ഗഗൻയാൻ

Sabu Jose

മനുഷ്യനുമായുള്ള ബഹിരാകാശ യാത്രയ്ക്ക് ഐ.എസ്.ആർ.ഒ ഒരുങ്ങിക്കഴിഞ്ഞു. 2024 ൽ ഇസ്രോ വിക്ഷേപിക്കുന്ന ഗഗൻയാൻ മൂന്ന് ആസ്‌ട്രോനോട്ടുകളെ ബഹിരാകാശത്ത് എത്തിക്കും. ഏഴ് ദിവസം ബഹിരാകാശ യാത്രികരുമായി 400 കിലോമീറ്റർ ഉയരത്തിലുള്ള ഭൗമസമീപ ഭ്രമണപഥത്തിലൂടെ ഭൂമിയെ പ്രദക്ഷിണം വച്ചതിനുശേഷം ക്രൂ മൊഡ്യൂൾ ബംഗാൾ ഉൾക്കടലില്‍ ഇറങ്ങും. ഇസ്രോ സ്വന്തമായി രൂപകല്‍പന ചെയ്ത ക്രൂ മൊഡ്യൂളിൽ സഞ്ചരിക്കാനുള്ള ബഹിരാകാശ യാത്രികർ ബംഗളൂരുവിലെ പരിശീലന കേന്ദ്രത്തിൽ അവസാനഘട്ട തയ്യാറെടുപ്പിലാണിപ്പോൾ. ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളെ ആസ്‌ട്രോനോട്ടുകൾ എന്നല്ല മറിച്ച് വ്യോമനോട്ടുകൾ എന്നാണ് വിളുക്കുന്നത്. 2018 നവംബർ 14ന് ഇസ്രോ നിർമിച്ച ഏറ്റവും ഭാരമുള്ള വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-29 നെ 36,000 കിലോ മീറ്റർ ഉയരത്തിലുള്ള ജിയോസിങ്ക്രോണസ് ഭ്രമണപഥത്തിലെത്തിച്ച ഭീമൻ വിക്ഷേപണ വാഹനമായ ജി.എസ്.എൽ.വി മാർക്ക്-3 ആണ് ഗഗൻയാൻ പേടകത്തിന്റെയും വിക്ഷേപണ വാഹനം. ബാഹുബലി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ജി.എസ്.എൽ.വി മാർക്ക്-3 ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന റോക്കറ്റാണ്.

സർവീസ് മൊഡ്യൂൾ ഉൾപ്പടെ 7,800 കിലോഗ്രാമാണ് ഗഗൻയാൻ പേടകത്തിന്റെ പിണ്ഡം. മൂന്ന് ബഹിരാകാശ സഞ്ചാരികൾ യാത്രചെയ്യാനുപയോഗിക്കുന്ന ക്രൂ മൊഡ്യൂളിന്റെ മാത്രം ഭാരം 3735 കിലോഗ്രാമാണ്. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും ഇസ്രോയും ചേർന്നാണ് ഗഗൻയാൻ നിർമിച്ചിരിക്കുന്നത്. ഏഴ് ദിവസമാണ് പേടകം ബഹിരാകാശ സഞ്ചാരികളുമായി ഭ്രമണപഥത്തിലുണ്ടാവുക. ക്രൂ മൊഡ്യൂളിന് 2.7 മീറ്റർ ഉയരവും 3 മീറ്റർ വ്യാസവും 11.5 ഘനമീറ്റർ വ്യാപ്തവുമുണ്ട്. 2014 ഡിസംബർ 18 ന് ഗഗൻയാൻ പേടകത്തിന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ നടത്തിയിരുന്നു. 2018 ജൂലൈ 5 ന് യാത്രികരുടെ സുരക്ഷ പരിശോധിക്കുന്നതിനുള്ള പാഡ് അബോർട്ട് ടെസ്റ്റും നടത്തി. 2020 നും 2021 നും രണ്ട് പരീക്ഷണ വിക്ഷേപണങ്ങൾ കൂടി നടത്തും. ഈ ദൗത്യങ്ങളിലൊന്നും പേടകത്തില്‍ ബഹിരാകാശ സഞ്ചാരികളുണ്ടാകില്ല. തുടർന്ന് 2024 ല്‍ മൂന്ന് ബഹിരാകാശ സഞ്ചാരികളുമായി ഗഗൻയാൻ യാത്രയാരംഭിക്കുമ്പോൾ അത് ഇന്ത്യൻ ബഹിരാകാശ ഗവേഷണ മേഖലയില്‍ പുതിയൊരു നാഴികക്കല്ലായിരിക്കും. പേടകത്തിന്റെ സുരക്ഷ ഉറപ്പുവരുത്താൻ മൃഗങ്ങളെ വഹിച്ചുകൊണ്ടുള്ള ദൗത്യത്തിന് ഇസ്രോയ്ക്ക് താത്പര്യമില്ല. അതു മറ്റൊരു നാഴികക്കല്ലായിരിക്കും.

ഓർബിറ്റല്‍ വെഹിക്കിൾ എന്ന പേരിൽ ഗഗൻയാൻ ദൗത്യത്തിന്റെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചത് 2006 ല്‍ ആണ്. മെർക്കുറി ബഹിരാകാശ പേടകത്തിന്റെ മാതൃകയില്‍ ഒരാഴ്ച ബഹിരാകാശത്ത് തങ്ങുന്നതിനുള്ള ഒരു ക്യാപ്‌സൂൾ നിർമിക്കുക എന്നതായിരുന്നു പദ്ധതി. പൊതുവെ ഇത്തരം ക്യാപ്‌സൂൾ വിക്ഷേപണത്തില്‍ ഇസ്രോയ്ക്ക് വലിയ താത്പര്യമുണ്ടായിരുന്നില്ല. പി. എസ്. എൽ. വി, ജി.എസ്.എൽ.വി പോലെയുള്ള വിക്ഷേപണ വാഹനങ്ങളുടെ വികസനവും, ഗതിനിർണയത്തിനും വാർത്താവിനിമയത്തിനുമുള്ള കൃത്രിമ ഉപഗ്രഹങ്ങളുടെ വിക്ഷേപണവുമാണ് ഇസ്രോയുടെ താത്പര്യം. 2013 ല്‍ രണ്ട് ബഹിരാകാശ സഞ്ചാരികളെയും വാഹിച്ചുകൊണ്ടുള്ള വിക്ഷേപണം ഉദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് അത് 2016 ലേക്ക് മാറ്റി. എന്നാല്‍ 2013 ല്‍ കേന്ദ്രഗവൺമെന്റില്‍ നിന്നുമുള്ള ഫണ്ട് യഥാസമയം ലഭ്യമാകാത്തതിനേത്തുടർന്ന് വ്യോമനോട്ട് ദൗത്യം ഇസ്രോയുടെ മുഖ്യ പരിഗണനയില്‍ നിന്ന് പിന്നാക്കം പോയി. 2014 ല്‍ ഗഗൻയാൻ ദൗത്യത്തിനുള്ള ഫണ്ട് ലഭ്യമായി. 2017 ല്‍ 550 കിലോഗ്രാം ഭാരമുള്ള സ്‌പേസ് ക്യാപ്‌സൂൾ റിക്കവറി പരീക്ഷണം നടത്തിക്കൊണ്ട് ഇസ്രോ ഗഗൻയാൻ യാഥാർഥ്യമാകുമെന്ന് ഉറപ്പിച്ചു. 2018 ഓഗസ്റ്റ് 15 ന് ഗഗൻയാൻ പദ്ധതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. മുൻപ് തീരുമാനിച്ചിരുന്നതുപോലെ രണ്ട് ബഹിരാകാശ യാത്രികർക്ക് സഞ്ചരിക്കാൻ കഴിയുന്ന പേടകമായിരിക്കില്ല ഗഗൻയാൻ. മൂന്ന് വ്യോമനോട്ടുകൾക്ക് സഞ്ചരിക്കാൻ പേടകത്തിൽ സൗകര്യമുണ്ടായിരിക്കും.

2007-2008 വർഷത്തില്‍ ഗഗൻയാൻ പദ്ധതിയുടെ പ്രാരംഭ മുതല്‍മുടക്കായി 50 കോടി രൂപയാണ് കേന്ദ്ര ഗവൺമെന്റ് അനുവദിച്ചത്. ഏഴ് വർഷത്തെ വികസന പ്രവർത്തനങ്ങൾക്ക് ഗഗൻയാൻ ദൗത്യത്തിന് 12,400 കോടി രൂപ ഇസ്രോ ആവശ്യപ്പെട്ടു. പ്ലാനിംഗ് കമ്മീഷന്റെ നിർദേശമനുസരിച്ച് 5,000 കോടി രൂപയാണ് കേന്ദ്ര ഗവണ്മെന്റ് നല്‍കാൻ തീരുമാനിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററില്‍ ഗഗൻയാൻ നിക്ഷേപണത്തിനുവേണ്ടി മാത്രമായി മൂന്നാമതൊരു ലോഞ്ച് പാഡ് കൂടി നിർമിക്കുന്നതിനും ബംഗളുരുവില്‍ ഒരു ആസ്‌ട്രോനോട്ട് പരിശീലനകേന്ദ്രം നിർമിക്കുന്നതിനും തീരുമാനിച്ചു. റഷ്യയില്‍ വച്ച് ബഹിരാകാശ സഞ്ചാരികൾക്കുള്ള പരിശീലനം നല്‍കുന്നതിനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് സ്വന്തമായി ഒരു പരിശീലനകേന്ദ്രം തുടങ്ങുകയുമായിരുന്നു.

