ഹണിട്രാപ്പ് കേസിലെ ഒന്നാംപ്രതി മംഗളം അജിത്ത് കുമാർ വിരമിച്ചു എന്ന വാർത്തയിലെ സത്യം എന്താണ് ? മാധ്യമപ്രവർത്തനത്തിലെ നെറികേടുകളുടെ കഥ

183
S V Pradeep എഴുതുന്നു 
മംഗളം പുറത്താക്കി; വിരമിച്ചതല്ല; സത്യം അതുമാത്രം. തിടുക്ക തീരുമാനം ഷാജൻ സ്കറിയയെ അമ്മയ്ക്ക് തെറി വിളിച്ചത്… വെറും അഞ്ചാം പേജിൽ ചരമ കോളത്തിന് തുല്യമായ രീതിയിൽ വാർത്ത നിരന്നതും കാലത്തിന്റെ കരവിരുത്…
കാലത്തിന്റെ കാവ്യനീതി കണ്ണീരണിഞ്ഞ സത്യങ്ങളുടെ ജീവൻ തുടിപ്പ് ഈ വാർത്ത.. ടെലിവിഷൻ ചുമതലയിൽ തുടരും..
അജിത്ത് കുമാറിന്റെ അടിവേരിളക്കിയ ദിവസങ്ങൾ::–
2017 മാർച്ച് 28; 2017 ഓഗസ്റ്റ് 15; 2017 നവംബർ 11; 2018 ഫെബ്രുവരി 20..
അജിത്ത് കുമാറിന്റെ വിരമിക്കൽ അച്ച് നിരത്തിയ തീയതി 20 എന്നതും അത് 2020 ഫെബ്രുവരി 20ന് കൃത്യം ഒരു മാസം മുമ്പ് ജനുവരി 20 ന് എന്നതും പ്രകൃതി നിയോഗം..
അജിത്ത് കുമാറിന്റെ യഥാർത്ഥ ദുരന്തം 2020 ഫെബ്രുവരി 20 ന് ശേഷം തുടങ്ങാൻ പോകുന്നതേ ഉള്ളൂ….
മംഗളം അജിത്ത് കുമാർ വിരമിച്ചു എന്ന വാർത്തയിലെ സത്യം എന്താണ്.. അന്വേഷണ വിവരങ്ങൾ ദേ ഇങ്ങനെ..
അജിത്ത് കുമാർ ഇനി മംഗളം ചുമതലയിൽ വേണ്ട എന്ന് മാനേജ്മെന്റ് തീരുമാനിക്കുന്നത് ഏകദേശം ഒന്നര മാസം മുമ്പ്.. അധികാരം നഷ്ടപ്പെടും എന്ന തിരിച്ചറിവിൽ അജിത്ത് കുമാർ മംഗളം മാനേജ്മെന്റിന് മുന്നിൽ കരഞ്ഞ് കാലുപിടിച്ചു. മാന്യമായ ഒരു വിടവാങ്ങൽ തനിക്ക് നൽകണം.. കാരുണ്യവാനായ മനുഷ്യസ്നേഹിയായ എംസി വർഗ്ഗീസിന്റെ കുടുംബം അത് അംഗീകരിച്ചു..അങ്ങനെ ആണ് വിരമിക്കൽ വാർത്ത തയ്യാറാകുന്നത്. വിരമിക്കൽ മാറ്റർ തയ്യാറായിട്ട് ഏകദേശം ഒരു മാസം ആകുന്നു.
അടുത്ത വിഷയം എന്ന് വിരമിക്കണം. ആ ദിവസത്തിൽ മാത്രം അനിശ്ചിതത്വം. തന്ത്രശാലിയായ അജിത്ത് കുമാർ വിരമിക്കൽ തീയതി പരമാവധി നീട്ടാൻ പല അടവുകളും പയറ്റി. അക്കൗണ്ട്സ് ക്ലീയറിംഗ്, ചാനലിന് പുതിയ ഇൻവെസ്റ്ററെ കണ്ടെത്തൽ, ചാനൽ വിൽപ്പനക്ക് അന്വേഷണം തുടങ്ങി പല പല കുതന്ത്രങ്ങൾ അജിത്ത് കുമാർ പയറ്റി വിരമിക്കൽ തീയതി നീട്ടി പിടിക്കാൻ
പെട്ടെന്ന് വിരമിക്കൽ വാർത്ത എന്തുകൊണ്ട്?
മറുനാടൻ മലയാളി ഷാജൻ സ്കറിയെ ഭീഷണിപ്പെടുത്തി അമ്മയ്ക്ക് തെറി പറഞ്ഞ ഓഡിയോ ക്ലിപ്പ് പുറത്ത് വന്ന് സൂപ്പർ ഹിറ്റ് ആയതാണ് ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ വിരമിക്കൽ വാർത്ത പ്രസിദ്ധീകരിക്കാൻ മംഗളം മാനേജ്മെന്റിനെ നിർബന്ധിതമാക്കിയത്.
കൃത്യമായി പറഞ്ഞാൽ വിരമിക്കൽ വാർത്ത മംഗളം പത്രത്തിൽ അഞ്ചാം പേജിൽ വളരെ അപ്രധാനമായി പ്രസിദ്ധീകരിച്ച വിവരം അജിത്ത് കുമാർ അറിഞ്ഞിരുന്നില്ല.. വാർത്ത കണ്ട് വിളിച്ചന്വേഷിച്ച സുഹൃത്തുക്കൾ പറഞ്ഞാണ് അജിത്ത് കുമാർ വിരമിക്കൽ വാർത്ത പ്രസിദ്ധീകരിച്ച വിവരം അറിയുന്നത് എന്ന സംസാരം ശക്തമാണ്..
അജിത്ത് കുമാറിന്റെ സർവ്വ നാശം തുടങ്ങിയത് 2017 ഓഗസ്റ്റ് 15 ഓടെ..
സുനിത ദേവദാസ് എന്ന, മാധ്യമ പ്രവർത്തനത്തിൽ എട്ടും പൊട്ടും തിരിയാത്ത അപക്വതയുടേയും നെഗളിപ്പിന്റേയും ആൾരൂപം ആയ വെറും സിപിഎം സൈബർ പോരാളി എന്ന ലേബൽ മാത്രം ഉള്ള വ്യക്തിയെ മംഗളം ടെലിവിഷൻ സിഒഒ (Chief Operating Officer) ആയി നിയമിച്ചതോടെ ആണ് അജിത്ത് കുമാറിന്റെ കസേരയുടെ ആണിക്കല്ല് ഇളകി തുടങ്ങിയത്.. പതിറ്റാണ്ടുകൾ പ്രവർത്തന പാരമ്പര്യം ഉള്ള നിരവധി മാധ്യമ പ്രവർത്തകരും മാനേജ്മെന്റ് വിദഗ്ധരായ ജിവനക്കാരും ഉള്ള മംഗളം കുടുംബത്തിൽ ഒരു ട്രയിനിയുടെ പ്രവർത്തന പാരമ്പര്യം പോലും ഇല്ലാത്ത വെറും സിപിഎം സൈബർ പോരാളി ഇമേജ് മാത്രം ഉള്ള സുനിത ദേവദാസിന്റെ സിഓഒ നിയമനം മംഗളം കുടുംബത്തിൽ കോളിളക്കം സൃഷ്ടിച്ചു.. മംഗളം മാനേജ്മെന്റ് എല്ലാ വിഭാഗം ജീവനക്കാരിൽ നിന്നും കടുത്ത ചോദ്യങ്ങൾ നേരിട്ടു…
