അനിമല്‍ കോൺഷ്യസ്‌നെസ്
മൃഗങ്ങള്‍ ചിന്തിക്കാറുണ്ടോ? ഉണ്ടെങ്കില്‍ അവ എന്തായിരിക്കും ചിന്തിക്കുന്നത് ?
Sabu Jose
വർഷങ്ങൾ മുമ്പു മുതല്‍ തന്നെ തത്വചിന്തകരെ അലട്ടിയിരുന്ന ചോദ്യമാണിത്. പ്ലൂട്ടാർക്കും പ്ലിനിയുമെല്ലാം മൃഗബോധത്തേക്കുറിച്ച് നിരവധി പരാമർശങ്ങള്‍ നടത്തിയിട്ടുണ്ട്. മൃഗബോധവുമായി ബന്ധപ്പെട്ട ഒരു ഉദാഹരണം പരിശോധിക്കാം. ഒരു നായ അവന്റെ യജമാനനെ തേടി നടക്കുകയാണ്. യജമാനന്‍ പോയ വഴി അയാളുടെ മണംപിടിച്ചാണ് നായയുടെ സഞ്ചാരം. അവസാനം നായ ഒരു നാല്ക്ക വലയിലെത്തിച്ചേർന്നു. ഇപ്പോള്‍ നായയുടെ മുന്നില്‍ മൂന്നു വഴികളുണ്ട്. ഇവിടെ നായ എന്താണ് ചിന്തിക്കുക? ഇതില്‍ ഏതുവഴിയാണ് നായ ആദ്യം തെരഞ്ഞെടുക്കുക? ഒന്നാമത്തെ വഴിയില്‍ കൂടി യാത്രയാരംഭിച്ച നായ ആ വഴിയില്‍ തന്റെ യജമാനന്റെ ഗന്ധമില്ലാത്തതു കൊണ്ട് തിരിച്ചുവന്ന് രണ്ടാമത്തെ വഴിയിലൂടെ യാത്രയാരംഭിക്കും. അവിടെയും തന്റെ യജമാനന്റെ ഗന്ധം തിരിച്ചറിയാന്‍ കഴിയാതെ തിരിച്ചു വീണ്ടും നാല്ക്കവലയിലെത്തുന്ന നായ മൂന്നാമത്തെ വഴിയിലൂടെ യാത്ര തുടരുമ്പോള്‍ വീണ്ടും മണത്തുനോക്കുമോ? മണത്തുനോക്കാതെ തന്നെ തന്റെ യജമാനന്‍ ഈ വഴിയിലൂടെയായിരിക്കും പോയിട്ടുണ്ടാവുക എന്നു ചിന്തിക്കാന്‍ നായക്ക് കഴിയുമോ?
ഫ്രഞ്ച് ഫിലോസഫറായ മൈക്കല്‍ ഡി മൊണ്ടേയ്ന്‍ പറയുന്നത് നായകൾക്ക് അമൂർത്ത ചിന്താശേഷി ഉണ്ടെന്നാണ്. എന്നാല്‍ പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചിന്തകനായ തോമസ് അക്വിനാസ് ഇതംഗീകരിച്ചിരുന്നില്ല. നൂറ്റാണ്ടുൾക്ക് ശേഷം ചിന്തകരായ ജോണ്‍ ലോക്കും, ജോർജ് ബെര്ക്കിലിയും തമ്മില്‍ ഈ വിഷയത്തില്‍ നിരവധി നാളുകള്‍ ആശയ സംവാദം നടത്തുകയുണ്ടായി. മൃഗങ്ങള്ക്ക് അമൂർത്ത ചിന്താശേഷി ഇല്ലെന്ന നിഗമനത്തിലാണ് ഒടുവില്‍ അവര്‍ എത്തിച്ചേർന്നത്.