സോയൂസ് പേടകത്തിന്റെ മാതൃകയിലാണ് ഗഗൻയാന്റെ ക്രൂ മൊഡ്യൂളും സർവീസ് മൊഡ്യൂളും നിർമിച്ചിരിക്കുന്നത്. സർവീസ് മൊഡ്യൂളില്‍ ഉപയോഗിക്കുന്നത് ദ്രാവക ഇന്ധമാണ്. ഡോക്ക് ചെയ്യപ്പെട്ട അവസഥയിലുള്ള ക്രൂ മൊഡ്യൂളിനെയും സർവീസ് മൊഡ്യൂളിനെയും ഒരുമിച്ച് ഓർബിറ്റല്‍ മൊഡ്യൂൾ എന്നാണ് വിളിക്കുന്നത്. മൂന്ന് ബഹിരാകാശ സഞ്ചാരികൾക്ക് ഏഴ് ദിവസം താമസിക്കാൻ കഴിയുന്ന സൗകര്യങ്ങൾ ക്രൂ മൊഡ്യൂളിലുണ്ടാകും. വിക്ഷേപണത്തേത്തുടർന്ന് 16 മിനിട്ടിനുള്ളിൽ പേടകത്തെ 400 കിലോമീറ്റർ ഉയരമുള്ള ഭ്രമണപഥത്തില്‍ എത്തിക്കാൻ റോക്കറ്റിന് കഴിയും. 2014 ഡിസംബർ 18 ന് നടത്തിയ 600 കി. ഗ്രാം ഡമ്മി പേടകത്തിന്റെ വിക്ഷേപണത്തില്‍ ഭൗമോപരിതലത്തില്‍നിന്ന് 126 കിലോമീറ്റർ ഉയരത്തില്‍ വച്ച് ക്രൂ മൊഡ്യൂളിനെ റോക്കറ്റില്‍ നിന്ന് വേർപെടുത്തി. തിരിച്ച് ഭൂമിയിലേക്കുള്ള യാത്രയില്‍ 80 കിലോമീറ്റർ ഉയരത്തിൽ വച്ച് ഗ്രൗണ്ട് സ്റ്റേഷനിലെ ശാസ്ത്രജ്ഞർ പേടകത്തിലെ മോട്ടോറിന്റെ വേഗത നിയന്ത്രിക്കുന്നതിനുവേണ്ടി ത്രസ്റ്ററുകൾ പ്രവർത്തനം നിർത്തി. ഭൗമാന്തരീക്ഷത്തിന്റെ ഘർഷണം മൂലം പേടകത്തിന്റെ പുറം ഭാഗത്തെ ഊഷ്മാവ് 1600 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തി. ഉയർന്നതാപനില പ്രതിരോധിക്കുന്നതിനുള്ള കോട്ടിംഗ് പേടകത്തിന്റെ പുറത്തുണ്ട്. 15 കിലോമീറ്റർ ഉയരത്തില്‍ വച്ച് പേടകത്തിലുള്ള രണ്ട് പാരച്യൂട്ടുകൾ നിവർത്തി. തുടർന്ന് ഡമ്മി പേടകം ആൻഡമാൻ നിക്കോബാർ ദ്വീപിനു സമീപം ബംഗാൾ ഉൾക്കടലില്‍ സോഫ്റ്റ് ലാൻഡിംഗ് നടത്തി. പേടകത്തിന്റെ ഡോക്കിംഗ്, വേർപെടല്‍, താപരോധികളുടെ പ്രവർത്തനം, റിട്രോഫയറിംഗ്, സോഫ്റ്റ് ലാൻഡിംഗ് സംവിധാനം, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതിനുള്ള സംവിധാനങ്ങൾ, ക്യാപ്‌സൂൾ റിക്കവറി എന്നിവ വിജയകരമായി പരീക്ഷിച്ചു. ഡമ്മി പേടകം 12 ദിവസമാണ് ബഹിരാകാശത്തുണ്ടായിരുന്നത്. 2018 ൽ പേടകത്തിന്റെ റീ-എൻട്രി ടെസ്റ്റും പാഡ് അബോർട്ട് ടെസ്റ്റും വിജയകരമായി നടത്തി. ബഹിരാകാശ സഞ്ചാരികൾക്കു വേണ്ട സ്‌പേസ് സ്യൂട്ടും 13 കിലോഗ്രാം ഭാരമുള്ള അഡ്വാൻസ് ക്രൂ എസ്‌കേപ് സ്യൂട്ടും നിർമിച്ചു. ഇസ്രോയ്ക്കുവേണ്ടി ഷുവർ സേഫ്റ്റി (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ആണ് സ്‌പേസ് സ്യൂട്ടുകൾ നിർമിച്ചത്.

കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് 140 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വ്യോമനോട്ട് പരിശീലനകേന്ദ്രം സ്ഥിതിചെയ്യുന്നത്. റേഡിയേഷൻ പ്രതിരോധിക്കുന്നതിനും, അപകട ഘട്ടങ്ങളില്‍ റിക്കവറി സിസ്റ്റം ഉപയോഗിക്കുന്നതു സംബന്ധിച്ചും, സീറോ ഗ്രാവിറ്റി ചുറ്റുപാടുകളി കഴിയുന്നതിനുമുള്ള പരിശീലനവും ഇവിടെ നൽകി വരുന്നു.ഗഗൻയാൻ
മനുഷ്യനുമായുള്ള ബഹിരാകാശ യാത്രയ്ക്ക് ഐ.എസ്.ആർ.ഒ ഒരുങ്ങിക്കഴിഞ്ഞു. 2024 ൽ ഇസ്രോ വിക്ഷേപിക്കുന്ന ഗഗൻയാൻ മൂന്ന് ആസ്‌ട്രോനോട്ടുകളെ ബഹിരാകാശത്ത് എത്തിക്കും. ഏഴ് ദിവസം ബഹിരാകാശ യാത്രികരുമായി 400 കിലോമീറ്റർ ഉയരത്തിലുള്ള ഭൗമസമീപ ഭ്രമണപഥത്തിലൂടെ ഭൂമിയെ പ്രദക്ഷിണം വച്ചതിനുശേഷം ക്രൂ മൊഡ്യൂൾ ബംഗാൾ ഉൾക്കടലില്‍ ഇറങ്ങും. ഇസ്രോ സ്വന്തമായി രൂപകല്‍പന ചെയ്ത ക്രൂ മൊഡ്യൂളിൽ സഞ്ചരിക്കാനുള്ള ബഹിരാകാശ യാത്രികർ ബംഗളൂരുവിലെ പരിശീലന കേന്ദ്രത്തിൽ അവസാനഘട്ട തയ്യാറെടുപ്പിലാണിപ്പോൾ. ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളെ ആസ്‌ട്രോനോട്ടുകൾ എന്നല്ല മറിച്ച് വ്യോമനോട്ടുകൾ എന്നാണ് വിളുക്കുന്നത്. 2018 നവംബർ 14ന് ഇസ്രോ നിർമിച്ച ഏറ്റവും ഭാരമുള്ള വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-29 നെ 36,000 കിലോ മീറ്റർ ഉയരത്തിലുള്ള ജിയോസിങ്ക്രോണസ് ഭ്രമണപഥത്തിലെത്തിച്ച ഭീമൻ വിക്ഷേപണ വാഹനമായ ജി.എസ്.എൽ.വി മാർക്ക്-3 ആണ് ഗഗൻയാൻ പേടകത്തിന്റെയും വിക്ഷേപണ വാഹനം. ബാഹുബലി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ജി.എസ്.എൽ.വി മാർക്ക്-3 ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന റോക്കറ്റാണ്.

സർവീസ് മൊഡ്യൂൾ ഉൾപ്പടെ 7,800 കിലോഗ്രാമാണ് ഗഗൻയാൻ പേടകത്തിന്റെ പിണ്ഡം. മൂന്ന് ബഹിരാകാശ സഞ്ചാരികൾ യാത്രചെയ്യാനുപയോഗിക്കുന്ന ക്രൂ മൊഡ്യൂളിന്റെ മാത്രം ഭാരം 3735 കിലോഗ്രാമാണ്. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും ഇസ്രോയും ചേർന്നാണ് ഗഗൻയാൻ നിർമിച്ചിരിക്കുന്നത്. ഏഴ് ദിവസമാണ് പേടകം ബഹിരാകാശ സഞ്ചാരികളുമായി ഭ്രമണപഥത്തിലുണ്ടാവുക. ക്രൂ മൊഡ്യൂളിന് 2.7 മീറ്റർ ഉയരവും 3 മീറ്റർ വ്യാസവും 11.5 ഘനമീറ്റർ വ്യാപ്തവുമുണ്ട്. 2014 ഡിസംബർ 18 ന് ഗഗൻയാൻ പേടകത്തിന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ നടത്തിയിരുന്നു. 2018 ജൂലൈ 5 ന് യാത്രികരുടെ സുരക്ഷ പരിശോധിക്കുന്നതിനുള്ള പാഡ് അബോർട്ട് ടെസ്റ്റും നടത്തി. തുടർന്ന് 2022 ല്‍ മൂന്ന് ബഹിരാകാശ സഞ്ചാരികളുമായി ഗഗൻയാൻ യാത്രയാരംഭിക്കുമ്പോൾ അത് ഇന്ത്യൻ ബഹിരാകാശ ഗവേഷണ മേഖലയില്‍ പുതിയൊരു നാഴികക്കല്ലായിരിക്കും. പേടകത്തിന്റെ സുരക്ഷ ഉറപ്പുവരുത്താൻ മൃഗങ്ങളെ വഹിച്ചുകൊണ്ടുള്ള ദൗത്യത്തിന് ഇസ്രോയ്ക്ക് താത്പര്യമില്ല. അതു മറ്റൊരു നാഴികക്കല്ലായിരിക്കും.
ഓർബിറ്റല്‍ വെഹിക്കിൾ എന്ന പേരിൽ ഗഗൻയാൻ ദൗത്യത്തിന്റെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചത് 2006 ല്‍ ആണ്. മെർക്കുറി ബഹിരാകാശ പേടകത്തിന്റെ മാതൃകയില്‍ ഒരാഴ്ച ബഹിരാകാശത്ത് തങ്ങുന്നതിനുള്ള ഒരു ക്യാപ്‌സൂൾ നിർമിക്കുക എന്നതായിരുന്നു പദ്ധതി. പൊതുവെ ഇത്തരം ക്യാപ്‌സൂൾ വിക്ഷേപണത്തില്‍ ഇസ്രോയ്ക്ക് വലിയ താത്പര്യമുണ്ടായിരുന്നില്ല. പി. എസ്. എൽ. വി, ജി.എസ്.എൽ.വി പോലെയുള്ള വിക്ഷേപണ വാഹനങ്ങളുടെ വികസനവും, ഗതിനിർണയത്തിനും വാർത്താവിനിമയത്തിനുമുള്ള കൃത്രിമ ഉപഗ്രഹങ്ങളുടെ വിക്ഷേപണവുമാണ് ഇസ്രോയുടെ താത്പര്യം.

2013 ല്‍ രണ്ട് ബഹിരാകാശ സഞ്ചാരികളെയും വാഹിച്ചുകൊണ്ടുള്ള വിക്ഷേപണം ഉദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് അത് 2016 ലേക്ക് മാറ്റി. എന്നാല്‍ 2013 ല്‍ കേന്ദ്രഗവൺമെന്റില്‍ നിന്നുമുള്ള ഫണ്ട് യഥാസമയം ലഭ്യമാകാത്തതിനേത്തുടർന്ന് വ്യോമനോട്ട് ദൗത്യം ഇസ്രോയുടെ മുഖ്യ പരിഗണനയില്‍ നിന്ന് പിന്നാക്കം പോയി. 2014 ല്‍ ഗഗൻയാൻ ദൗത്യത്തിനുള്ള ഫണ്ട് ലഭ്യമായി. 2017 ല്‍ 550 കിലോഗ്രാം ഭാരമുള്ള സ്‌പേസ് ക്യാപ്‌സൂൾ റിക്കവറി പരീക്ഷണം നടത്തിക്കൊണ്ട് ഇസ്രോ ഗഗൻയാൻ യാഥാർഥ്യമാകുമെന്ന് ഉറപ്പിച്ചു. 2018 ഓഗസ്റ്റ് 15 ന് ഗഗൻയാൻ പദ്ധതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. മുൻപ് തീരുമാനിച്ചിരുന്നതുപോലെ രണ്ട് ബഹിരാകാശ യാത്രികർക്ക് സഞ്ചരിക്കാൻ കഴിയുന്ന പേടകമായിരിക്കില്ല ഗഗൻയാൻ. മൂന്ന് വ്യോമനോട്ടുകൾക്ക് സഞ്ചരിക്കാൻ പേടകത്തിൽ സൗകര്യമുണ്ടായിരിക്കും.
2007-2008 വർഷത്തില്‍ ഗഗൻയാൻ പദ്ധതിയുടെ പ്രാരംഭ മുതല്‍മുടക്കായി 50 കോടി രൂപയാണ് കേന്ദ്ര ഗവൺമെന്റ് അനുവദിച്ചത്. ഏഴ് വർഷത്തെ വികസന പ്രവർത്തനങ്ങൾക്ക് ഗഗൻയാൻ ദൗത്യത്തിന് 12,400 കോടി രൂപ ഇസ്രോ ആവശ്യപ്പെട്ടു. പ്ലാനിംഗ് കമ്മീഷന്റെ നിർദേശമനുസരിച്ച് 5,000 കോടി രൂപയാണ് കേന്ദ്ര ഗവണ്മെന്റ് നല്‍കാൻ തീരുമാനിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററില്‍ ഗഗൻയാൻ നിക്ഷേപണത്തിനുവേണ്ടി മാത്രമായി മൂന്നാമതൊരു ലോഞ്ച് പാഡ് കൂടി നിർമിക്കുന്നതിനും ബംഗളുരുവില്‍ ഒരു ആസ്‌ട്രോനോട്ട് പരിശീലനകേന്ദ്രം നിർമിക്കുന്നതിനും തീരുമാനിച്ചു. റഷ്യയില്‍ വച്ച് ബഹിരാകാശ സഞ്ചാരികൾക്കുള്ള പരിശീലനം നല്‍കുന്നതിനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് സ്വന്തമായി ഒരു പരിശീലനകേന്ദ്രം തുടങ്ങുകയുമായിരുന്നു.

