വർഗ്ഗീയതയുടെ പേരിൽ എംഎൽഎ സ്ഥാനം റദ്ദാക്കപ്പെട്ട ഇന്ത്യയിലെ ആദ്യ എംഎൽഎ
മൂക്കോളം വെള്ളത്തിലാണേലും രാഷ്ടീയം പറയുമെന്നാണ് കെ എം ഷാജി പറയുന്നത്. എന്താണ് ഷാജിയുടെ രാഷ്ട്രീയം?
മോദി കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോൾ മോദിക്ക് ഹിന്ദുത്വ അജണ്ടയില്ലെന്ന് കേരളത്തിന്റെ പൊതുനിരത്തിൽ പ്രസംഗിച്ച രാഷ്ട്രീയമോ?
85 total views

മൂക്കോളം വെള്ളത്തിലാണേലും രാഷ്ടീയം പറയുമെന്നാണ് കെ എം ഷാജി പറയുന്നത്. എന്താണ് ഷാജിയുടെ രാഷ്ട്രീയം?
മോദി കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോൾ മോദിക്ക് ഹിന്ദുത്വ അജണ്ടയില്ലെന്ന് കേരളത്തിന്റെ പൊതുനിരത്തിൽ പ്രസംഗിച്ച രാഷ്ട്രീയമോ?
ഗുജറാത്തിൽ മോദിയും അമിത്ഷായും ചേർന്ന് നേതൃത്വം നൽകിയ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യയുടെ പിന്നിൽ ഹിന്ദുത്വ അജണ്ടയായിരുന്നില്ലെന്നും വ്യവസായ താൽപര്യങ്ങൾ ആയിരുന്നെന്നും പറഞ്ഞു മുസ്ലിം സമുദായത്തെ ഒറ്റിക്കൊടുത്ത രാഷ്ട്രീയമോ?
തിരഞ്ഞെടുപ്പ് ജയിക്കാൻ വർഗ്ഗീയ ലഘുലേഖകൾ അടിച്ചിറക്കി കോടതി കയറിയിറങ്ങുന്ന വർഗ്ഗീയ ജീർണതയുടെ രാഷ്ട്രീയമോ?
വർഗ്ഗീയതയുടെ പേരിൽ എംഎൽഎ സ്ഥാനം റദ്ദാക്കപ്പെട്ട ഇന്ത്യയിലെ ആദ്യ എംഎൽഎ എന്നതിൽ അഭിമാനിക്കുന്ന അശ്ലീലതയുടെ രാഷ്ട്രീയമോ?
കേരളത്തിലെ മുസ്ലിം പൊതുബോധം ജമാഅത്തിനും സുഡാപ്പികൾക്കുമെതിരെ നിലപാട് എടുത്തിരുന്ന കാലത്ത് അതിന്റെ മുൻനിരയിൽ നിൽക്കുകയും അവരുടെ വോട്ടുകൾ കൊണ്ട് തിരഞ്ഞെടുപ്പ് ജയിക്കുന്ന കാലം വന്നപ്പോൾ യാതൊരു ജാള്യതയുമില്ലാതെ സന്ധിപ്പെടുകയും ചെയ്ത കാപട്യത്തിന്റെ രാഷ്ട്രീയമോ?
ബീജാവസ്ഥയിൽ പോലും ഇല്ലാതിരുന്ന കാലത്ത് കേരള നിയമസഭയിൽ അംഗമായ പിണറായി വിജയനോട് നിങ്ങളൊരു വാർഡ് മെമ്പറെങ്കിലും ആണോന്ന് ചോദിച്ച അല്പന്റെ ഉളുപ്പില്ലായ്മയുടെ രാഷ്ട്രീയമോ?
തന്റെ രാഷ്ട്രീയം തന്റെ പാർട്ടിയോളവും തന്റെ പാർട്ടിയുടെ രാഷ്ട്രീയം തന്നോളവുമേ വളർന്നിട്ടൊള്ളൂ എന്ന തിരിച്ചറിവിന്റ രാഷ്ട്രീയം താങ്കൾക്കിനിയും ഇല്ലാതെ പോയതെന്തെ ഷാജിയേ…?
86 total views, 1 views today
