Connect with us

house

S ട്രാപ്പ് ആണോ P ട്രാപ്പ് ആണോ നല്ലത് ? വായിക്കുക, ഇല്ലെങ്കിൽ പണികിട്ടും

സാനിറ്ററി ഐറ്റംസ് വിൽക്കുന്ന കടയിൽ നിൽക്കുമ്പോൾ ആണ്‌ ഒരു കോണ്ട്രാക്റ്ററും സെയിൽസ്മാനുമായുള്ള സംസാരം ശ്രദ്ധിച്ചത്. ‘ക്ലയന്റിന്‌ ഇവിടെ ഇഷ്ടപ്പെട്ട ക്ലോസറ്റുകൾ എല്ലാം S ട്രാപ്പ് ആണ്‌

 64 total views

Published

on

സുജിത് കുമാർ

സാനിറ്ററി ഐറ്റംസ് വിൽക്കുന്ന കടയിൽ നിൽക്കുമ്പോൾ ആണ്‌ ഒരു കോണ്ട്രാക്റ്ററും സെയിൽസ്മാനുമായുള്ള സംസാരം ശ്രദ്ധിച്ചത്. ‘ക്ലയന്റിന്‌ ഇവിടെ ഇഷ്ടപ്പെട്ട ക്ലോസറ്റുകൾ എല്ലാം S ട്രാപ്പ് ആണ്‌. പക്ഷേ അത് വയ്ക്കുന്നതിനോട് യോജിപ്പില്ല. നിങ്ങളെന്താണ്‌ P ട്രാപ്പ് മോഡലുകൾ കൂടുതൽ വയ്ക്കാത്തത്? ‘

വാൾ മൗണ്ടിംഗ് ഒഴികെ P ട്രാപ്പ് മോഡലുകൾ കുറവാണ്‌ കിട്ടുന്നത്. ഈ സംസാരം കേട്ട് നിന്നപ്പോൾ ആകെ കൺഫ്യൂഷൻ ആയി. എന്തായാലും കക്ഷിയോട് തന്നെ ചോദിച്ചു. എന്താണ്‌ ഈ S ട്രാപ്പിന്റെ പ്രശ്നം?
‘വാട്ടർ സീൽ ചിലപ്പോഴൊക്കെ S ട്രാപ്പിൽ മിസ് ആകും. അതുകൊണ്ട് മണം വരാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് ഞാൻ പൊതുവേ ഇത് റക്കമൻഡ് ചെയ്യാറില്ല. പല രാജ്യങ്ങളിലും നിയമം മൂലം തന്നെ ഇത് പ്ലംബിംഗിനായി ഉപയൊഗിക്കുന്നത് നിരോധിച്ചിട്ടൂണ്ട്.’

എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ അറിവ് ആയിരുന്നു. വിദേശ രാജ്യങ്ങളിൽ നിരോധിക്കപ്പെട്ടു എങ്കിൽ അതിനൊരു ശക്തമായ കാരണം ഉണ്ടാകുമല്ലോ. നമ്മുടെ സിലബസ്സിൽ ഇല്ലാത്ത വിഷയം ആണെങ്കിലും നിത്യ ജീവിതവുമായി ഇത്രയധികം ബന്ധമുള്ള സുപ്രധാന വിഷയം ആയതിനാൽ കൂടുതൽ കാര്യങ്ങൾ അറിയാമെന്ന് വച്ചു.

പ്ലംബിംഗിൽ ട്രാപ്പുകൾ ഉപയോഗിക്കുന്നത് വേസ്റ്റ് ലൈനിൽ നിന്നും (സീവർ ലൈൻ) ഗ്യാസ് മുറിയ്കകത്തേയ്ക്ക് പ്രവേശിക്കുന്നത് തടയുന്നതിനായാണ്‌. U ആകൃതിയിൽ വളച്ച് വച്ചിരിക്കുന്ന ഭാഗത്ത് വെള്ളം നിലനിൽക്കുന്നതിനാൽ അതൊരു ഗ്യാസ് സീൽ ആയി പ്രവർത്തിക്കുകയും വാതകങ്ങൾ സിങ്കിലൂടെയും കമോഡിലൂടെയുമൊക്കെ കെട്ടിടത്തിനകത്തേയ്ക്ക് കയറുന്നതും തടയാനാകുന്നു. അതുപോലെത്തന്നെ സീവർ ലൈനിലൂടെ വരുന്ന ക്ഷുദ്ര ജീവികളെ പ്രതിരോധിക്കാനും ഇതുവഴി കഴിയുന്നു.