സോയൂസ് പേടകത്തിന്റെ മാതൃകയിലാണ് ഗഗൻയാന്റെ ക്രൂ മൊഡ്യൂളും സർവീസ് മൊഡ്യൂളും നിർമിച്ചിരിക്കുന്നത്. സർവീസ് മൊഡ്യൂളില്‍ ഉപയോഗിക്കുന്നത് ദ്രാവക ഇന്ധമാണ്. ഡോക്ക് ചെയ്യപ്പെട്ട അവസഥയിലുള്ള ക്രൂ മൊഡ്യൂളിനെയും സർവീസ് മൊഡ്യൂളിനെയും ഒരുമിച്ച് ഓർബിറ്റല്‍ മൊഡ്യൂൾ എന്നാണ് വിളിക്കുന്നത്. മൂന്ന് ബഹിരാകാശ സഞ്ചാരികൾക്ക് ഏഴ് ദിവസം താമസിക്കാൻ കഴിയുന്ന സൗകര്യങ്ങൾ ക്രൂ മൊഡ്യൂളിലുണ്ടാകും. വിക്ഷേപണത്തേത്തുടർന്ന് 16 മിനിട്ടിനുള്ളിൽ പേടകത്തെ 400 കിലോമീറ്റർ ഉയരമുള്ള ഭ്രമണപഥത്തില്‍ എത്തിക്കാൻ റോക്കറ്റിന് കഴിയും. 2014 ഡിസംബർ 18 ന് നടത്തിയ 600 കി. ഗ്രാം ഡമ്മി പേടകത്തിന്റെ വിക്ഷേപണത്തില്‍ ഭൗമോപരിതലത്തില്‍നിന്ന് 126 കിലോമീറ്റർ ഉയരത്തില്‍ വച്ച് ക്രൂ മൊഡ്യൂളിനെ റോക്കറ്റില്‍ നിന്ന് വേർപെടുത്തി. തിരിച്ച് ഭൂമിയിലേക്കുള്ള യാത്രയില്‍ 80 കിലോമീറ്റർ ഉയരത്തിൽ വച്ച് ഗ്രൗണ്ട് സ്റ്റേഷനിലെ ശാസ്ത്രജ്ഞർ പേടകത്തിലെ മോട്ടോറിന്റെ വേഗത നിയന്ത്രിക്കുന്നതിനുവേണ്ടി ത്രസ്റ്ററുകൾ പ്രവർത്തനം നിർത്തി. ഭൗമാന്തരീക്ഷത്തിന്റെ ഘർഷണം മൂലം പേടകത്തിന്റെ പുറം ഭാഗത്തെ ഊഷ്മാവ് 1600 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തി. ഉയർന്നതാപനില പ്രതിരോധിക്കുന്നതിനുള്ള കോട്ടിംഗ് പേടകത്തിന്റെ പുറത്തുണ്ട്. 15 കിലോമീറ്റർ ഉയരത്തില്‍ വച്ച് പേടകത്തിലുള്ള രണ്ട് പാരച്യൂട്ടുകൾ നിവർത്തി.

