ആര്‍.ആര്‍.ആര്‍ ടിക്കറ്റ് മാരകവില, ഒരു ടിക്കറ്റിന് 2100

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
34 SHARES
413 VIEWS

രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ആർ ആർ ആർ വെള്ളിയാഴ്ച എത്തുകയാണ്. സിനിമാപ്രേമികൾ ആകാംഷയോടെ കാത്തിരിക്കുകയാണ്.1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത് . രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, അജയ് ദേവ്ഗണ്‍, ശ്രീയ ശരണ്‍, ആലിയഭട്ട് എന്നിവരാണ് പ്രമുഖ താരങ്ങൾ. ഇതിന്റെ ബജറ്റും താരങ്ങളുടെ പ്രതിഫലവും ടിക്കറ്റ് റേറ്റ് വർദ്ധിപ്പിക്കണമെന്ന ആവശ്യവും വിവിധ പ്രമോഷൻ പരിപാടികളും എല്ലാം ചേർന്ന് വാർത്തകളിൽ സജീവ സാന്നിധ്യമായിരുന്നു ആർ ആർ ആർ.  ഡിവിവി ദാനയ്യ 550 കോടി രൂപയ്ക്കു ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഈ സിനിമയുടെ ഏറ്റവും കൂടിയ ടിക്കറ്റ് നിരക്ക് ആണ് ചർച്ചാവിഷയം. ചിത്രത്തിന്റെ ഹിന്ദിപ്പതിപ്പിന് ഡല്‍ഹിയിലെ പിവിആര്‍ ഡയറക്ടേഴ്‌സ് കട്ടില്‍ ടിക്കറ്റിനു 2100 രൂപയാണ് ഈടാക്കുന്നത്. 3ഡി പ്ലാറ്റിന 1900, 3 ഡി പ്ലാറ്റിനം സൂപ്പീരിയര്‍ 2100 എന്നിങ്ങനെ പോകുന്നു വില. ഗുരാഗണിലെ ആംബിയന്‍സ് ഹാള്‍, മുംബൈയിലെ പിവിആര്‍ എന്നിവിടങ്ങളിലും ഉയർന്ന നിരക്കിനാണ് ടിക്കറ്റുകൾ വിറ്റുപോകുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