ജപ്പാനിൽ രജനികാന്ത് സിനിമയായ മുത്തുവിന് ഉണ്ടായിരുന്ന റിക്കോർഡ് തകർത്തിരിക്കുകയാണ് രാജമൗലിയുടെ ആർ ആർ ആർ. ഇപ്പോൾ ബോളിവുഡ് സിനിമകൾക്ക് മാത്രമല്ല തെന്നിന്ത്യൻ സിനിമകൾക്കും ലോകമെങ്ങും മാർക്കറ്റ് ഉണ്ടാകുകയാണ്. ജപ്പാനിൽ രാജമൗലിയും ടീമും വമ്പിച്ച പ്രമോഷൻ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. ഓസ്കാറിന് സമാനമായ ഗോൾഡൻ ഗ്ലോബ് അവാർഡിന് കൂടി നോമിനേഷൻ ലഭിച്ചതോടെ ആർ ആർ ആർ- ന് കൂടുതൽ കൂടുതൽ പ്രശസ്തി കൈവരുന്ന. ചിത്രത്തിന് ഒരു സീക്വൽ ഉണ്ടാകുമെന്നു രാജമൗലി വ്യക്തമാക്കുന്നു . തിയേറ്ററുകളിൽ വമ്പിച്ച പ്രതികരണം ഉണ്ടാക്കിയ ശേഷം നെറ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത ചിത്രം ലോക പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നേടുകയാണ്. തുടർച്ചയായ 14 വാരങ്ങളിലാണ് നെറ്റ്ഫ്ലിക്സ് ട്രെൻഡിങ്ങിൽ ചിത്രം ഇടംപിടിച്ചത്.
ആര്‍ആര്‍ആറിന്റെ റിലീസ് മാര്‍ച്ച് 24 ന് ആയിരുന്നു . ആയിരത്തിലേറെ കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും തിരിച്ചുപിടിച്ചത്. എന്നാൽ ഇപ്പോൾ ഒക്ടോബര്‍ 21 ന് ജപ്പാനിൽ ചിത്രം റിലീസ് ചെയ്തപ്പോൾ ആ നാട്ടിൽ ഒരു ഇന്ത്യൻ ചിത്രം നേടുന്ന ഏറ്റവും വലിയ വിജയമായിരിക്കുകയാണ്. 410 മില്യണ്‍ യെന്‍ ആണ് ആര്‍ആര്‍ആര്‍ അവിടെനിന്ന് നേടിയിരിക്കുന്നത്. അതായത് 24.7 കോടി ഇന്ത്യൻ രൂപ. 1995 ൽ റിലീസ് ചെയ്ത രജനികാന്ത് ചിത്രം മുത്തുവിന്റെ 27 വര്‍ഷം പഴയ റെക്കോര്‍ഡ് ആണ് ആര്‍ആര്‍ആര്‍ തകര്‍ത്തത്. 22 കോടിയാണ് മുത്തു അന്ന് നേടിയിരുന്നത്. ഈ വിജയം ഇന്ത്യൻ സിനിമയുടെ ആഗോള സ്വീകാര്യത വർധിപ്പിക്കുകയാണ്. ഒരുകാലത്തു ഹോളിവുഡ് നേടിയ അപമാദിത്തം ആണ് ക്രമേണ കൊറിയൻ, ഇന്ത്യൻ ചിത്രങ്ങൾ കൂടി നേടിയെടുക്കുന്നത്.