ഒരു പൂച്ചയെ നിരീക്ഷിക്കുക. പൂച്ച ആദ്യമായി ഒരു മുറിയില്‍ പ്രവേശിച്ചാല്‍ തറയിലെ കാർ പെറ്റിലും ഭിത്തിയിലുമൊക്കെ മാന്തുന്നതു കാണാം. പൂച്ചയെ ദേഷ്യം പിടിപ്പിക്കുന്ന എന്തായിരിക്കും ആ മുറിയിലുണ്ടാവുക? എന്നാല്‍ പൂച്ച തന്റെ അതിരുകള്‍ അടയാളപ്പെടുത്തുകയാണ് ചെയ്യുന്നത്. മറ്റൊരു പൂച്ചയ്ക്ക് അവിടേക്ക് പ്രവേശനമില്ലെന്നുള്ള അടയാളമിടുകയാണ്. അതിരുകള്‍ അടയാളപ്പെടുത്താന്‍ പൂച്ച തന്റെ മലവും മൂത്രവും ഉപയോഗിക്കും. ഇനി പൂച്ച നിങ്ങളുടെ കാലുകളില്‍ മുഖമുരസുകയും മുരളുകയുമൊക്കെ ചെയ്യുമ്പോള്‍ ഓർമിക്കുക. അത് നിങ്ങളോട് സ്‌നേഹം പ്രകടിപ്പിക്കുകയോ നന്ദി കാണിക്കുകയോ ചെയ്യുന്നതല്ല. മറിച്ച് നിങ്ങളുടെ ഉടമസ്ഥത പൂച്ച ഏറ്റെടുക്കുകയാണ്. കാർപെറ്റിലും ഭിത്തിയിലും ചെയ്തതുപോലെ തന്നെ പൂച്ച നിങ്ങളെ അടിമയാക്കുകയാണ്. നിങ്ങളെ യജമാനനായി അംഗീകരിക്കുകയല്ല ചെയ്യുന്നത്. പൂച്ചയുടെ ദൃഷ്ടിയില്‍ നിങ്ങള്‍ അവന്റെ അടിമയും വേലക്കാരനുമാണ്. നിത്യേന നല്ല ഭക്ഷണവും പാര്പ്പിാടവുമൊക്കെ ഒരുക്കുന്ന വേലക്കാരനാണ് നിങ്ങള്‍. മറ്റു പൂച്ചകള്‍ നിങ്ങളെ സ്വന്തമാക്കാതിരിക്കാനാണ് പൂച്ച ഇടയ്ക്കിടെ ഉരസലിലൂടെ നിങ്ങളുടെ ശരീരത്തില്‍ ഹോർമോണുകള്‍ നിക്ഷേപിക്കുന്നത്. പൂച്ചയുടെ കൂടെ കളിക്കുമ്പോള്‍ നിങ്ങൾക്ക് പറയാന്‍ കഴിയുമോ, പൂച്ച നിങ്ങളെ കളിപ്പിക്കുകയല്ലെന്ന്?
ഇനി പൂച്ചയ്ക്കു പകരം ഒരു വവ്വാലായാലോ, ഡോൾഫിൻ ഒക്കെയാണെങ്കിലോ ?.
ഭൗമജീവന്റെ ഭാഗമായ മൃഗബോധം പോലും മനുഷ്യമസ്തിഷ്‌കത്തിന്റെ ചിന്താധാരയ്ക്കപ്പുറമാകുമ്പോള്‍ അന്യഗ്രഹജീവികൾക്ക് മാനുഷിക വികാരങ്ങളും വിചാരങ്ങളുമെല്ലാം ഉണ്ടാകുമെന്ന് കരുതാനാവില്ല.
മിസ് യൂണിവേഴ്‌സ്, മിസ്റ്റര്‍ യൂണിവേഴ്‌സ്
അന്യഗ്രഹജീവികള്‍ ബുദ്ധിവികാസം പ്രാപിച്ചവയാണെങ്കില്‍ അവ താരതമ്യേന ചെറിയ ജീവികളായിരിക്കും. ബുദ്ധിവളർച്ച പ്രാപിച്ച ജീവികള്‍ വേട്ടക്കാരും ബുദ്ധി കുറഞ്ഞവര്‍ ഇരകളുമായിരിക്കും. കാട്ടിലെ വേട്ടക്കാരെത്തന്നെ നോക്കാം. സിംഹവും കടുവയുമെല്ലാം വേട്ടക്കാരാണ്. കാട്ടുപോത്തും ജിറാഫുമെല്ലാം അവയേക്കാള്‍ വലിയ ജീവികളാണ്. എന്നാല്‍ അവ ഇരകളുമാണ്. ഇരകൾക്ക് ബുദ്ധി വളർച്ച കുറവും വലിപ്പം കൂടുതലുമായിരിക്കും. അതായത് ബുദ്ധി വളർച്ച പ്രാപിച്ച ജീവികള്‍ ചെറുതും ബുദ്ധി കുറഞ്ഞവ വലുതുമായിരിക്കും. വേട്ടക്കാരുടെ കണ്ണുകള്‍ മുഖത്തിന്റെ മുൻഭാഗത്തായിരിക്കും. ഇരയുടെ ത്രിമാന സ്റ്റീരിയോവിഷന്‍ ചിത്രം ലഭിക്കുന്നതിനു വേണ്ടിയാണിത്. വേട്ടക്കാരനും ഇരയും തമ്മിലുള്ള അകലം കൃത്യമായി നിർണയിക്കുന്നതിന് ഇതു സഹായിക്കും. ഇരകളുടെ കണ്ണുകള്‍ മുഖത്തിന്റെ ഇരുവശങ്ങളിലുമായാണ് കാണപ്പെടുന്നത്. വേട്ടക്കാരനെ ഇരുഭാഗത്തുനിന്നും കാണുന്നതിനു വേണ്ടിയാണ് ഈ അനുകൂലനം.
ഇനി മനുഷ്യന്റെ കാര്യം പരിഗണിച്ചാല്‍ എങ്ങനെയാണ് അവന്‍ മറ്റു ഭൗമജീവികളെ അപേക്ഷിച്ച് കൂടുതല്‍ ബുദ്ധിമാനായത്? എന്തെല്ലാം ശാരീരിക പ്രത്യേകതകളാണ് മനുഷ്യന്റെ മസ്തിഷ്‌ക വികാസത്തിന് ഉല്പ്രേര രകമായത് എന്നു നോക്കാം. കുറഞ്ഞത് മൂന്നു ഘടകങ്ങളെങ്കിലും മനുഷ്യന്റെ ബുദ്ധിവികാസത്തെ സ്വാധീനിച്ചിട്ടുണ്ട്.
1. മറ്റു വിരലുകൾക്ക് അഭിമുഖമായി നില്ക്കുന്ന തള്ളവിരല്‍.