എതിർപ്പുകളെ മറികടക്കാൻ അജിത്ത് കുമാറും സുനിത ദേവദാസും കൂടി കുതന്ത്രങ്ങൾ മെനഞ്ഞു.. അതിന്റെ ഭാഗമായി സുനിത ദേവദാസ് കൈരളി ടിവിയിൽ പോയി ജോൺ ബ്രിട്ടാസിനെ സന്ദർശിച്ചു. കൈരളി ടിവി ഫോട്ടോസ് ഫേസ്ബുക്കിൽ പോസ്റ്റി. തുടർന്ന് നിരവധി സിപിഎം നേതാക്കളുമായുള്ള സൗഹൃദം വിളമ്പി പിണറായി വിജയൻ സർക്കാരിൽ തനിക്ക് വലിയ സ്വാധീനം ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു.. സുനിത ദേവദാസ് വഴി ജോൺ ബ്രിട്ടാസ് പിഎം മനോജ് തുടങ്ങിയവർ സഹായിക്കുമെന്നും അതുവഴി കോടികളുടെ സർക്കാർ പരസ്യ വരുമാനം സ്ഥാപനത്തിൽ വരുമെന്നും അജിത്ത് കുമാർ ബന്ധപ്പെട്ടവരെ ധരിപ്പിച്ചു.. . അജിത്ത് കുമാർ ഒന്നാം പ്രതിയായ ഹണിട്രാപ്പ് കേസ് സുനിത ദേവദാസ് എന്ന സിപിഎം സൈബർ പോരാളി ജോൺ ബ്രിട്ടാസ് പിഎം മനോജ് തുടങ്ങിയവരുടെ സ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ച് കൊടുക്കുമെന്ന് അജിത്ത് കുമാർ സഹജീവനക്കാരെ അറിയിച്ച് സുനിത ദേവദാസിനെ താരം ആക്കാൻ പരമാവധി ശ്രമിച്ചു..പക്ഷേ ഒരു ചുക്കും നടന്നില്ല.
പക്ഷേ പിന്നെ അങ്ങോട്ട് സുനിത ദേവദാസിനെ മുന്നിൽ നിറുത്തി അജിത്ത് കുമാർ തരംതാണ വൃത്തികെട്ട കളികൾ തുടങ്ങി. പരിചയസമ്പന്നരായ മുതിർന്ന ജീവനക്കാർ ആക്ഷേപിക്കപ്പെട്ടു.. അപമാനിക്കപ്പെട്ടു.. തൊഴിലാളികൾ ഒന്നടങ്കം അജിത്ത് കുമാറിനും സുനിത ദേവദാസിനും എതിരെ തിരിഞ്ഞു. ചാനൽ മാത്രം അല്ല പത്രത്തിലെ മുഴുവൻ തൊഴിലാളികളും
ട്രെയിനി അനുഭവ പരിചയം പോലും ഇല്ലാത്ത സുനിത ദേവദാസിനെ സിഒഒ ആയി നിയമിച്ചതിൽ കടുത്ത എതിർപ്പ് രേഖപ്പെടുത്തി…
മിടൂ എന്ന വനിത തൽസമയ പരിപാടിയിൽ അജിത്ത് കുമാർ നിർദേശം ഇങ്ങനെ “സ്ത്രീകളുടെ അടിവയറിൽ പ്രസവശേഷം വരുന്ന വരയും കുറിയും നിറം മാറ്റവും സ്ത്രീയുടെ ആകർഷണം നശിപ്പിക്കും. ഭർത്താവിന് പോലും വിരക്തി ഉണ്ടാക്കും” എന്ന ആംഗിളിൽ വിഷയം ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടു. മുതിർന്ന അവതാരക അതിശക്തമായി എതിർത്തപ്പോൾ സ്ത്രീ അവകാശവാദി സ്വയം ചമയുന്ന സുനിത ദേവദാസ് അവതാരകയെ തള്ളി അജിത്തിനെ പിന്തുണച്ചു..ഇതോടെ മുഴുവൻ വനിതകളും സുനിതക്ക് എതിരായി.