S ട്രാപ്പ് , P ട്രാപ്പ് , Q ട്രാപ്പ്, ബോട്ടിൽ ട്രാപ്പ്, ഫ്ലോർ ട്രാപ്… തുടങ്ങി വിവിധ തരം ട്രാപ്പുകൾ പ്ലംബിംഗ് സിസ്റ്റത്തിലുണ്ട്. S, P തുടങ്ങിയവയൊക്കെ ട്രാപ്പിന്റെ ആകൃതിയ സൂചിപ്പിക്കുന്നു. ഇവയുടെയൊക്കെ ലക്ഷ്യം ഒന്നു തന്നെ ആണെങ്കിലും പ്രായോഗിക തലത്തിൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് പല തരം ട്രാപ്പുകൾ ഉപയോഗിക്കപ്പെടുന്നു. S ട്രാപ്പ് ആണ്‌ പതിനെട്ടാം നൂറ്റാണ്ട് മുതൽ ഉപയോഗിച്ച് വരുന്ന ആദ്യ കാല ട്രാപ്പുകൾ. പക്ഷേ പിന്നീട് ഇത്തരം ട്രാപ്പുകളിൽ ഗുരുതരമായ ചില പ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ഇവയ്ക് പകരമായി P ട്രാപ്പ് പോലെയുള്ള സംവിധാനങ്ങൾ കൂടുതൽ വ്യാപകമായി.

എന്തിനാണോ ട്രാപ്പുകൾ ഉപയോഗിക്കുന്നത് അതിന്റെ ഉദ്ദേശത്തെ തന്നെ ഇല്ലാതാക്കുന്ന ഒരു പ്രശ്നം S ട്രാപ്പുകൾക്ക് ഉണ്ട് . അതായത് മർദ്ദ വ്യത്യാസം കൊണ്ടുള്ള “സൈഫൺ എഫക്റ്റ്” ഇത്തരം ട്രാപ്പുകളിൽ കൂടുതൽ ആയതിനാൽ ട്രാപ്പിലുള്ള വെള്ളം കൂടുതൽ അളവിൽ വേസ്റ്റ് ലൈനിലേക്ക് വലിച്ചെടുക്കപ്പെട്ട് വാട്ടർ സീൽ പലപ്പോഴും നഷ്ടമാകുന്നു. അങ്ങനെ വാതകങ്ങൾ കെട്ടിടത്തിനകത്തേയ്ക്ക് പ്രവേശിക്കാൻ സാഹചര്യമൊരുങ്ങുന്നു. ഇതുകൊണ്ട് തന്നെ അമേരിക്ക ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും പ്ലംബിംഗിനായി S ട്രാപ്പുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധം ആണ്‌.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മുടെ നാട്ടിൽ ഇപ്പോഴും ഇത്തരം യാതൊരു നിയന്ത്രണങ്ങളും ഇല്ലാത്തത് എന്തുകൊണ്ടായിരിക്കാം? ഈ മേഖലയിൽ പ്രവർത്തിക്കുന്ന സുഹൃത്തുക്കളോട് ഇക്കാര്യം സംസാരിച്ചപ്പൊൾ പറഞ്ഞത് പൊതുവേ ഈ പറയുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നാണ്‌. പിന്നെ എയർ വെന്റുകൾ ഇടുന്നതു കാരണം സൈഫൺ ഡ്രൈ എന്ന പ്രശ്നം ഉണ്ടാകാറില്ലത്രേ. നമ്മുടെ നാട്ടിൽ S ട്രാപ്പുകൾ ഉള്ള ടൊയ്‌‌ലറ്റ് സിസ്റ്റം കമ്പനികൾ കൂടുതലായി പുറത്തിറക്കാൻ കാരണം പ്രായോഗികതയിൽ ഊന്നിയ അവയുടെ ഡിമാന്റ് തന്നെ ആയിരിക്കാം. അതായത് ഗ്രൗണ്ട് ഫ്ലോറിൽ ഉള്ള ടോയ്‌‌ലറ്റുകളിൽ വേസ്റ്റ് പൈപ്പ് ലൈൻ തറയ്ക് അടിയിലൂടെ തന്നെ സ്ഥാപിക്കാം എന്നതിനാൽ കൂടുതൽ സൗകര്യം S ട്രാപ്പുകൾ ആണ്‌ എന്നതു തന്നെ.

വാഷ് ബേസിനിലും കമോഡിലുമൊക്കെ വളരെ അധികം വെള്ളം ഒരുമിച്ച് ഫ്ലഷ് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആണ്‌ S ട്രാപ്പുകളിൽ സൈഫൺ ഡ്രൈ എഫക്റ്റ് വഴി വാട്ടർ സീൽ നഷ്ടമാകുന്നത് എന്നതിനാൽ ഉപയോഗ ശേഷം എപ്പോഴും പതുക്കെ അല്പം വെള്ളം കൂടി ഒഴിച്ച് വാട്ടർ സീൽ നഷ്ടമാകുന്ന പ്രശ്നം ഒഴിവാക്കാൻ കഴിയും.

Advertisement

 65 total views,  1 views today

Advertisement
Entertainment15 hours ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment1 day ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement