ജോസഫ് മാഷിന്റെ കൈവെട്ടിയത് ശരിയാണെന്ന് വിശ്വസിച്ചിരുന്ന ഒരു കുട്ടിക്കാലമായിരുന്നു എന്റേത്

94

Saan എഴുതിയത് 💟

ജോസഫ് മാഷിന്റെ കൈ വെട്ടിയത് ശരിയാണെന്ന് വിശ്വസിച്ചിരുന്ന ഒരു കുട്ടിക്കാലമായിരുന്നു എന്റേത്.ചേകന്നൂർ മൗലവി കൊല്ലപ്പെടേണ്ടയാളാണെന്നും കൊന്നവരും കൊല്ലിച്ചവരും മഹാത്മാക്കളാണെന്നും പറഞ്ഞു നടന്നിരുന്ന ജീവിതകാലങ്ങളായിരുന്നു കഴിഞ്ഞു പോയത്.പൂർണ്ണമായും തെറ്റുകളിലൂടെ മാത്രമാണ് ജീവിച്ചു വന്നതെന്ന് പറയുന്നതാകും ശരി..പള്ളിയിൽ ബാങ്ക് വിളിച്ചും ഉസ്താദില്ലാത്ത നേരങ്ങളിൽ ഇമാമായി നിന്നുമൊക്കെ കടന്നുപോയ കുട്ടിക്കാലങ്ങളിലാണ് യഥാർത്ഥത്തിൽ പല മനുഷ്യരിൽ നിന്നും സെക്സ്ഷ്വൽ അബ്യൂസുകൾ വരെ നേരിടേണ്ടി വന്നിട്ടുള്ളത്.

സ്ത്രീകൾ ആണുങ്ങൾക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട ജീവനുള്ള പുതപ്പുകളാണെന്നും. ഭർത്താവിന്റെ മൂക്കിൽ നിന്ന് വരുന്ന ദ്രവം വരെ നാവുകൊണ്ട് തൊട്ടെടുക്കേണ്ടവരാണ് ഭാര്യമാരെന്നും പറഞ്ഞു പഠിപ്പിച്ച ഗുരുക്കന്മാരോട് എനിക്കിപ്പോൾ നിറഞ്ഞ സഹതാപം തോന്നുന്നു.
സത്യത്തിൽ ഇസ്ലാമിൽ ഏറ്റവും കൂടുതൽ വിശ്വസിച്ചിരുന്ന ആ നന്മയുള്ള കാലത്തായിരുന്നു ഞാൻ ഏറ്റവും കൂടുതൽ പെൺകുട്ടികളെ തിരഞ്ഞു സോഷ്യൽ മീഡിയകളിലും മറ്റും കയറിയിറങ്ങിയിരുന്നതും പലരെയും ഓർത്ത് സ്വയംഭോഗം ചെയ്തിരുന്നതും..
ഒരു പെൺകുട്ടിയോട് എങ്ങനെ ഇടപെടണം എങ്ങനെ സംസാരിക്കണം എന്നൊന്നും പഠിപ്പിക്കാതെ അതൊരു ഭോഗവസ്തു മാത്രമാണെന്നല്ലാത്ത ഇസ്‌ലാമും അതിന്റെ വക്താക്കളും ഇന്നേവരെ എന്നെ പഠിപ്പിച്ചിട്ടില്ല..

ചുരുങ്ങിയത് പതിനെട്ടു വർഷമെങ്കിലും ഞാൻ ഇത്തരത്തിലുള്ള മെന്റൽ ട്രോമകളിലൂടെയും കള്ളത്തരങ്ങളിലൂടെയുമായിരുന്നു ജീവിച്ചത്.. എന്തിനെന്ന് ഇപ്പോൾ തോന്നുന്നു.. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളെ ഇത്തരത്തിൽ മതത്തിൽ തളച്ചിട്ട് നഷ്ടപ്പെടുത്തിയവരോട് എന്ത് ചെയ്താലാണ് പകരമാവുക .പെൺകുട്ടികളുടെ മുഖത്ത് പോലും നോക്കാത്തവനെന്ന് പറഞ്ഞ് കുടുംബത്തിലും സമൂഹത്തിലും എന്നെ മാറ്റിയെടുക്കുമ്പോഴൊക്കെ പ്രണയിക്കാനും പ്രണയിക്കപ്പെടാനും അതിനെക്കുറിച്ചു വാ തോരാതെ എഴുതാനും പലപ്പോഴും തോന്നിയിട്ടുണ്ട്, പക്ഷെ ഇസ്ലാം അതിനൊക്കെ മുകളിൽ ഒരു വലിയ മതില് കെട്ടിയിരുന്നു..
എന്നിലുണ്ടായിരുന്ന ഒരുപാട് നന്മകളെയാണ് യഥാർത്ഥത്തിൽ ഈ മതം മൂടിക്കെട്ടി വലിയൊരു ദാരിദ്രം അതിനുമുകളിൽ കയറ്റിവച്ചത്.. അതിഭംഗിയായി സംസാരിക്കേണ്ടിയിരുന്ന പല പെൻസുഹൃത്തുക്കളെയും അന്ന് നഷ്ടപ്പെടുത്തിയതിൽ വല്ലാത്ത സങ്കടം തോന്നുന്നുണ്ട്.
എന്റെ എഴുത്തുകളെ ഒരുപാട് സ്വാധീനിച്ചത് എന്റേതെന്നു തോന്നിയ പല മനുഷ്യരുടെയും ജീവിതങ്ങളാണ്.. അതിൽ ഭൂരിഭാഗവും പെണ്ണുങ്ങളാണ്..

