fbpx
Connect with us

Environment

ഭൂമിയുടെ ഭ്രമണവേഗതയില്‍ കുറവുണ്ടാക്കുന്ന ചൈനയിലെ ത്രീ ഗോര്‍ജസ് അണക്കെട്ട് , ആ അത്ഭുതം വായിച്ചറിയൂ

Published

on

അണക്കെട്ടുകൾ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ

Sabu Jose

ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് ചൈനയിലെ യാങ്‌സീ നദിയിലെ ത്രീ ഗോര്‍ജസ് അണക്കെട്ട്. അതുമാത്രമല്ല ഈ ഭീമന്‍ അണക്കെട്ടിന്‍രെ പ്രത്യേകത. റിസര്‍വോയറില്‍ സംഭരിച്ചിരിക്കുന്ന ജലത്തിന്റെ ഭാരം ഭൂമിയുടെ ഭ്രമണവേഗതയില്‍ കുറവുണ്ടാക്കുകയും അക്കാരണത്താല്‍ ദിവസത്തിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 574 അടി ഉയരത്തിലാണ് ഈ അണക്കെട്ടില്‍ ജലം കെട്ടിനിര്‍ത്തിയിരിക്കുന്നത്. 22,500 മെഗാവാട്ട് വൈദ്യുതിയാണ് പവര്‍‌സ്റ്റേഷനില്‍ നിന്നും ഉല്‍പാദിപ്പിക്കുന്നത്. രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയായ ഹൂവര്‍ ഡാമില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ പതിനൊന്ന് മടങ്ങാണിത്. ഡാമിന്റെ റിസര്‍വോയറിന്റെ ശരാശരി നീളം 660 കിലോമീറ്ററും വീതി 1.12 കിലോമീറ്ററുമാണ്. 1084 ചതുരശ്രകിലോമീറ്റര്‍ ഉപരിതല വിസ്തൃതിയുള്ള റിസര്‍വോയറിന്റെ ജലസംഭരണശേഷി 39.3 ക്യുബിക് കിലോമീറ്ററാണ്. ഇത് ഏകദേശം 4200 കോടി മെട്രിക് ടണ്‍ വരും.

ഒരു ചെറിയ പ്രദേശത്ത് ഇത്രയധികം ജലം കെട്ടിനിര്‍ത്തുന്നത് ഭൂമിയുടെ ജഡത്വത്തെ സ്വാധീനിക്കും. അച്ചുതണ്ടിനെ ആധാരമാക്കി ഭൂമിയുടെ ധ്രുവങ്ങളുടെ സ്ഥാനം രണ്ട് സെന്റിമീറ്റര്‍ മാറുന്നതിനും (Axial tilt) ഭൂമിയുടെ ‘മോമെന്റ് ഓഫ് ഇനര്‍ഷ്യ’ നേരിയ തോതില്‍ വര്‍ധിക്കുന്നതിനും ഇതുകാരണമാകും. വേഗത്തില്‍ കറങ്ങുന്ന ഒരു ഡാന്‍സര്‍ വീഴാതിരിക്കാന്‍ കൈകള്‍ വിരിച്ചുപിടിക്കുന്നതിനു സമാനമാണിത്. മോമെന്റ് ഓഫ് ഇനര്‍ഷ്യ വര്‍ധിക്കുന്നതിന് ആനുപാതികമായി ഭൂമിയുടെ ഭ്രമണ വേഗത കുറയും. ഭൂമിയുടെ ഭ്രമണവേഗത കുറയുമ്പോള്‍ ദിവസത്തിന്റെ ദൈര്‍ഘ്യം വര്‍ധിക്കും. 0.06 മൈക്രോസെക്കന്റാണ് ഈ വര്‍ധനവ്. ഈ വര്‍ധനവ് അത്ര അധികമൊന്നുമില്ലെങ്കിലും കൃത്യമായി അളക്കാന്‍ കഴിയുന്നതാണ്. മനുഷ്യരുടെ ഇടപെടലുകള്‍ പ്രാപഞ്ചിക പ്രതിഭാസങ്ങളെ വരെ സ്വാധീനിക്കുന്നുണ്ടെന്നതിനുള്ള വ്യക്തമായ സൂചനയാണ് ത്രീ ഗോര്‍ജസ് അണക്കെട്ട് നല്‍കുന്നത്.

ത്രീ ഗോര്‍ജസ് അണക്കെട്ട് (Three Gorges Dam)

Advertisement

വടക്കന്‍ ചൈനയിലെ യിചാംഗ്, ഹ്യൂബേ പ്രവിശ്യയില്‍ യില്ലിംഗ് ജില്ലയില്‍ യാങ്‌സീ നദിയ്ക്കു കുറുകെയാണ് ത്രീ ഗോര്‍ജസ് അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത്. മാവോ സേ ദോംഗിന്റെ സ്വപ്ന പദ്ധതിയായിരുന്നു ഇത്. 1994 ഡിസംബര്‍ 14 ന് ആരംഭിച്ച നിര്‍മാണം പൂര്‍ത്തിയായത് 2008 ലാണ്. ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രോ-ഇലക്ട്രിക് പവര്‍‌സ്റ്റേഷന്‍ ഇവിടെയാണ്. 22,500 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന പവര്‍‌സ്റ്റേഷന്‍ പൂര്‍ണമായി പ്രവര്‍ത്തന സജ്ജമായത് 2012 നവംബര്‍ 27 നാണ്. ഉള്‍നാടന്‍ ജലഗതാഗതം, വെള്ളപ്പൊക്ക നിയന്ത്രണം, ജലസേചനം, കുടിവെള്ള വിതരണം, വ്യവസായം, കൃഷി എന്നീ മേഖലകളില്‍ വലിയ സംഭാവനയാണ് ഈ അണക്കെട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. 3700 കോടി യു.എസ് ഡോളറാണ് ഡാമിന്റെ നിര്‍മാണച്ചെലവ്. 594 അടി ഉയരമുള്ള ഡാമിന്റെ നീളം 2335 മീറ്ററും അടിഭാഗത്തെ വീതി 115 മീറ്ററുമാണ്. മുകള്‍ഭാഗത്ത് 40 മീറ്റര്‍ വീതിയുണ്ട്. സെക്കന്റില്‍ 41 ലക്ഷം ക്യുബിക് അടിയാണ് (1,16,000m3/s) സ്പില്‍വേയുടെ ശേഷി. ജലസംഭരണ ശേഷി 39.3 ക്യുബിക് കിലോമീറ്ററാണ്. 700 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന 32 ഫ്രാന്‍സിസ് ജനറേറ്ററുകളും 50 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന രണ്ട് ചെറിയ ജനറേറ്ററുകളും പവര്‍‌സ്റ്റേഷനിലുണ്ട്. വലിയ ജനറേറ്ററുകള്‍ക്ക് 6000 ടണ്‍ വീതം ഭാരവും 80.6 മീറ്റര്‍ ഉയരവും 10.4 മീറ്റര്‍ വ്യാസവുമുണ്ട്. 27.2 മില്യണ്‍ ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റാണ് ഡാമിന്റെ നിര്‍മാണത്തിനുപയോഗിച്ചിട്ടുള്ളത്. കൂടാതെ 4,63,000 ടണ്‍ ഇരുമ്പും ഉപയോഗിച്ചിട്ടുണ്ട്. നിര്‍മാണത്തിനിടെ 102.6 മില്യണ്‍ ക്യുബിക് മീറ്റര്‍ മണ്ണ് ഡാംസൈറ്റില്‍ നിന്ന് നീക്കിയിട്ടുണ്ട്.
ഒരു ചരിത്ര വിസ്മയമായാണ് ത്രീ ഗോര്‍ജസ് കണക്കാക്കപ്പെടുന്നത്. ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യാണ് ഈ ഗ്രാവിറ്റി ഡാമിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

