മാവോയിസ്റ്റ് ആകുന്നത് ‘പോലും’ കുറ്റകരം അല്ലെന്നു കോടതിപറഞ്ഞ നാട്ടിൽ രണ്ടു യുവാക്കൾ ഇന്നും തടവിലാണ്

134

Rubin DCruz

അലനും താഹയ്ക്കും ഹൈക്കോടതി ജാമ്യം നിഷേധിച്ചു.

ഒരു തരിമ്പ് തെളിവു പോലും ഇല്ലാതെ രണ്ടു യുവാക്കൾ ഒരു മാസമായി ജയിലിൽ ആണ്. ഇവർക്ക് മാവോയിസ്റ്റുകളുമായി ബന്ധം ഉണ്ടെന്നാണ് പൊലീസ് ആരോപണം. മാവോയിസ്റ്റുകളുമായി ബന്ധമുണ്ടാകുന്നത് പോയിട്ട് മാവോയിസ്റ്റ് ആകുന്നത് പോലും കുറ്റകരം അല്ല എന്ന് ഉന്നത നീതിപീഠം വിധിച്ച രാജ്യത്താണ് നിരപരാധികളായ രണ്ടു ചെറുപ്പക്കാർ ഒരു തെളിവും ഇല്ലാതെ അനന്തമായി തുറുങ്കിൽ അടയ്ക്കപ്പെട്ടിരിക്കുന്നത്.

ഇവരുടെ ഫോൺ രേഖകൾ പരിശോധിച്ചു കഴിഞ്ഞില്ല, മൂന്നാമത്തെ ആളെ പിടികൂടിയില്ല എന്നീ കാരണങ്ങൾ പറഞ്ഞാണ് കോടതി ഇന്ന് ജാമ്യം നിഷേധിച്ചത്. അലൻറെ ഒരു വർഷത്തെ കാൾ ലിസ്റ്റ് എടുത്തു പോലീസ് പരിശോധിച്ചു. അതിലുള്ള ആൺകുട്ടികളും പെൺകുട്ടികളുമായ എല്ലാവരെയും വിളിച്ചു ഭേദ്യം ചെയ്തു. എന്നിട്ടും ഒരു മാവോയിസ്റ്റ് ബന്ധവും തെളിയിക്കാൻ ആയില്ല. കയ്യിൽ നിന്ന് ഒരു കടലാസും പിടിച്ചെടുത്തില്ല. വീട്ടിൽ നിന്ന് ആകെ പിടിച്ചെടുത്തത് ഫോൺ ആണ്.

കോഴിക്കോട് നഗരത്തിലെ മീറ്റിംഗുകൾ കേൾക്കാൻ പോകുന്നവരെ, കുർദുകൾക്കെതിരെ നടക്കുന്ന അക്രമത്തിൽ പ്രതിഷേധിക്കുന്ന ജാഥയിൽ പങ്കെടുക്കുന്നവരെ ഒക്കെ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്യാനാണെങ്കിൽ ഈ നാട്ടിൽ സ്വതന്ത്ര രാഷ്ട്രീയ പ്രവർത്തനം എന്ന ഒന്നുണ്ടോ?