തുർക്കിയിൽ ആയാലും ഇന്ത്യയിൽ ആയാലും സിനിമ, സീരീസുകളിൽ ഉള്ള ഒളിച്ചുകടത്തലുകളെ നമ്മൾ തിരിച്ചറിയേണ്ടതുണ്ട്

120

Sabir

സിനിമ, സംഗീതം എന്നിവ ഒരു ജനതയുടെ രാഷ്ട്രീയ തീരുമാനങ്ങൾ മാറ്റുമോ എന്നുള്ളത് ഈ കാലഘട്ടത്തിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യം തന്നെയാണ്. എന്റെ വെക്തിപരായ അഭിപ്രായത്തിൽ മാറ്റങ്ങൾക് സിനിമ സംഗീതം എന്നിവ വഴിവെക്കും എന്നുതന്നെയാണ്. ഇതിന് ഉദാഹരണമായി- തുർക്കി ഭാഷയിൽ ഇറങ്ങുകയും മറ്റു മുസ്ലിം ഭൂരിപക്ഷ നാടുകളിൽ, മുസ്ലിം നിയമങ്ങൾക്ക് കീഴിൽ(ശരീഹത്ത്)പ്രവർത്തിക്കുന്ന രാജ്യങ്ങളിൽ ഒക്കെ വൻ ഹിറ്റ് ആവുകയും ചെയ്ത ഒരു സീരീസ് ആയിരുന്നു “ഇദ്രിസ് എർട്ടുഗൽ”.വമ്പൻ ലാഗിംഗ് ഉണ്ടേലും യുറ്റുബിൽ ഒക്കെ ഒരുപാട് വ്യൂസ് ഉണ്ട് ഈ സീരിസിന്, നെറ്ഫ്ലിസ് ഇപ്പോൾ ഈ സീരിസിനെ ഏറ്റെടുത്തു എന്നാണ് അറിഞ്ഞത്.ഈ സീരീസ് ചർച്ചചെയ്യുന്നത്/ചിത്രീകരിക്കുന്നത് ഓട്ടോമൻ സാമ്രാജ്യവും, കായി വംശത്തിലെ ഭരണാധികാരിയായ സുലൈമാൻ ഷായുടേയും അയാളുടെ മകൻ ഇദ്രിസ് എർട്ടുഗലിന്റെയും അതിജീവനത്തിന്റെ, പോരാട്ടങ്ങളുടെ കഥയാണ്. കണ്ടിരിക്കാൻ നല്ല രസമാണ്.ഒച്ചിഴയുന്ന വേഗതയൊള്ളു എങ്കിലും പിടിച്ചിരുത്താൻ അതിന്റെ നിർമാതാക്കൾക്ക് കഴിഞ്ഞിട്ടുണ്ട്. 2014ൽ റിലീസ് ആയി തുടങ്ങിയ സീരീസ് വൻ ജനപ്രീതിയാണ് തുർക്കിയിലെ ജനങ്ങൾക്കിടയിൽ വരുത്തിയത്.ഇന്ത്യയിൽ മഹാഭാരത സീരിയൽകൊണ്ട് സംഘപരിവാർ എന്താണോ ഉദ്ദേശിക്കുന്നത് അതുതന്നെയാണ് തുർക്കിയിലെ ഉർദുകൻ ഗവണ്മെന്റും ഉദ്ദേശിച്ചത്, വിശ്വാസത്തിലൂന്നിയുള്ള ഭരണം. ഇന്ന് തുർകിയിൽ ജനാധിപത്യം മരിച്ചുകൊണ്ടിരിക്കുകയാണ്, ഏകാതിപത്യ ഭരണത്തിലേക്ക് ഉർദുകൻ തന്റെ കരുക്കൾ നീക്കികൊണ്ടിരിക്കുന്നു.ഇസ്ലാമിക രാജ്യം, നിയമം എന്നിവയാണ് ജനതയുടെ വിജയത്തിന്റെ അനിവാര്യത എന്നതിലൂന്നി നിറയെ സീരീസുകൾ, സിനിമകൾ ഒക്കെ തുടർച്ചയായി ഇറങ്ങുന്നുണ്ട് തുർക്കിയിൽ.

