അങ്ങുമിങ്ങും തൊടാതെ മറുപടിപറയുന്ന മോഹൻലാലിനെ പിഴിഞ്ഞെടുത്ത സംഗീത ലക്ഷ്മണ

0
251

Sabaah Zaab

മോഹൻലാലിന്റെ ഇന്റർവ്യൂ ആണോ.. എന്ന പിന്നെ കണ്ടിട്ട് കാര്യമില്ല. ചോദ്യം ഒരു വഴിക്ക്, ഉത്തരം വേറെ വഴിക്ക്. ചോദ്യം കേൾക്കാതെ ഉത്തരം മാത്രം കേട്ടാൽ എല്ലാ ഉത്തരോം ഒന്നുതന്നെ ആണെന്ന് തോന്നും.അങ്ങനെ ഇരിക്കുമ്പോ ആണ് ലാലേട്ടന്റെ പണ്ടത്തെ ഒരു ഇന്റർവ്യൂ കണ്ടത്. ജീവൻ tv യിലെ പോയിന്റ് ബ്ലാങ്കിന്റെ ആദ്യ എപ്പിസോഡ്. ഇന്റർവ്യൂ ചെയ്ത അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ ചുമ്മാ ലാലേട്ടനെ പിഴിഞ്ഞെടുത്ത ഇന്റർവ്യൂ. ഇങ്ങെനെ ഒന്ന് ഇതുവരെ കണ്ടിട്ടില്ല.

Mohanlal says Georgekutty in Drishyam is a mystery: Interview - Movies Newsഒരു നടൻ എന്ന നിലയിലും, മനുഷ്യൻ എന്ന നിലയിലും achieve ചെയ്യാൻ ഉള്ള എല്ലാം നേടി നിൽക്കുന്നു ലാൽ. അങ്ങനെ ആണെങ്കിൽ ഇനി എന്ത്? എന്ന ചോദ്യത്തിൽ ആണ് അവർ സംസാരിച്ചു തുടങ്ങുന്നത്. 1981 മുതൾ ഏകദേശം 2014 വരെയുള്ള മോഹൻലാൽ എന്ന നടന്റെ വളർച്ച. ഇനി ഇതിലും കൂടുതൽ ഒരു മേഖലയിൽ മുൻപന്തിയിൽ എത്താൻ കഴിയുമോ എന്ന് സംശയിക്കുന്ന സമയം.
ലാലേട്ടൻ സ്ഥിരം ശൈലിയിൽ ഉരുണ്ട് കളിക്കാൻ നോക്കുമ്പോൾ, അല്ല ഇതല്ല ഞാൻ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം, എന്ന് തുറന്നു പറഞ്ഞുകൊണ്ട് യഥാർത്ഥ ഉത്തരം പറയിപ്പിക്കുന്ന ഒരു ഇന്റർവ്യൂ. ഇന്ന് അത് കാണാൻ പറ്റില്ല. കാണണമെങ്കിൽ അഡ്വക്കേറ്റ് സംഗീതയെ പോലെ ഒരു ഇന്റർവ്യൂവർ ഇന്ന് വേണ്ടിയിരുന്നു. താങ്കളുടെ ഫോണിൽ ഏതാണ് വോൾപേപ്പർ, താങ്കൾ മമ്മൂട്ടി ആയി ജനിച്ചാൽ എന്ത് ചെയ്യും എന്നപോലത്തെ ചോദ്യങ്ങൾ ആണ് ഇന്നത്തെ ഇന്റർവ്യൂവേസിന്റെ ചോദ്യങ്ങൾ.രാവണപ്രഭു എന്ന സിനിമയ്ക്കു ശേഷം പ്രേക്ഷക ശ്രദ്ധ നേടിയ പടങ്ങൾ വളരെ ചുരുക്കം ആണെന്ന് തന്നെ പറയാം, അത് മോഹൻലാൽ എന്ന നടന്റെ തോൽവിയല്ലേ എന്ന ചോദ്യത്തിന് ലാലേട്ടൻ മറുപടി പറഞ്ഞത് ” അതെ.. ” എന്നായിരുന്നു.

