ആചാരവാദികൾക്ക് ബോധിക്കാത്ത കാര്യങ്ങൾ എന്തൊക്കെയാണ് ?

0
730

 

രാജ്യത്തിന്റെ പരമോന്നത കോടതി വിധിച്ചു, രാജ്യത്തു മറ്റെവിടെയുമോ പരിഷ്കൃത സമൂഹത്തിലെവിടെയുമോ ഇല്ലാത്ത അനാചാരം ശബരിമലയിൽ പാടില്ല എന്ന് . ആ വിധി നടപ്പാക്കേണ്ടത് കേരള സർക്കാരിന്റെ നിയമപരമായ ഉത്തരവാദിത്യമാണ്. ഈ വിധി വന്നയുടനെ എല്ലാ രാഷ്ട്രീയ പാർട്ടികളും RSS തുടങ്ങിയ മത വർഗീയ സംഘടനകളും ചരിത്രപരവും പുരോഗമനപരവും എന്ന് വിശേഷിപ്പിച്ച് സ്വാഗതം ചെയ്തുമാണ് . സ്വാർത്ഥ താല്പത്യക്കാരായ ചില ഹീ ന ബുദ്ധികൾ കപടഭക്തരും ദുരാചാരപ്രിയരുമായ കുറെ കിഴവികളെയും അവരുടെ “ദൈവദോഷ” ഭീഷണിയിൽ പെട്ട മറ്റ് സ്ത്രീകളെയും തെരുവിലിറക്കി ജപ മേളകൾ സംഘടിപ്പിക്കുന്നതു കണ്ടിട്ടാണല്ലൊ BJP , Congress പ്രഭൃതികൾ കാറ്റ് കണ്ട് തൂറ്റാൻ ഇറങ്ങിയത്? കോടതി വിധിയിലെ പ്രസക്ത കാര്യങ്ങൾ (ആചാര വാദികളയ ആർത്തവ സമരക്കാർക്ക് ബോധിക്കാത്ത കാര്യങ്ങൾ എന്തൊക്കെയാണ്?
1. സ്ത്രീകളെ ( സത്രീത്വം നഷ്ടപ്പെട്ട കിഴവികളെ വിട്ടു കളയുക )പ്രായഭേദമന്യെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കേണ്ടതാണ്. അല്ലാതിരുന്നാൽ അതു് ഭരണഘടന ഉറപ്പാക്കുന്ന ലിംഗസമത്വത്തിന്റെ ലംഘനമാകും. ഇക്കാര്യത്തിൽ ആചാരത്തെക്കാൾ പ്രാധാന്യം ഭരണഘടനാ തത്വത്തിനാണ്. അല്ലാതായാൽ ആചാരത്തിന്റെ പേരിൽ എന്ത് ദുരാചാരവും സങ്കുചിത മത ശക്തികൾ നടപ്പാക്കും.
2. ദേവത (deity) യുടെ ബ്രഹ്മചര്യ നിഷ്ഠയുടെ പേരിൽ യുവതികളെ വിലക്കാൻ കഴിയില്ല. ബ്രഹ്മചര്യ നിഷ്ഠരായ ഹനുമാൻ തുടങ്ങിയ ദേവന്മാർക്കോ നാരായണ ഗുരുദേവൻ, ചട്ടമ്പിസ്വാമികൾ തുടങ്ങിയ യോഗിവര്യന്മാർക്കോ യുവതീ സാമീപ്യ നിഷേധമില്ലായിരുന്നു.
41 ദിവസത്തെ വ്രതവും യുവതികളുടെ മാസമുറയുമാണ് പ്രശ്നമെങ്കിൽ 41 ദിവസവ്രതം അലംഘനീയമോ അനിവാര്യമോ ആയ ഒന്നല്ല.
(പണ്ട് ഇത്തരത്തിൽ തീവ്ര വ്രതമെടുത്ത് കെട്ടുകെട്ടി കല്ലും മുള്ളും കാലുക്ക് മെത്തയാക്കി നഗ്നപാദരായി മലയ്ക്കു പോയ എത്ര എത്ര പാവങ്ങൾക്ക് പുലിയും കടുവയും മോക്ഷം നൽകിയിരിക്കുന്നു! ) ഇന്ന് എത്രയോ ഏക ദിന വ്രതക്കാർ അയ്യനെ ദർശിച്ച് നിർവൃതരായി വീട്ടിലെത്തുന്നു! ഇനി തീവ്ര വ്രതക്കാരായ സ്വാമിമാരുണ്ടെങ്കിൽ അവരുടെ വീട്ടിലും ജോലി സ്ഥലത്തു മൊന്നും യുവതികളില്ലെ? കടിച്ചു പിടിച്ചു ദീർഘ വ്രതരായി മല കയറി തിരിച്ചെത്തി ആർത്തിയോടെ പഴയ പരിപാടികളിൽ മുഴുകുന്നവരെക്കാൾ എത്രയോ ഭേദമാണ് instant സ്വാമിമാർ .
