സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘റോയ്’. ഇന്ന് സോണി ലിവ് ഒടിടിയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയ “റോയ്” മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്.
നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നു നിർമ്മിച്ച ചിത്രത്തിൽ, ഡോക്ടർ റോണി ഡേവിഡ്, ജിന്‍സ് ഭാസ്ക്കര്‍, വി. കെ. ശ്രീരാമന്, വിജീഷ് വിജയന്, റിയ സൈറ, ഗ്രേസി ജോണ്‍, ബോബന് സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥന്, ജെനി പള്ളത്ത്, ശ്രീലാൽ പ്രസാദ്,ഡെയ്സ് ജെയ്സൺ, രാജഗോപാലൻ പങ്കജാക്ഷൻ,വിനയ് സെബാസ്റ്റ്യൻ,യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാര്‍,നിപുൺ വർമ്മ, അനുപ്രഭ, രേഷ്മ ഷേണായി,നന്ദിത ശങ്കര,ആതിര ഉണ്ണി,മില്യൺ പരമേശ്വരൻ,ബബിത്, ലക്ഷ്മി,തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ജയേഷ് മോഹന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് മുന്ന പി. എം. സംഗീതം പകരുന്നു.പശ്ചാത്തല സംഗീതം- ഗോപി സുന്ദര്‍,ഗായകർ-സിത്താര കൃഷ്ണകുമാർ,സൂരജ് സന്തോഷ്,നേഹ നായർ,റാഖിൽ ഷൗക്കത്ത് അലി,രാജേഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ ഡിസൈന്‍- എം. ബാവ, മേക്കപ്പ്- അമല്‍ ചന്ദ്രന്, വസ്ത്രാലങ്കാരം- രമ്യ സുരേഷ്, എഡിറ്റര്‍- വി. സാജന്, സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, പരസ്യക്കല- റഹീം പിഎംകെ,ഫണല്‍ മീഡിയ, അസ്സോസിയേറ്റ് ഡയറക്ടര്‍- എം. ആര്. വിബിന്, സുഹൈല്‍ ഇബ്രാഹിം, ഷമീര്‍ എസ്., പ്രൊഡക്ഷന്‍ മാനേജര്‍- സുഹൈല്‍ VPL, ജാഫര്‍, പി ആർ ഒ- എ എസ് ദിനേശ്.
ചിത്രത്തെ കുറിച്ചുള്ള ചില പ്രേക്ഷാഭിപ്രായങ്ങൾ വായിക്കാം
Syam Mohan ·
പണ്ട് കാണുന്നത് സ്വപ്നമാണോ എന്നറിയാൻ ഞാൻ എന്നേ തന്നേ നുള്ളി നോക്കീട്ടുണ്ട്, വേദന എടുത്തപ്പോ ഉറപ്പിച്ചിട്ടുമുണ്ട്, പക്ഷേ ആ ഉറപ്പിന് ഒരു ഉറക്കം ഉണരാനുള്ള ആയുസ്സേ ഉണ്ടായിരുന്നുള്ളു.സ്വപ്നങ്ങൾ എന്നും ഒരു അത്ഭുതമാണ്. ഒരു സ്വപ്നം കാണാൻ നമ്മളേ പ്രേരിപ്പിക്കുന്നത് എന്താണ് ? എന്തിനും ഏതിനും ഒരു കാരണം ഉണ്ടാവും എന്നാണല്ലോ വെപ്പ്. അപ്പൊ എല്ലാ സ്വപ്നങ്ങൾക്കും ഒരു കാരണം ഉണ്ടാകുമോ? നമ്മളുമായി ബന്ധപ്പെട്ട പല ചോദ്യങ്ങൾക്കും ഒരു വ്യക്തമായ ഉത്തരം പലപ്പോഴും സ്വപ്നങ്ങൾ തരാറുണ്ട്, പക്ഷേ ഉണരുമ്പോ ആ വ്യക്തത ഉപബോധ മനസ്സ് നമുക്ക് വിട്ടു തരില്ല എന്നുള്ളതാണ് പ്രശ്നം, കാരണം ആ ചോദ്യങ്ങൾ നമ്മളിലേക്ക് എത്താൻ സമയം ആയിട്ടുണ്ടാവില്ല..If you are able to unlock your subconscious, then you are unchained എന്ന് കേട്ടിട്ടുണ്ടാകും, ഇതിന്റെ ഒക്കെ ഒരു വളരെ ചെറിയ രൂപമാണ് ” റോയ് ” എന്ന സിനിമ. കൂടുതൽ പറഞ്ഞ് കാട് കയറുന്നില്ല, സുനിൽ ഇബ്രാഹിമിന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു സിനിമ തന്നേ ആണ് “റോയ്”. മനുഷ്യമനസ്സിന്റെ നിഗൂഢമായ വഴികളെ പറ്റി ഒക്കെ ഒരു തവണ എങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്.
