Entertainment
“സബാഷ്”ചന്ദ്രബോസ് അഥവാ ഒരു ടിവിയുടെ കഥ

“സബാഷ്” ചന്ദ്രബോസ് അഥവാ ഒരു ടിവിയുടെ കഥ
Akbar Shah
ഒരു ടിവിയുണ്ടാക്കിയ പൊല്ലാപ്പിന്റെയും കാര്യശേഷിയില്ലാത്ത എടുത്ത് ചാട്ടക്കാരനായ ചന്ദ്രബോസ് എന്ന ചെറുപ്പക്കാരന്റെയും അവന്റെ ആത്മമിത്രം യതീന്ദ്രന്റെയും കുറെ നെടുമങ്ങാടുകാരുടെയും കഥയാണ് “സബാഷ്” ചന്ദ്രബോസ്.ഒറ്റവാചകത്തിൽ” A CLEAN FAMILY ENTERTAINER “…
35 -40 വർഷങ്ങൾക്ക് മുന്നേയുള്ള ഒരു സാങ്കല്പിക നെടുമങ്ങാട്, പക്ഷെ സംസാര ഭാഷ കേരളാ തമിഴ്നാട് അതിർത്തിയിലെത് പോലെ. ഒരു അരിമില്ല് അതിന്റെ തമിഴനായ മുതലാളി, കുറെ ഗ്രാമവാസികൾ.നായക തുല്യമായ ബോസിന്റെയും യതീന്ദ്രന്റെയും വീട്ടുകാർ, കോസ്തേപ്പിനെ പോലുള്ള ഒന്ന് രണ്ട് സപ്തതി കഴിഞ്ഞ വൃദ്ധർ.കേരളത്തിന്റെ പഴയ കാർഷിക സമൃദ്ധിയും പച്ചപ്പുമെല്ലാം അതേപോലെ തമിഴ്നാട്ടിലെ ഏതോ ഗ്രാമത്തിലേക്ക് തനിമ ചോരാതെ പകർത്തുയിട്ടുണ്ട്.1980 കളിൽ കേരളത്തിൽ ആവേശമായി മാറിയ ടെലിവിഷൻ സെറ്റുകൾ.ഒരു ഗ്രാമത്തിൽ ആകെ ഉണ്ടാകുക ഒന്നോ രണ്ടോ എണ്ണമായിരിക്കും.
ആളൊരുക്കത്തിന് ശേഷം വി സി അഭിലാഷ് തികച്ചും വ്യത്യസ്തമായ ഒരു ജോണറിൽ തയ്യാറാക്കിയ SCB ന്റെ നട്ടെല്ല് അഭിലാഷിന്റെ തന്നെ തിരക്കഥയും സംഭാഷണവുമാണ്.ഗിമ്മിക്കുകൾ ഒന്നുമില്ലാത്ത കുറെ പച്ച മനുഷ്യരെ അവരുടേതായ രീതിയിൽ ഇടപെഴകാൻ സംവിധായകൻ അനുവദിച്ചിട്ടുണ്ട്.ജോണി ആന്റണിയുടെ സ്വഭാവനടനായുള്ള ട്രാൻസ്ഫോർമേഷൻ ഗംഭീരം.കുടുംബങ്ങളോട്…പ്രേക്ഷകരോട്….പതിഞ്ഞ താളത്തിൽ “സബാഷ്” ചന്ദ്രബോസ് നിങ്ങളെ കുടുകുടെ ചിരിപ്പിക്കും, ആനന്ദിപ്പിക്കും…ധൈര്യമായി ടിക്കറ്റ് എടുത്തോളൂ.വി സി അഭിലാഷ് പറഞ്ഞത് തന്നെ ഞാനും പറയുന്നു. ഞാൻ ഗ്യാരന്റി
4/5
NB : സമരം വിജയിച്ച് കഴിഞ്ഞ് പറയുന്ന ആ പഞ്ച് ഡയലോഗ് ഉണ്ടല്ലോ.” ലോകത്ത് ഒരു തൊഴിലാളി സമരവും ഇന്നേ വരെ തോറ്റിട്ടില്ല.അതാണ് തൊഴിലാളിയുടെ പവർ “”
612 total views, 4 views today