സാജൻ ,’80കളിലെ ഹിറ്റ്മേക്കർ 

Roy VT

’70കളുടെ രണ്ടാം പകുതിയിൽ ക്രോസ്ബെൽറ്റ് മണിയുടെ സംവിധാന സഹായിയായി വെളിച്ചം അകലെ എന്ന ചിത്രത്തിലൂടെയാണ് സിദ്ദിഖ് എന്ന അഞ്ചൽ സ്വദേശി ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. സിനിമയ്ക്കുവേണ്ടി സാജൻ എന്ന പേര് സ്വീകരിക്കുകയായിരുന്നു. വെളിച്ചം അകലെയെത്തുടർന്ന് കുട്ടിച്ചാത്തൻ, യുദ്ധഭൂമി, ചോറ്റാനിക്കര അമ്മ എന്നീ ചിത്രങ്ങളിലും പ്രവർത്തിച്ചശേഷം ശിവതാണ്ഡവം എന്ന ചിത്രത്തിലൂടെ N.ശങ്കരൻ നായരുടെ ക്യാമ്പിലെത്തി.ശ്രീദേവി, കാവിലമ്മ, മദനോത്സവം, പൂജയ്ക്കെടുക്കാത്ത പൂക്കൾ, ചുവന്ന ചിറകുകൾ തുടങ്ങിയ ചിത്രങ്ങൾക്കുശേഷം J.വില്യംസിന്റെയും K.N.ശശിധരന്റെയും ഒപ്പം പ്രവർത്തിച്ചു. 1979ൽ ശ്രീ ക്രിയേഷൻസിന്റെ ഇഷ്ടപ്രാണേശ്വരി എന്ന ചിത്രത്തിലൂടെയാണ് സാജൻ ഒരു സ്വതന്ത്ര സംവിധായകൻ ആകുന്നത്.

ആ ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെടാഞ്ഞതോടെ വീണ്ടും കുറേക്കാലത്തേക്ക് സഹസംവിധായകനായി തുടർന്നു. ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.പ്രഭു എന്ന ചിത്രത്തിലെഇന്നീ തീരം തേടും തിരയുടെ പാട്ടിൽ …എന്ന ഗാനരംഗത്ത് പാടുന്നതായി അഭിനയിച്ചത് സാജനാണ്.
K.N.ശശിധരൻ സംവിധാനം ചെയ്ത അക്കരെ എന്ന ചിത്രത്തിൽ ഗ്രൗണ്ടിലെ ഡ്രൈവിംഗ് പരിശീലനം നോക്കിനില്ക്കുന്ന ഭരത് ഗോപിയോട് സംസാരിച്ച് നടക്കുന്ന കഥാപാത്രമായും നാം സാജനെ വെള്ളിത്തിരയിൽ കണ്ടു.

സ്വതന്ത്ര സംവിധായകനായുള്ള രണ്ടാംവരവ് 1984ൽ ജഗൻ പിക്ചേഴ്സിന്റെ ചക്കരയുമ്മ എന്ന ചിത്രത്തോടെ ആയിരുന്നു. ആ ചിത്രം ഹിറ്റായതോടെ സാജൻ കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായി മാറി.തുടർന്ന് കൂട്ടിനിളം കിളി, ഒരുനോക്കു കാണാൻ, അർച്ചന ആരാധന, കണ്ടു കണ്ടറിഞ്ഞു, അക്കച്ചീടെ കുഞ്ഞുവാവ, ലൗ സ്റ്റോറി, സ്നേഹമുള്ള സിംഹം തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ഒരു കാലഘട്ടത്തിലെ മലയാള സിനിമയിൽ ഏറ്റവുമധികം വാണിജ്യവിജയം ഉറപ്പുനല്കുന്ന സംവിധായകനായി ഇദ്ദേഹം തിളങ്ങിനിന്നു. ’90കളിൽ ചലച്ചിത്ര രംഗത്ത് തിരക്ക് കുറഞ്ഞതോടെ ടെലിവിഷൻ രംഗത്തേക്ക് ചുവടുമാറി.ഒരുകാലത്ത് തനിക്ക് ചാർത്തിക്കിട്ടിയ കുടുംബ പ്രേക്ഷകരുടെ ഇഷ്ടസംവിധായകൻ എന്ന പദവി മികച്ച സീരിയലുകളിലൂടെ വീണ്ടെടുക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു.

Leave a Reply
You May Also Like

റോബിൻ രാധാകൃഷ്ണന്റെ ആരാധകരെ ആവേശത്തിൽ ആഴ്ത്തുന്ന ഒരു വാർത്ത

റോബിൻ രാധാകൃഷ്ണന്റെ ആരാധകരെ ആവേശത്തിൽ ആഴ്ത്തുന്ന ഒരു വാർത്തയാണ് പുറത്തുവന്നിട്ടുള്ളത്. റോബിൻ ഒരു സംവിധായകനാകാനുള്ള തിരക്കിലാണ്.…

വാൾട്ടയർ വീരയ്യയിലെ വീഡിയോ ഗാനം പുറത്തുവിട്ടു, ചിരഞ്ജീവിയുടെയും ഉർവ്വശി റൗട്ടേലയുടെയും അടിപൊളി ഡാൻസ്

മെഗാസ്റ്റാർ ചിരഞ്ജീവിയുടെയും സംവിധായകൻ ബോബി കൊല്ലിയുടെയും (കെ.എസ്. രവീന്ദ്ര) ക്രേസി മെഗാ മാസ്സ് ആക്ഷൻ എന്റർടെയ്നർ…

വേണ്ടപ്പെട്ടവരെ ഇല്ലാതാക്കി പ്രണയയത്തിൽ സ്വാർത്ഥനായപ്പോഴാണ് മഴവില്ലിലെ വിജയ് നികൃഷ്ടനായത്

Thozhuthuparambil Ratheesh Trivis (വർഷം 2018) ഒടുക്കത്തെ മഞ്ഞാണല്ലോ മോളെ!!! മഹിയുടെ കമന്റ് കേട്ട് വീണ…

ആ ബ്രിട്ടീഷ് വിമാനം യാത്രാമധ്യേ ഹൈജാക്ക് ചെയ്ത ആ സംഘത്തിന്റെ ലക്ഷ്യം എന്തായിരുന്നു ?

Sree Raj PK Hijack (2023) Language: English Season: 1 Episodes: 7 Duration…