Roy VT

മാനഗര കാവൽ 

ഇൻഡ്യൻ സിനിമയിലെ ഏറ്റവും പ്രമുഖ ചലച്ചിത്ര നിർമ്മാണ സ്ഥാപനങ്ങളിലൊന്നായ A.V.M പ്രൊഡക്ഷൻസ് നിർമ്മിച്ച 150-ാമത് ചിത്രമായിരുന്നു 1991ൽ പുറത്തിറങ്ങിയ മാനഗര കാവൽ. കണിശതയാർന്ന ആദർശ രാഷ്ട്രീയത്തിലൂടെ ഇൻഡ്യൻ പ്രധാനമന്ത്രി പദത്തിലെത്തിയ ധീരവനിതയുടെ ജീവനെടുക്കാൻ കച്ചകെട്ടിയിറങ്ങിയ ദുഷ്ടശക്തികളെ നേരിട്ടുകൊണ്ട് പ്രധാനമന്ത്രിയുടെ ജീവൻ രക്ഷിക്കാനായി സ്വജീവൻപോലും പണയപ്പെടുത്തി പോരാടിയ ധീരനായ ഒരു പോലീസ് ഓഫീസറുടെ സാഹസിക ദൗത്യത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അനാവരണം ചെയ്യപ്പെട്ടിട്ടുള്ളത്.

Managara Kaval - Vijayakanth meets Lakshmi - YouTubeപുലൻ വിചാരണ, ക്ഷത്രിയൻ, ക്യാപ്റ്റൻ പ്രഭാകർ തുടങ്ങി തുടർച്ചയായ ബ്ലോക്ബസ്റ്റർ ചിത്രങ്ങളിലൂടെ വിജയകാന്ത് എന്ന നടന്റെ സൂപ്പർസ്റ്റാർഡം കത്തിജ്വലിച്ചുനിന്ന കാലയളവിൽ അദ്ദേഹത്തിന്റെ 101-ാമത് ചിത്രമെന്ന സവിശേഷതയോടെ പുറത്തിറങ്ങിയ ഈ ചിത്രവും പ്രേക്ഷകരെ ഇളക്കിമറിച്ച് മറ്റൊരു ബ്ലോക്ബസ്റ്ററായി മാറി. സിറ്റി പോലീസ് എന്ന പേരിൽ തെലുങ്കിൽ ഡബ്ബ് ചെയ്തിറക്കിയപ്പോഴും ഈ ചിത്രം വൻവിജയമാണ് നേടിയത്. ’80കളുടെ മധ്യംമുതൽ വിജയകാന്തിന്റെ മിക്കവാറും എല്ലാ ചിത്രങ്ങളും തെലുങ്കിൽ ഡബ്ബ് ചെയ്ത് വൻ പ്രദർശനവിജയം നേടിയിട്ടുണ്ട്.

ഈ ചിത്രത്തിൽ വിജയകാന്തിന്റെ ത്രസിപ്പിക്കുന്ന ഇൻഡ്രൊഡക്ഷൻ സീനിന് കേരളത്തിൽപ്പോലും മിനിട്ടുകളോളം നീണ്ടുനില്ക്കുന്ന കരഘോഷവും, വിസിലടിയും ആയിരുന്നു.ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സുമൻ രംഗനാഥ് ഈ ചിത്രത്തിലെ നായികയായി.ഇൻഡ്യൻ പ്രധാനമന്ത്രിയെ വധിക്കാൻ നിയോഗിതനായ വാടക കൊലയാളിയായി വേഷമിട്ട ആനന്ദ് രാജ് എന്ന നടന്റെ കരിയറിലെ ഏറ്റവും ഉജ്വലമായ പ്രകടനമായിരുന്നു ഈ ചിത്രത്തിലേത്.ഇന്ദിരാഗാന്ധിയെ അനുസ്മരിപ്പിക്കും വിധത്തിൽ സ്വന്തം അംഗരക്ഷകന്റെ നിറതോക്ക് തനിക്കുനേരെ ഉയരുന്നത് കാണേണ്ടിവന്ന അതിശക്തയായ പ്രധാനമന്ത്രി വേഷത്തിൽ ലക്ഷ്മി ഈ ചിത്രത്തിൽ നിറഞ്ഞുനിന്നു. M.N.നമ്പ്യാർ, നാസർ, ത്യാഗു, ശെന്തിൽ, ചിന്നിജയന്ത്, വൈഷ്ണവി, ജാനകി തുടങ്ങിയവരായിരുന്നു ഇതിലെ മറ്റ് അഭിനേതാക്കൾ.

AVM Productions on Twitter: "Retweet if you liked Vijaykanth in Managara  Kaval http://t.co/wPcfJBwTD9"അക്കാലത്ത് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള സ്റ്റണ്ട്മാസ്റ്ററായ സൂപ്പർ സുബ്ബരായൻ ചിട്ടപ്പെടുത്തിയ ചടുലമായ സംഘട്ടന രംഗങ്ങളായിരുന്നു ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. വാലി രചിച്ച്, ചന്ദ്രബോസ് ഈണംപകർന്ന വണ്ടിക്കാരൻ സൊന്തഊര് മധുരൈ ..തോടിരാഗം പാടവാ മെല്ലെപ്പാട് .. തുടങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങൾ തമിഴ് സംഗീതാസ്വാദകർക്കിടയിൽ ഇന്നും നിലനില്ക്കുന്നവയാണ്. രാഷ്ട്രീയ വിമർശനവും, വിപ്ലവകരമായ ആശയങ്ങളും സമന്വയിപ്പിച്ച സംഭാഷണങ്ങളിലൂടെ തമിഴർക്കിടയിൽ താരപരിവേഷം നേടിയ രചയിതാവായ ലിയാഖത്ത് അലിഖാൻ ഈ ചിത്രത്തിനു വേണ്ടി എഴുതിയ സംഭാഷണങ്ങൾ അഗ്നിസ്ഫുല്ലിംഗങ്ങൾ ഉതിർക്കുന്നവ ആയിരുന്നു.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്തതിയായ M.ത്യാഗരാജൻ എന്ന പുതുമുഖമാണ് ഈ ചിത്രം സംവിധാനം ചെയ്തത്. A.V.M ചിത്രങ്ങൾ സാധാരണ ഗതിയിൽ S.P.മുത്തുരാമനെ പോലുള്ള വൻകിടക്കാർ മാത്രമാണ് സംവിധാനം ചെയ്യാറുള്ളത്. പതിവിന് വിപരീതമായി ഒരു പുതുമുഖത്തിന് A.V.M ചിത്രമൊരുക്കാൻ അവസരം ലഭിച്ചത് വിജയകാന്തിന്റെ താല്പര്യംകൊണ്ട് മാത്രമായിരുന്നു. തന്റെ സമകാലികരായ മറ്റുതാരങ്ങൾ K.ബാലചന്ദർ, ഭാരതിരാജ, S.P.മുത്തുരാമൻ തുടങ്ങിയ വമ്പൻ സംവിധായകരുടെ നിരന്തരമുള്ള പ്രോത്സാഹന പരിലാളനകൾ ഏറ്റുവാങ്ങിയപ്പോൾ വൻകിടക്കാരിൽ നിന്നും യാതൊരു പരിഗണനയും ലഭിക്കാതെ
അപ്രശസ്ഥരും, താരതമ്യേന തുടക്കക്കാരുമായ സംവിധായകരിലൂടെ തന്റേതായ ഒരു സാമ്രാജ്യം പടുത്തുയർത്തിയ നടനായിരുന്നു വിജയകാന്ത്.

താൻ നേരിട്ട അവഗണനകളിൽ നിന്നും പാഠം ഉൾക്കൊണ്ട് ഒരിക്കലും വമ്പൻ സംവിധായകരുടെ പിന്നാലേപോകാതെ പുതുമുഖ സംവിധായകർക്ക് അവസരം നല്കാൻ വിജയകാന്ത് എക്കാലത്തും ശ്രദ്ധിച്ചിരുന്നു. ആബാബാണൻ, അരവിന്ദ് രാജ്, P.R.ദേവരാജ്, R.V.ഉദയകുമാർ, R.K.ശെൽവമണി തുടങ്ങി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങിയ യുവപ്രതിഭകൾക്ക് നിരന്തര പ്രോത്സാഹനം നല്കിയ ഒരുതാരം അക്കാലത്ത് വിജയകാന്ത് അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല.

You May Also Like

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

രാജേഷ് ശിവ BINEESH. K. BIJU സംവിധാനം ചെയ്ത രാസലീല എന്ന ഷോർട്ട് മൂവി അവതരണരീതി…

മാലിക് സിനിമയിലെ വാലുംതുമ്പുമില്ലാത്ത കഥയെ കുറിച്ച് പോസ്റ്റ്

ഒരു കൊലപാതകി ആണെന്നു അറിഞ്ഞിട്ടും മാലിക്കിനൊപ്പം നാടുവിടാനും ജീവിതം തുടങ്ങാനും തയ്യാറായ നിലപാടുള്ള പെണ്ണാണ് റോസിലിൻ. നിന്നോടു മതം മാറണമെന്നോ തട്ടമിടണമെന്നോ

അയ്യപ്പനെ തെരുവിൽ കൊണ്ടിരുത്തുമ്പോൾ ആരുടേയും വിശ്വാസം വ്രണപെടില്ലേ ബി ജെ പിക്കാരേ ?

സാംസ്കാരിക സംഘടനകളുടെ ഘോഷയാത്രകളിലും അവരുടെ സ്റ്റേജ് പരിപാടികളിലും ഫ്ലെക്സ് ബോഡുകളിൽ പോലും തെയ്യം എന്ന കലാരൂപത്തെ കെട്ടിയെഴുന്നള്ളിക്കുന്നതിനെതിരെ

അനുപമയുടെ യാത്ര

അനുപമ ഹസ്തിനപുരം കൊട്ടാര അങ്കണത്തില്‍ പ്രവേശിക്കുമ്പോള്‍ കുമാരന്‍ ദേവവ്രതന്‍ ഉദ്യാനത്തിലൂടെ ഉലാത്തുകയായിരുന്നു. തന്‍റെ അടുത്തേക്ക് നടന്നടുക്കുന്ന പെണ്‍കുട്ടിയെ അദ്ദേഹം സാകൂതം നോക്കി. പിന്നെ സ്വത സിദ്ധമായ ഗാംഭീര്യ ശബ്ദത്തില്‍ അവളോട് ആരാഞ്ഞു. “നീ ആരാണ്..?നിന്നെ ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ .അയല്‍ രാജ്യത്ത് നിന്നോ മറ്റോ വന്നതാണോ..?” “ഞാന്‍ ഇവിടെയുള്ളവളല്ല. കലിയുഗത്തില്‍ ജീവിക്കുന്നവളാണ്. അങ്ങയെ കാണുവാനുള്ള അത്യാര്‍ത്തിയില്‍ യുഗങ്ങള്‍ക്കു പിന്നിലേക്ക്‌ സഞ്ചരിക്കുന്നവള്‍.”