രാജമൗലിയുടെ ആർ ആർ ആർ കളക്ഷൻ ചരിത്രം സൃഷ്ടിച്ച സിനിമയാണ് . ജൂനിയര്‍ എന്‍.ടി.ആര്. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. രണ്ടുകാലത്തിൽ ജീവിച്ചിരുന്ന രണ്ടു സ്വാതന്ത്ര്യസമര സേനാനികളെ ഒന്നിച്ചു കൊണ്ടുവന്നാണ് ഈ ചിത്രം ചെയ്തിരിക്കുന്നത്. സീത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ആലിയയും തന്റെ വേഷം ഭംഗിയാക്കി. അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രാധാന്യമുള്ള വേഷത്തിൽ എത്തി രുധിരം, രണം, രൗദ്രം, എന്നാണ് ആര്.ആര്.ആര്. എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത് . ചിത്രം ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചെയ്തിട്ടുള്ളത്. 450 കോടിയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുന്നേ തന്നെ 325 കോടി രൂപ സ്വന്തമാക്കി ഞെട്ടിച്ചിരുന്നു. ബാഹുബലിക്ക് ശേഷമിറങ്ങിയ ചിത്രമായതുകൊണ്ടുതന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്നു. ആ പ്രതീക്ഷകളെ എല്ലാം തൃപ്തിപ്പെടുത്തിയ ചിത്രമായിരുന്നു ആർ ആർ ആർ .
എന്നാലിപ്പോൾ ആര്.ആര്.ആറിന് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന സന്തോഷ വാർത്തയാണ് സംവിധായകന് രാജമൗലി അറിയിച്ചത്. ചിക്കാഗോയില്‍ വെച്ച് നടന്ന ഒരു പരിപാടിയിലാണ് എസ്.എസ്. രാജമൗലി ആര്.ആര്.ആറിന് തുടര്‍ച്ച ഒരുങ്ങുന്ന കാര്യം അറിയിച്ചത്.’പിതാവായ വിജയേന്ദ്രപ്രസാദാണ് തന്റെ എല്ലാ ചിത്രങ്ങളുടേയും തിരക്കഥ. ആർ.ആർ.ആറിന്റെ രണ്ടാം ഭാഗത്തേക്കുറിച്ച് ഞങ്ങൾ ചെറുതായി ചർച്ച ചെയ്തു. അദ്ദേഹം കഥയില്‍ പണിയെടുത്തു കൊണ്ടിരിക്കുകയാണ്’, രാജമൗലി പറഞ്ഞു.