റഷ്യയുടെ ഫോബ്(F O A B) ഫാദർ ഓഫ് ഓൾ ബോംബ്‌സ്

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ചരിത്രം പരിശോധിച്ചാൽ മിക്കവാറും എല്ലാ കാര്യത്തിലും എതിർ ചേരിയിൽ നിന്നും പോരാടുന്ന രണ്ടു ലോക ശക്‌തികൾ ആണ് അമേരിക്കയും പഴയ സോവിയറ്റ് യൂണിയനും ഇപ്പോഴത് റഷ്യ എന്ന നിലയിൽ ചെറുതായി കാരണം സോവിയറ്റ് യൂണിയൻ 1991 ആയപ്പോൾ പൂർണമായും തകർന്നു എന്നു പറയാം .അതേ സമയം ഏറ്റവും നന്നായി മൽസരം നടന്ന മേഖല ശാസ്ത്രീയ മേഖലകളിൽ ആണ്. അതേ പോലെ ആയുധ മേഖലയിലും അങ്ങനെ ഉള്ള ഒരു മൽസര ബലമായി ഉണ്ടാക്കിയ ഒരു ബോംബ് ആണ് ചർച്ചാ വിഷയം

2002ൽ അമേരിക്ക 9800 കിലോഗ്രാം ഭാരമുള്ള ഒരു ഭീമാകാരമായ വാക്വം ബോംബ് നിർമിച്ചു അമേരിക്ക അതിനെ മദർ ഓഫ് ഓൾ ബോംബ്‌സ്‌ (moab)എന്ന് വിളിച്ചപ്പോൾ റഷ്യ നാലു വർഷത്തിന് ശേഷം അമേരിക്ക ഉണ്ടാക്കിയതിനെക്കാൾ നാല് ഇരട്ടിയിൽ അധികം ശക്‌തമായ ഒരു ബോംബ് ഉണ്ടാക്കി റഷ്യ അതിനെ ഫാദർ ഓഫ് ഓൾ ബോംബ്‌സ്‌(foab) എന്ന് പേരിട്ടു വിളിച്ചു. 44000 കിലോഗ്രാം ആയിരുന്നു ഇതിന്റെ ഭാരം.ആറ്റം ബോംബ് കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും ശക്‌തമായ ഒരു ബോംബ് തന്നെയാണ് ഇത് എന്ന് നിസംശയം പറയാം. അടഞ്ഞ ഇടങ്ങളിൽ ഒളിച്ചിരിക്കുന്നവരെ വധിക്കാൻ ഈ ബോംബുകൾ വളരെ ഫലപ്രദം ആണ്. ഇനി കാതലായ വിഷയത്തിലേക്ക് കടക്കാം

എന്താണ് വാക്വം ബോംബ് ?

ഈ ബോംബ് എയ്‌റോസോൾ ബോംബ് എന്ന മറ്റൊരു പേരിൽ കൂടി അറിയപ്പെടുന്നു.മറ്റൊരു പേര് ഫ്യൂവൽ എയർ ബോംബ് എന്നാണ്. അങ്ങനെ വിളിക്കാനുള്ള കാരണം ഈ ബോംബിലെ രണ്ടിനം സ്ഫോടക വസ്‌തുക്കൾ നിറച്ച ഫ്യൂവൽ കണ്ടെയ്നർ ആണ്. വാക്വം ബോംബിനെ റോക്കറ്റിൽ ഘടിപ്പിച്ചോ അല്ലെങ്കിൽ വിമാനത്തിൽ നിന്ന് സാധാരണ ബോംബ് ഇടുന്നത് പോലെ ഇടാനോ സാധിക്കും.ചുരുക്കി പറഞ്ഞാൽ ടു ഇൻ വൻ. ബോംബ് ട്രിഗർ ആയാലുടൻ അതിനുള്ളിലെ ഫ്യൂവൽ കണ്ടെയ്നറിൽ നിന്ന് ഇന്ധനം ചുറ്റുപാടും പ്രദേശങ്ങളിൽ നിമിഷങ്ങൾക്കുള്ളിൽ പ്രസരിക്കും.പിന്നെ മൊത്തത്തിൽ ഒരു മേഖാവൃതമായ അന്തരീക്ഷം സൃഷ്ട്ടിക്കും. ഈ ഫ്യൂവൽ പൂർണമായും സീൽ ചെയ്തിട്ടില്ലാത്ത ഏതൊരു കെട്ടിടത്തിനുള്ളിലും അനായാസംപ്രവേശിക്കും. ഈ ഘട്ടത്തിലാണ് രണ്ടാമത്തെ സ്ഫോടനമുണ്ടാവുക. ഇങ്ങനെ ഫ്യൂവൽ മേഘം പോലെ പ്രവേശിച്ച ഇടങ്ങളെ എല്ലാം വിഴുങ്ങിക്കൊണ്ടുള്ള ഒരു വമ്പൻ തീഗോളമാണ് പിന്നീടുണ്ടാവുക. ഈ സ്ഫോടനത്തോടെ ഉണ്ടാകുന്നത് അതിശക്തമായ ഒരു സ്ഫോടനം തന്നെ ആണ്. അതുണ്ടാവുന്നതോടെ ആ പ്രദേശത്തെ ഓക്സിജൻ ക്ഷണനേരം ഇല്ലാതാവും. ബലവത്തായ കെട്ടിടങ്ങൾ തകർക്കാനും സ്‌ഫോടനത്തിന്റെ പരിധിക്കുള്ളിൽ പെട്ടുപോവുന്ന ശ്വസിക്കുന്ന സകല ജീവജാലങ്ങളും മരണപ്പെടാൻ ഇത് കാരണമാവും.ഇപ്പോൾ റഷ്യ ഈ ബോംബ് ഉക്രയിനിൽ പരീക്ഷിക്കുമോ എന്നു ആണ് സകല യുദ്ധ വിദഗ്ധരും നിരീക്ഷിക്കുന്നത് സിറിയയിൽ റഷ്യയും അഫ്ഗാനിൽ അമേരിക്കയും ഇത് പരീക്ഷിച്ചിട്ടുണ്ട് എന്നു പറയുന്നവരും ഉണ്ട് ബാക്കി എല്ലാം കാത്തിരുന്നു കാണാം.

