ഐ എം എക്കാരേ നിങ്ങൾക്ക് ഹാ കഷ്ടം, നിങ്ങൾ കടലിൽ ചാടി മരിക്കുന്നതാ ഇതിലും ഭേദം !

272

Roy Mathew എഴുതുന്നു 

ഐ എം എക്കാരേ നിങ്ങൾക്ക് ഹാ കഷ്ടം!

മറിയം ത്രേസ്യാ യുടെ വിശുദ്ധ നാമകരണ ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുന്ന വരിലെ മുഖ്യ പ്രധാനി തൃശുർ അമല ആശുപത്രിയിലെ നവജാത ശിശു ചികിത്സകൻ ഡോ. വി.കെ. ശ്രീനിവാസൻഒപ്പം ഭാര്യ ഡോ. അപർണ ഗുൽവാഡിയും.
ശ്വാസ തടസം മൂലം അതീവ ഗുരുതരാവസ്ഥയി ലായിരുന്ന ക്രിസ്റ്റഫർ എന്ന കുട്ടി രക്ഷപ്പെട്ടത് മറിയം ത്രേസ്യയുടെ ഇടപെടൽ മൂലമെന്ന് ഡോക്ടർ വി.കെ. ശ്രീനിവാസൻ സാക്ഷ്യപ്പെടുത്തുന്നു.
മറിയം ത്രേസ്യായുടെ തിരുശേഷിപ്പ് കുഞ്ഞിന്റെ കിടക്കയിൽ വെച്ച് കുട്ടിയുടെ മാതാവ് പ്രാർത്ഥിച്ചുവെന്നും പിറ്റേന്ന് ഡോക്ടർ ശ്രീനിവാസൻ വന്നപ്പോൾ കുഞ്ഞിന്റെ ശ്വാസഗതി സാധാരണ നിലയിലായി കണ്ടെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു. മറിയം ത്രേസ്യയെ വിശുദ്ധയാക്കുന്നതിന് ഈ അത്ഭുതമാണ് വിദഗ്ധ ഡോക്ടറന്മാരുടെ സംഘവും പിന്നിട് വത്തിക്കാൻ നിയോഗിച്ച ഡോക്ടർ സംഘവും മെത്രാൻ സമിതിയുമൊക്കെ അംഗീകരിച്ചതെന്നുമൊക്കെ പതിവുപോലെ മനോരമ എഴുതി വിട്ടിട്ടുണ്ട്.
അവരെന്നും അത്ഭുതങ്ങൾ തേടിയുള്ള യാത്രയിലാണ്.

സദാ സദ് വിചാരവും നാട്ടിലെ രോഗികളുടെ ആരോഗ്യത്തെ കുറിച്ച് ഉൽകണ്ഠയുമുള്ള ഡോക്ടറമ്മാരുടെ സംഘടനയായ ഐഎംഎ ഇമ്മാതി അത്ഭുത കഥകൾ കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ടാവുമേല്ലോ?

സങ്കര ചികിത്സ പാടില്ലാ, അലോപ്പതി മാത്രം മതി എന്നൊക്കെ വായ്ത്താരി മുഴക്കുന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മൂക്കിന് താഴെ ഇമ്മാതിരി അത്ഭുതം നടന്നിട്ട് കാണാതെ പോയ ചേട്ടമ്മാരെ നിങ്ങൾക്ക് ഹാ കഷ്ടം! ആശുപത്രിയിൽ കേറുന്നവന്റെ അടിവസ്ത്രം വരെ ബില്ലിനി ന ത്തിൽ ഊരി മേടിക്കുന്നതിന് പകരം ഇമ്മാതിരി രണ്ട് അത്ഭുതമൊന്നും കാണിക്കാൻ നിങ്ങൾക്കാവില്ലേ? അത്ഭുത ചികിത്സ സങ്കര ചികിത്സ ഇനത്തിൽ വരുമോ? നാടായ നാടു മുഴുവൻ ആശുത്രിയും മേടിക്കൽ കോളജും സ്ഥാപിക്കുന്നവർ തന്നെ അത്ഭുതക്കച്ചവടവും നടത്തുന്നു.

ബലേ ഭേഷ് , ഐ എം എ ക്കാര് കടലിൽ ചാടി മരിക്കുന്നതാ ഇതിലും ഭേദം ! ജോളിയമ്മയുടെ സനൈയിഡ് ചികിത്സയും അത്ഭുത ചികിത്സയായി ഞങ്ങൾ കരുതിക്കോട്ടെ !
അമല ആശുപത്രിയിലെ ഈ അത്ഭുത പ്രവർത്തിയെക്കുറിച്ച് ഐ എം എ ക്കാര് നാല് വാക്കു പറയുമോ? അതോ ചുരുണ്ടിരിക്കുമോ? ആർജവമുണ്ടെങ്കിൽ ഇമ്മാതിരി ഇടപാടിലെ സത്യം പുറത്തു പറയണം. –

അത്ഭുതം സാക്ഷ്യപ്പെടുത്താൻ പോയ ഡോക്ടർ സംഘത്തെ ഒന്ന് വിളിച്ചു വരുത്തി ആ അത്ഭുതം മെഡിക്കൽ ചരിത്രത്തിന്റെ ഭാഗമാക്കാൻ പറയുമോ?
ഇല്ലെങ്കിൽ നിങ്ങൾ മേലാൽ സങ്കര ചികിത്സയെക്കുറിച്ച് കമാ എന്നൊരക്ഷരം പറയരുത്.
ഇമ്മാതിരി അവകാശവാദങ്ങളുടെ ശാസ്ത്രീയമായ വസ്തുതകൾ പുറത്തു കൊണ്ടുവരാനുള്ള ബാധ്യത ഇന്ത്യൻ മെഡിക്കൽ അസോസിയേഷനില്ലേ?
അതോ വിശ്വാസമല്ലേ, ഞങ്ങൾ എന്നാ പറയാനാ എന്നാണ് നിലപാടെങ്കിൽ സങ്കര ചികിത്സാ എന്ന് പറഞ്ഞ് പുകിലുണ്ടാക്കരുത്.
എല്ലാ ആശുപത്രികളോടും ചേർന്ന് ഓരോ അത്ഭുത ക്ലിനിക്കു കൂടി തുറക്കുന്നതാ നല്ലത്.