ഉപകരണങ്ങള്‍ നിർമിക്കുന്നതിനും ഉപയോഗിക്കുന്നതിനും ഇത് മനുഷ്യന് സഹായകരമായിത്തീര്ന്നു
2. വസ്തുക്കളുടെ ത്രിമാനരൂപം നൽകാൻ കഴിയുന്ന സ്റ്റീരിയോ നേത്രങ്ങള്‍
3. ഭാഷ
ഈ മൂന്നു ശേഷികളാണ് മനുഷ്യനെ ഭൗമജീവന്റെ നേതൃസ്ഥാനത്തെത്തിച്ചത്.ഭൗമേതര നാഗരികതയിലെ ബുദ്ധിവളർച്ച പ്രാപിച്ച ജീവികളെപ്പറ്റി പറയുമ്പോഴും ഇത്തരം ശാരീരിക സവിശേഷതകള്‍ പരിഗണിക്കേണ്ടിവരും. എന്നാല്‍ അവിടെയും ചില പ്രശ്‌നങ്ങളുണ്ട്. ഭൗമജീവന്റെ ഉദ്ഭവത്തിനു കാരണം സൂര്യന്‍ എന്ന മാതൃനക്ഷത്രത്തിന്റെ സാന്നിധ്യമാണ്. ജീവനുദ്ഭവിക്കുന്നതിനും നിലനില്ക്കുതന്നതിനുമുള്ള താപം പ്രദാനം ചെയ്യുന്നത് സൂര്യനാണ്. സൗരയൂഥത്തില്‍ തന്നെ ജീവനുദ്ഭവിക്കാന്‍ സാധ്യതയുള്ള ഗോളങ്ങളാണ് വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപയും ശനിയുടെ ചന്ദ്രനായ ടൈറ്റനും. ഈ രണ്ടു ഗോളങ്ങളും സൂര്യന്റെ വാസയോഗ്യ മേഖലയിലല്ല സ്ഥിതിചെയ്യുന്നത്. എന്നിരുന്നാലും ഈ രണ്ടു ഗോളങ്ങളിലും ദ്രാവകസമുദ്രങ്ങളും ജീവന്‍ നിലനില്ക്കുഈന്നതിനാവശ്യമായ താപവുമുണ്ട്. ദ്രാവകസമുദ്രം സ്ഥിതിചെയ്യുന്നത് ഉപരിതല പാളിക്കു കീഴെയാണ്. അതിനാവശ്യമായ താപം ലഭിക്കുന്നത് സൂര്യനില്നിതന്നല്ല. വ്യാഴത്തിന്റെയും ശനിയുടെയും ടൈഡല്‍ ബലങ്ങളാണ് അവയുടെ ഉപഗ്രഹങ്ങള്ക്ക് താപം പ്രദാനം ചെയ്യുന്നത്. ഭൗമേതര ജീവന്റെ കാര്യത്തില്‍ ഇത്തരം ടൈഡല്‍ ബലങ്ങള്ക്ക്വ വളരെ പ്രാധാന്യമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഈ പ്രപഞ്ചത്തിലെ മിസ്റ്റര്മാിരും മിസുമാരുമെല്ലാം മനുഷ്യരൂപത്തിലാകണമെന്ന് വാശിപിടിക്കരുത്.
ഭൗമേതര ജീവന്‍ ഏതുനിമിഷവും കണ്ടെത്തപ്പെടാം. എന്നാല്‍ ഭൗമേതര ജീവികളുടെ രൂപവും പ്രകൃതവുമൊന്നും പ്രവചിക്കാന്‍ കഴിയില്ല. അവര്ക്ക് മാനുഷിക വികാരങ്ങളും ഉണ്ടാകില്ല. അവരുടെ സാമൂഹിക ജീവിതക്രമവും നിയമങ്ങളുമെല്ലാം മനുഷ്യന് വിചിത്രമായി തോന്നാം. പക്ഷെ ഒന്നുറപ്പിക്കാം. ഈ മഹാപ്രപഞ്ചത്തില്‍ നാം തനിച്ചല്ല. ജീവന്റെ ഉന്മാദനൃത്തം ചവിട്ടുന്ന ഭൂമിക്ക് ഒരു സഹജയെ ഏതുനിമിഷവും ലഭിക്കാം. തെളിവുകളുടെ അഭാവം അങ്ങനെയൊന്നില്ല എന്നതിന്റെ തെളിവല്ല, മറിച്ച് മനുഷ്യ വംശം ആര്ജി്ച്ച സാങ്കേതികവിദ്യയുടെ പരിമിതി മാത്രമാണ്. ആ പരിമിതി മറികടക്കാന്‍ ഇനി അധികനാള്‍ കാത്തിരിക്കേണ്ടിവരില്ല. ഈ തലമുറയ്ക്കു തന്നെ അന്യഗ്രഹജീവികളെ നേരില്‍ കാണാനുള്ള ഭാഗ്യമുണ്ടാകും.