Entertainment
ഒന്നിലധികം ട്വിസ്റ്റുകളും സസ്പെൻസുകളുമായി ‘ട്രോജൻ ‘ മെയ് 20 ന്, ട്രോജൻ എന്ന മൂവിയെ കുറിച്ച് ഡോക്ടർ ജിസ് ബൂലോകം ടീവിയോട്

നവാഗതനായ ഡോ.ജിസ് തോമസ് സംവിധാനം ചെയ്ത ട്രോജൻ മെയ് 20 ന് തീയേറ്ററുകളിൽ എത്തും. ശബരീഷ് വർമ്മ, കൃഷ്ണ ശങ്കർ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . കഥയും, തിരക്കഥയും, സംഭാഷണവും നിർവ്വഹിക്കുന്ന സംവിധായകൻ ജിസ് തോമസ് തന്നെയാണ്. സിൽവർ ബ്ലൈസ് മൂവി ഹൗസിൻ്റെ ബാനറിൽ ഡോ. പി.സി.എ ഹമീദ്, ഷീജോ കുര്യൻ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഷീലു എബ്രഹാം, ദേവൻ, ജൂഡ് ആന്റണി, മനോജ് ഗിന്നസ്, നോബി, ബാലാജി ശർമ്മ, കെ.ടി.എസ് പടന്നയിൽ, ഉല്ലാസ് പന്തളം, ജെയിംസ് പാറക്കൽ എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. ക്യാമറയും ക്രിയേറ്റിവ് ഡയറക്ഷനും നിർവഹിക്കുന്നത് മഹേഷ് മാധവ്. ഗാനരചന : ശബരീഷ് വർമ്മ . സംഗീതം & ആലാപനം സെജോ ജോൺ.
ശ്രദ്ധേയമാകാൻ പോകുന്ന, താരസമ്പുഷ്ടമായ ട്രോജൻ എന്ന മൂവിയെ കുറിച്ച് ഡോക്ടർ ജിസ് ബൂലോകം ടീവിയോട് പറയുന്നു
” കൊറോണയ്ക്കു മുൻപുള്ള സമയമായിരുന്നു . ആ സമയത്തു ഹർത്താൽ എന്നൊരു വിഷയത്തെ കുറിച്ച് നമ്മൾ ചർച്ച ചെയ്തു. ഒരു ഹർത്താൽ ദിനം, നാല് സുഹൃത്തുക്കൾ, അതിൽ ഒരാളുടെ കല്യാണമാണ്. എന്നാൽ ഒരു സാഹചര്യത്തിൽ അയാൾക്ക് കല്യാണത്തിന്റെ തലേദിവസം കൊച്ചിയിൽ നിൽക്കേണ്ടിവരുന്നു. എന്നാൽ കല്യാണം നടക്കുന്നത് നായികയുടെ നാടായ ഇടുക്കി വെള്ളത്തൂവൽ ആണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അയാൾ അവിടെ പെട്ടുപോകുന്നു. കൊച്ചിയിൽ നിന്നും ട്രാവൽ ചെയ്തു വെള്ളത്തൂവൽ വരെ എത്തണം , ആ മുഹൂർത്തസമയത്ത് ഈ നാലുപേർ ട്രാവൽ ചെയ്തു അവിടെ എത്തുമോ ..എത്തിയാൽ തന്നെ കല്യാണം നടക്കുമോ … ഇതിലെ നായകൻ വർക്ക് ചെയുന്നത് അയാളുടെ അമ്മാവന്റെ ബാങ്കിലാണ്. ആ ബാങ്കിൽ വലിയൊരു മോഷണം നടക്കുന്നുണ്ട്. 55 കോടിയുടെ ഒരു ബ്ളാക് മണി റോബറി നടക്കുകയാണ്. ഇതെല്ലം ചേർത്തുകൊണ്ട് ആ യാത്രയുമായി ബന്ധപ്പെട്ടുള്ള ചില ട്വിസ്റ്റുകൾ ഒക്കെയുള്ള ഒരു കഥ ഡെവലപ് ചെയ്യുന്നു . ആ കഥയാണ് ട്രോജൻ എന്ന പേരിൽ ഇപ്പോൾ സിനിമയായത്. റിലീസ് ചെയ്യാൻ പോകുന്ന സിനിമ.”

ഡോക്ടർ ജിസ്
“ഡോക്ടർ അബ്ദുൾ ഹമീദ് എന്ന എന്റെയൊരു സുഹൃത്ത് , അദ്ദേഹം ഒരു യൂറോളജിസ്റ്റ് ആണ്. പുള്ളിക്ക് ഈ കഥ കേട്ടപ്പോൾ ഇഷ്ടപ്പെട്ടു. എങ്കിൽ നമുക്ക് ചെയ്യാമെന്ന് പറയുന്നു. ഏറ്റുമാനൂരിൽ ഒരു സുഹൃത്തുണ്ട് ഷിജോ കുര്യൻ. പുള്ളി പണ്ടേ അഭിനയിക്കാൻ താത്പര്യമുള്ള ആളാണ്. ഇതിലൊരു വില്ലൻ റോളുണ്ട് .ഒരു എമ്മെല്ലെയുടെ റോൾ . പുള്ളി പറഞ്ഞു ഞാനതു ചെയ്യാം എന്ന്, പിന്നെ പുള്ളിക്ക് പ്രൊഡക്ഷനിലും താത്പര്യം ഉണ്ടായിരുന്നു. പിന്നെ ആ ചർച്ചകൾ അങ്ങനെ മുന്നോട്ടു പോയി. അങ്ങനെയാണ് പ്രേമത്തിൽ നിവിൻ പോളിയുടെ കൂടെ അഭിനയിച്ച കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ ഒക്കെ ഇതിൽ വന്നത്. പ്രേമത്തിൽ കൃഷ്ണ ശങ്കർ ‘കോയ’ ആയിട്ടും ശബരീഷ് വർമ്മ ‘ശംഭു’ ആയിട്ടുമാണ് അഭിനയിച്ചത്. പിന്നെ ജൂഡ് ആന്റണി ജോസഫ് .. അവരെയൊക്കെ കഥ കേൾപ്പിക്കുകയും അവർക്ക് ഇഷ്ടപ്പെടുകയും ചെയ്തു. അഭിനയിക്കാമെന്ന് സമ്മതിക്കുകയും ചെയുന്നു. അങ്ങനെയാണ് ഈ സിനിമ ജന്മം കൊള്ളുന്നത്. കോവിഡ് കാരണം അല്പം നീണ്ടുപോയെങ്കിലും ഇപ്പോൾ എല്ലാം ശരിയായി”.
ഡോക്ടർ ജിസ് ഇന്റർവ്യൂ വായിക്കാം > ആതുരസേവനവും സിനിമയും
473 total views, 4 views today