2017 നവംബറിൽ നടന്ന തൊഴിലാളി സമരം അജിത്ത് കുമാറിനും സുനിത ദേവദാസിനും നിൽക്കകളിയില്ലാത്ത അവസ്ഥ ഉണ്ടാക്കി. തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കാൻ അന്ന് വന്നത് ഏഷ്യാനെറ്റ് ന്യൂസിലെ പ്രിൻസ് പാങ്ങാടനും കെയുഡബ്ല്യുജെ സുരേഷ് വെള്ളിമംഗലവും. ഇരുവർക്കും മുന്നിൽ സുനിത ദേവദാസിനെ പുറത്താക്കാൻ വനിതകൾ ഉൾപ്പെടെ മുഴുവൻ തൊഴിലാളികളും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഇരുവരും സാക്ഷികൾ..
മുഴുവൻ ജീവനക്കാരും എതിരായപ്പോൾ അജിത്ത് കുമാർ സമർത്ഥമായി സുനിത ദേവദാസിനെ തള്ളിപ്പറഞ്ഞ് തടിയൂരി.. സുനിത ദേവദാസിനെ ബലിയാടാക്കി.. മംഗളം ടെലിവിഷന്റെ എല്ലാ നാശത്തിനും കാരണം സുനിത ദേവദാസിന്റെ അപക്വത എന്ന് അജിത്ത് കുമാർ മുതിർന്ന ജീവനക്കാർക്ക് മുന്നിൽ കുമ്പസരിച്ചു. തനിക്ക് സുനിതയെ അറിയില്ല എന്നും പത്രം വാരികയിലെ ചന്ദ്രൻ നിർബന്ധിച്ച് ആണ് സുനിതയെ ഉന്നത പോസ്റ്റിൽ നിയമിച്ചതെന്നും അജിത്ത് കുമാർ മുതിർന്ന ജീവനക്കാർക്ക് മുന്നിൽ പറഞ്ഞു.
2017 ഓഗസ്റ്റ് വരെ ബാർക്കിൽ 14 പോയിന്റിന് മുകളിൽ സ്റ്റെഡി പൊസിഷൻ ഉണ്ടായിരുന്ന സ്ഥാപനം സുനിത ദേവദാസ് പടികയറിയതോടെ തകർന്നടിഞ്ഞു.. എതിർപ്പ് ശക്തമായതോടെ മുതിർന്ന ജീവനക്കാരെ അറിയിച്ച് സുനിത ദേവദാസിനെ അജിത്ത് കുമാർ പടിയിറക്കി.. അങ്ങനെ സിഒഒ (Chief Operating Officer) പോസ്റ്റിൽ അധികാര ചിഹ്നങ്ങൾ അലങ്കാരമാക്കാൻ കാനഡയിൽ നിന്ന് വിമാനം പിടിച്ചു വന്ന സുനിത ദേവദാസ് എന്ന ട്രയിനി അനുഭവപരിചയം പോലും ഇല്ലാത്ത അപക്വ വനിത പരിചയസമ്പന്നരെ ബലിയാടാക്കി അജിത്ത് കുമാറുമായി ചേർന്ന് നടത്തിയ നാടകങ്ങൾ കാലം പൊളിച്ചടുക്കി..
2020 ഫെബ്രുവരി 20
അജിത്ത് കുമാറിന്റെ നെറികേടുകൾ ചൂണ്ടിക്കാട്ടിയതിനും ഹണി ട്രാപ്പ് കേസിൽ തീർത്തും നിരപരാധികളെ ആന്റണി കമ്മീഷൻ അടക്കമുള്ള നിയമവേദികളിൽ ചതിച്ചതിനും ഹൈക്കോടതിയിൽ ഹണിട്രാപ്പ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയതിലും പക പൂണ്ട അജിത്ത് കുമാർ പകപോക്കൽ നടപടി ശക്തമാക്കി..