ഇദ്രിസ് എർട്ടുഗൽ തന്നെ ഉർദു ഖാന്റെ പാർട്ടിയുടെയും, മറ്റു ലീഡർമാരുടെയും പൂർണ പിന്തുണയോടെയാണ് ഷൂട്ടിംഗ് ആരംഭിച്ചതും, ഷൂട്ടിങ്ങിന് ഇടയിൽ നിരന്തര സന്ദർശകരും ആയിരുന്നു ഇവർ, ചുരുക്കി പറഞ്ഞാൽ പ്രൊഡക്ഷൻ തുർക്കി ഗവണ്മെന്റ് ആയിരുന്നെന്നു പറയാം. Mസോൺ ഇതിന്റെ മലയാള പരിഭാഷ ഇറക്കിയതിൽ പിന്നെ കേരളത്തിലും ഒട്ടുമിക്കവരും ഈ സീരീസ് കാണാൻ ഇടയായിട്ട് ഉണ്ട്, നല്ലത്. M-sone വലിയൊരുകാര്യം തന്നെയാണ് ചെയ്തത്.ഭാഷയിൽ ഉടക്കി കിടക്കുന്ന കാഴ്ചക്കാരെ വേൾഡ് വൈഡ് ആയിട്ടുള്ള ഒരു പ്ലാറ്റഫോമിലേക് കൊണ്ടുവരാൻ അവർക്ക് കഴിഞ്ഞിട്ട് ഉണ്ട്. പക്ഷെ കേരളത്തിലെ ചില വിഭാഗം ഈ ഇദ്രിസ് എർട്ടുഗലിനെ പൊക്കിപിടിച് നടപ്പുണ്ട്.മുസ്ലിം വിഭാഗത്തിന്റ ത്യാഗത്തെ, പോരാട്ടത്തെ നിങ്ങൾ കണ്ടില്ലേ എന്നും പറഞ്ഞ്. സ്വന്തം രാജ്യത്തിന്റെ അതിർത്തികൾ വലുതാകുന്നതിലും, വെട്ടിപിടിക്കുന്നതിലും, കൊന്നുതള്ളുന്നതിലും ഓട്ടോമൻ സാമ്രാജ്യത്തിലെ ഒരു സുൽത്താൻ വിജയിച്ചിട്ടുണ്ടെങ്കിൽ ഈ കേരളത്തിലെ മുസ്ലിമിന് അഭിമാനിക്കാവുന്ന ഒന്നാണോ അത്..? പൗരാവകാശങ്ങൾ ലംഖിക്കുകയും കലാകാരന്മാരെ വേട്ടയാടുകയും ചെയ്യുന്ന ഉർദു ഖാൻ സർക്കാരിനെതിരെ പ്രതിഷേധമായി 288 ദിവസം നിരാഹാരം അനുഷ്ഠിച് സ്വയം മരണം വരിച്ച ഹെലൻ ബോലേക് എന്ന ഗായികയുടെ ജീവ ത്യാഗം നമ്മളെ ഒക്കെ ഞെട്ടിച്ചതാണ്.അതിനെതിരെ വൻ പ്രശോഭങ്ങളും, സമരങ്ങളും സംഘടിപ്പിച്ചു വരുന്നതിനിടയിലാണ് ഹഖിയ സോഫിയ മുസ്ലിം ദേവാലയമായി മാറ്റി ഉർദു ഖാൻ വിശ്വാസം കൊണ്ട്/മതംകൊണ്ട് തന്റെ ഇമേജ് അയാൾ വീണ്ടെടുത്തത്. ഹെലൻ ഭോലകിന് വേണ്ടി നിലകൊണ്ട പ്രൊഫൈൽകൾ ഉർദു ഖാന്റെ പുതിയ നിലപാടിനെ പുകയ്ത്തി കണ്ടു, സങ്കടകരം. ഇനി ഇന്ത്യയിൽ നോക്കാം, സംഘപരിവാർ അധികാരത്തിലേറിയ ശേഷം രാജ്യ സ്നേഹത്തിലൂന്നി എത്ര സിനിമകൾ, സീരീസുകൾ ഇറങ്ങി. ഭരണ പരാജയങ്ങൾ മറച്ചുപിടിക്കാൻ എത്ര സിനിമകൾ അവർക്ക് സഹായകമായി. രാജ്യസ്നേഹികൾ അല്ലേൽ വേറൊരു രാജയത്തോട്ട് പോവാൻ അവർ എത്ര വട്ടം പറഞ്ഞു.. ! അവിടെ ഹാകിയ സോഫിയ ഇവിടെ രാമക്ഷേത്രം.ഇതിനെല്ലാം കയ്യടിക്കുന്നവർ ഇല്ലേ ഇവിടെ, അങ്ങ് തുർകിയിൽ കയ്യടിച്ച അതേപോലെ..! തുർകിയിൽ ആയാലും ഇന്ത്യയിൽ ആയാലും സിനിമ, സീരീസുകളിൽ ഉള്ള ഒളിച്ചുകടത്തലുകളെ നമ്മൾതിരിച്ചറിയേണ്ടതുണ്ട്. കയ്യടിക്കുന്നതിന് മുൻപ് പലവട്ടം നമുക്ക് ചിന്തിക്കാം.