വംശീയ ഹിന്ദുത്വത്തിന്റെ മുസ്ലീം എത്നിക് ക്ലെൻസിംഗിന്റെ ട്രയൽ വേർഷൻ ആണ് ഈ നാല്പത്തിയെട്ടു മണിക്കൂർ നിരോധനം. ഇതിൽ അവർ മെയിൻ ആയി ടാർഗറ്റ് ചെയ്യുന്നത് മീഡിയ വണ്ണിനെയും അതുവഴി ഇന്ത്യയിലെ പൊളിറ്റിക്കൽ ഇസ്ലാമിനെയുമാണ് എന്ന് തിരിച്ചറിയാൻ ഹിന്ദുത്വ ഊളകളുടെ ബുദ്ധി പോലും വേണ്ട. ഇങ്ങനെയൊരു ടെസ്റ്റ് ഡോസ് ഇട്ടു അതിന്റെ പ്രതികരണം നോക്കും. ഒരു റിമോട്ട് കൈവശമുള്ള സമൂഹം മറ്റു വിഷ്വലുകളിലേക്കും പോകും.
കൈരളിയും ജനവും മാതൃഭൂമിയും ജന്മഭൂമിയും സ്വാമി അയ്യപ്പനും കുഞ്ഞാലി മരക്കാരും മോഹൻലാലും ബ്ലോഗും പ്രിയദർശനും അനിൽ നമ്പ്യാരുമുള്ളപ്പോൾ “ശല്യം ഇത് മാപ്ലാർക്ക് കിട്ടേണ്ടതാണെ”ന്നും പറഞ്ഞു അങ്ങ് നിഗൂഢമായി ആഹ്ലാദിക്കും. മുസ്ലീങ്ങളെ ടാർഗറ്റ് ചെയ്യുന്നതല്ല എന്ന് പോസ്റ്ററടിക്കാനുള്ള ബാലൻസിംഗ് ആക്ടിന് ഏഷ്യാനെറ്റിനെ കൂടെ കൂട്ടി എന്നെ ഉള്ളൂ. ആസ് സിംപിൾ ആസ് ദാറ്റ്. വരാൻ പോകുന്ന, മുസ്ലീങ്ങൾക്കും അപര സ്വത്വങ്ങൾക്കും ഉള്ള കോൺസെൻട്രേഷൻ ടോർച്ചർ ക്യാമ്പുകളുടെ തറ കെട്ടാനുള്ള കുഴിയാട്ട കീറാനുള്ള സമയം മാത്രമാണ് ഈ നാല്പത്തിയെട്ടു മണിക്കൂർ.

ഇതാണ് അന്തസുള്ള നിലപാട്
