ആർ. എസ്. എസ്സിന് എന്ത് കോവിഡ് !

92

കെ ജി സൂരജ്

ആർ. എസ്. എസ്സിന് എന്ത് കോവിഡ് !

ചേർപ്പ്‌ താന്ന്യത്ത് ഡി വൈ എഫ് ഐ സഖാവിനെ ആർ എസ് എസ് ഹിന്ദുത്വ ഭീകരർ വെട്ടിക്കൊലപ്പെടുത്തിയിരിയ്ക്കുകയാണ്. താന്ന്യം കുറ്റിക്കാട്ട് ക്ഷേത്രത്തിന് സമീപം കുറ്റിക്കാട്ട് സഖാവ്. സുരേഷിന്റെയും സി പി ഐ (എം) താന്ന്യം വടക്ക് ലോക്കൽ കമ്മിറ്റിയംഗവും മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റുമായ‌ സഖാവ്. മായയുടെയും മകൻ ആദർശിനെ(29)യാണ്‌ വിശേഷിച്ചൊരു പ്രകോപനവുമില്ലാതെ ഹിന്ദുത്വ ഫാസിസ്റ്റുകൾ അരുംകൊല ചെയ്തത്.

വ്യാഴാഴ്ച രാവിലെ പത്തോടെയാണ്‌ കൊലപാതകം നടന്നത്. വീടിന് പരിസരത്തുള്ള ചായക്കടയിൽ ഇരിക്കുകയായിരുന്ന സഖാവിനെ കാറിൽ മാരകായുധങ്ങളുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ്‌ തലയോട്ടി പുറത്തുവന്നു. കാലിലും വെട്ടി. വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ ഹിന്ദുത്വ ഫാസിസ്റ്റുകൾ സ്ഥലംവിടുകയും ചെയ്തു.മാതാപിതാക്കളും അയൽവാസികളും ചേർന്ന്‌‌ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ട്‌ നാലോടെ ‌ മരണപ്പെടുകയായിരുന്നു. കോവിഡ്‌ പരിശോധനയുൾപ്പെടെ നടത്തി ഫലം ലഭിച്ചശേഷമേ പോസ്‌റ്റുമോർട്ടം നടത്തൂ.

പ്രദേശത്ത് സംഘർഷം സൃഷ്ടിക്കാൻ ആസൂത്രിതമായി ആർ എസ്‌ എസുകാർ സഖാവ്. ആദർശിനെ ആക്രമിക്കുകയായിരുന്നു. കോവിഡ് 19 ന്റെ അസാധാരണ സാഹചര്യത്തിലും കൊലക്കത്തി നിലത്തുവെയ്ക്കാൻ തങ്ങൾ തയ്യാറല്ലെന്ന ഹിന്ദുത്വ തീവ്രവാദികളുടെ ഉറച്ച പ്രഖ്യാപനമാണ് ആദർശിന്റെ കൊലപാതകം. സഖാവിന്റെ അരുംകൊലയിൽ ശക്തിയായി പ്രതിഷേധിക്കുന്നു.