ചലച്ചിത്രമേഖലയ്ക്കു മറക്കാനാകാത്ത ബോബൻ കുഞ്ചാക്കോ നമുക്കൊപ്പം ഇല്ലെങ്കിലും അദ്ദേഹത്തിന്റെ മകൻ കുഞ്ചാക്കോ ബോബൻ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് തന്റെ പ്രയാണം തുടരുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
45 SHARES
540 VIEWS

Roy VT 

ബോബൻ കുഞ്ചാക്കോ (1949 – 2004) 

മലയാള ചലച്ചിത്രമേഖലയെ ഒരു വൻ വ്യവസായ കേന്ദ്രമാക്കി പടുത്തുയർത്തുന്നതിൽ കുഞ്ചാക്കോ എന്ന അതികായൻ വഹിച്ച പങ്ക് ചലച്ചിത്ര ചരിത്രത്തിലെ തങ്കത്തിളക്കമുള്ള അദ്ധ്യായമാണ്. ഉദയാ സ്റ്റുഡിയോയുടെ സ്ഥാപകൻ, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിലെല്ലാം വിജയമുദ്ര പതിപ്പിച്ച കുഞ്ചാക്കോയുടെ വിയോഗ ശേഷമാണ് മകൻ ബോബൻ കുഞ്ചാക്കോ ഉദയായുടെ സാരഥ്യം ഏറ്റെടുക്കുന്നത്. പിതാവിന്റെ ചിത്രങ്ങളിൽ ബാലതാരമായി പ്രത്യക്ഷപ്പെട്ടിട്ടുള്ള ബോബൻ കുഞ്ചാക്കോ 1980 – ൽ ഉദയായുടെ ബാനറിൽ പാലാട്ട് കുഞ്ഞിക്കണ്ണൻ എന്ന ചിത്രം നിർമ്മിച്ച്, സംവിധാനം ചെയ്തുകൊണ്ടാണ് ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്.

തുടർന്ന് സഞ്ചാരി, ആഴി എന്നീ ചിത്രങ്ങളും അദ്ദേഹം നിർമ്മാണത്തിനു പുറമേ സംവിധാനവും നിർവ്വഹിച്ചതാണ്. സംവിധാനം മറ്റുള്ളവരെ ഏല്പിച്ച് നിർമ്മാണ രംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും അക്കാലത്ത് അദ്ദേഹം ശ്രമിച്ചിരുന്നു. എ.വിൻസന്റ് സംവിധാനം ചെയ്ത തീരം തേടുന്ന തിര, ഫാസിൽ സംവിധാനം ചെയ്ത ധന്യ, ഭരതൻ സംവിധാനം ചെയ്ത സന്ധ്യ മയങ്ങും നേരം എന്നീ ചിത്രങ്ങൾ ഉദയായുടെ ബാനറിൽ ബോബൻ കുഞ്ചാക്കോ നിർമ്മിച്ചവയാണ്.

മലയാള സിനിമയുടെ ചരിത്രത്തിൽ ഇന്നേ വരെ മറ്റാരും ചെയ്തിട്ടില്ലാത്ത അത്യപൂർവ്വമായ ഒരു സംരംഭം കാഴ്ച വയ്ക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. അതായിരുന്നു 1986 – ൽ സിനിമയായി തിയേറ്ററുകളിൽ പ്രദർശിപ്പിച്ച അനശ്വര ഗാനങ്ങൾ എന്ന ഗാനസമാഹാരം. ഉദയായുടെ പഴയ ചിത്രങ്ങളിലെ അതിമനോഹരമായ ഗാനരംഗങ്ങൾ കോർത്തിണക്കിയ അനശ്വര ഗാനങ്ങൾ തിയേറ്ററിൽ കാണുക എന്നത് പ്രേക്ഷകർക്ക് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. കേരളത്തിലെ വീടുകളിൽ ടി.വി.യും ദൂരദർശൻ മലയാളം ചാനലും ചിത്രഗീതവും ഒക്കെ പ്രചാരം നേടുന്നതിനു മുമ്പ് മലയാളികൾ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന നിത്യസുന്ദര ഗാന രംഗങ്ങൾ കാണാൻ അവർക്ക് അവസരം നൽകുക എന്ന വിപ്ലവകരമായ പരീക്ഷണമാണ് ബോബൻ കുഞ്ചാക്കോ നടപ്പിലാക്കിയത്.

കഥയില്ലാ സിനിമ എന്ന നിലയിൽ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിയില്ലെങ്കിലും അനശ്വര ഗാനങ്ങൾ ഒരു പരാജയമെന്ന് പറയാനാകില്ല. തങ്ങളുടെ തന്നെ ഉടമസ്ഥതയിലുള്ള പഴയ ചിത്രങ്ങളിലെ ഗാന രംഗങ്ങൾ മാത്രമായി പുതിയ പ്രിന്റെടുക്കുന്നതും, അതിലെ ഗാനങ്ങൾ സമർപ്പിച്ചുകൊണ്ട് യേശുദാസ് പറയുന്ന അവതരണവും, പത്രപ്പരസ്യവും പോസ്റ്റർ പ്രിന്റിംഗും ഒഴിച്ചു നിർത്തിയാൽ ഒരു രൂപയുടെ പോലും മുതൽ മുടക്കില്ലാതെ സാധാരണ ടിക്കറ്റ് നിരക്കിൽ തിയേറ്ററിൽ പ്രദർശിപ്പിക്കുക എന്നത് ഒരിക്കലും നഷ്ടമായില്ല. കിട്ടുന്നതെന്തും നേട്ടം എന്നേ കരുതാനാകൂ.

ഇന്ന് ബോബൻ കുഞ്ചാക്കോ നമുക്കൊപ്പം ഇല്ലെങ്കിലും അദ്ദേഹത്തിന്റെ മകൻ കുഞ്ചാക്കോ ബോബൻ അച്ഛന്റെയും മുത്തച്ഛന്റെയും പ്രൗഢിക്ക് തിളക്കമേകും വിധം കഴിഞ്ഞ കാൽനൂറ്റാണ്ടായി അഭിനയ രംഗത്ത്‌ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് തന്റെ പ്രയാണം തുടരുന്നു. ഇതിനിടയിൽ കുഞ്ചാക്കോ ബോബൻ ഉദയായുടെ ബാനറിൽ കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന ചിത്രത്തിലൂടെ നിർമ്മാണ രംഗത്തേക്കും പ്രവേശിച്ചു കഴിഞ്ഞു. മലയാള സിനിമയുടെ വളർച്ചക്ക് ശക്തമായ അടിത്തറ പാകിയ ഉദയായുടെ പൂങ്കോഴി നാദം തലമുറകളിലൂടെ ഇനിയും ഏറെക്കാലം മുഴങ്ങട്ടെ എന്നു പ്രത്യാശിക്കാം …

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