സത്യചിത്ര – 80കളിലെ ഒരു മാദകത്തിടമ്പ്
Roy VT
ഗ്ലാമർ / നെഗറ്റീവ് റോളുകളിൽ തിളങ്ങിയ ഈ നടി നായികയായി അഭിനയിച്ചിട്ടുള്ളതായി അറിയില്ല. കാവൽമാടത്തിലെ കൈനോട്ടക്കാരിയും, ദീപത്തിലെ സത്താറിന്റെ കാമുകിയും, തകിലുകൊട്ടാമ്പുറത്തിലെ പ്രേംനസീന്റെ മുറപ്പെണ്ണും ആയിരുന്നു സത്യചിത്രയുടെ താരതമ്യേന ഭേദപ്പെട്ട കഥാപാത്രങ്ങൾ. അസുരൻ എന്ന ചിത്രത്തിൽ കുതിരവട്ടം പപ്പുവിനെ ബലാത്സംഗം ചെയ്യുന്ന കഥാപാത്രം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. എന്തിനോ പൂക്കുന്ന പൂക്കൾ എന്ന ചിത്രത്തിൽ രോഗിയായ ഭർത്താവിനെ തഴഞ്ഞ് വേലക്കാരനായ മമ്മൂട്ടിയെ പ്രാപിക്കാൻ ശ്രമിക്കുന്ന കാമാസക്തയായ വീട്ടമ്മയായി പ്രത്യക്ഷപ്പെട്ട സത്യചിത്രയ്ക്ക് ലഭിച്ചതിലേറെയും ഇത്തരം വേഷങ്ങളായിരുന്നു.
ഇതിഹാസം, നിഴൽയുദ്ധം, രക്തം, ഇളക്കങ്ങൾ, മഴനിലാവ്, ഒരു വിളിപ്പാടകലെ, ശരവർഷം, താറാവ്,സാഗരം ശാന്തം, അനുരാഗക്കോടതി, അഗ്നിയുദ്ധം, വനിതാപ്പോലീസ്, പാവം ക്രൂരൻ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ഒരു കാലഘട്ടത്തിൽ നിറഞ്ഞുനിന്ന ഈ നടിയുടെ അനിയത്തിയാണ് .
പാവം ക്രൂരനിലൂടെ അരങ്ങേറ്റം കുറിച്ച മാധുരി. സൗന്ദര്യപ്പിണക്കം, ശത്രു, ബോയിംഗ് ബോയിംഗ്, എന്റെശബ്ദം, ഉയരും ഞാൻ നാടാകെ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മാധുരി രംഗത്തു വരുന്നതിനുമുമ്പേ സെക്സ്ബോംബായി അറിയപ്പട്ടിരുന്ന സത്യചിത്ര അനിയത്തിയുടെ പ്രശസ്തിയിൽ മങ്ങിപ്പോയി.
**