മംഗളം മാനേജ്മെന്റ് എംബി സന്തോഷ് എസ് വി പ്രദീപ് എന്നിവരെ കോട്ടയത്തെ ഹെഡ് ഓഫീസിൽ ചർച്ചക്ക് വിളിച്ചു. സാബു വർഗീസ്, സാജൻ വർഗീസ്, സാജൻ വർഗീസ് മകൻ വർഗീസ് സാജൻ, പ്രകാശ് മാത്യു (സിഒഒ) ഏച്ച് ആർ അടക്കം ഫുൾ ക്വാറം മീറ്റിംഗ്.
അജിത്ത് കുമാറും സുനിത ദേവദാസും ചേർന്ന് നടത്തിയ മുഴുവൻ തൊഴിലാളിവിരുദ്ധ നടപടികളും തെളിവുകൾ സഹിതം വ്യക്തമാക്കിയപ്പോൾ അതൊക്കെ മാനേജ്മെന്റിന് പൂർണ ബോധ്യം ഉണ്ടെന്ന് വെളിവായി. അജിത്ത് കുമാർ സ്ഥാപനത്തെ നശിപ്പിക്കുന്നു എന്ന് തുറന്നടിച്ചു.. ഹണി ട്രാപ്പ് കേസിൽ തീർത്തും നിരപരാധികളെ ഓരോ ഘട്ടത്തിലും കൊടും ചതി ചതിച്ച കാര്യങ്ങൾ വ്യക്തമായി ചൂണ്ടിക്കാട്ടി.. പ്രശ്നപരിഹാരത്തിനായി അജിത്ത് കുമാർ ഒരു സൊലൂഷൻ പറഞ്ഞത് കേട്ട് എസ് വി പ്രദീപ് പൊട്ടിച്ചിരിച്ചു.
പ്രതിഷേധം പ്രഖ്യാപിച്ച സ്ഥിതിക്ക് അജിത് കുമാറിന് ജീവനക്കാർക്ക് ഇടയിൽ അഭിമാനം സംരക്ഷിക്കണം.. അതിന്ന് വേണ്ടി എസ് വി പ്രദീപ് ട്രാൻസ്ഫറിൽ പ്രദീപ് ഒരു ദിവസം രാവിലെ കൊച്ചിയിൽ പോയി ജോയിൻ ചെയ്യുക.. ആ ദിവസം തന്നെ ലീവിന് അപേക്ഷ നൽകുക. അന്നേദിവസം വൈകുന്നേരം വീട്ടിൽ എത്തുക. കുടുംബപരമായ പ്രശ്നങ്ങൾ കാരണം തിരുവനന്തപുരം വിടാൻ സാധിക്കില്ല എന്നും അതിനാൽ തിരുവനന്തപുരത്ത് തന്നെ പുനർനിയമനം തരണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകണം .ആ കത്ത് പരിഗണിച്ച് ഉടൻ തിരുവനന്തപുരത്ത് പുനർനിയമനം തരും.. അങ്ങനെ മറ്റു തൊഴിലാളികൾക്കിടയിൽ അജിത് കുമാറിന് അഭിമാനം സംരക്ഷിക്കാം..ആർക്കും ഒരു പ്രശ്നവുമില്ലാതെ എല്ലാം രമ്യതയിൽ അവസാനിപ്പിച്ച് എല്ലാവർക്കും ഒന്നിച്ചു പോകാം…
അജിത് കുമാറിനെ പോലെ ഒരു ഉന്നത വ്യക്തി ഇത്തരത്തിൽ ഒരു സാധാരണ ജീവനക്കാരന്റെ മുന്നിൽ സറണ്ടർ ചെയ്ത് പറയുന്ന ഒത്തുതീർപ്പ് നിർദേശം ബഹുമാനപുരസരം നിരസിക്കുന്നു എന്ന് മറുപടി നൽകി ആ ചർച്ചയിൽ നിന്ന് എസ് വി പ്രദീപ് ഇറങ്ങിപ്പോയി…നാറിയ നെറികേടിന്റെ പ്രതിഫലം എനിക്കും എന്റെ കുടുംബത്തിന് വേണ്ട എന്ന നിലപാട് അടിസ്ഥാനം ആക്കി…
