി​​​യോ​​​ൻ പ്രൊ​​​ട്ട​​​സ്റ്റ​​​ന്‍റ് പ​​​ള്ളി​​​യി​​​ലും മൂ​​​ന്നു ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലു​​​മാ​​​യി​​​രു​​​ന്നു മ​​​റ്റ് ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ. ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 359 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. * * *
(ദീപിക ഓൺലൈൻ )

തീവ്രവാദി ആക്രമണവും പ്രകൃതി ദുരന്തവും പകർച്ച വ്യാധിയും ഒക്കെ ഉണ്ടായാൽ ദൈവങ്ങളെ ഉപേക്ഷിച്ച് മുങ്ങുന്ന ദൈവ കച്ചവടക്കാരെ യാ ണ് ലോകമെങ്ങും കാണുന്നത്. കഴിഞ്ഞ വർഷം ഇവിടെ പ്രളയമുണ്ടായപ്പോൾ ഒരു പാട് പളളികളും അമ്പലങ്ങളും വെള്ളത്തിനടിയിലായിപ്പോയി. അന്നവിടെ ദൈവപ്പുരകളിൽ കുടുങ്ങിപ്പോയ വിശ്വാസികൾ പട്ടാളം വരാനായി കെടന്ന് നെല വിളിക്കുന്നത് നമ്മൾ കണ്ടതാണ്. പട്ടാളത്തെ വിളിച്ച് ദൈവങ്ങളെ രക്ഷിക്കുന്നത് മത നിന്ദയായി ഇവരാരും പറഞ്ഞുമില്ല. – ഇവിടെ വന്ന് പ്രാർത്ഥനയും നേർച്ച കാഴ്ചകളുമിട്ടാൽ എല്ലാം സബൂറാക്കാം എന്നു പറയുന്നിടത്താണ് ഈ കുഴപ്പങ്ങളെല്ലാം ഉണ്ടാകുന്നത്. ദൈവത്തെ മൊത്തമായും ചില്ലറയായും വിൽക്കുന്ന ഈ കേന്ദ്രങ്ങൾ പോലും സുരക്ഷിതമല്ലെങ്കിൽ പിന്നെ നിങ്ങൾ നടത്തുന്ന കച്ചവടത്തിന്റെ പ്രസക്തി എന്താണ്?

Roy Mathew
Roy Mathew

ഇനി മുതൽ പ്രാർത്ഥിക്കാൻ പട്ടാളം സുരക്ഷ ഏർപ്പെടുത്തിത്തരണമെന്ന് പറഞ്ഞാൽ പിന്നെ സർവ്വശക്തനായ ദൈവത്തിനെന്ത് കാര്യം ?

കത്തോലിക്ക സഭയുടെ വിശ്വാസ പ്രമാണങ്ങൾക്ക് തന്നെ എതിരല്ലേ ഈ തീരുമാനം. ?

” ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട. ദേഹിയേയും ദേഹത്തേയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ ത്തന്നെ ഭയപ്പെടുവിൻ ”
(മത്തായി – അധ്യായം 10- 23 മത്തെ വാക്യം) എന്നൊക്കെ യല്ലേ കർത്താവ് പറഞ്ഞു തന്നിട്ടുള്ളത്.

പിന്നെന്തിനാ മെത്രാന്മാരും വൈദികരും ആരാധന നടത്താതെ ഓടിപ്പോകുന്നത്?
നിപ്പ വൈറസ് ബാധ വന്നപ്പോൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ആരാധനയും കുർബാനയുമില്ലെന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനി ഇടയലേഖനമിറക്കിയത് ഓർക്കുന്നില്ലേ?

കച്ചവടത്തിന് ഒരു തട്ടു കേട് വന്നാൽ ദേവനും ദേവിയും വേണ്ടാ എന്ന് പറഞ്ഞ് ഈ ദൈവ ദാസന്മാർ മുങ്ങിക്കളയും. കാക്കത്തൊള്ളായിരം വിശുദ്ധമാർ സ്വന്തമായുള്ള സഭയാണ് ഒരു ബോംബ് പൊട്ടിയതിന്റെ പേരിൽ ഇനി ആരാധനയും പ്രാർത്ഥനയുമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അതും സെന്റ് സെബാസ്റ്റ്യന്റെ പേരിലുള്ള പള്ളിയിലാണ് പരസ്യ ആരാധനയും ദിവ്യബലിയും തൽക്കാലത്തേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അപ്പോ നിങ്ങളി പടച്ചു വിടുന്ന വിശുദ്ധന്മാർക്കൊന്നും ഒരു ശക്തിയുമില്ലേ? അതോ ഇവരെയൊക്കെ കൂട്ടിലിരുത്തി കാശ് മേടിപ്പുമാത്രമാണോ ഉദ്ദേശം !