സാർ ബോംബ(king of all bombs)

ശീതയുദ്ധകാലത്ത് ussr ഇന്നത്തെ റഷ്യ ആയി ചുരുങ്ങിയ രാജ്യം 1961 ൽ വികസിപ്പിച്ചെടുത്ത ഒരു ബോബ് ആയിരുന്നു സാർ ബോംബ.സാർ ബോംബ റഷ്യൻ ഭാഷയിൽ അറിയപ്പെടുന്ന പേരാണ് ഇതിന്റെ അർത്ഥം ബോംബുകളുടെ രാജാവ്
ഭാരം:-27 ടൻ
നീളം:-8 മീറ്റർ
വ്യാസം:-2 മീറ്റർ
ഇതിന്റെ പവർ എത്ര ആണ് എന്ന് ചോദിച്ചാൽ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ഇട്ട അണുബോംബിന്റെ 3800 ഇരട്ടി ആണ്.
ആർ‌ഡി‌എസ് -220 എന്ന കോഡ് നാമമുള്ള ഈ ബോംബിന് ബിഗ് ഇവാൻ എന്നും അറിയപ്പെടുന്നു 1961 ഒക്ടോബർ 30 -ന് ആർട്ടിക് സമുദ്രത്തിലെ നോവ സെംല്യ ദ്വീപിൽ നടന്ന പരീക്ഷണ സ്ഫോടനത്തിന് ശേഷമാണ് ആ ഹൈഡ്രജൻ ന്യൂക്ലിയർ ബോംബ് ലോകശ്രദ്ധ നേടിയത്. ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും ശക്തമായ മനുഷ്യനിർമിത സ്ഫോടകമായിരുന്നു അത്. ശീത യുദ്ധകാലത്ത് സോവിയറ്റ് യൂണിയന്റെ ശക്തി എന്താണ് എന്ന് ലോകത്തെ ബോധ്യപെടുത്താൻ ഉളള ഒരു ആയുധമായിട്ടാണ് ഈ ബോംബ് നിർമ്മിച്ചത്.

പരീക്ഷണം

മൂന്ന് ഘട്ടങ്ങളുള്ള 100 മെഗാട്ടൺ ശേഷിയുള്ള ബോംബായിരുന്നു സാർ ബോംബ. എന്നാലും ബോംബ് മൂലമുണ്ടായ നാശം വളരെ അപകടകരമാകുമെന്ന കാരണത്താൽ പരീക്ഷണ സമയം ussr അത് 50 മെഗാട്ടണായി കുറച്ചു. വിജനമായ ദ്വീപായ നോവയ സെംല്യയ്ക്ക് മുകളിലുള്ള മിത്യുഷിക്ക ബേ ആണ് പരീക്ഷിക്കാൻ തിരഞ്ഞെടുത്തത്. പരീക്ഷണ സ്ഥലത്ത് മോസ്കോ സമയം രാവിലെ ഏകദേശം 11:32 -നാണ് ബോംബ് പതിച്ചത്.ഉദ്ദേശം 60 കിലോമീറ്റർ ഉയരത്തിലായിരിക്കുമ്പോഴാണ് ബോംബ് പൊട്ടിത്തെറിച്ചത്. എന്നാലും ഇത് നാശത്തിന്റെ തോത് കുറച്ചില്ല. 57 മെഗാറ്റൺ ബോംബ് 64 കിലോമീറ്റർ വരെ ഉയരത്തിൽ കൂൺ രൂപത്തിൽ മേഘങ്ങൾ ഉണ്ടാക്കുകയും അത് 100 കിലോമീറ്ററോളം വ്യാപിച്ചു. പൊട്ടിത്തെറിയുടെ പ്രഭവകേന്ദ്രത്തിൽ നിന്ന് ഏകദേശം 55 കിലോമീറ്റർ അകലെയുണ്ടായിരുന്ന സെവേർണി എന്ന ഗ്രാമം പൂർണമായും നശിച്ചു. 160 കിലോമീറ്റർ വരെ അകലെയുള്ള കെട്ടിടങ്ങൾ തകർന്നു. ഈ പരിശോധനയിൽ മനുഷ്യർക്ക് ജീവൻ നഷ്ടമായില്ലെങ്കിലും, പ്രഭവകേന്ദ്രത്തിൽ നിന്ന് നൂറു കിലോമീറ്റർ അകലെ വരെ ഗുരുതരമായ പൊള്ളലേല്പിക്കാൻ സ്ഫോടനത്തിന് കഴിയുമായിരുന്നുവെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. മാത്രമല്ല 200 കിലോമീറ്റർ ദൂരെ വരെ നിൽക്കുന്ന ആളിലും ഈ ബോംബിന്റെ പ്രകമ്പനം അറിയാൻ