ആർത്തവം ജീവ ശാസ്ത്ര പരമായോ ആത്മീയ ശാസത്ര പ്രകാരമോ അശുദ്ധമോ നിഷിദ്ധമോ അല്ല. അത് സ്ത്രീയുടെ മാതൃത്വത്തിനായുള്ള തയ്യാറെടുപ്പിന്റെ അടയാളമാണ്. ആർത്തവം ഒരു സ്രവമാണു് (secretion) വിസർജ്ജമല്ല (excretion). വിസർജ്ജം മലിനമാണ്, സ്രവം മലിനമല്ല. സ്രവം മലിനമാകന്നത് അണുബാധയുടെ സാഹചര്യത്തിലോ വളരെ നേരം മാറ്റപ്പെടാതെ ഇരിക്കുമ്പോഴോ മാത്രമാണ്. കേരള ബ്രാഹ്മണപൗരോഹിത്യം അവരുടെ തന്നെ സ്ത്രീകളെയും ഇതര സമുദായക്കാരെയും അടിമകളാക്കുന്നതിനു് നടപ്പാക്കിയ മറ്റെവിടെയും ഇല്ലാത്ത 64 ആചാരങ്ങളിൽ ( കേട്ടാലറയ്ക്കുന്ന ഇന്ന് വിശ്വസിക്കാൻ കഴിയാത്ത ദുരാചാരങ്ങൾ ) പെടുന്നതാണ് ആർത്തവ അശുദ്ധിയും പുറത്തിരുത്തലും .
ചെറുപ്പകാലത്ത് ചെയ്ത തെറ്റുകളിൽ നിന്ന് വയസ്സുകാലത്ത് നാമജപത്തിലൂടെയും പൊങ്കാലയിട്ടും മോക്ഷം നേടാൻ കോവിലുകളിലും തീർത്ഥ സ്ഥലങ്ങളിലും അലഞ്ഞു നടക്കുന്ന വൃദ്ധ സ്ത്രീ സമൂഹത്തെ മാതൃകയാക്കരുത് യുവതികൾ .
സാമാന്യ ബോധം മതി ഇതൊക്കെ മനസ്സിലാക്കാൻ. But commonsense is most uncommon.
ആർത്തവം അശുദ്ധമെന്നും പാപമെന്നു പോലും കരുതി ആത്മനിന്ദയിൽ കഴിയുന്ന സ്ത്രീ ജന്മങ്ങളെ ആർക്ക് രക്ഷിക്കാൻ കഴിയും?
മഹായോഗിയായ ചിൻമുദ്ര സ്ഥിതനായ അയ്യപ്പ സ്വാമിക്ക് യുവതി സാമീപ്യത്തിൽ ബ്രഹ്മചര്യ ഭ്രംശം ഉണ്ടാകുമെന്നു കരുതുന്ന അപഥ ജന്മങ്ങളെ എന്തു വിളിക്കാൻ?
വടക്കേതിലെ അയ്യപ്പൻ ചേട്ടന് തുല്യമാണ് അയ്യപ്പസ്വാമി എന്നാണോ ഇവറ്റകൾ കരുതുന്നത്?
Oscar Wilde ന്റെ നിരീക്ഷണം എത്രയോ ശരി!
Society produces rogues.
Education produces dangerous rogues.
സമൂഹം വിവരദോഷികളെ സൃഷ്ടിക്കുന്നു. വിദ്യാഭ്യാസം അപകടകാരികളായ വിവരദോഷികളെ സൃഷ്ടിക്കുന്നു.
ആചാരങ്ങളിൽ മുഴുക്കിയിടുന്നത് പുരോഹിതവർഗ്ഗത്തിന്റെ കച്ചവടത്തിന്റെ ഭാഗമാണ്.
എല്ലാ ആചാരങ്ങൾക്കും അതീതമാകുന്നതാണ് മുക്തി. ആചാരബദ്ധരായ ജന്മങ്ങൾ മരണാനന്തരം ചാവുകളായി തീർത്ഥ സ്ഥാനങ്ങളിലൊക്കെ (ശബരിമല മുതലായ) അലഞ്ഞു വലഞ്ഞ് തിര്യക്കുകളുടെയും മറ്റും അധോലോകങ്ങളിൽ പുനർജനിക്കുമെന്നാണ് ശാസ്ത്രം. ജാഗ്രതൈ!

Whatsapp Post by Unknown