Roy VT :

ഉഷാകുമാരി 

തമിഴിലെ പ്രഗത്ഭ സംവിധായകനായ ശ്രീധർ 1965 – ൽ അണിയിച്ചൊരുക്കിയ വെൺനിറ ആടൈ എന്ന ചിത്രത്തിലൂടെയാണ് നിർമ്മല എന്ന ഈ നടി അഭിനയ രംഗത്തെത്തുന്നത്. ആ ചിത്രത്തിലെ നായകൻ ശ്രീകാന്ത്, നായികമാരായ ജയലളിത, നിർമ്മല, ഹാസ്യനടൻ മൂർത്തി എന്നിവരുടെ ആദ്യ ചിത്രമായിരുന്നു അത്. വെൺനിറ ആടൈ വൻ വിജയമായതോടെ നിർമ്മല പിന്നീട് വെൺനിറ ആടൈ നിർമ്മല എന്നറിയപ്പെട്ടു. ഹാസ്യനടൻ മൂർത്തി പിന്നീട് വെൺനിറ ആടൈ മൂർത്തി എന്നറിയപ്പെട്ടു (മലയാളത്തിൽ കന്യാകുമാരി, ഇതാണെന്റെ വഴി, ഓർമ്മയിലെന്നും, വിവാഹിതരേ ഇതിലേ തുടങ്ങിയ ചിത്രങ്ങളിലഭിനയിച്ച മണിമാല എന്ന നടിയുടെ ഭർത്താവാണ് മൂർത്തി). നായകനായ ശ്രീകാന്ത് പിന്നീട് ഒരു ദശകത്തിലേറെക്കാലം തമിഴിലെ മുൻനിര നായകൻമാരിൽ ഒരാളായിരുന്നു. ഈ ചിത്രത്തിലെ പ്രധാനനായിക ജയലളിത പിന്നീട് തമിഴകത്തിന്റെ മുഖ്യമന്ത്രി പദവിയിൽ വരെയെത്തി.

സിനിമയും രാഷ്ട്രീയവും തമ്മിൽ അഭേദ്യമാംവിധം ഇഴചേർന്നു കിടക്കുന്ന തമിഴകത്ത് 1991 – ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വെൺനിറ ആടൈയിലെ രണ്ടു നായികമാർ പരസ്പരം മത്സരിച്ചപ്പോൾ നിർമ്മലയെ പരാജയപ്പെടുത്തി ജയലളിത നിയമസഭയിലെത്തി ആദ്യമായി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു.
60 – കളുടെ രണ്ടാം പകുതിയിലും 70 – കളിലുമാണ് നിർമ്മല അഭിനയ രംഗത്ത് കൂടുതൽ സജീവമായിരുന്നത്. ഉഷാകുമാരി എന്ന പേരിൽ മലയാളത്തിലും ഇവർ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിനെ അപേക്ഷിച്ച് മലയാളത്തിൽ ഈ നടിക്ക് നായികവേഷങ്ങൾ വളരെ കുറവായിരുന്നു. ഉപനായികയായും, അതിഥി വേഷത്തിലും, ഗാനരംഗത്ത് മാത്രമായും ഒക്കെയാണ് മലയാളത്തിൽ കൂടുതലും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. യക്ഷി, രമണൻ, കാട്ടുതുളസി, കായംകുളം കൊച്ചുണ്ണി, ഇരുട്ടിന്റെ ആത്മാവ്, ലോറാ നീ എവിടെ, തേനരുവി, മാനിഷാദ, അംബ അംബിക അംബാലിക, ശ്രീമുരുകൻ, ഗുരുവായൂർ കേശവൻ, തച്ചോളി അമ്പു, ഹേമന്തരാത്രി, പുതിയവെളിച്ചം, കാന്തവലയം, അശ്വരഥം തുടങ്ങിയവയാണ് ഉഷാകുമാരിയുടെ പ്രധാന മലയാള ചിത്രങ്ങൾ.

Leave a Reply
You May Also Like

സിനിമാലോകം ഞെട്ടി, ജവാന് റിലീസിന് മുൻപ് നെഗറ്റിവ് റിവ്യൂകൾ

സംവിധായകൻ അറ്റ്ലീ സൂപ്പർ താരം ഷാരൂഖ് ഖാനെ നായകനാക്കി ഒരുക്കുന്ന ബോളിവുഡ് ചിത്രം ജവാൻ നാളെ…

വിവാഹ ആവാഹനം, എന്താണത്…? പേരിലാണ് ചിലതൊക്കെ ‘ഇരിക്കുന്നത്’ എന്നതാണ് ഉത്തരം

Latheef Mehafil എങ്ങനെയാണ് ഒരു സിനിമയ്ക്ക് പേര് നിശ്ചയിക്കുന്നത്..? അതിന്റെ മാനദണ്ഡങ്ങൾ എന്തൊക്കെയാണ്..?ഓർമ്മകളിൽ ഇന്നും മായാതെ…

എൻറെ ആ സിനിമ തീയേറ്ററിൽ കാണാൻ മാത്രം ഇല്ല. ഞാൻ ആ സിനിമ ഇതുവരെ കണ്ടിട്ടില്ല. എന്നിട്ടും എനിക്ക് അതിൻറെ പൈസ കിട്ടി. തുറന്നു പറച്ചിലുമായി ധ്യാൻ ശ്രീനിവാസൻ.

പലപ്പോഴും പല അഭിമുഖത്തിലും തുറന്നുപറച്ചിലുകൾ നടത്തി ആരാധകരുടെ ശ്രദ്ധ നേടുന്ന താരമാണ് ധ്യാൻ ശ്രീനിവാസൻ.

“പ്രതീക്ഷിക്കാത്ത ഒരു കാര്യം ചിത്രത്തില്‍ വരുമ്പോഴാണല്ലോ അതിന് വ്യത്യസ്‍തയുണ്ടാകുന്നത്, മലൈക്കോട്ടൈ വാലിബനിലും ഒരു വ്യത്യസ്‍തയുണ്ടാകും”

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ‘മലയ്‌ക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിലൂടെ രാജ്യമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കാൻ ഒരുങ്ങുകയാണ്…