മാർക്കേസ് എഴുതിയതിലും വലിയ മാജിക്കൽ റിയലിസമാണ് ചുറ്റും നടക്കുന്നത്

75
മാജിക്കൽ റിയലിസം

S Hareesh Hareesh
ഓർത്തു നോക്കിയാൽ മാർക്കേസ് എഴുതിയതിലും വലിയ മാജിക്കൽ റിയലിസമാണ് ചുറ്റും നടക്കുന്നത്.
ചുറ്റും ആൾബഹളമില്ലാതെ , ശുപാർശക്കത്തെഴുതാതെ ഉമ്മൻചാണ്ടി വീട്ടിലിരിക്കുന്നു.
പിണറായി വിജയനും പത്രക്കാരും തമ്മിൽ ചിരിക്കുന്നു.കുശലം പറയുന്നു.
പത്ത് ആനകളുടെ അകമ്പടിയോടെ എഴുന്നള്ളിയിരുന്ന തിരുനക്കരയപ്പൻ ഒരു കാറിൽ കയറിപ്പോയി ആറാട്ട് കുളിച്ചു വരുന്നു. മദ്യപിക്കരുത് എന്ന് പറഞ്ഞിരുന്ന ഡോക്ടർമാർ അത് മരുന്നായി കുറിച്ച് നൽകുന്നു. സ്വന്തം ജോലിയായ കുർബാന ചൊല്ലിയതിന് പള്ളീലച്ചൻ അറസ്റ്റിലാകുന്നു.കുറച്ച് ദിവസം മുമ്പ് വരെ ബലാത്സംഗം ചെയ്താൽ പോലും പോലീസിന് അച്ചന്മാരെ പിടിക്കാൻ പേടിയായിരുന്നെന്നോർക്കണം. മെഡിക്കൽ കോളേജുകളിൽ തിങ്ങി നിറഞ്ഞിരുന്ന രോഗികൾ പെട്ടെന്ന് അപ്രത്യക്ഷരാകുന്നു. ഒരാൾ മാത്രം ഒരു അരിവാളുമായി ഓടി കൊടുങ്ങല്ലൂർ കാവ് തീണ്ടുന്നു.
അമിത് ഷാജിയെ ക്കുറിച്ച് കേൾക്കാനില്ല.
Advertisements