അന്തരിച്ച സച്ചിയുടെ സ്വപ്ന സിനിമയായിരുന്നു വിലായത്ത് ബുദ്ധ എന്ന ചിത്രം. ജിആര്‍ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. സച്ചിയുടെ ആകസ്മികമായ മരണം കാരണം സച്ചിയുടെ സഹ സംവിധായകനായി പ്രവർത്തിച്ച ജയൻ നമ്പ്യാർ ഈ പ്രോജക്ടിലേക്ക് എത്തുകയായിരുന്നു . ചിത്രത്തിൽ ഡബിൾ മോഹനൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ജി ആര് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത്. കോട്ടയം രമേഷ് , പ്രിയംവദ, അനു മോഹൻ, രാജശ്രീ നായർ, ടി ജെ അരുണാചലം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഉര്‍വശി തിയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന്, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന വിലായത്ത് ബുദ്ധയുടെ ക്യാമറ നിർവഹിക്കുന്നത് ‘കാന്താര’, ‘777 ചാർലി’, ‘ബെൽ ബോട്ടം’ എന്നീ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച അരവിന്ദ് കശ്യപ് ആണ് . അദ്ദേഹത്തെ കുറിച്ച് പൃഥ്വിരാജ് പരാജ വാക്കുകളാണ് ശ്രദ്ധ നേടുന്നത് .
“777 ചാർളിയും കാന്താരയും ആണ് അരവിന്ദ് കശ്യപിന്റെ ബെസ്റ്റ് എന്ന് കരുതുന്നവർ വിലായത്ത് ബുദ്ധ വരാൻ വേണ്ടി കാത്തിരിക്കൂ എന്നാണ്പ്രൈത്വിരാജ് പറയുന്നത്. ഈ ചിത്രത്തിൽ തന്റെ കരിയർ ബെസ്റ്റ് ജോലിയാണ് അരവിന്ദ് ചെയ്തിരിക്കുന്നതെന്ന സൂചനയാണ് പൃഥ്വിരാജ് നൽകുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ പൂർത്തിയായി. ഡബിള്‍ മോഹനൻ എന്ന കഥാപാത്രമായി പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രം ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് കഥ പറയുന്നത്.