Entertainment
ആർ ആർ ആർ ഒരു ‘സ്വവർഗാനുരാഗ’ കഥയെന്ന്, സിനിമയെ വിദേശികൾ തെറ്റായി വ്യാഖ്യാനിച്ചു

രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ ഇന്ത്യയിലും വിദേശത്തും ത്രസിപ്പിക്കുന്ന വിജയം നേടിയ ചിത്രമാണ് . 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി നേടിയിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകൾക്ക് പുറമെ വിദേശ ഭാഷയിലും ചിത്രം റിലീസ് ചെയ്തു. ജൂനിയര്‍ എന്‍.ടി.ആര്. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ഈ രണ്ടു കഥാപാത്രങ്ങളും രണ്ടു കാലഘട്ടത്തിൽ ജീവിച്ചിരുന്ന സ്വാതന്ത്ര്യസമര സേനാനികൾ ആയിരുന്നു.
അവരെ ഒന്നിച്ചൊരു കഥയിൽ കോർത്തിണക്കുകയാണ് രാജമൗലി ചെയ്തത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിച്ചത്. എൻടിആറിന്റെ ഭീം വെള്ളത്തിന്റെ രൂപകമാണ്. സാഹചര്യങ്ങൾക്കനുസരിച്ച് അവന്റെ സ്വഭാവം ‘ഒഴുകണം’. രാം ചരണിന്റെ രാമരാജുവിനെ എരിയുന്ന തീജ്വാലയോട് ഉപമിക്കുന്നു. അയാളുടെ കണ്ണുകളിലെ രോഷം ഒരാൾക്ക് കാണാൻ കഴിയും. ഇങ്ങനെ നായക കഥാപാത്രങ്ങൾക്ക് ശക്തമായ അടിത്തറയാണ് രാജമൗലി നൽകിയത്.
എന്നാലിപ്പോൾ വിദേശത്തും ശ്രദ്ധിക്കപ്പെട്ട ഈ ചിത്രത്തെ ചില വിദേശികൾ തെറ്റായി ആണ് വ്യാഖ്യാനിച്ചിരിക്കുന്നത്. ആർ ആർ ആർ ഒരു ‘ഗേ’ സിനിമയെന്നും അതിലെ നായകന്മാർ സ്വവര്‍ഗഗാനുരാഗികൾ ആണെന്നുമാണ് ചിലരുടെ അഭിപ്രായം. ആര്‍ആര്‍ആര്‍ ഒരു തെന്നിന്ത്യന്‍ സിനിമയാണ്. അതില്‍ ഏറ്റവും വലിയ ആകര്‍ഷണം സ്വവര്‍ഗാനുരാഗികളായ നായകന്മാരാണ്, എന്നിങ്ങനെയൊക്കേയാണ് കമന്റുകൾ. ചിത്രം ഇതുവരെ 1150 കോടി രൂപയോളം ബോക്സ് ഓഫീസ് വരുമാനം നേടി. മാര്‍ച്ച് 25 നാണ് ആര്ആആര് റിലീസ് ചെയ്തത്. ഹിറ്റുകളുടെ കാര്യത്തിൽ ഈ വര്‍ഷം ഒന്നാം സ്ഥാനം കെജിഎഫ് ചാപ്റ്റർ 2 ആണ്.
1,517 total views, 4 views today