ഇനിയും പ്രശസ്തർ മരിക്കും, അപ്രശസ്തരെന്ന പോലെ തന്നെ, കോവിഡിന് രണ്ടായാലും ഒരുപോലെ

0
41

എന്ത് കൊണ്ടിങ്ങനെ…? മുൻ മന്ത്രി ബാലകൃഷ്ണപിള്ളയുടെ സംസ്കാര ചടങ്ങിനും ഇതായിരുന്നു അവസ്‌ഥ. ഇലക്ഷൻ കാലത്ത് അന്തോം കുന്തോം നോക്കാതെ നടന്നതിന്റെയാണ് ഇപ്പോൾ നാട് അനുഭവിക്കുന്നതിന്റെ ഒരു കാരണം. തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ. അത് ഞാനായാലും നിങ്ങളായാലും ഏത് രാഷ്ട്രീയക്കാരായാലും. പ്രോട്ടോക്കോൾ അനുസരിക്കാൻ, അനുസരിപ്പിക്കാൻ ഇത്ര പ്രയാസമോ…?

എസ് ശാരദക്കുട്ടിയുടെ കുറിപ്പ് 

സഖാവ് കെ. ആർ. ഗൗരിയുടെ ശവസംസ്കാരച്ചടങ്ങുകളിലെ ആൾത്തിരക്ക്, ഈ മഹാവ്യാധിക്കാലത്ത്, അച്ചടക്ക ലംഘനം തന്നെയാണ്. നടപടിയെടുക്കണം. സർക്കാർ, കോവിഡ് മാനദണ്ഡങ്ങളിൽ ഇളവനുവദിച്ചുവെങ്കിൽ അത് വലിയ വീഴ്ചയാണ്. ഒരു തരത്തിലും ന്യായീകരിച്ചു കൂടാത്തത്. ഇനിയും പ്രശസ്തർ മരിക്കും. അപ്രശസ്തരെന്ന പോലെ തന്നെ. കോവിഡിന് രണ്ടായാലും ഒരുപോലെ. കോവിഡ് ഒരു അന്ധരോഗമാണ്. അതിന് കന്യാകുമാരിയും കാശ്മീരും ഒരുപോലെ. കർത്താവുമള്ളാവുമയ്യപ്പനും ഒരുപോലെ. 20 എന്നൊരു നിബന്ധന സർക്കാർ വെച്ചിട്ടുണ്ടെങ്കിലും മരണച്ചടങ്ങുകളിൽ 20 പേർ പോലും പാടില്ല എന്ന സാഹചര്യം നിലവിലുണ്ട്. ഒരു തരം ഇളവും ആർക്കുവേണ്ടിയും അനുവദിച്ചു കൂടാ. അതൊരു തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുക.കരുത്തിന്റെ പേരിൽ ജീവിതം മുഴുവൻ ഒറ്റയാക്കപ്പെട്ട ഒരു സ്ത്രീയായിരുന്നു സഖാവ് കെ.ആർ. ഗൗരി. നാലാൾ കുറഞ്ഞാൽ അവരുടെ ജീവിതത്തെയോ മരണത്തെയോ അതു ബാധിക്കുമായിരുന്നില്ല.