***
Neetha P
റോയ് കണ്ടു…കണ്ട് ഒരു പത്തു മിനിട്ടു കഴിഞ്ഞപ്പോഴാണ് സംവിധായകന്റെ മുൻചിത്രങ്ങൾ ഏതാണെന്ന് നോക്കിയത് …അരികിലൊരാൾ എന്ന് കണ്ടപ്പോൾ അറിയാതെ മനസ്സിൽ ഒരു മുൻവിധി വന്നു…കാഴ്ചക്കാരെ ആകാംഷയുടെ മുൾമുനയിലൂടെ കൊണ്ടുപോയി അവസാനം ക്ലൈമാക്സ് ,കാണുന്നവർക്ക് ഊഹിക്കാൻ വിട്ടുകൊടുത്ത് സിനിമ അവസാനിപ്പിക്കുമെന്ന്..പക്ഷെ ഇതിൽ കുറച്ചുകൂടി വ്യക്തതയോടെ അവസാനിപ്പിച്ചതിൽ സന്തോഷം..
എന്നാലും എന്തൊക്കെയോ ബാക്കിവെച്ചിട്ടുണ്ട്….കണ്ടിരിക്കാൻ വളരെ ഇന്ട്രെസ്റ്റിംഗ് ആയിരുന്നു….
ഷൈൻ ടോം എന്നത്തേയും പോലെ …ഡയലോഗ് ഒക്കെ മനസിലാവണമെന്നുണ്ടെങ്കിൽ ഇനി ഇയർ ഫോൺ വെച്ച് ഒന്നുടെ കേട്ടുനോക്കണം..റോണി ഡേവിഡി നെ എനിക്ക് വളരെ ഇഷ്ട്ടമാണ്…അദ്ദേഹത്തിനെ എന്തിനാണ് ഇത്രയും ചെറിയ വേഷം ചെയ്യാൻ കൊണ്ട് വന്നത്…..
വീട് നോക്കുന്ന ഭർത്താവും,പുറത്ത് പോയി ജോലിചെയ്യുന്ന ഭാര്യയും …നല്ലോരാശയമാണ്…പക്ഷെപൊലിസ് സ്റ്റേഷനിൽ ചായയിടാൻ വനിതാ പോലീസ് തന്നെ വേണം സംവിധായകന്റെ അരികിലൊരാൾ എന്നചിത്രത്തെ കുറിച്ച് ഒരു സംശയം ചോദിച്ചാൽ ആരെങ്കിലും മറുപടി തരുമോ ? അതിൽ നിവിൻ പോളിയാണോ , ഇന്ദ്രജിത്ത് ആണോ സൈക്കോ . കുറേകാലമായുള്ള സംശയമാണ് …ഇപ്പോഴാണ് ചോദിക്കാൻ അവസരം കിട്ടിയത്…
കുറച്ച് ലാഗും,ഒരുപാട് ആകാംഷയും ഒക്കെ സഹിച്ച് സിനിമ കാണുന്ന പ്രേഷകർക്ക് പൂർണതയുള്ള ഒരു ക്ലൈമാക്സ് തന്നാൽ എന്തെങ്കിലും കുഴപ്പമുണ്ടോ .റോയി മൂവിയുടെ വിഷ്വൽസ് ഒക്കെ ഇഷ്ട്ടമായി… റോയിയുടെ വീടും,ചെടികളും ഒക്കെ നോക്കിയിരുന്നു .കണ്ടിരിക്കാൻ ഇന്ട്രെസ്റ്റിംഗ് ആയ മൂവി…
***
Rahul PM
“റോയ്” ഒരു നല്ല സസ്പെൻസ് ത്രില്ലറാണ്, ആഖ്യാനവും പ്രകടനവും ഉൾപ്പെടെ, പക്ഷേ ഒരു സമ്പൂർണ്ണ സിനിമയായി രൂപപ്പെടുത്തിയില്ല. സൈക്കോളജിക്കൽ ത്രില്ലർ അനുഭവം നന്നായിട്ടുണ്ട്, സുരാജിന്റെ ഹാലൂസിനേഷൻ ഭാഗവും നന്നായി അവതരിപ്പിച്ചു. വ്യക്തിപരമായി സൂരജ് ഈ ജനുസ്സിലെ കഥാപാത്രങ്ങളിൽ നിന്ന് പിന്മാറണം അല്ലെങ്കിൽ നിർമ്മാതാക്കൾ അദ്ദേഹത്തിന് പകരം കുറച്ച് പുതിയ അഭിനേതാക്കളെ കൊണ്ടുവരണം/പരിശീലിക്കണം. പല കഥാപാത്രങ്ങളുടെ വിശദാംശങ്ങൾപൂർണമായി കാണുന്നില്ല/മനസ്സിലാകുന്നില്ല, അന്വേഷണ ഭാഗങ്ങൾ അപൂർണ്ണമാണ്, ഈ സിനിമയെ ന്യായീകരിക്കാൻ ഒരു പക്ഷേ മറ്റൊരു രണ്ടാം ഭാഗം ഉണ്ടായിരിക്കണം. റോയ് ഒരു നല്ല OTT ഉള്ളടക്ക സിനിമയാണ്, ഹോളിവുഡിലോ മറ്റ് സിനിമാ വ്യവസായങ്ങളിലോ സമാനമായ ഷേഡുകൾ കാണാൻ കഴിയും.