2nd വേൾഡ് വാറിൽ ലോകം യഥാർത്ഥ ശത്രുവിനെയല്ല പരാജയപ്പെടുത്തിയത്, അമേരിക്കൻ ജനറൽ പാറ്റൺ ആ പറഞ്ഞത് സോവിയറ്റിനെ ഉദ്ദേശിച്ചായിരുന്നു

62

എഴുതിയത് S Rámnath

ജനറൽ ജോർജ്ജ് പാറ്റൺ. അമേരിക്കയുടെ വിഖ്യാതനായ ടാങ്ക് ജനറൽ.
‘പാറ്റൺ ടാങ്ക് ‘ എന്ന പേര് ലോക പ്രസിദ്ധമാണ്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം അമേരിക്ക നിർമ്മിച്ച യുദ്ധ ടാങ്കായിരുന്നു പാറ്റൺ ടാങ്ക്. യുദ്ധത്തിൽ അമേരിക്കയുടെ ടാങ്ക് സൈന്യത്തെ നയിച്ച ജനറൽ പാറ്റൺ എന്ന ജോർജ്ജ് സ്മിത്ത് പാറ്റൺ ജൂനിയറിൻ്റെ സ്മരണക്കാണ് ടാങ്കുകൾക്ക് ഈ പേര് നൽകിയത്.ഒന്നാം ലോകയുദ്ധത്തിൽ അമേരിക്കയുടെ ആർമി ടാങ്ക് കോർപ്സിലെ ഓഫീസറായിരുന്നു പാറ്റൺ. രണ്ടാം ലോകയുദ്ധത്തിൽ ജപ്പാൻ്റെ പേൾ ഹാബർ ആക്രമണത്തോടെ അമേരിക്ക യുദ്ധത്തിലേക്ക് നേരിട്ടിറങ്ങി. ഉത്തര ആഫ്രിക്കയിൽ നടന്ന അച്ചുതണ്ട് ശക്തികൾക്കെതിരായ പോരാട്ടത്തിൽ അമേരിക്കൻ സൈന്യത്തെ നയിച്ചത് പാറ്റണായിരുന്നു.എർവ്വിൻ റോമലിൻ്റെ ആക്രമണത്തിനു മുൻപിൽ തകർന്ന് ഈജിപ്തിൽ നിന്നും ടുണീഷ്യയിൽ നിന്നും പിൻവാങ്ങേണ്ടി വന്ന സഖ്യശക്തികൾ ജോർജ്ജ് പാറ്റൺൻ്റെ വരവോടെ തിരിച്ചടി തുടങ്ങി.

General George Patton dies - 12/21/1945 - YouTubeപാറ്റണും റോമലും തമ്മിൽ ആഫ്രിക്കയിൽ നടന്ന പോരാട്ടം എക്കാലത്തെയും മികച്ച ടാങ്ക് യുദ്ധമായിരുന്നു. പരാജയപ്പെടുത്താൻ ബുദ്ധിമുട്ടുള്ള പോരാളിയെന്ന് റോമലിനെ പാറ്റൺ വിശേഷിപ്പിച്ചപ്പോൾ മൊബൈൽ വാർഫെയറിലെ തലതൊട്ടപ്പൻ എന്നാണ് റോമൽ പാറ്റണെക്കുറിച്ച് പറഞ്ഞത്. അത്രക്കും മികച്ചതും കണിശതയാർന്നതുമായ യുദ്ധമായിരുന്നു പാറ്റൺൻ്റേത്.റോമലിൻ്റെ പിൻവാങ്ങലോടെ ആഫ്രിക്കൻ യുദ്ധത്തിൽ പാറ്റണിൻ്റെ നേതൃത്വത്തിൽ അനായാസമായി വിജയക്കൊടി പാറിച്ചു.ഡി-ഡേ ലാൻഡിംഗിന് ശേഷം നോർമാൻഡിയിൽ നടന്ന യുദ്ധത്തിൽ അമേരിക്കൻ 3rd ആർമിയെ പാറ്റൺ നയിച്ചു. ജർമ്മനിയുടെ കനത്ത പ്രതിരോധത്തെയും ടൈഗർ ടാങ്കുകളുടെ പ്രഹര ശേഷിയേയും മറികടന്ന് പാറ്റൺ നടത്തിയ മികച്ച പോരാട്ടം ഫ്രാൻസിൻ്റെ മോചനത്തിൽ നിർണ്ണായകമായിരുന്നു.

ഫ്രാൻസിലെ ജർമ്മൻ അധിനിവേശ സമയത്ത് എർവ്വിൻ റോമൽ തൻ്റെ 7th പാൻസറുമായി നടത്തിയ ഒരു ദിവസം 150 കി.മീ മുന്നേറ്റം എന്ന റെക്കോർഡ് നോർമാൻഡിയിൽ പാറ്റൺ തിരുത്തിക്കുറിച്ചു.160 കി.മീ വരെ മുന്നേറിയ പാറ്റൺൻ്റെ 3rd ആർമി ജർമ്മൻ പ്രതിരോധത്തെ നിഷ്പ്രഭമാക്കി.എന്നാൽ ഈ പോരാട്ടത്തിൻ്റെ പേരിൽ പാറ്റൺ ഒരുപാട് പഴിയും കേട്ടു .പാറ്റൺൻ്റെ യുദ്ധ ശൈലി കൂടെയുള്ള സൈനികർക്കും കനത്ത നഷ്ടം വരുത്തുന്നതായിരുന്നു. റിസ്ക്കുകൾ ഏറ്റെടുത്ത് സഹസൈനികരെ കുരുതി കൊടുക്കുന്നു എന്ന വിമർശനം പാറ്റണെതിരെ ഉയർന്നിരുന്നു.വളരെ കാർക്കശ്യക്കാരും മുരടനുമായിരുന്നു പാറ്റൺ.തൻ്റെ ടാങ്ക് ഡിവിഷനിലെ 2 സൈനികരെ പാറ്റൺ പരസ്യമായി മർദ്ദിച്ച സംഭവം പോലുമുണ്ടായി.