പെണ്ണ് കേസില്‍ പ്രതിയായവനെ രക്ഷിക്കാന്‍ നെറികെട്ട വേഷംകെട്ടാന്‍ തന്നെ  കിട്ടില്ല; അഭിഭാഷകരെ വിമര്‍ശിച്ച് ഹൈക്കോടതി അഭിഭാഷക രംഗത്ത്പല സിനിമകളും ചെയ്യണ്ട എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും, സംവിധായകരെ വിശ്വസിച്ചതാണ് തെറ്റായിപോയതെന്നും തുറന്നു സമ്മതിക്കുന്നു. പത്തിരുപതു വർഷം ചെയ്തു വച്ച വിസ്മയങ്ങളായ സിനിമകളുടെ വില ഈ ചെയ്തു കൂട്ടുന്ന സിനിമകളിലൂടെ ഇല്ലാതാകുമോ എന്ന ആശങ്കയും അദ്ദേഹം തുറന്നു പറയുന്നു.അങ്ങനെ ആണെങ്കിൽ താങ്കളുടെ പ്രേക്ഷകർക്കു വേണ്ടി ഇനി എന്ത് ചെയ്യാൻ ആവും എന്ന സംഗീതയുടെ ചോദ്യത്തിന് ലാലേട്ടൻ കൊടുത്ത മറുപടി,ഞാൻ ഇനി വളരെ ശ്രദ്ധിച്ചു മാത്രമേ സിനിമ ചെയ്യുന്നുള്ളൂ, ഈ ഡിസംബർ വരെ ഉള്ള സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്. അത് കഴിഞ്ഞാൽ നല്ല സിനിമ ആണെന്ന് ഉറപ്പു വരുത്താതെ ചെയ്യില്ല, നല്ല സിനിമ ഇല്ലെങ്കിൽ വെറുതെ ഇരുന്നാലും കുഴപ്പം ഇല്ല എന്നാണ്.

ഇത് പറയുമ്പോൾ അദ്ദേഹം വിസ്മയത്തുമ്പത്തു അഭിനയിക്കുന്നു. അത് കഴിഞ്ഞ് ഒരു നാലഞ്ചു പടം കഴിഞ്ഞു ഇറങ്ങിയ പടങ്ങളിൽ ഭൂരിഭാഗവും ക്വാളിറ്റി ഉള്ള സിനിമകൾ ആയിരുന്നു. അദ്ദേഹം വാക്ക് പാലിക്കാൻ ശ്രമിച്ചു. പിന്നീട് എവിടെയൊക്കെയോ വീണ്ടും പരാജയങ്ങൾ നേരിട്ടു. ഇപ്പോൾ വീണ്ടും തിരിച്ചു ഫോമിൽ വന്നു. ഇനി എങ്കിലും അദ്ദേഹം അന്ന് പറഞ്ഞത് നടത്താൻ ലാലേട്ടനെ സ്ക്രിപ്റ്റുമായി സമീപിക്കുന്നവരും സൂക്ഷിക്കണം. ഈ ഇന്റർവ്യൂയിൽ ലാലേട്ടൻ പറയുന്നുണ്ട്, പണ്ടത്തെപ്പോലെ നല്ല കഥകൾ എന്റെ അടുത്ത് വരുന്നില്ല എന്ന്!

ഇന്റർവ്യൂ കഴിയുമ്പോൾ വിജയത്തിന്റെ നെടുകൊടിയിൽ പരാജിതനായി നിൽക്കുന്ന മോഹൻലാലിനെ നോക്കി സംഗീത പറഞ്ഞത്
” ഈ അടുത്ത് പ്രേക്ഷക പ്രീതി കിട്ടിയ സിനിമകൾ ഒന്നും ഉണ്ടായിട്ടില്ലെങ്കിൽ കൂടി, മോഹൻലാലിന്റെ മീതെ എന്ത് എന്ന ചോദ്യത്തിന് ഞാൻ കാണുന്ന മറുപടി ‘ സ്വർഗ്ഗലോകം ‘ എന്ന് തന്നെ ആണ് ” എന്നായിരുന്നു.1981 to 2021 and still ruling !എന്നോട് മോഹൻലാൽ എന്താണെന്ന് ചോദിച്ചാൽ ഞാൻ പറയും ” dedication “.

Video

**