എല്ലാരും പറയുന്നു ‘ഈ ഡാൻസ് മാത്രം മതി ടിക്കറ്റ് കാശ് മുതലാക്കാൻ’

ആർ ആർ ആറിലെ ഈ സോങ് ഇതിനോടകം തന്നെ ഗംഭീര ഹിറ്റായിരിക്കുകയാണ്. ഹിറ്റാകാൻ കാരണം അതിലെ അതി ഗംഭീരമായ കൊറിയോഗ്രഫിയാണ്. ചുവടുവച്ച രാംചരണിന്റെയും ജൂനിയർ എൻ ടി ആറിന്റെയും മാസ്മരികമായ പ്രകടനമാണ്. തിയേറ്റർ എക്സ്പീരിയൻസ് വച്ചുനോക്കിയാൽ പറയാനോ വിശേഷിപ്പിക്കാനോ വാക്കുകൾ ഇല്ലാത്ത ഒന്ന്. ഇതിനു മുൻപ് ഇങ്ങനെയൊരു സംഭവം ഇന്ത്യൻ സിനിമയിൽ തന്നെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെയാണ് വിഡിയോക്കടിയിൽ വരുന്ന കമന്റുകൾ എല്ലാം തന്നെ ‘ഈ ഡാൻസ് മാത്രം മതി ടിക്കറ്റ് കാശ് മുതലാക്കാൻ’ എന്ന രീതിയിൽ വരുന്നത്.

റാം ചരൺ , ജൂനിയർ എൻ ടി ആർ, എന്നിവരുടെ അതിഗംഭീരമായ നൃത്തമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ് എന്ന് പറയാം. അത്തരം ചടുലമായ, ത്രസിപ്പിക്കുന്ന, മെയ്‌വഴക്കം കാണിച്ചു തരുന്ന നൃത്ത ചുവടുകളാണ് ഈ ഗാനത്തിൽ അവർ കാണിച്ചു തരുന്നത്. രാഹുൽ സിപ്ലിഗുഞ്ഞ, കാലഭൈരവ എന്നിവർ ചേർന്നാണ് ഈ ഗാനം തെലുങ്കിൽ ആലപിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നൃത്ത രംഗങ്ങളിൽ ഒന്ന് എന്ന് അഭിനന്ദനം ലഭിച്ച ഈ ഗാനത്തിന് വേണ്ടി നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നതു പ്രേം രക്ഷിത് ആണ്.

Leave a Reply
You May Also Like

ഇപ്പോൾ മൊട്ട രാജേന്ദ്രനെ വെറും കോമഡി പീസ് ആയി കാണുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു

മൊട്ട രാജേന്ദ്രൻ എന്ന പേരിൽ അറിയപ്പെടുന്ന തമിഴ് നടനാണ് രാജേന്ദ്രൻ. സിനിമയിൽ സ്റ്റണ്ട് മാസ്റ്ററായിരുന്നു അദ്ദേഹത്തിന്റെ…

ബ്ലെസിയുടെ കമന്റ് കേട്ട് തുള്ളിച്ചാടി സ്റ്റെഫി സേവ്യർ

മലയാള സിനിമയിൽ ഒരു കോസ്റ്റ്യൂ ഡിസൈനർ ആദ്യമായി സംവിധാനം ചെയ്യുന്നു എന്ന പ്രത്യകത കൂടിയുണ്ട് മധുര…

എന്റെ മകൻ ജീവനോടെ ഇരിക്കാൻ കാരണം സുരേഷ്‌ഗോപി

സുരേഷ് ഗോപി ചെയ്ത മഹത്തായൊരു കാര്യത്തെ കുറിച്ച് നന്ദിയോടെ വാചാലനാകുകയാണ് മണിയൻപിള്ള രാജു. ഒരുപാട് പേരെ…

ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡിന്റെ ആദ്യ ചിത്രം “ഫൈറ്റ് ക്ലബ്”

ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡിന്റെ ആദ്യ ചിത്രം “ഫൈറ്റ് ക്ലബ്”: ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി…