കടപ്പാട് : S Jayesh

ഇതൊരു കറൻസിയാണ്. കേരളത്തിനു പുറത്തു താമസിച്ചിട്ടുള്ള മദ്യസ്നേഹികൾക്ക് അറിയാമായിരിക്കും. വൈൻ ഷോപ്പിൽ നിന്നും മദ്യം വാങ്ങുമ്പോൾ ചിലപ്പോൾ ചില്ലറ ഉണ്ടാവില്ല. ഉപയോക്താവിന്റെ ബാക്കി കിട്ടാനുള്ള ചില്ലറയ്ക്ക് ഒരു വിലയും കല്പിക്കാത്ത കേരളത്തിലെ കച്ചവടക്കാർ (മിക്കവാറും പിന്നെത്തരാം എന്നായിരിക്കും, അതൊരിക്കലും കിട്ടില്ലെന്ന് അവർക്കുമറിയാം നമുക്കും അറിയാം) കണ്ടുപഠിക്കേണ്ടതാണിത്. രണ്ട്, അഞ്ച് രൂപ ചില്ലറ തരാൻ ഇല്ലാത്തപ്പോൾ വൈൻ ഷോപ്പുകാർ ചിത്രത്തിൽ കാണുന്നപോലെ ഒരു ‘സ്വന്തം കറൻസി’ തരും. ഇതുപയോഗിച്ച് അടുത്തുള്ള ടച്ചിംഗ്സ് വില്പനക്കാരിൽ നിന്നും പുഴുങ്ങിയ കടല, വറുത്ത പട്ടാണി, ദാൽ എന്നിങ്ങനെ എന്തും വാങ്ങിക്കാവുന്നതാണ്. അല്ലെങ്കിൽ അടുത്ത തവണ മദ്യം വാങ്ങുമ്പോൾ ഈ ‘നോട്ട്’ കൊടുത്താൽ മതി, അത്രയും കുറച്ചുതരും.ചിത്രത്തിൽ കാണുന്നതു ഞാൻ ഹൈദരാബാദിലെ അവസാനനാളുകളിൽ താമസിച്ചിരുന്ന ജില്ലേലഗുഡ എന്ന പ്രാന്തപ്രദേശത്തിലെ ഒരു വൈൻ ഷോപ്പിലെ കറൻസിയാണ്. എന്തോ, ഇനിയൊരിക്കലും ഹൈദരാബാദിലേയ്ക്കു തിരിച്ചു പോവില്ലെന്ന തോന്നൽ ഉണ്ടായിരുന്നതുകൊണ്ടു ഞാനതു കൂടെക്കൊണ്ടുപോന്നു. ലോകം എത്ര സുന്ദരമാണ്!

You May Also Like

പലതരം ചിരികൾ

ചിരിക്കുമ്പോള്‍ ഇത്തിരി ശ്രദ്ധയൊക്കെ വേണം. ചിലപ്പോള്‍ ചിരി വലിയ യുദ്ധങ്ങള്‍ക്ക് പോലും വഴിവച്ചേക്കാം. പാഞ്ചാലിയുടെ ഒറ്റ ചിരി ആയിരുന്നില്ലേ മഹാഭാര യുദ്ധത്തിന് തന്നെ വഴിവച്ചത്

പകൽ വീടുകളിലെ വാർദ്ധക്യ പ്രണയങ്ങൾ

പങ്കാളി മരിച്ച വൃദ്ധർക്ക് സമപ്രായക്കയോട് ഒത്തുകൂടാനുള്ള സംവിധാനമാണ് ‘പകൽ വീടുകൾ’. വളരെ നല്ലൊരു ആശയമാണ്. കാരണം ജീവിതത്തിന്റെ സായാഹ്നത്തിലെ ഇരുട്ടിനെ ഒരുപരിധി വരെ അകറ്റാൻ അത് ഉപകരിക്കും. വൃദ്ധർ

ഭീകരനാണിവൻ ഭീകരൻ, 150 ഓളം മനുഷ്യരെ കൊന്ന ലോകത്തെ ഏറ്റവും അപകടകാരിയായ പക്ഷി !

ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷി ഏത് ? കാസവേരി എന്ന പക്ഷി ആണ് ലോകത്തിലെ ഏറ്റവും…

ഈ മരം നട്ടുപിടിപ്പിച്ചാല്‍ വധശിക്ഷയായിരുന്നു ഫലം

ഈ മരം നട്ടുപിടിപ്പിച്ചാല്‍ വധശിക്ഷയായിരുന്നു ഫലം അറിവ് തേടുന്ന പാവം പ്രവാസി പണ്ട് സുൽത്താൻമാരുടെ ഭരണകാലത്ത്…