തുടർന്ന് ഡമ്മി പേടകം ആൻഡമാൻ നിക്കോബാർ ദ്വീപിനു സമീപം ബംഗാൾ ഉൾക്കടലില്‍ സോഫ്റ്റ് ലാൻഡിംഗ് നടത്തി. പേടകത്തിന്റെ ഡോക്കിംഗ്, വേർപെടല്‍, താപരോധികളുടെ പ്രവർത്തനം, റിട്രോഫയറിംഗ്, സോഫ്റ്റ് ലാൻഡിംഗ് സംവിധാനം, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതിനുള്ള സംവിധാനങ്ങൾ, ക്യാപ്‌സൂൾ റിക്കവറി എന്നിവ വിജയകരമായി പരീക്ഷിച്ചു. ഡമ്മി പേടകം 12 ദിവസമാണ് ബഹിരാകാശത്തുണ്ടായിരുന്നത്. 2018 ൽ പേടകത്തിന്റെ റീ-എൻട്രി ടെസ്റ്റും പാഡ് അബോർട്ട് ടെസ്റ്റും വിജയകരമായി നടത്തി. ബഹിരാകാശ സഞ്ചാരികൾക്കു വേണ്ട സ്‌പേസ് സ്യൂട്ടും 13 കിലോഗ്രാം ഭാരമുള്ള അഡ്വാൻസ് ക്രൂ എസ്‌കേപ് സ്യൂട്ടും നിർമിച്ചു. ഇസ്രോയ്ക്കുവേണ്ടി ഷുവർ സേഫ്റ്റി (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ആണ് സ്‌പേസ് സ്യൂട്ടുകൾ നിർമിച്ചത്.കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് 140 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വ്യോമനോട്ട് പരിശീലനകേന്ദ്രം സ്ഥിതിചെയ്യുന്നത്. റേഡിയേഷൻ പ്രതിരോധിക്കുന്നതിനും, അപകട ഘട്ടങ്ങളില്‍ റിക്കവറി സിസ്റ്റം ഉപയോഗിക്കുന്നതു സംബന്ധിച്ചും, സീറോ ഗ്രാവിറ്റി ചുറ്റുപാടുകളി കഴിയുന്നതിനുമുള്ള പരിശീലനവും ഇവിടെ നൽകി വരുന്നു.

Leave a Reply
You May Also Like

അമൃതയുടെയും ഗോപിസുന്ദറിന്റെയും റൊമാന്റിക് ആൽബം

അമൃതയുടെയും ഗോപിസുന്ദറിന്റെയും റൊമാന്റിക് ആൽബം .  കയ്യടിയുമായി ആരാധകർ. വളരെ മനോഹരം ആയാണ് വീഡിയോ എടുത്തിരിക്കുന്നത്.…

മമ്മൂട്ടി – പാർവ്വതി തിരുവോത്ത് ഒന്നിക്കുന്ന രതീന സംവിധാനം ചെയ്ത ‘പുഴു’ ഒഫീഷ്യൽ പ്രൊമോ

മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് പുഴു, എന്നതുമാത്രമല്ല ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തിൽ ഒരു…

നായകനാകണം എന്ന് വാശിയില്ലാത്ത നടനാണ് അർജുൻ അശോകൻ

Nithin RN നായകനാകണം എന്ന് വാശിയില്ലാത്ത നടനാണ് അർജുൻ അശോകൻ. അതുകൊണ്ട് തന്നെയാണ് അയാളിലെ നടൻ…

35 കൊല്ലം മുൻപ് തൂവാനത്തുമ്പികൾ തിയേറ്ററിൽ കണ്ടതിന്റെ ഓർമ

രമേഷ് പെരുമ്പിലാവ് ഞങ്ങളുടെ പതിവ് സംഘം തിരുവോണത്തിന് സദ്യയുണ്ട്, സിനിമ കാണാന്‍ കോപ്പുകൂട്ടി. രാധ, ഗോപാലന്‍,…