***

റഷ്യയുടെ വജ്രായുധം അവാൻഗാർഡ് മിസൈൽ

ലോകത്തിലെ തന്നെ ഏറ്റവും മികച്ച സൈനിക ശക്‌തികൾ ആരാണ് എന്ന് ചോദിച്ചാൽ അമേരിക്കയും റഷ്യയും ആണ് എന്നാണ് ഉത്തരം ലഭിക്കുക. അതേ സമയം ഈ രണ്ടു രാജ്യങ്ങളുടെയും സമ്പത്ത് വ്യവസ്‌ഥ നോക്കിയാൽ റഷ്യൻ സമ്പത്ത് വ്യവസ്‌ഥ 2 ട്രില്യൻ ഡോളർ മാത്രം ആണ് അതേ സമയം അമേരിക്കൻ സമ്പത്ത് വ്യവസ്‌ഥ റഷ്യയെക്കാൾ 11 ഇരട്ടി ആണ് എന്ന് കൃത്യമായി പറയാൻ കഴിയും അമേരിക്കൻ സമ്പത്ത് വ്യവസ്‌ഥ 22 ട്രില്യൻ ഡോളർ ആണ്. ഇനി നമ്മൾ ഡിഫൻസ് ബഡ്ജറ്റ് നോക്കിയാലും അമേരിക്കയുടെ ഏഴു അയലത്ത് റഷ്യ വരില്ല എന്നാൽ മിസൈൽ പോലെയുള്ള സാങ്കേതിക വിദ്യ പരിശോധിച്ചാൽ റഷ്യ അമേരിക്കയെക്കാൾ ഒരുപാട് മുൻപിൽ ആണ് .റഷ്യയുടെ കൈവശം ഉള്ള ആയുധങ്ങൾ പലതും വളരെ അപകടം വിതക്കുന്നതും

അതേ പോലെ അത്യധികം പ്രഹരശേഷി ഉള്ളതും ആണ്. അത് സോവിയറ്റ് കാലം മുതൽ അങ്ങനെ ആണ് ഒട്ടുമിക്ക യുദ്ധ വിദഗ്ധരും പറയുന്നത് റഷ്യയുടെ കൈവശം ഉള്ള പല മാരക ആയുധങ്ങളെ കുറിച്ചും അതിന്റെ പ്രഹരശേഷിയും നിരവചിക്കാൻ പോലും കഴിയില്ല എന്നാണ് അതേ പോലെ ഒരു ആയുധത്തെ കുറിച്ചു ആണ് പോസ്റ്റിൽ പറയാൻ ഉദ്ദേശിക്കുന്നത് .

സൈനിക ശക്തിയിൽ നിർണായക നേട്ടം ആയി കണക്കാക്കാൻ കഴിയുന്ന ഒരു ആയുധം ആണ് റഷ്യ 2019ൽ വികസിപ്പിച്ചു എടുത്ത അവാൻഗാർഡ് മിസൈൽ. ആണവായുധ ശേഷിയുള്ള ഈ അതിവേഗ മിസൈൽ വികസിപ്പിക്കുന്ന ആദ്യ രാജ്യമാണ് റഷ്യ ഇതിന്റെ വേഗത ശബ്ദത്തേക്കാൾ ഇരുപത് മടങ്ങ് ആണ് മാത്രമല്ല ഇത് ഒരു ഭൂഖണ്ഡാന്തര മിസൈൽ ആണ് (icbm)2019ൽ വികസിപ്പിച്ചെടുത്ത ഈ മിസൈൽ സൈന്യത്തിന്റെ ഭാഗമായതായി റഷ്യൻ പ്രസിഡന്റ് അവകാശപെട്ടിരുന്നു. അ ഈ മിസൈൽ തടയാൻ ഇന്ന് ലോകത്തിലെ ഒരു രാജ്യത്തിനും സാധ്യമല്ല ഇതിനെ ഏകദേശം ഒരു ഉൽക്ക പോലെ ആണ് എന്നാണ് പുട്ടിൻ പറഞ്ഞത് .ഈ മിസൈൽ വിക്ഷേപിച്ചാൽ തടയുന്ന കാര്യം സ്വപ്നത്തിൽ പോലും ചിന്തിക്കാൻ സാധ്യമല്ല അതിനാൽ ഇത് കൃത്യമായി ലക്ഷ്യം നിറവേറ്റും.ഒരു പക്ഷെ ഇതായിരിക്കും പലരും റഷ്യയെ ഭയപ്പെടുന്നത്.

***

ലാഭവും നഷ്‌ടവും റഷ്യ ഉക്രയിൻ യുദ്ധത്തിൽ

ഉക്രയിൻ റഷ്യ യുദ്ധം ശരിക്കും ലാഭം നേടാൻ ശ്രമിക്കുന്നത് അമേരിക്കയും ചൈനയും ആണ് ആദ്യം അമേരിക്കയുടെ ലാഭം അതിനെ പറ്റി പറയാം ചെറുതായി ഉക്രയിനെ പറ്റി പറയാം ആദ്യം ചേർണോബിൽ ആണവ ദുരന്തം ഉണ്ടായതിന് ശേഷം ആ രാജ്യം വാർത്തകളിൽ ഇടം പിടിക്കുന്നത് ഇപ്പോൾ ആണ്.
യുക്രൈൻ. കിഴക്കൻ യൂറോപ്പിൽ നാലു കോടി ജനങ്ങൾ ഉള്ള രാജ്യം. 87 ശതമാനം ക്രിസ്തുമത വിശ്വാസികൾ. 1991 ൽ സോവിയറ്റ് യൂണിയനിൽ നിന്ന് പിളർന്നുമാറി സ്വതന്ത്രമായ രാജ്യങ്ങളിൽ ഒന്ന്.യൂറോപ്പിനെ തീറ്റി പോറ്റുന്ന ഒരു രാജ്യം എന്നു വേണമെങ്കിലും പറയാം ഇസ്രെയേൽ അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ ഒരു പാട് സ്റ്റാർട്ട് ആപ്പുകൾ ഫാക്ടറികൾ ഒക്കെ ഉള്ള രാജ്യം തന്നെ ആണ് ഉക്രയിൻ

അമേരിക്കയുടെ ലാഭം യൂറോപ്പിന്റെ പേടി

ഉക്രയിൻ വിഷയത്തിൽ അമേരിക്കയ്ക്കുളള താത്പര്യം, റഷ്യയെന്ന രാജ്യത്തിന്റെ മുന്നിൽ പെട്ട ഉക്രെയിൻ എന്ന സാധുരാജ്യത്തോടുള്ള സഹതാപമാണ് എന്ന് ഒരിക്കലും തെറ്റിദ്ധരിക്കരുത്. അതിന്റെ അടിസ്ഥാനം റഷ്യയിൽ നിന്ന് ജർമനിയിലേക്ക് നേരിട്ട് നാച്വറൽ ഗ്യാസ് എത്തിക്കാൻ വേണ്ടി 11 Bn ഡോളർ മുതൽ മുടക്കി നിർമിച്ച Nord Stream 2 എന്ന ഗ്യാസ് പൈപ്പ് ലൈൻ ആണ്. ഈ പൈപ്പ്ലൈൻ പൂർണമായും പ്രവർത്തനക്ഷമമായാൽ അത് യൂറോപ്പിലെ അമേരിക്കൻ ഡോളറിന്റെ പ്രാമാണ്യത്തിന് പരോക്ഷമായിട്ടെങ്കിലും കാര്യമായ ഇടിവുണ്ടാക്കും. അതിനു തടയിടാൻ വേണ്ടി, മേഖലയിൽ ഭീതിയുടേതായ ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുത്ത്, റഷ്യയെ പ്രകോപിപ്പിച്ച് എങ്ങനെയും ഒരു സായുധ നീക്കത്തിന് പ്രേരിപ്പിക്കുക, പിന്നാലെ ഉപരോധങ്ങൾ ഏർപ്പെടുത്തി പൈപ്പ്ലൈൻ പദ്ധതി അവതാളത്തിലാക്കുക എന്നതാണ് ബൈഡന്റെ രഹസ്യ അജണ്ട എന്നാണ് മേഖലയിലെ രാഷ്ട്രീയവിദഗ്ധരുടെ വിശകലനം. ഈ കാര്യത്തിൽ അമേരിക്ക വിജയിച്ചു എന്നു പറയാം ഇനി യൂറോപ്യൻ രാജ്യങ്ങൾക്ക് ജർമനി എടുത്താൽ തന്നെ ഇന്ധനം ഗ്യാസ് ഒക്കെ 70%വാങ്ങിക്കുന്നത് റഷ്യയിൽ നിന്നാണ് ഓരോ രാജ്യത്തിന്റെയും കണക്ക് നോക്കി അവസാനം ചെന്നെത്തിയാൽ 41% ഇന്ധനം റഷ്യയിൽ നിന്നും തന്നെ ആണ് വാങ്ങിക്കുന്നത് റഷ്യയെ ഉപരോധത്തിൽ കൊണ്ടു തള്ളിയാൽ ഭീകര സംഖ്യ തന്നെ ഈ ഇന്ധനത്തിന്റെ ചിലവിനായി മാറ്റി വയ്‌ക്കേണ്ടി വരും അതിനായി കോവിഡ് കാരണം മൊത്തത്തിൽ തകർന്ന അവസ്‌ഥയിൽ അവർ മുതിരുമോ എന്നു കാത്തിരിന്നു കാണണം .പിന്നെ ഇറാഖ്, അഫ്‌ഗാൻ, ലിബിയ പോലെ അല്ല റഷ്യ അവിടെ കയറി ആക്രമിക്കാൻ ആഗ്രഹിച്ചാൽ തന്നെ വലിയ വട റഷ്യ

ചൈനയുടെ ലാഭം

തായ്‌വാൻ കയ്യേറാൻ അവർക്ക് റഷ്യൻ പിന്തുണ കിട്ടും കാരണം യുദ്ധം തുടങ്ങിയ അടുത്ത സെക്കന്റ് തന്നെ ചൈന റഷ്യക്ക് പിന്തുണ ആയി വന്നു മാത്രമല്ല ഇൻഡ്യയുടെ നിലപാട് ഈ വിഷയത്തിൽ ചിലപ്പോൾ ചൈനക്ക് ബോണസ് കിട്ടും എന്ന് കരുതി പക്ഷെ ഈ വിഷയത്തിൽ ഇന്ത്യ തന്ത്രപരമായി കാര്യങ്ങൾ കൈകാര്യം ചെയ്‌തു റഷ്യ എന്ന സുഹൃത്തിനെ പിണക്കാൻ യാതൊരു താല്പര്യവും കാണിച്ചില്ല തികച്ചും അഭിനന്ദനം അർഹിക്കുന്ന കാര്യം തന്നെ ആണ് ഇൻഡ്യ ചെയ്‌തത് 1971 യുദ്ധവും റഷ്യയുടെ സഹായവും ഇൻഡ്യക്ക് നന്നായി അറിയാം ചൈനയുടെ ലാഭത്തിൽ വന്നാൽ ഫ്രാൻസ് പോലെ ഉള്ള രാജ്യങ്ങൾക്ക് ആഫ്രിക്കയിൽ ഉള്ള അപ്രമാദിത്വം അവസാനിപ്പിക്കാൻ റഷ്യ കൂടെ ഉള്ളപ്പോൾ ഈസി ആയി സാധിക്കും ശരിക്കും ലോട്ടറി.

***

K. G. B എന്ന റഷ്യൻ ചാര സംഘടന

K. g. b എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ‘കൊമിറ്റെ ഗുസ്താർസ്റ്റെ വനോയി ബെസോപസ്നോസി’എന്ന റഷ്യൻ ചാര സംഘടന. ലോകം കണ്ടതിൽ വച്ച് ഏറ്റവും ക്രൂരവും മികച്ചതും മായഒരു ചാര സംഘടന ആയിരുന്നു ഇത്.പല പേരുകളിൽ അറിയപ്പെട്ടു എങ്കിലും kgb ആയിരുന്നു ഏറ്റവും പ്രസിദ്ധമായ പേര്. ഇവരുടെ മുൻപിൽ അമേരിക്കയുടെ സി ഐ എ യും മൊസാദും എല്ലാം വെറും ശിശുക്കൾ മാത്രമായിരുന്നു . യൂറി അന്ത്രോലോവ് എന്ന കമ്യൂണിസ്റ്റ് പാർട്ടി യുവ നേതാവാണ് kgb എന്ന സംഘടന തുടങ്ങിയത് എന്നു പല സോഴ്‌സുകളും പറയുന്നു. പാർട്ടിക്കകത്തെ ഒറ്റുകാരെ കണ്ടെത്തുക,ആഭ്യന്തര രഹസ്യ അന്വേഷണം എന്നീ മേഖലകളിൽ ആയിരുന്നു ആദ്യകാല പ്രവർത്തനം പിന്നീട് വളർന്നു പന്തലിക്കുകയാണ് ഉണ്ടായത്. ഒരു കാലത്ത് സ്റ്റാലിനെയോ കമ്യൂണിസ്റ്റ് പാർട്ടിയെയോ ഭരണകൂടത്തെയോ രഹസ്യമായി വിമർശിച്ചാൽ പോലും kgb അത് കണ്ടെത്തുകയും വളരെ ക്രൂരമായ രീതിയിൽ ഇല്ലാതാകുകയും ചെയ്തിരുന്നു ഇത്തരത്തിലായിരുന്നു ഇവരുടെ പ്രവർത്തനരീതി. ചുരുക്കി പറഞ്ഞാൽ എതിരായി ചിന്തിക്കുന്ന ആർക്കും ജീവിക്കാൻ അനുവാദം ഉണ്ടായിരുന്നില്ല എന്ന സ്ഥിതി.

ആരൊക്കെ ആണ് kgb യിൽ ഉൾപ്പെട്ടിരുന്നത്?

സോവിയറ്റ് സുരക്ഷാ സമിതി, രഹസ്യാന്വേഷണ സമിതി, രഹസ്യ അന്വേഷണ പോലീസ് എന്നീ മൂന്നു വിഭാഗത്തിൽപെട്ടവർ ഉണ്ടായിരുന്നു kgb യിൽ. ചാരന്മാരെ നിരീക്ഷിക്കാൻ ചാരന്മാർ അവരെ നിരീക്ഷിക്കാൻ വേറെ ചാരന്മാർ അവരെ നിരീക്ഷിക്കാൻ രഹസ്യ അന്വേഷണ പോലീസ് അതായിരുന്നു ഘടന രീതി.kgb യിലെ ചാരൻമാരുടെ പ്രത്യേകത എന്തെന്ന് ചോദിച്ചാൽ അവർ മറ്റു പല രാജ്യങ്ങളിലെയും ചാര സംഘനകളുടെ തലപ്പത്ത് ഇരിക്കുന്ന ചാരൻമ്മാർ ആയിരുന്നു . അവർ ആ രാജ്യങ്ങളിലെ സൈനിക രാഷ്ട്രീയ ,സാമ്പത്തിക ,ശാസ്ത്രീയ മേഖലകൾ നിരീക്ഷിക്കുകയും വിവരങ്ങൾ സോവിയറ്റ് യൂണിയനിൽ എത്തിക്കുകയും കെ ജി ബി യെ കുറിച്ചു തെറ്റായ വിവരങ്ങൾ നൽകുകയും ചെയ്‌തിരുന്നു .ഇവരുടെ ഇത്തരത്തിലുള്ള പ്രവർത്തന രീതികൾ കൊണ്ട് അക്കാലത്ത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് ബ്രിട്ടൻ ആയിരുന്നു .രണ്ടാം ലോക മഹായുദ്ധതിനു മുൻപ് സൂര്യൻ അസ്‌തമിക്കാത്ത സാമ്രാജ്യം ആയിരുന്ന ബ്രിട്ടനിൽ നിന്നും ആയിരക്കണക്കിന് വിലമതിക്കാൻ ആവാത്ത രഹസ്യ രേഖകൾ ഇവർ റഷ്യയിൽ എത്തിച്ചിരുന്നു. പിന്നീട് ഇവർ തങ്ങളുടെ തട്ടകം അമേരിക്കയിലോട്ട് മാറ്റി. സോവിയറ്റ് യൂണിയൻ വിദേശ രാജ്യങ്ങളിൽ തങ്ങളുടെ പൗരന്മാരെ എത്തിച്ചു അവരുടെ ഭാഷ സംസ്‌കാരം, പെരുമാറ്റം, വസ്ത്രധാരണം ഇതെല്ലാം പഠിപ്പിച്ചു അവരെ ഒരിക്കലും പിടിക്കപ്പെടാത്ത രീതിയിൽ പരിശീലനം നൽകിയായിരുന്നു നിയമിച്ചത്.kgb നടത്തിയ പല ഓപ്പറേഷൻസിനെയും കുറിച്ച് ഇപ്പോഴും ലോകത്തിന് വലിയ പിടിയില്ല. ഇത് തന്നെയാണി സംഘടനയുടെ രഹസ്യ സ്വഭാവം.ഇവരുടെ രഹസ്യാത്മക പ്രവർത്തന രീതികൾക്ക് നിരവധി ഉദാഹരണങ്ങൾ ഉണ്ട്. എങ്കിലും ഒരെണ്ണം ഇവിടെ പറയാൻ പോകുന്നത്… അമേരിക്കയുടെ ആണവായുധ പദ്ധതി ആയിരുന്ന മാൻഹാട്ടൻ പ്രോജക്റ്റ് അമേരിക്കൻ പ്രസിഡണ്ട് വായിച്ചു തുടങ്ങുന്നതിനും മുൻപ് kgb അതു പഠിച്ചു കഴിഞ്ഞിരുന്നു എന്നുള്ളതാണ്.

ഇതിൽ കൗതുകകരമായ കര്യം എന്തെന്നാൽ അമേരിക്കൻ പ്രസിഡന്റിനും ബാക്കി അതിൽ പ്രവർത്തിച്ചിരുന്ന മൂന്നു പേർക്കും മാത്രം അറിയാവുന്ന ഒരു പ്രൊജക്റ്റായിരുന്നു അത് എന്നുള്ളതാണ്. കെജിബി യുടെ ചാരന്മാർ സോവിയറ്റ് യൂണിയന്റെ ശത്രു രാജ്യങ്ങൾ മുതൽ അവർക്ക് സംശയം തോന്നിയ എല്ലാ രാജ്യങ്ങളിലും ഉണ്ടയിരുന്നു. അമേരിക്ക, ബ്രിട്ടൻ , ഫ്രാൻസ്, ജർമനി, ഇസ്രെയേൽ തുടങ്ങിയ എല്ലായിടത്തും ഇവരുടെ സാന്നിദ്ധ്യം ഉണ്ട്
ഡാൻ റാവിവ് യോസി മെൽമോൻ ഇവർരണ്ടു പേരും ചേർന്നു എഴുതിയ എവരി സ്പൈ ഇസ് എ പ്രിൻസ് എന്ന ബുക്കിൽ, പറയുന്നതനുസരിച്ച് ഇസ്രെയേൽ എന്ന രാഷ്ട്രം രൂപീകരിച്ചപ്പോൾ അവിടേക്ക് എറ്റവും കൂടുതൽ ജൂതർ കുടിയേറിയത് റഷ്യയിൽ നിന്നാണ്. അന്ന് കുടിയേറ്റക്കാരുടെ കൂടെ നിരവധി kgb ചാരന്മാരും കടന്നു കൂടി. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയും ആഭ്യന്തര സുരക്ഷക്കും ആണ് ഇസ്രെയേൽ ഷിൻബെറ്റ് എന്ന ചാര സംഘടന ഉണ്ടാക്കിയത് .പക്ഷെ ഇപ്പോഴും ഇസ്രെയേലിൽ 25% അതിനു മുകളിലും ആഭ്യന്തര പ്രശ്‌നങ്ങൾ നടക്കുന്നു .ഇതിൽ നിന്നും മനസിലാകുന്നത് kgbയുടെ സാന്നിധ്യം അവിടെ ഇപ്പോഴും ഉണ്ട് എന്നതാണ് .

കെജിബിയും സ്മെർഷും

സ്മെർഷ്നെ പറ്റി നീണ്ട ഒരു പോസ്റ്റ് എഴുതാൻ പദ്ധതി ഉണ്ട് .ഇവിടെ ചുരുക്കി വിവരിക്കാം. അരിപ്പ പോലെ ‘ പ്രവർത്തിക്കുന്ന ഒരു കൊലയാളി ഗ്രൂപ്പ് ആണ് സ് മെർഷ്. ഈ വിഭാഗം തങ്ങളുടെ ചാരന്മാരെയും രഹസ്യമായി നിരീക്ഷിക്കുന്നു അവരിൽ ഒറ്റുകാരെ കണ്ടെത്തി വേണ്ടി വന്നാൽ ജൈവ രാസായുധം ഉപയോഗിച്ചാണെങ്കിലും വക വരുത്തും. kgb യിൽ നിന്നും രക്ഷപെട്ടു പോകുക ഒരു ചാരനെ സംബന്ധിച്ചു സ്വപ്‌നത്തിൽ പോലും ചിന്തിക്കാൻ കഴിയില്ല എന്ന താണ് വാസ്‌തവം. സ്മെർഷ് ചാരന്മാരെ മാത്രമല്ല സൈനിക ഉദ്യോഗസ്ഥർ ,പാർട്ടി പ്രവർത്തകർ ,സംശയം തോന്നുന്ന ആരെയും നിരീക്ഷിക്കുകയും അവർ ഒറ്റുകാർ എന്നു ബോധ്യപ്പെട്ടാൽ ഇല്ലാതെ ആക്കുകയും ചെയ്യും. ഇപ്പോൾ ഈ സ്മെർഷിന്റെ പല പല വകഭേദങ്ങൾ റഷ്യയിൽ ഉണ്ട് .സമീപകാലത്തെ പല കൊലപാതങ്ങളും ഇവരിലേക്ക് വിരൽ ചൂണ്ടുന്നു . റഷ്യയുടെ ഇപ്പോഴത്തെ മുടി ചൂടാമന്നൻ ആയ വ്ലാദിമർ പുട്ടിൻ ഒരു കാലത്ത് കെജിബിയുടെ തലവൻ ആയിരുന്നു എന്ന കാര്യം അറിയുബോൾ റഷ്യയും ഈ ചാര സഘടനയും തമ്മിലുള്ള ബന്ധം മനസിലാക്കാം.പുട്ടിന്റെ ചാരനെ കുറിച്ചുള്ള കാഴ്ചപ്പാട് എന്തെന്നാൽ ‘ഒരു വലിയ വിഭാഗം സൈനികർക്ക് ചെയ്യാൻ കഴിയാത്ത പല കാര്യവും ഒരു ചാരന് നിസാരമായി കഴിയും’എന്നാണ്

വാഗ്‌നർ ഗ്രൂപ്പ് അല്ലെങ്കിൽ വാഗ്‌നർ മെഷിനറി എന്നറിയപ്പെടുന്ന റഷ്യൻ സ്വകാര്യ സൈന്യം

ആയുധ ബലത്തിന്റെ കാര്യത്തിൽ റഷ്യ ഒട്ടും പിന്നിൽ ഉള്ള ഒരു രാജ്യമല്ല അതേ പോലെ റഷ്യയുടെ സൈനിക ബലവും ചാരസംഘടന പ്രവർത്തവും എല്ലാം ഒന്നിന് ഒന്ന് മെച്ചം അതിനു ഏറ്റവും വലിയ ഉദാഹരണം ആണ് റഷ്യൻ സ്‌പെഷ്യൽ ഫോഴ്‌സ് അതിന്റെ മോട്ടോ തന്നെ മനസിലാക്കിയാൽ മതി above us only the stars ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് വാഗ്‌നർ ഗ്രൂപ്പിനെ കുറിച്ചു ആണ്.പിടിച്ചു കൊണ്ട് വരാൻ പറഞ്ഞാൽ കൊന്നു കൊണ്ടു വരുന്ന ടീം എന്ന് തന്നെ പറയാം ഇപ്പോഴത്തെ രാഷ്ട്രീയ അവസ്‌ഥയിൽ പുട്ടിൻ എന്തു മനസിൽ ഉദ്ദേശിക്കുന്നോ അത് സാധിച്ചു കൊടുക്കുന്ന സംഘടന ക്രൂരതയുടെ പേരിലും മനുഷ്യത്വ വിരുദ്ധതയുടെ പേരിലും യുണൈറ്റഡ് നേഷൻസ് വരെ ഒരുപാട് വിമർശിച്ച സംഘടന തന്നെ ആണ് ഈ വാഗ്‌നർ ഗ്രൂപ്പ്. ഇവരെ കുറിച്ചു വളരെ പരിമിതമായ കാര്യങ്ങൾ മാത്രം ആണ് പുറത്ത് വന്നിട്ടുള്ളത് അതനുസരിച്ചു ഉള്ള കാര്യങ്ങൾ ചുരുക്കി പറഞ്ഞാൽ പ്രസിഡന്റ് പുടിന്റെ സ്വകാര്യ സൈന്യമാണ് വാഗ്നർ ഗ്രൂപ്പ്. അതിന് നിയമപരമായ പദവിയില്ല.

റഷ്യൻ മുൻ സ്‌പെഷ്യൽ ഫോഴ്‌സ് ഓഫീസറായ ദിമിത്രി ഉത്കിൻ ആണ് ഇത് സ്ഥാപിച്ചത്.ഈ ഗ്രൂപ്പിൽ അംഗങ്ങളെ എടുക്കുന്നത് തന്നെ പല രീതിയിൽ ഉള്ള ടെസ്റ്റുകൾ വഴിയാണ് ഇതിൽ അംഗമാകുക എന്നത് അമേരിക്കൻ പ്രസിഡന്റിന്റെ സുരക്ഷാസേനയിൽ അംഗമാകുന്നതിലും കൂടുതൽ ബുദ്ധിമുട്ട് ആയിരുന്നു എന്നാൽ 2017 ൽ തിരഞ്ഞെടുക്കൽ വ്യവസ്ഥകൾ മയപ്പെടുത്തി.പോരാട്ട വൈഭവം ഉള്ള സൈനികരും ആളുകളും ഡോൺബാസിലെ ഹോട്ട് സ്പോട്ട് പാസായവർക്കുംസെക്ഷൻ കിട്ടി തുടങ്ങി എന്നാലും ചില മാനദണ്ഡങ്ങൾ നിർബന്ധമായിരുന്നു അവയിൽ ചിലത് -12.5 മിനിറ്റിനുള്ളിൽ 3 കിലോമീറ്റർ ഓടുകയും ആയോധന കലകളിൽ പ്രാവീണ്യം ഉള്ളവർ ആയിരിക്കണം എന്ത് ഓർഡർ കിട്ടിയാലും അത് ഏത് മാർഗത്തിൽ കൂടി ആയാലും നേടിയെടുക്കാൻ ഉള്ള കഴിവ് ഉണ്ടായിരിക്കണം കൂടാതെ, ഒരു മയക്കുമരുന്ന് പരിശോധന ഉണ്ടായിരിക്കും (ഫലം പോസിറ്റീവ് ആണെങ്കിൽ, ആ വ്യക്തിക്ക് അംഗമാവാൻ കഴിയില്ല) ഒപ്പം ഒരു സുരക്ഷാ പരിശോധനയും ഉണ്ടായിരിക്കും.ശേഷം എല്ലാം അനുകൂലമാണ് എങ്കിലും അതിനുശേഷംദീർഘനാളുകൾക്ക് ശേഷം ആകും പ്രവേശനം.ഇവരുടെ ശമ്പളം എന്നത് പ്രതിമാസം ഏകദേശം അമേരിക്കൻ ഡോളറിൽ കണക്കാക്കിയാൽ 50000 ഡോളർ ഉണ്ടാവും പിന്നെ ഓരോ ഓപ്പർഷൻ അനുസരിച്ചു പല കമ്മീഷൻ വ്യവസ്‌തയിൽ കൂടി കൂടുതൽ പണവും പാരിതോഷികങ്ങളും ലഭിക്കുന്നു.

ഇവരെ മിക്കവാറും റഷ്യ ഉയയോഗിക്കുക ഔദ്യോഗികമായി സൈന്യത്തെ വിന്യസിക്കാൻ കഴിയാത്ത മേഖലകളിൽ ആണ് അതേ പോലെ ഇവർ നിയമപരമായ ഗ്രൂപ്പ് അല്ലാത്തതിനാൽ യുദ്ധ മര്യാദകൾ പാലിക്കുക എന്നത് ബാധകമേ അല്ല. റഷ്യ ക്രിമിയ പിടിച്ചെടുക്കാൻ ഏറ്റവും കൂടുതൽ ആശ്രയിച്ചത് ഇവരെ ആണ് അതേ പോലെ പല സെൻട്രൽ ആഫ്രിക്കൻ രാജ്യങ്ങളിലും ഇവരുടെ സാന്നിധ്യം കാണാൻ കഴിയും.ഈ ഗ്രൂപ്പിന്റെ മികവ് അറിയാൻ ഐസിസ്, സിറിയൻ govt വിമതർ ഇവർക്കെതിരെ സിറിയയിൽ ഭരണാധികാരിയായ അസദിന്റെ ഭരണം നില നിർത്താൻ വെറും 750 വാഗ്‌നർ ഗ്രൂപ്പ് അംഗങ്ങൾ വഴിയാണ് സാധിച്ചത് എന്നു നോക്കുമ്പോൾ ഇവരുടെ പോരാട്ടവീര്യം എന്താണ് എന്ന് മനസ്സിലാക്കാൻ കഴിയും

റഷ്യയ്ക്ക് ഉള്ള നേട്ടങ്ങൾ

1)ഇവരെ ഉപയോഗിച്ചു റഷ്യക്ക് താല്പര്യം ഉള്ള ഭരണാധികാരികളുടെ അധികാരം നിലനിർത്തുന്നു അത് വഴി അളവറ്റ പ്രതിഫലം അവരിൽ നിന്നും നേടുന്നു eg സെൻട്രൽ ആഫ്രിക്കയിൽ നിന്നും ഡയമണ്ട് പോലെ ഉള്ള ധാരാളം വസ്‌തുവകൾ ,അസംസ്‌കൃത വസ്‌തുക്കൾ എല്ലാം റഷ്യക്ക് നേടാൻ കഴിഞ്ഞു അതേ പോലെ സിറിയയിലെ എണ്ണകമ്പനികളുടെയും വ്യവസായ ശാലകളുടെയും വലിയ ഷെയർ നേടിയെടുക്കാൻ ഈ ഗ്രൂപ്പിനെ കൊണ്ട് സാധിച്ചു.

***

 

Leave a Reply
You May Also Like

സലാർ ദി യുനിയിൽ പൂക്കുന്ന ലിഥിയം സ്വപ്നങ്ങൾ

സുജിത് കുമാർ (ഫേസ്ബുക്കിൽ എഴുതിയത് ) “ നമുക്ക് ബൊളീവിയയിൽ ചെന്ന് രാപാർക്കാം. അതികാലത്ത് എഴുന്നേറ്റ്…

ഇൻഡ്യൻ റെയിൽവേ നടപ്പിലാക്കിയ ഹാൻഡ് ഹെൽഡ് ടെർമിനൽ(എച്ച്.എച്ച്.ടി.) സംവിധാനത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം ?

ഇൻഡ്യൻ റെയിൽവേ നടപ്പിലാക്കിയ ഹാൻഡ് ഹെൽഡ് ടെർമിനൽ(എച്ച്.എച്ച്.ടി.) സംവിധാനത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം ? അറിവ് തേടുന്ന…

ഒരു പെണ്‍കുട്ടി ജനിച്ചാല്‍ 111 മരം നടുന്ന ഗ്രാമം !

ഒരു പെണ്‍കുട്ടി ജനിച്ചാല്‍ 111 മരം നടുന്ന ഗ്രാമം ! Sreekala Prasad പണ്ടത്തെ ആചാരങ്ങളനുഷ്ടാനങ്ങളെല്ലാം…

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ക്ലബ് ഹൗസ് പഴമയിലേക്കുള്ള ഒരു മടങ്ങിപ്പോക്ക് കൂടിയാണ് !

എന്താണ് ക്ലബ്ബ് ഹൗസ്?⭐ അറിവ് തേടുന്ന പാവം പ്രവാസി യഥാര്‍ത്ഥ ശബ്ദം ഉപയോഗിച്ച് സംസാരിക്കാന്‍ മാത്രം…