ത്രീ ഗോര്‍ജസിന്റെ പ്രസക്തി

യാങ്‌സീ നദിയിലുണ്ടാകുന്ന വെള്ളപ്പൊക്കം കുപ്രസിദ്ധമാണ്. ലക്ഷക്കണക്കിന് ഏക്കര്‍ കൃഷിസ്ഥലം വെള്ളത്തിനടിയിലാകുന്നത് സാധാരണമാണ്. നിരവധി ജീവനുകളും യാങ്‌സീ അപഹരിച്ചിട്ടുണ്ട്. 1954 ലെ വെള്ളപ്പൊക്കത്തില്‍ 1,93,000 ചതുരശ്ര കിലോമിറ്റര്‍ പ്രദേശമാണ് വെള്ളത്തിനടിയിലായത്. 33,169 ആളുകള്‍ മരണമടയുകയും 1,88,84,000 ആളുകള്‍ പലായനം ചെയ്യുകയുമുണ്ടായി. 80 ലക്ഷം ജനസംഖ്യയുള്ള വുഹാന്‍ നഗരം മൂന്നുമാസം വെള്ളത്തിനടിയിലായിരുന്നു. റെയില്‍ ഗതാഗതം നൂറു ദിവസം നിര്‍ത്തിവച്ചു. 1998 ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കോടിക്കണക്കിന് ഡോളറിന്റെ നാശനഷ്ടമുണ്ടായി. 23 ലക്ഷം ആളുകളെ ബാധിച്ച ആ വെള്ളപ്പൊക്കത്തില്‍ ജീവന്‍ നഷ്ടമായത് 1526 ആളുകള്‍ക്കാണ്. കാര്‍ഷിക മേഖലയിലുണ്ടായ നാശനഷ്ടം കണക്കുകള്‍ക്കപ്പുറമാണ്. എന്നാല്‍ ത്രീ ഗോര്‍ജസ് യാഥാര്‍ഥ്യമായതോടെ വുഹാന്‍ നഗരവും പരിസരപ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്ന് മുക്തമായി. സമീപകാലത്തുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമായ 2010 ലെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ ത്രീ ഗോര്‍ജസിനു കഴിഞ്ഞു. യാങ്‌സീ നദിയിലും അതിന്റെ പോഷക നദികളിലും കൂടിയുള്ള കപ്പല്‍ ഗതാഗതവും മറ്റു ജലഗതാഗത സംവിധാനങ്ങളും അഭിവൃദ്ധി പ്രാപിക്കുന്നതിനും ത്രീ ഗോര്‍ജസ് സഹായിക്കുന്നുണ്ട്. കൃഷിക്കും വ്യവസായങ്ങള്‍ക്കും ആവശ്യമായ ശുദ്ധജലം ഉറപ്പുവരുത്തുന്നതിനും വരള്‍ച്ച നിയന്ത്രിക്കുന്നതിനും കുടിവെള്ള വിതരണത്തിനും ഈ അണക്കെട്ട് കുറച്ചൊന്നുമല്ല സഹായിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി എന്ന ബഹുമതിക്കു പുറമെയാണ് ഇവയെല്ലാം.