എംബി സന്തോഷും സമാന നിലപാട് സ്വീകരിച്ചു.. പിന്നാലെ എംബി സന്തോഷിന് മുന്നിലും ഒരു നിർദേശവും വന്നു.. ഏതെങ്കിലും തരത്തിൽ ടെലിവിഷനിൽ അസംതൃപ്തി ഉണ്ടെങ്കിൽ മംഗളം പത്രത്തിൽ ജോലി ചെയ്യാൻ ഉയർന്ന തസ്തികയിൽ നിയമനം നൽകാമെന്ന് ഉറപ്പ് എംബി സന്തോഷിനു കൊടുത്തു. എംബി സന്തോഷ് അതും നിരസിച്ചു.. അങ്ങനെ മംഗളം പാടി മംഗളം പടി ഇറങ്ങി..
അജിത്ത് കുമാർ കണ്ടവരോടൊക്കെ പറഞ്ഞു ഞങ്ങൾക്ക് ഭ്രാന്ത് ആണെന്ന്. ഉപദ്രവിക്കേണ്ടതിന്റെ പരമാവധി ഉപദ്രവിച്ചു. സിൽബന്ധികൾക്ക് കാബിനുകൾ നൽകി അവരെ മുൻനിറുത്തി ആക്ഷേപിച്ചു. ആദ്യ നാളുകളിൽ പട നയിച്ച വനിത ജീവനക്കാരി പടനായിക സ്ഥാനത്ത് 90 തികച്ചില്ല .പടിയിറങ്ങി ഈ പടനായികയും.. ഒപ്പം വന്ന പടനായകനും..
അന്ന് കുറിച്ചിട്ട് പറഞ്ഞു അവിടുത്തെ ഒരു കാബിനും ആർക്കും വാഴില്ല എന്ന്.. കാരണം സത്യത്തിന്റെ നീറ്റൽ ആ കസേരകളുടെ ആസനം പൊള്ളിക്കും..സത്യത്തെ ആക്ഷേപിച്ച ധർമ്മത്തെ വെല്ലുവിളിച്ച ഓരോ അജിത്ത് കുമാർ പുരുഷ സ്ത്രീ ഗുണ്ടകളും അവർ എക്കാലവും തങ്ങളുടെ സ്വന്തം കാബിൻ എന്ന് ധരിച്ച് സ്വപ്നം കണ്ട് നെഗളിച്ച കാബിനുകൾ വിട്ടൊഴിഞ്ഞ് പടിയിറങ്ങി…
അവസാനം അവിടെ ജോയിൻ ചെയ്ത എന്റെ ജേഷ്ഠ സഹോദരന്മാരായ എം എസ് സനിൽകുമാറും പി ആർ പ്രവീണും അജിത്ത് കുമാറിന്റെ നെറികേടുകൾ നേരിട്ട് അറിഞ്ഞ് ബോധ്യപ്പെട്ട് ഞെട്ടി..രണ്ടര ലക്ഷം സബ്സ്ക്രൈബ്ഷൻ ഉള്ള യൂട്യൂബ് പൂട്ടി.. ചാനൽ സംപ്രേഷണം ദിവസങ്ങൾ നിലച്ചു..2018 ഫെബ്രുവരി 20 ന് എംബി സന്തോഷും എസ് വി പ്രദീപും പടിയിറങ്ങിയ ശേഷം അജിത്ത് കുമാറും ഗുണ്ടകളും പഠിച്ച പണി പതിനെട്ടും പയറ്റി..