ദൈവങ്ങൾക്കൊരു കാലക്കേട് വന്നാൽ അവരുടെ രക്ഷ പിന്നെ പോലീസിനേയും പട്ടാളത്തേയും ഏല്പിക്കുന്ന ഈ സംരക്ഷകരാണ് വിശ്വാസം സംരക്ഷിക്കാൻ രംഗത്തിറങ്ങുന്നത് –

ദൈവങ്ങളുമായി ചുറ്റിക്കറങ്ങുന്ന ആന ഇടഞ്ഞ് പാപ്പാനെ യോ, വഴി പോക്കനേയോ ചവിട്ടിക്കൊന്നാൽ കേസുമില്ല, പരാതിയുമില്ല. ആന മതവികാരത്തെ വൃണപ്പെടുത്തി എന്ന് പറഞ്ഞ് ഐപിസി 153 പ്രകാരം കേസെടുത്ത ചരിത്രവുമില്ല.

ദൈവങ്ങളുടെ പേരിൽ ഒരു വരി കഥയോ കവിതയോ നാടകമോ ചിത്രമോ എഴുതുകയോ വരയ്ക്കുകയോ ചെയ്താൽ മതവികാരം വൃണപ്പെട്ടു എന്നു പറഞ്ഞ് തെരുവിലിറങ്ങി അലമ്പുണ്ടാക്കുന്ന ദൈവ സംരക്ഷകർ ഇമ്മാതിരി സംഭവങ്ങൾ ഉണ്ടായാൽ കട പൂട്ടി കളം വിടുന്ന കാഴ്ചയാണ് നാം കാണുന്നത്.

ഏറ്റുമാനുർ ക്ഷേത്രത്തിൽ മോഷണമുണ്ടായ കാലത്ത് അന്നു മുഖ്യമന്ത്രിയായിരുന്ന നായനാർ ” ഭഗവാനെന്തിന് പാറാവ് ” എന്നു പറഞ്ഞതിന്റെ പേരിൽ എന്തൊരു പുകിലായിരുന്നു. ദൈവ നിഷേധം പറഞ്ഞു എന്നാരോപിച്ചായിരുന്നു അലമ്പുണ്ടാക്കിയത്. തോപ്പിൽ ഭാസി, പി എം .ആന്റണി, ടോം വട്ടക്കുഴി, ഹരിഷ്, ശശി തരൂർ എന്നു വേണ്ട ഇങ്ങനെ എത്രയോ എഴുത്തുകാരെയാണ് ദൈവത്തിന്റെ പാറാവുകാർ പീഡിപ്പിച്ചതും പീഡിപ്പിക്കുന്നതും.
ഇവരെയൊന്നും സംരക്ഷിക്കാൻ നവോത്ഥാന വ്യാപാരികൾ വരാറുമില്ല.

പരലോകത്ത് പോയി ഹൂറിമാരൊടൊപ്പം സുഖിക്കാൻ തീരുമാനിച്ച രണ്ട് ദൈവദാസന്മാരാണ് ബോംബ് വെച്ച് വേറെ കൊറെ ദൈവങ്ങളുടെ കഞ്ഞി കുടി തൽക്കാലത്തേക്ക് മുട്ടിച്ചത്. ദൈവങ്ങ ളുടെ പേരിലാണി സകല വേണ്ടാതീനങ്ങളും നടക്കുന്നത്.

ലോകത്തിലെ ഏറ്റവും ഫലപ്രദമായതും ആദായകരവുമായ വ്യാപാരം ദൈവക്കച്ചവടമാണ്.

There is no other lucrative business in the world than to sell God or business of God എന്നാണ് ഇക്കാര്യത്തിലെ മിടുക്കന്മാർ എഴുതി വെച്ചിരിക്കുന്നത്. പോപ്പ് ഫ്രാൻസിസ്, മാതാ അമൃതാനന്ദമയി , കാന്തപുരം , സദ്ഗുരു, തങ്കു, പങ്കു, വട്ടായി, കുട്ടായി എന്നു വേണ്ട സകലമാന തരികിടകളും ദൈവത്തെ വിറ്റാണ് കഴിയുന്നത്.

പക്ഷേ, നെനച്ചിരിക്കാത്ത നേരത്ത് ഇങ്ങനെ യൊക്കെ ചില വ്യാപാരമാന്ദ്യങ്ങളും സംഭവിക്കാറുണ്ട്. അത് Occupational hazards എന്ന ഗണത്തിൽ പ്പെടുത്തി സമാധാനിക്കാം –

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.