അത് പുലിയല്ല പ്ലാസ്റ്റിക് ബോൾ ആയിരുന്നു, ആർ ആർ ആർ വിഎഫ്എക്‌സ് വിഡിയോ റിലീസ് ചെയ്തു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
37 SHARES
442 VIEWS

രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ പാൻ ഇന്ത്യൻ ലെവലിൽ വൻ വിജയം നേടിയ ചിത്രമായിരുന്നു. രണ്ടു കാലങ്ങളിൽ ജീവിച്ച രണ്ടു സ്വാതന്ത്ര്യസമര സേനാനികളെ ഒരൊറ്റ കഥയിൽ കോർത്തിണക്കിയ ചിത്രത്തിൽ ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് എത്തിയത് . സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ ഭട്ട് അവതരിപ്പിച്ചത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കിയത് . രുധിരം, രണം, രൗദ്രം, എന്നാണ് ആര്‍.ആര്‍.ആര്‍. എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ വിഎഫ്എക്‌സ് വിഡിയോ റിലീസ് ചെയ്തു.

ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത് ചിത്രത്തിന്റെ ഇടവേളയ്ക്കു തൊട്ടുമുമ്പുളള സംഘട്ടന രംഗത്തിന്റെ വിഎഫ്എക്‌സ് ബ്രേക്ഡൗണ്‍ വിഡിയോ ആണ് . സിനിമയിലെ മാസ് രംഗങ്ങളിലൊന്നാണ് മൃഗങ്ങളെ ആയുധമാക്കിയുള്ള ജൂനിയര്‍ എന്‍ടിആറിന്റെ യുദ്ധം. കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ചാണ് കടുവയെയും പുലിയെയും മാനിനെയുമൊക്കെ കൊണ്ടുവരുന്നത്. പുലിക്കു പകരം പ്ലാസ്റ്റിക് ബോള്‍ ആയിരുന്നു ചിത്രീകരണ സമയത്ത് അണിയറ പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നതെന്ന് വിഡിയോയില്‍ കാണാം.വി. ശ്രീനിവാസ് മോഹന്‍ ആണ് ചിത്രത്തിന്റെ വിഎഫ്എക്‌സ് ചുമതല നിര്‍വഹിച്ചത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറില്‍. വിദേശത്തുനിന്നുള്ള ടീമും വിഎഫ്എക്‌സിനായി കൈ കോര്‍ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.