എന്നിട്ടും ചാനൽ ഒരിഞ്ച് എഴുന്നേറ്റില്ല. പരിപാടികൾ ഒന്നൊന്നായി നിറുത്തിയതല്ലാതെ ഒന്നുപോലും ഒരിഞ്ച് പോലും ജനിച്ചുമില്ല ജീവിച്ചുമില്ല…2018 ഫെബ്രുവരി 20 ന് എംബിഎസും എസ് വി പ്രദീപും മാനേജ്മെന്റിനോട് പറഞ്ഞു, കാലം നിങ്ങളെക്കൊണ്ട് വളരെ താമസിയാതെ സത്യത്തിന്റെ തീർമാനം എടുപ്പിക്കും. അതുവരെ വെന്റിലേറ്റർ ജീവിതം മാത്രം.. സത്യത്തിന്റെ നീറ്റൽ വെറും നീറ്റലല്ല…
അജിത്ത് കുമാറിന്റെ യഥാർത്ഥ ദുരന്തം തുടങ്ങാൻ പോകുന്നതേ ഉള്ളൂ..കാരണം അര വയർ അന്നത്തിന് വേണ്ടി ജോലി ചെയ്തിട്ട് ശമ്പളം കൊടുക്കാതെ പറ്റിച്ച നൂറ് കണക്കിന് പേർ.. ഇല്ലാത്ത പെണ്ണുകേസിൽ കുടുക്കി പീഡിപ്പിച്ച് പുറത്താക്കിയ വിശ്വസ്തന്റെ കണ്ണുനീർ…സ്വന്തം തൊഴിലിടത്ത് ശമ്പളം കൊടുത്തില്ല..നിരവധി ട്രയിനികൾ അടക്കം ശപിച്ച് പണ്ടാരമടങ്ങി.. പക്ഷേ ഞെളിഞ്ഞ് കളിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഒരു ലക്ഷം കൊടുത്ത് പത്രത്തിൽ ഫോട്ടോ ഇടീച്ച് അഴകിയ രാവണൻ കളിച്ചു. അന്യ നാട്ടിൽ നിന്നും തിരുവനന്തപുരത്ത് എത്തി ജോലി ചെയ്തവർക്ക് അര വയർ അന്നത്തിന് ശമ്പളം കൊടുത്തില്ല..പക്ഷേ മകളുടെ വിവാഹം ആർഭാടം ആക്കി ആഘോഷിച്ചു.. ഭാര്യയ്ക്കൊപ്പം വിദേശ യാത്രകൾ നടത്തി ഫോട്ടോ ഫേസ്ബുക്കിൽ ഇട്ടു..
എംബി സന്തോഷ് എന്ന മാന്യനിൽ മാന്യനായ വ്യക്തിക്ക് ഈ നിമിഷവും രണ്ട് മാസത്തെ ശമ്പളം കിട്ടിയിട്ടില്ല… ഇങ്ങനെ എത്ര എത്ര എത്ര പേർ. ശമ്പളം ചോദിക്കുന്നവരെ തെക്കും വടക്കും സ്ഥലം മാറ്റി പീഡിപ്പിച്ച് പുറത്താക്കി. അപ്പോഴും അന്നന്നത്തെ അന്നത്തിന് അത്താണി ആയില്ല…അർഹതപ്പെട്ട നയാപൈസ കൊടുത്തില്ല..
ഏത് കാലം മാപ്പ് നൽകും ഈ ദുഷ്ട ജന്മത്തിന്.. ഇയാളുടെ അടുത്ത തലമുറ ഈ ശാപങ്ങളിൽ തലയറഞ്ഞുപോകരുതേ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു..
“ശപിച്ച്” ശീലമില്ല….പക്ഷേ “സത്യം” “ശാപം” ആണ്””__ 2018 ഫെബ്രുവരി 20 ന് കുറിച്ചിട്ട വരികൾ….
Post Link