The Problem With Trump's Admiration of General Patton - POLITICO Magazineഎന്നാൽ പാറ്റൺൻ്റെ പോരാട്ട വീര്യം വളരെ മികച്ചതായിരുന്നു. ബാറ്റിൽ ഓഫ് ബൾജിൽ ഇടിത്തീ പോലെ വന്ന ജർമ്മൻ ആക്രമണത്തെ പാറ്റൺ ധൈര്യത്തോടെ നേരിട്ടു. ബർലിനിലേക്കുള്ള സഖ്യശക്തികളുടെ കടന്നുവരവിന് ഈ പോരാട്ടം സഹായകമായി.ജർമ്മൻ കോട്ടകളോരോന്നായി തകർത്ത് മെറ്റ്സിലും നോർമാൻഡിയിലും പാറ്റൺ നടത്തിയ പോരാട്ടം നാസി ജർമ്മനിയുടെ അടിത്തറയിളക്കുന്നതായിരുന്നു.രണ്ടാം ലോകയുദ്ധത്തിലെ വിജയത്തോടെ അമേരിക്കയുടെ ഹീറോ ആയി ജോർജ് പാറ്റൺ മാറി.അമേരിക്ക മാത്രമല്ല സഖ്യശക്തിയിലെ എല്ലാ രാഷ്ട്രങ്ങളും പാറ്റണെ മെഡലുകൾ നൽകി ആദരിച്ചു.

എന്നാൽ ഈ നേട്ടങ്ങൾക്കപ്പുറത്ത് വിവാദനായകൻ കൂടിയായിരുന്നു ജോർജ്ജ് പാറ്റൺ ! രണ്ടാം ലോകയുദ്ധാനന്തരം പാറ്റൺ നടത്തിയ പ്രസ്താവനയാണ് അദ്ദേഹത്തെ വില്ലനാക്കിയത്. ” വേൾഡ് ഡിഫീറ്റഡ് ദ റോംഗ് എനിമി” (ലോകം യഥാർത്ഥ ശത്രുവിനെയല്ല പരാജയപ്പെടുത്തിയത്) എന്ന പാറ്റൺൻ്റെ പ്രസ്താവന വിവാദമായി. യുദ്ധത്തിൽ പരാജയപ്പെടുത്തേണ്ടത് ജർമ്മനിയെ അല്ലായിരുന്നുവെന്നും സോവിയറ്റ് യൂണിയനെ ആയിരുന്നു എന്നുമായിരുന്നു പാറ്റൺൻ്റെ അഭിപ്രായം. എന്നാൽ പാറ്റൺ ജൂതവിരുദ്ധനായത് കൊണ്ടാണ് ഈ പ്രസ്താവന നടത്തിയതെന്ന് ചിലർ ആരോപിച്ചു.

Trump like WW 2 hero General George Patton—Commentaryയുദ്ധാനന്തരം 1945 ഡിസംബറിൽ ബർലിനിൽ വച്ച് കാറപകടത്തിൽ പാറ്റൺ കൊല്ലപ്പെട്ടു. ജൂത തീവ്രവാദികളും സോവിയറ്റ് യൂണിയനും ചേർന്ന് പാറ്റണെ കൊന്നതാണ് എന്ന് ഗൂഢാലോചന സിദ്ധാന്തക്കാർ വാദിക്കുന്നു. എന്നാൽ സ്വാഭാവികമായ ആക്സിഡൻറായിരുന്നു എന്നതാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. യുദ്ധാനന്തരം അമേരിക്ക നിർമ്മിച്ച ഷെർമാൻ ടാങ്കുകളുടെ പരിഷ്ക്കരിച്ച രൂപമായ M48 മെയിൻ ബാറ്റിൽ ടാങ്കിന് തങ്ങളുടെ എക്കാലത്തെയും മികച്ച ടാങ്ക് ജനറലിൻ്റെ പേര് തന്നെ നൽകി. അതാണ് പാറ്റൺ ടാങ്ക് എന്ന പേരിൽ പ്രശസ്തമായത്.

(1965 ലെ ഇന്ത്യ – പാക്കിസ്ഥാൻ യുദ്ധത്തിൽ നമ്മുടെ പരംവീർ ചക്ര ഹവീൽദാർ അബ്ദുൾ ഹമീദ് 7 പാറ്റൺ ടാങ്കുകൾ തകർത്തത് പ്രശസ്തമാണ്. അന്ന് പിടിച്ചെടുത്ത പാറ്റൺ ടാങ്കുകൾ ഡൽഹിയിലൂടെ നമ്മുടെ സൈന്യം ആഘോഷമായി കൊണ്ടുപോയരുന്നു)