പരിക്കേറ്റ സൈനികരെ സന്ദർശിക്കാൻ സാധിച്ചിലെങ്കിൽ അതിൽ നാണക്കേടൊന്നുമില്ല, പക്ഷേ ആശുപത്രിയുടെ സെറ്റിടുമ്പോൾ ശ്രദ്ധിക്കണമായിരുന്നു

0
2446
SA Ajims
തിബത്ത് അതിർത്തിയിൽ ചൈന അവരുടെ J – 20 വിമാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യയുടെ കൈവശം ആവശ്യത്തിന് വിമാനങ്ങളില്ല. 34 റഫാൽ വിമാനങ്ങൾ ഓർഡർ ചെയ്തതിലെ ആദ്യ നാലെണ്ണം 2019 അവസാനം കിട്ടേണ്ടതായിരുന്നു. മെയ് മാസത്തിൽ കിട്ടുമെന്ന് പറഞ്ഞു. അപ്പോഴേക്കും കോവിഡ് വന്നു. വിമാനം കിട്ടിയില്ല.കഴിഞ്ഞയാഴ്ച രാജ്നാഥ് സിങ് റഷ്യയിൽ പോയി . Su. 30, MIG -29 വിമാനങ്ങൾ 34 എണ്ണം പെട്ടെന്ന് കിട്ടുമോ എന്നറിയാനാണ് പോയത്. നമ്മൾ റഫാലുമായി ഡീൽ ഉണ്ടാക്കിയത് തന്നെ റഷ്യൻ വിമാനങ്ങളിൽ നിന്നുള്ള മാറ്റത്തിന് വേണ്ടിയാണ്.
റഷ്യയുടെ കൈവശം വിമാനമുണ്ട്. ചൈനക്കെതിരെ നമുക്ക് വിമാനം തരുമോ എന്ന് വ്യക്തമല്ല.
റഫാലിൽ ഡീൽ പ്രകാരമുള്ള 34 കഴിഞ്ഞ് ബാക്കി വിമാനം ഇന്ത്യയിൽ അംബാനി ആണല്ലോ ഉണ്ടാക്കുന്നത്. അതുണ്ടാക്കിയിട്ട് ചൈനയുമായി യുദ്ധം ചെയ്യാനാണ് പ്ലാൻ എങ്കിൽ അത് മോദി ജീവിച്ചിരിക്കുമ്പോൾ നടക്കില്ല.ഇത്രയും ഗുരുതരമാണ് സ്ഥിതി. ഇനി ഇന്നലെ വളരെ അപ്രതീക്ഷിതവും അപ്രഖ്യാപിതവുമായി നടത്തിയ ലേ സന്ദർശനം – (ഗാൽവാൻ അല്ല, ലേയിൽ നിന്ന് ഗാൽവാനിലേയ്ക്ക് 280 Km ഉണ്ട്. ) നോക്കുക. 20 പേരുടെ രക്തസാക്ഷിത്വത്തിന് കാരണമായ അയൽ രാജ്യത്തിന്റെ പേര് പറയാൻ പോലും മോദി തയ്യാറല്ല.
അതൊക്കെ പോട്ടെ. അപ്രഖ്യാപിത സന്ദർശനം AN I യെയും ദൂരദർശനെയുമൊക്കെ കൂട്ടിയായിരുന്നു. പരിക്കേറ്റ സൈനികരെ സന്ദർശിക്കാൻ സാധിച്ചിലെങ്കിൽ അതിൽ നാണക്കേടൊന്നുമില്ല. പക്ഷേ ആശുപത്രി സെറ്റിടുമ്പോൾ അത് ആശുപത്രിയല്ല, ഏതോ കോൺഫറൻസ് ഹാൾ ആണ് എന്ന് മനസിലാവാതെ ചെയ്യണ്ടേ?

ഉത്തരവാദിത്വമുള്ള സ്ഥാനത്തിരിക്കുമ്പോൾ പണി അറിയില്ല എന്നത് ഒരു ദുരന്തമാണ്. അപ്പോൾ പണി അറിയുന്നതായി അഭിനയിക്കാൻ പോലും അറിയില്ല എന്നതോ? ദുരന്തത്തിന്റെ ഒരു സൂപ്പർലേറ്റീവ് ഡിഗ്രി എന്നുപറയാം.

**