സരിതയെ പീഡിപ്പിച്ച അബ്ദുള്ളക്കുട്ടിയെ മാലയിട്ട് സ്വീകരിച്ച് ബിജെപിക്കാരാണ് ജലീലിനെ രാജി വയ്പ്പിക്കാൻ ഇറങ്ങിയത്

Sabeer Zaid

കെ ടി ജലീലിന്റെ രാഷ്ട്രീയഭാവി തകർക്കുന്നതിനുള്ള ഹീനമായ നീക്കങ്ങളാണ് നടക്കുന്നത്. അതുകൊണ്ട് ചില കാര്യങ്ങൾ പറയാതെ വയ്യ.

  1. ബാർ കോഴക്കേസിൽ കോടതിയിൽ നിന്ന് പ്രതികൂല പരാമർശങ്ങൾ ഉണ്ടാകുവോളം മന്ത്രി സ്ഥാനത്ത് നിന്ന് മാണി മാറിയിരുന്നില്ല. മുന്നണി അദ്ദേഹത്തെ മാറ്റി നിർത്തിയില്ല. മാണിയുടെ വായിൽ ലഡു തിരുകി അഴിമതിയെ ആഘോഷിച്ച ശാഫി പറമ്പിലൊക്കെയാണ് ഇപ്പോൾ ജലീലിനെ രാജി വെപ്പിക്കാൻ നടക്കുന്നത്.!
  2. എ പി അബ്ദുള്ളക്കുട്ടി മസ്കറ്റ് ഹോട്ടലിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു സരിത എസ് നായരുടെ പരാതി. ആ മൊഴി മാറ്റിക്കാൻ കോൺഗ്രസ്‌ നേതാവ് ഇടപെട്ടതിന്റെ ശബ്ദരേഖ ഇപ്പോഴും പബ്ലിക് ഡോമൈനിൽ ഉണ്ട്.
  3. അതേ അബ്ദുള്ളക്കുട്ടിയെ മാലയിട്ട് സ്വീകരിച്ച് സംസ്ഥാന നേതാവാക്കാൻ മടിയില്ലാത്ത ബി ജെ പിക്കാരാണ് ജലീലിന്റെ രാജി ആവശ്യപെടുന്നത്.!
  4. സോളാർ കേസിൽ കുറ്റാരോപിതരായ പലരും ഇപ്പോൾ എം പിമാരാണ്. അവരിൽ ചിലർ മന്ത്രിക്കസേരയിൽ ഇരിക്കുമ്പോഴാണ് ആരോപണം ഉണ്ടായത്. ഖുർആൻ കടത്തി എന്നൊന്നുമായൊരുന്നില്ല ആ ആരോപണം എന്നറിയാമല്ലോ.

  5. ഐസ്ക്രീം കേസിൽ റജീന ഉയർത്തിവിട്ട ആരോപണങ്ങളെ അന്നത്തെ മന്ത്രിയും ലീഗും എങ്ങനെയാണ് നേരിട്ടത് എന്ന് മറന്നുപോയോ? സാഹിബിനെ സ്വീകരിക്കാൻ എത്തിയ അണികൾ എയർപോർട്ടിൽ കാട്ടിക്കൂട്ടിയത് എന്തെല്ലാമായിരുന്നു? ഒന്നൊന്നായി ഓർത്തെടുക്കണോ ഇപ്പോൾ? അവരും പറയുന്നു ജലീൽ രാജിവെക്കണമെന്ന്.!!!

ഈ പോസ്റ്റ്‌ ഉന്നയിക്കുന്ന പ്രശ്‌നം രാഷ്ട്രീയ ധാർമികതയാണ്. നിങ്ങളിൽ പാപം ചെയ്യാത്തവർ, പാപത്തിൽ പങ്ക് പറ്റാത്തവർ ജലീലിനെ കല്ലെറിയട്ടെ. യു എ ഇ യിൽനിന്ന് വന്ന ഖുർആൻ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ചോദ്യം ചെയ്തതിനു മന്ത്രി രാജിവെക്കണം എന്നൊക്കെ പറയുന്നത് എന്ത് ദ്രാവിഡാണ്?