മനുഷ്യരുടെ ശരാശരി ആയുസ് 120 വര്‍ഷമായി ഉയര്‍ത്തുന്ന മരുന്ന് റഷ്യ വികസിപ്പിച്ചതായി സൂചന !

1113

01

കഴിഞ്ഞ കുറച്ചു മാസങ്ങളായിറഷ്യന്‍ ശാസ്ത്രജ്ഞര്‍ ഒരു ഗുളികഎലികളിലും മത്സ്യങ്ങളിലും നായ്ക്കളിലും പരീക്ഷിച്ചു വരികയാണ്. ഈ ഗുളിക മനുഷ്യരുടെ ശരാശരി ആയുസ്സ് 120 വര്‍ഷം വരെ ആക്കി വര്‍ധിപ്പിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. മോസ്‌കോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലാണ് മനുഷ്യരാശിയുടെ ഭാവി നിര്‍ണ്ണയിക്കുന്ന പരീക്ഷണം നടന്നു കൊണ്ടിരിക്കുന്നത്.

പ്രായമേറല്‍ പ്രക്രിയയ്ക്ക് ആക്കം കൂട്ടുന്ന കോശങ്ങളിലെ ഊര്‍ജ്ജോല്‍പ്പാദന ഭാഗങ്ങളായ സുക്ഷ്മ കണികകളെ സ്വാധീനിക്കുന്ന പുതിയ തരം ആന്റി ഓക്‌സിഡന്റുകളാണ് ഗവേഷകര്‍ ഉപയോഗിക്കുന്നത്. ഈ സൂക്ഷമകണികകളാണ് ഹൃദയാഘാതമുണ്ടാക്കുന്നതും അള്‍ഷയ്‌മേഴ്‌സ്, പാര്‍കിന്‍സണ്‍സ് പോലുള്ള രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും ഗവേഷകനായ ഡോക്ടര്‍ മാക്‌സിം സ്‌കുലഷേവ്പറഞ്ഞു. മനുഷ്യരുടെ ആയുഷ്‌കാലം 120 വര്‍ഷമായി ഉയര്‍ത്തുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള മരുന്ന് സാങ്കേതികമായി സാധ്യമാണെന്ന് ഡോക്ടര്‍ മാക്‌സിം സ്‌കുലഷേവ്പറയുന്നു.

ഈ കണ്ടുപിടുത്തം കൊണ്ട് എല്ലാ രോഗങ്ങളെയും മാറ്റുമെന്ന് അവര്‍ പറയുന്നില്ല. പ്രായം കൂടുന്നതിന് അനുസരിച്ചുള്ള പല പുതിയ രോഗങ്ങളും കണ്ടേക്കാം. എന്നാലും പക്ഷേ പ്രായമേറല്‍ പ്രക്രിയയെ വൈകിപ്പിക്കാനാകുമെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വയസ്സാകല്‍ പ്രക്രിയ നമുക്ക് കുറച്ചു വര്‍ഷത്തേക്കു കൂടി നീട്ടിവയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു.