ആലിയ ഭട്ട് രാജമൗലിയോട് തെറ്റിയോ ? താരം പറയുന്നതിങ്ങനെ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
32 SHARES
380 VIEWS

രാജമൗലിയുടെ ആർ ആർ ആർ 700 കോടിയും പിന്നിട്ട് പാൻ ഇന്ത്യൻ ലെവലിൽ വൻ വിജയം ആഘോഷിക്കുകയാണ്. ജൂനിയർ എൻ ടി ആറും രാംചരണും പ്രധാനവേഷങ്ങളിലെത്തിയ സിനിമയിൽ ബോളിവുഡ് താരങ്ങളായ ആലിയഭട്ടും അജയ് ദേവ്ഗണും മറ്റു പ്രധാനപ്പെട്ട വേഷങ്ങളിൽ എത്തുന്നുണ്ട്. സീത എന്ന വേഷത്തിൽ ആണ് ആലിയ എത്തിയത്. എന്നാൽ ആലിയ രാജമൗലിയുമായി തെറ്റിയെന്ന് ചില അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. സിനിമയിലെ തന്റെ ചില രംഗങ്ങൾ കട്ട് ചെയ്തതാണത്രേ കാരണം. ഈ സംശയങ്ങളെ ബലപ്പെടുത്തുന്ന രീതിയിൽ സിനിമയുമായി ബന്ധപ്പെട്ട ചില പോസ്റ്റുകളും ചിത്രങ്ങളും ആലിയ ഇൻസ്റ്റാഗ്രാമിൽ നിന്നും നീക്കം ചെയ്യുകയുമുണ്ടായി. എന്നാലിപ്പോൾ ഇതിനെ കുറിച്ച് താരം പ്രതികരിക്കുന്നു. ആലിയയുടെ വാക്കുകൾ ഇങ്ങനെ

“ഇന്ന് ഞാന്‍ കേട്ട ഏറ്റവും വിചിത്രമായ വിഷയം , ഞാൻ ആര്‍.ആര്‍.ആര്‍ ടീമുമായി അസ്വാരസ്യത്തില്‍ ആണെന്നും എന്റെ ഇന്‍സ്റ്റാപോസ്റ്റുകള്‍ ഞാൻ നീക്കം ചെയ്തുവെന്നുമാണ്. എന്തെങ്കിലും കേട്ട് ഊഹാപോഹങ്ങള്‍ പടച്ചുവിടരുതെന്ന് ഞാന്‍ അപേക്ഷിക്കുകയാണ് . ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഡീ ക്ലട്ടര്‍ ചെയ്യാന്‍ വേണ്ടിയാണ് ഞാന്‍ അത് ചെയ്തത്. ആര്‍.ആര്‍.ആറിന്റെ ഭാഗമായതില്‍ ഞാന്‍ അഭിമാനിക്കുകയാണ് . സീതയായതിലും രൗജമൗലി സാറിന്റെ സംവിധാനത്തില്‍ അഭിനയിക്കാന്‍ എനിക്ക് സാധിച്ചതിലും ഞാന്‍ കൃതാര്‍ത്ഥയാണ്. രാംചരണിനും ജൂനിയര്‍ എന്‍ടിആറിനുമൊപ്പം അഭിനയിക്കാന്‍ സാധിച്ചതിലും സന്തോഷം. ഈ സിനിമയുടെ ഒരോ നിമിഷങ്ങളും ഞാന്‍ വളരെയേറെ ആസ്വദിച്ചു. ഇങ്ങനെയൊരു വിശദീകരണവുമായി രംഗത്ത് വരാനിടയായ കാരണം. രൗജമൗലി സാര്‍ വര്‍ഷങ്ങളെടുത്ത് അദ്ദേഹത്തിന്റെ ഊര്‍ജ്ജം മുഴുവന്‍ സമര്‍പ്പിച്ച് ഒരുക്കിയ മനോഹരമായ ഒരു ചിത്രമാണിത്. സിനിമയെക്കുറിച്ച് യാതൊരു വ്യാജപ്രചരണങ്ങള്‍ നടത്തുന്നതും അനുവദിക്കാനാകില്ല” ആലിയ പറഞ്ഞു

LATEST