ആർ ആർ ആർ 1000 കോടി, ആഘോഷ വീഡിയോ വൈറലാകുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
35 SHARES
418 VIEWS

രാജമൗലിയുടെ ആർ ആർ ആർ 1000 കോടി പിന്നിട്ടു. അസാധ്യ കുതിപ്പാണ് ചിത്രം ലോകരാജ്യങ്ങളിൽ നടത്തിയത്. ആർ ആർ ആറിന്റെ കഥ നമ്മൾ എല്ലാ യുദ്ധ നാടകങ്ങളിലും കണ്ടിട്ടുള്ളതാണ്. ബ്രിട്ടീഷ് ദമ്പതികളായ മിസ്റ്റർ ആൻഡ് മിസ്സിസ് സ്കോട്ട് (റേ സ്റ്റീവൻസണും അലിസൺ ഡൂഡിയും) ആദിലാബാദിൽ നിന്നുള്ള ഗോണ്ട് ഗോത്രത്തിൽ പെട്ട ഒരു കുട്ടിയെ അമ്മയിൽ നിന്ന് ബലമായി വേർപെടുത്തുന്നു. ഭീം (ജൂനിയർ എൻടിആർ) ഗോത്രത്തിന്റെ സംരക്ഷകനാണ്. കുട്ടിയെ രക്ഷിക്കാൻ അദ്ദേഹം തന്റെ ഗോത്രത്തിലെ ഏതാനും ആൾക്കാർക്കൊപ്പം ഡൽഹിയിലേക്ക് യാത്ര ചെയ്യുന്നു. ഡൽഹിയിൽ, ബ്രിട്ടീഷുകാർക്ക് വേണ്ടി ജോലി ചെയ്യുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനാണ് രാമരാജു (രാം ചരൺ). ഗോണ്ട് ഗോത്രക്കാരെ കണ്ടുപിടിക്കാനായി രാമരാജുവിനെ ചുമതലപ്പെടുത്തുന്നു. അവൻ തന്റെ ദൗത്യത്തിൽ വിജയിക്കുമോ? രാമരാജുവിന്റെ ഭൂതകാലം എന്താണ്? ഭീം കുട്ടിയെ രക്ഷിക്കുമോ? എന്നീ ചോദ്യങ്ങൾക്ക് ഉത്തരമാണ് ആർ ആർ ആർ.

രാംചരണും ജൂനിയർ എൻ ടി ആറും അഭിനയത്തിൽ കസറിയ ചിത്രതിലെ നായികാ ആലിയ ഭട്ട് ആണ്. അജയ് ദേവ്ഗണും ചിത്രത്തിൽ മുഖമായൊരു വേഷം ചെയ്തിട്ടുണ്ട്. ആർ ആർ ആർ 1000 കോടി നേടിയതുമായി ബന്ധപ്പെട്ടുള്ള വിജയാഘോഷങ്ങൾ നടക്കുകയാണ്. ആഘോഷത്തിന്റെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. രാജമൗലിക്കും നായകന്മാരായ രാംചരൺ, എൻ.ടി.ആർ എന്നിവർക്കൊപ്പം ബോളിവുഡ് സൂപ്പർ താരം ആമിർ ഖാനും ചടങ്ങിനെത്തിയിരുന്നു. ജോണി ലെവെർ, മകരന്ദ് ദേശ്പാണ്ഡേ, നടി ഹുമാ ഖുറേഷി എന്നിവരും ആഘോഷത്തിനെത്തിയിരുന്നു. എന്നാൽ അളിയാ ഭട്ടിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. ആലിയ ഭട്ടും രാജമൂലിയുമായി ബന്ധപ്പെട്ട ചില വിവാദങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾ ഏറ്റുപിടിച്ചിരുന്നു. എന്നാൽ അതിലൊന്നും കഴമ്പില്ലെന്ന് ആലിയ പറഞ്ഞിരുന്നു.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