രാജ്യം മുഴുവനും നിങ്ങളെ സ്നേഹിക്കുന്നുവെങ്കില്‍ പിന്നെന്തിനാണ് വെറുപ്പിന്‍റെ വിത്ത് വിതക്കുന്നത് ?

0
123

SA ajims

സംക്ഷിപ്ത തർജ്ജമ .

രാജ്യം മുഴുവനും നിങ്ങളെ സ്നേഹിക്കുന്നുവെങ്കില്‍ പിന്നെന്തിനാണ് വെറുപ്പിന്‍റെ വിത്ത് വിതക്കുന്നത് ? ദയയുടെ ഫലം ആനന്ദമാണ്. നിങ്ങളോടൊപ്പം 303 പേരുടെ എണ്ണമുണ്ട്. പക്ഷേ ഭഗവാന് മുന്നില്‍ അതൊന്നുമല്ല. വാജ്പേയി മരിച്ചതെങ്ങനെയാണെന്ന് ഓര്‍മയുണ്ടോ ? മൂന്ന് ദിവസം നിങ്ങളാ മരണം ജനങ്ങളില്‍ നിന്ന് മറച്ചു വെച്ചു. അങ്ങനെ മരിക്കാനാണോ ആഗ്രഹിക്കുന്നത് ?

നല്ല മനുഷ്യനായി മരിക്കൂ. ലോകം നിങ്ങള്‍ക്ക് വേണ്ടി കരയും. നിങ്ങള്‍ക്ക് ചിരിച്ചു കൊണ്ട് വിടപറയാന്‍ കഴിയും. രാമക്ഷേത്രത്തിന്‍റെ തിരക്കഥ ആരുടേതായിരുന്നു? വാജ്പേയിയുടെ. ആരായിരുന്നു സംവിധാനം? അഡ്വാണി. നിങ്ങളായിരുന്നു അതിന്‍റെ മാര്‍ക്കറ്റിങ് ഹെഡ്. നിങ്ങളൊക്കെ അന്ന് അലറിയ ആ ദൃശ്യങ്ങള്‍ ഓര്‍മയുണ്ട്. ദൈവത്തെ കുറിച്ച് സംശയമുള്ളവര്‍ തേടി നടക്കട്ടെ. മനുഷ്യരെയാണ് ഞങ്ങള്‍ ദൈവമായി കാണുന്നത്. നിങ്ങള്‍ തെറ്റായ ദിശയിലാണ് നരേന്ദ്ര… നാളെ നിങ്ങള്‍ പശ്ചാത്തപിക്കും. എന്താണ് ആ എന്‍എസ്എ ക്കാരന്‍ പറഞ്ഞത്? ചരിത്രം രചിക്കുകയാണെന്നോ? മഹാത്മാഗാന്ധി ചരിത്രം രചിച്ചിട്ടുണ്ട്.

അദ്ദേഹം ബാരിസ്റ്ററായിരുന്നു. എന്നിട്ടും അപമാനിതനായി. പഠിച്ച ആളായിരുന്നു, നിങ്ങളെന്താണ് പഠിച്ചതെന്ന് നന്നായി അറിയാം. വസ്ത്രമുപേക്ഷിച്ച് അദ്ദേഹം ലങ്കോട്ടിയുടുത്ത് തെരുവിലിറങ്ങി. ഇന്നദ്ദേഹമുണ്ടായിരുന്നെങ്കില്‍ ഈ കലാപമുണ്ടാവുമ്പോള്‍ അദ്ദേഹം തെരുവിലിറങ്ങി നില്‍ക്കുമായിരുന്നു. അതാണ് അഹിംസയുടേയും സത്യത്തിന്‍റെയും ശക്തി. ഭാരതത്തില്‍ നിന്ന് കൊണ്ട് അദ്ദേഹം മുസല്‍മാന്‍റെ കാല്‍ക്കല്‍ വീഴുമായിരുന്നു, പാകിസ്താനില്‍ ചെന്ന് ഹിന്ദുക്കളുടെയും. അതു കൊണ്ടാണ് അദ്ദേഹത്തെ മഹാത്മാ എന്ന് വിളിക്കുന്നത്. നിങ്ങള്‍ക്ക് ചരിത്രപുരുഷനാവാന്‍ കഴിയില്ല നരേന്ദ്രാ. ഇന്നല്ലെങ്കില്‍ നാളെ, ഞങ്ങള്‍ കാത്തിരിക്കുകയാണ്. ഇനിയും സമയമുണ്ട്. ജയ് ഹിന്ദ്, ജയ് ഭാരത്.