ഇസ്ലാം ഞാൻ കണ്ടതിൽവച്ചേറ്റവും മോശം മതമാണ്.. ഹിന്ദുക്കളുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കരുതെന്ന് പച്ചയ്ക്ക് പറയുന്ന.. അന്തിമ വിജയം മുസ്ലിമീങ്ങൾക്കാണെന്ന് പറയുന്ന ഏറ്റവും മോശപ്പെട്ട മതം.എന്റെ അനുഭവങ്ങളാണ് എന്റെ ജീവിതം. ഭാഗമായിരിക്കുമ്പോൾ കൊണ്ട് നടക്കുകയും വിട്ട് നിന്നപ്പോൾ നിരന്തരമായി എന്നെ മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്തിട്ടുള്ളവരാണ് എന്റെ കുടുംബവും നാട്ടുകാരുമടങ്ങുന്ന മുസ്ലിം സമൂഹം.ഉപ്പ മരിച്ചത് കൊണ്ട് പെങ്ങളുടെ കല്യാണത്തിന് കൈ പിടിച്ചു കൊടുക്കാൻ നിന്ന എന്നോട് നീ മതത്തിൽ നിന്ന് പുറത്താണെന്നും നീയുണ്ടെങ്കിൽ ആ ചടങ്ങ് ഞാൻ നടത്തില്ലെന്നും പറഞ്ഞ പ്രിയപ്പെട്ട ഒരു മനുഷ്യനുണ്ട്.. ആ രാത്രി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതായിരുന്നു ഞാൻ എന്നതും ഇപ്പോൾ അത്ഭുതത്തോടെ ഓർക്കുന്നു.

മതം എനിക്കെതിരെ തിരിയുന്നത് ആദ്യമായിട്ട് ഉള്ളിലുണ്ടായിരുന്ന ഒരു പാട്ടെഴുതിയതിനാണ്.. പിന്നീട് കവിതകൾ എഴുതുന്നതിനോടും വായിക്കുന്നതിനോടും ഒക്കെ വിയോജിച്ചതും എന്നെ എല്ലാവരിൽ നിന്നും ഒറ്റപ്പെടുത്തിയതും അതേ മതം തന്നെയാണ്.
ഇനിയൊരു തിരിച്ചുപോക്കില്ല. ഒരു മതവും ഒരു മനുഷ്യനെയും നന്മയിലേക്ക് നയിക്കുന്നില്ല. ഒരു കൂട്ടവും ആരെയും ഒന്നിപ്പിച്ചു നിർത്തുന്നില്ല. എപ്പോഴും കൂട്ടങ്ങൾക്ക് പുറത്തുള്ള അനേകം മനുഷ്യരുള്ളത് കൊണ്ട് മാത്രമാണ് ഈ ഭൂമി നിലനിന്നു പോകുന്നത്.
തോൽക്കില്ല… എന്തൊക്കെ വന്നാലും പോയാലും ഒരു മാനസിക സമ്മർദ്ദങ്ങളിലേക്കും നിങ്ങൾക്കെന്നെ കടത്തിവിടാൻ ഇന്നിപ്പോൾ കഴിയില്ല കാരണം മതിലുകളില്ലാത്ത ഭൂമിയാണ് ജീവിതമെന്ന് തിരിച്ചറിഞ്ഞ, തോറ്റുപോയ ഒരുപാട് മനുഷ്യരുടെ കഥകൾ കേട്ട ഒരിക്കലും തോൽക്കാത്തവനാണ് ഞാനിപ്പോൾ..

ഇനിയും എന്നെപ്പോലെയൊരാൾ ഉണ്ടാകാൻ ഞാൻ അനുവദിക്കില്ല.. ഒരു മതവും ഒരു കുട്ടിയേയും ഒന്നിന്റെ പേരിലും തളച്ചിടുന്നത് ഞാൻ കണ്ടുനിൽക്കില്ല.ഓർക്കുക ജോസഫ് മാഷിന്റെ കൈ വെട്ടിയത് ശരിയാണെന്ന് വിശ്വസിക്കുന്നവരാണ് ഇന്ന് നിങ്ങളീക്കാണുന്ന മുസ്‌ലീങ്ങളൊക്കെയും. ചേകന്നൂർ മൗലവി കൊല്ലപ്പെട്ടതിൽ അതിയായി സന്തോഷിക്കുന്നവരാണ് നിങ്ങളീക്കാണുന്ന എല്ലാ പുരോഗമന മുസ്‌ലിം സമുദായ പാർട്ടികളും സംഘടനകളും. അതുകൊണ്ട് ഇന്ഷാ അള്ളാ ഇൻകുലാബ് വിളിക്കുമ്പോൾ ശ്രദ്ധിക്കണം