ത്രീ ഗോര്‍ജസ് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍

Advertisement

മറ്റേതൊരു ജലസംഭരണിയുമെന്നപോലെ ത്രീ ഗോര്‍ജസും നിരവധി പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കു കാരണമാകുന്നുണ്ട്. പവര്‍‌സ്റ്റേഷനില്‍ നിന്നു പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രിക് ഓക്‌സൈഡ്, മെര്‍ക്കുറി, സള്‍ഫര്‍ ഡയോക്‌സൈഡ് എന്നീ വാതകങ്ങള്‍ അന്തരീക്ഷ താപവര്‍ധനവിന് കാരണമാകുന്നുണ്ട്. യാങ്‌സീ നദിയിലുണ്ടാകുന്ന വെള്ളപ്പൊക്കം വന്‍ ദുരന്തമാണുണ്ടാക്കുന്നതെങ്കിലും അത് അവശേഷിപ്പിക്കുന്ന ഫലഭൂയിഷ്ടമായ ഡെല്‍റ്റ ത്രീ ഗോര്‍ജസ് കാരണം നഷ്ടമായിരിക്കുകയാണ്. മണ്ണൊലിപ്പും ഭൂകമ്പഭീഷണിയും മറ്റേതൊരു അണക്കെട്ടിനേയും പോലെ ത്രീ ഗോര്‍ജസിനും ബാധകമാണ്. ഈ പ്രദേശത്ത് 1950 ല്‍ ഉണ്ടായിരുന്ന വനസമ്പത്തിന്റെ പത്തുശതമാനം മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ. ആവാസ വ്യവസ്ഥകളാകെ താറുമാറായിക്കഴിഞ്ഞു. 6388 സസ്യ സ്പീഷിസുകള്‍ വംശനാശ ഭീഷണി നേരിടുകയാണ്. ഇവയില്‍ പലതും ചൈനീസ് മെഡിസിനില്‍ ഉപയോഗിക്കുന്ന അപൂര്‍വ ഇനം ഔഷധ സസ്യങ്ങളാണ്. ജലത്തിന്റെ താപനിലയിലുണ്ടാകുന്ന മാറ്റം കാരണം ശുദ്ധജല മത്സ്യങ്ങള്‍ക്കും ഡാം ഭീക്ഷണിയാണ്. പല ജലജീവികളും വംശനാശം സംഭിവിക്കുകയോ വംശനാശ ഭീക്ഷണിയുടെ നിഴലിലോ ആണ് ഇപ്പോഴുള്ളത്. 27 ശതമാനം മത്സ്യങ്ങളും അപകടാവസ്ഥയിലാണുള്ളത്. ചൈനീസ് റിവര്‍ ഡോള്‍ഫിന് വംശനാശം സംഭവിച്ചുകഴിഞ്ഞു. മൂവായിരത്തിനും നാലായിരത്തിനും ഇടയില്‍ സൈബീരിയന്‍ കൊക്കുകള്‍ മാത്രമേ ഇപ്പോള്‍ ഈ മേഖലയില്‍ അവശേഷിക്കുന്നുള്ളൂ.

ഇതു കൂടാതെ ചൈനയുടെ പടിഞ്ഞാറുഭാഗത്തുള്ള ഗോബി മരുഭൂമി വലുതായിക്കൊണ്ടിരിക്കുന്നതിനും കാരണം ഈ അണക്കെട്ടാണ്. ആ പ്രദേശത്തേക്കുള്ള നദികളുടെ പാത തടയുകയോ വഴി തിരിച്ചുവിടുകയോ ചെയ്തതുകൊണ്ടാണിത്. വര്‍ഷം തോറും 1400 ചതുരശ്ര മൈല്‍ വിസ്തൃതിയിലാണ് മരുഭൂമി വളര്‍ന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയ്ക്കും ആ അണക്കെട്ട് ഭീഷണിയാണ്. ബഹ്മപുത്ര നദിയിലെ (ചൈനയില്‍ സാങ്‌പോ) നീരൊഴുക്ക് അപകടകരമായ നിലയിലേക്ക് താഴുന്നതിനും ജലത്തിന്റെ ലവണാംശം വര്‍ധിക്കുന്നതിനും ഈ അണക്കെട്ട് കാരണമായിട്ടുണ്ട്. ഹാന്‍ നദിയിലെ ജലത്തിന്റെ ഗുണനിവാരം കുറയ്ക്കുന്നതിനും ഈ നദിയില്‍ വെള്ളപ്പൊക്കത്തിനും ത്രീ ഗോര്‍ജസ് കാരണാകുന്നുണ്ട്. നിലവില്‍ ചൈനയിലെ ശുദ്ധജലത്തിന്റെ 70 ശതമാനവും മലിനമാക്കപ്പെട്ടതാണ്. ഈ തോത് വര്‍ധിപ്പിക്കുന്നതിനും ഈ പ്രോജക്ട് കാരണമാകുന്നുണ്ട്. റിസര്‍വോയര്‍ സ്ഥിതിചെയ്യുന്നത് അഞ്ച് പ്രധാന ഭ്രംശരേഖകള്‍ക്കു മുകളിലായാണ്. 2008 ല്‍ 70,000 ആളുകളുടെ മരണത്തിനു കാരണമായ ഭൂകമ്പത്തിന്റെ എപ്പിസെന്ററും ഡാമിനടിയിലാണ്. ഊര്‍ജോല്‍പാദനം വലിയൊരു കാര്യം തന്നെയാണ്. എന്നാല്‍ ജല ദൗര്‍ലഭ്യം അതിലും വലിയ കാര്യമാണ്. വടക്കന്‍ ചൈനയില്‍, ചൈനയുടെ ആകെ ജനസംഖ്യയുടെ പകുതിയും ജീവിക്കുന്നുണ്ട്. എന്നാല്‍ ഇവരില്‍ 15 ശതമാനം ആളുകള്‍ക്കു മാത്രമേ ശുദ്ധജലം ലഭ്യമാകുന്നുള്ളൂ. 13 വലിയ പട്ടണങ്ങള്‍, 140 ചെറിയ നഗരങ്ങള്‍, 1600ല്‍ പരം ഗ്രാമങ്ങള്‍, കൃഷിസ്ഥലങ്ങള്‍, വനഭൂമി തുടങ്ങിയവയെല്ലാം വെള്ളത്തിനടിയിലായിക്കഴിഞ്ഞു. 13 ലക്ഷത്തില്‍ പരം ആളുകളെ ഇതിനകം മാറ്റിപ്പാര്‍പ്പിച്ചുകഴിഞ്ഞു. ഈ നടപടി തുടരുകയാണ് വീടും കൃഷിസ്ഥലങ്ങളും വിട്ടുകൊടുത്തവരില്‍ പലര്‍ക്കും മതിയായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്.

വൈദ്യുതോല്‍പാദനം, വെള്ളപ്പൊക്കനിയന്ത്രണം, ജലസേചനം, ഉള്‍നാടന്‍ ജലഗതാഗതം, വ്യവസായങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വളരെയധികം പ്രയോജനകരമായ പദ്ധതിയാണ് ത്രീ ഗോര്‍ജസ്. എന്നാല്‍ ഈ അണക്കെട്ടുണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളും അത്രതന്നെ പ്രധാനമാണ്. ഭൂമിയുടെ ഭ്രമണത്തെപ്പോലും സ്വാധീനിക്കുന്നുണ്ടെന്നു പറയുമ്പോഴാണ് ഇത്തരം ഭീമന്‍ ജലസംഭരണികള്‍ ആവശ്യമാണോ എന്ന ചോദ്യമുയരുന്നത് പ്രാപഞ്ചിക പ്രതിഭാസങ്ങളെ വരെ താളം തെറ്റിക്കുന്ന തരത്തിലുള്ള നിര്‍മിതികള്‍ വലിയ ദുരന്തങ്ങളിലേക്കായിരിക്കും ലോകത്തെ നയിക്കുന്നത്.

 1,592 total views,  4 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Continue Reading
Advertisement
Comments
Advertisement
history13 hours ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment13 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment13 hours ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment13 hours ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment13 hours ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment14 hours ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment14 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment14 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business15 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment15 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment15 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment17 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment7 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment6 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment13 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment18 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured20 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment20 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment2 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment3 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment4 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment4 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment5 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »